യശയ്യ 7:1-25

  • ആഹാസ്‌ രാജാ​വി​നുള്ള സന്ദേശം (1-9)

    • ശെയാർ-യാശൂബ്‌ (3)

  • ഇമ്മാനു​വേൽ എന്ന അടയാളം (10-17)

  • അവിശ്വ​സ്‌ത​ത​യു​ടെ അനന്തര​ഫ​ലങ്ങൾ (18-25)

7  യഹൂദാ​രാ​ജാ​വായ ഉസ്സീയ​യു​ടെ മകനായ യോഥാ​മി​ന്റെ മകനായ ആഹാസിന്റെ+ കാലത്ത്‌, സിറിയൻ രാജാ​വായ രസീനും ഇസ്രാ​യേൽരാ​ജാ​വായ, രമല്യ​യു​ടെ മകൻ പേക്കഹും+ യരുശ​ലേ​മി​നോ​ടു യുദ്ധം ചെയ്യാൻ വന്നു. എന്നാൽ അതു പിടി​ച്ച​ട​ക്കാൻ അയാൾക്കു* കഴിഞ്ഞില്ല.+  “സിറിയ എഫ്രയീ​മു​മാ​യി സഖ്യം ചേർന്നി​രി​ക്കു​ന്നു” എന്നു ദാവീ​ദു​ഗൃ​ഹം അറിഞ്ഞു. അപ്പോൾ ആഹാസി​ന്റെ​യും ജനത്തി​ന്റെ​യും ഹൃദയം കാറ്റിൽപ്പെട്ട കാട്ടു​മ​ര​ങ്ങൾപോ​ലെ വിറയ്‌ക്കാൻതു​ടങ്ങി.  അപ്പോൾ യഹോവ യശയ്യ​യോ​ടു പറഞ്ഞു: “നീയും നിന്റെ മകനായ ശെയാർ-യാശൂബും* കൂടെ,+ അലക്കു​കാ​രന്റെ നില​ത്തേ​ക്കുള്ള പ്രധാ​ന​വീ​ഥി​ക്ക​ടുത്ത്‌, മുകളി​ലുള്ള കുളത്തിന്റെ+ കനാൽ അവസാ​നി​ക്കു​ന്നി​ടത്ത്‌, ചെന്ന്‌ ആഹാസി​നെ കാണണം.  നീ അവനോ​ടു പറയണം: ‘പേടി​ക്കേണ്ടാ, ശാന്തനാ​യി​രി​ക്കുക! സിറിയൻ രാജാ​വായ രസീ​ന്റെ​യും രമല്യയുടെ+ മകന്റെ​യും ഉഗ്ര​കോ​പം നിമിത്തം നിന്റെ ഹൃദയം തളർന്നു​പോ​ക​രുത്‌. അവർ പുകഞ്ഞു​തീ​രാ​റായ രണ്ടു തീക്കൊ​ള്ളി​കൾ മാത്ര​മാണ്‌.  എഫ്രയീമിനോടും രമല്യ​യു​ടെ മകനോ​ടും ചേർന്ന്‌ സിറിയ നിനക്ക്‌ എതിരെ ഗൂഢാ​ലോ​ചന നടത്തി​യി​രി​ക്കു​ന്നു. അവർ പറയുന്നു:  “നമുക്ക്‌ യഹൂദ​യു​ടെ നേരെ ചെന്ന്‌ അതിനെ പിച്ചി​ച്ചീ​ന്താം;* അതിനെ കീഴ്‌പെടുത്തി* താബെ​യേ​ലി​ന്റെ മകനെ രാജാ​വാ​ക്കാം.”+   “‘പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോവ പറയുന്നു: “അതു വിജയി​ക്കില്ല,അങ്ങനെ സംഭവി​ക്കില്ല.   സിറിയയുടെ തല ദമസ്‌കൊ​സുംദമസ്‌കൊ​സി​ന്റെ തല രസീനും അല്ലോ. വെറും 65 വർഷത്തി​നു​ള്ളിൽഎഫ്രയീം തകർന്ന്‌ തരിപ്പ​ണ​മാ​കും; അത്‌ ഒരു ജനതയ​ല്ലാ​താ​യി​ത്തീ​രും.+   എഫ്രയീമിന്റെ തല ശമര്യയും+ശമര്യ​യു​ടെ തല രമല്യ​യു​ടെ പുത്രനും+ അല്ലോ. ശക്തമായ വിശ്വാ​സ​മി​ല്ലെ​ങ്കിൽനിങ്ങളു​ടെ രാജ്യം സുസ്ഥി​ര​മാ​യി​രി​ക്കില്ല.”’” 10  യഹോവ ആഹാസി​നോ​ടു തുടർന്ന്‌ പറഞ്ഞു: 11  “നിന്റെ ദൈവ​മായ യഹോ​വ​യോട്‌ ഒരു അടയാളം ചോദി​ച്ചു​കൊ​ള്ളൂ.+ അതു പാതാളത്തോളം* ആഴമു​ള്ള​താ​ണെ​ങ്കി​ലും ആകാശ​ത്തോ​ളം ഉയരമു​ള്ള​താ​ണെ​ങ്കി​ലും നിനക്കു ചോദി​ക്കാം.” 12  പക്ഷേ ആഹാസ്‌ പറഞ്ഞു: “ഇല്ല, ഞാൻ ചോദി​ക്കില്ല, ഞാൻ യഹോ​വയെ പരീക്ഷി​ക്കില്ല.” 13  അപ്പോൾ യശയ്യ പറഞ്ഞു: “ദാവീ​ദു​ഗൃ​ഹമേ, കേൾക്കൂ. മനുഷ്യ​ന്റെ ക്ഷമ പരീക്ഷി​ച്ച്‌ നിങ്ങൾക്കു മതിയാ​യി​ല്ലേ? ഇനി ദൈവ​ത്തി​ന്റെ ക്ഷമയും​കൂ​ടി പരീക്ഷി​ക്ക​ണോ?+ 14  അതുകൊണ്ട്‌ യഹോ​വ​തന്നെ നിങ്ങൾക്ക്‌ ഒരു അടയാളം തരും: ഇതാ, യുവതി* ഗർഭി​ണി​യാ​യി ഒരു മകനെ പ്രസവി​ക്കും.+ അവൾ അവന്‌ ഇമ്മാനുവേൽ* എന്നു പേരി​ടും.+ 15  തിന്മ തള്ളിക്ക​ളഞ്ഞ്‌ നന്മ തിര​ഞ്ഞെ​ടു​ക്കാ​നുള്ള അറിവാ​കു​മ്പോ​ഴേ​ക്കും അവനു വെണ്ണയും തേനും ആയിരി​ക്കും കഴിക്കാ​നു​ണ്ടാ​കുക. 16  കുട്ടിക്കു തിന്മ തള്ളിക്ക​ളഞ്ഞ്‌ നന്മ തിര​ഞ്ഞെ​ടു​ക്കാ​നുള്ള അറിവാ​കു​ന്ന​തി​നു മുമ്പു​തന്നെ, നീ ഭയപ്പെ​ടുന്ന ആ രണ്ടു രാജാ​ക്ക​ന്മാ​രു​ടെ​യും ദേശം ശൂന്യ​വും വിജന​വും ആയിത്തീ​രും.+ 17  എഫ്രയീം യഹൂദ​യിൽനിന്ന്‌ വേർപിരിഞ്ഞതുമുതൽ+ ഇന്നോളം ഉണ്ടായി​ട്ടി​ല്ലാത്ത തരം കഷ്ടതക​ളു​ടെ ഒരു കാലം യഹോവ നിന്റെ​യും നിന്റെ ജനത്തി​ന്റെ​യും നിന്റെ അപ്പന്റെ ഭവനത്തി​ന്റെ​യും മേൽ വരുത്തും. അതെ, ദൈവം അസീറി​യൻ രാജാ​വി​നെ വിളി​ച്ചു​വ​രു​ത്തും.+ 18  “അന്ന്‌ യഹോവ ഈജി​പ്‌തി​ലെ നൈലി​ന്റെ വിദൂ​ര​ത്തുള്ള കൈവ​ഴി​ക​ളിൽനിന്ന്‌ ഈച്ചക​ളെ​യും അസീറി​യ​യിൽനിന്ന്‌ തേനീ​ച്ച​ക​ളെ​യും ചൂളമ​ടിച്ച്‌ വിളി​ക്കും. 19  അവ കൂട്ടമാ​യി വന്ന്‌ ചെങ്കു​ത്തായ മലഞ്ചെരിവുകളെയും* പാറപ്പി​ളർപ്പു​ക​ളെ​യും എല്ലാ മുൾപ്പ​ടർപ്പു​ക​ളെ​യും എല്ലാ മേച്ചിൽപ്പു​റ​ങ്ങ​ളെ​യും പൊതി​യും. 20  “അന്നു യൂഫ്ര​ട്ടീ​സി​ന്റെ കരയിൽനി​ന്ന്‌ കൂലി​ക്കെ​ടുത്ത ക്ഷൗരക്കത്തി ഉപയോ​ഗിച്ച്‌, അതായത്‌ അസീറി​യൻ രാജാ​വി​നെ ഉപയോ​ഗിച്ച്‌,+ യഹോവ അവന്റെ തലമു​ടി​യും കാലിലെ രോമ​ങ്ങ​ളും വടിച്ചു​ക​ള​യും; താടി​രോ​മ​വും ക്ഷൗരം ചെയ്‌തു​ക​ള​യും. 21  “അന്ന്‌ ഒരാൾ രണ്ട്‌ ആടുക​ളെ​യും കാലി​ക്കൂ​ട്ട​ത്തിൽനിന്ന്‌ ഒരു പശുവി​നെ​യും ജീവ​നോ​ടെ രക്ഷിക്കും. 22  എന്നാൽ ധാരാളം പാൽ ലഭിക്കു​ന്ന​തു​കൊണ്ട്‌ അവൻ വെണ്ണ തിന്നും. ദേശത്ത്‌ ശേഷി​ച്ചി​രി​ക്കുന്ന എല്ലാവ​രു​ടെ​യും ഭക്ഷണം വെണ്ണയും തേനും മാത്ര​മാ​യി​രി​ക്കും. 23  “1,000 വെള്ളി​ക്കാ​ശു വിലവ​രുന്ന 1,000 മുന്തി​രി​വ​ള്ളി​ക​ളു​ണ്ടാ​യി​രു​ന്നി​ടത്ത്‌ അന്നു മുൾച്ചെ​ടി​ക​ളും കളകളും മാത്രമേ കാണൂ. 24  ദേശം മുഴുവൻ മുൾച്ചെ​ടി​ക​ളും കളകളും നിറഞ്ഞി​രി​ക്കു​ന്ന​തി​നാൽ ആളുകൾ അമ്പും വില്ലും കൊണ്ടേ അവിടെ പോകൂ. 25  മുമ്പ്‌ കള പറിച്ച്‌ വൃത്തി​യാ​ക്കി​യി​ട്ടി​രുന്ന മലകളി​ലേക്കു പോകാൻ നീ അന്നു ഭയപ്പെ​ടും; അവിടെ മുഴുവൻ മുൾച്ചെ​ടി​ക​ളും കളകളും ആയിരി​ക്കും. കാളക​ളും ആടുക​ളും അവിടെ മേഞ്ഞു​ന​ട​ക്കും.”

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “അവർക്ക്‌.”
അർഥം: “അവശേ​ഷി​ക്കുന്ന കുറച്ച്‌ പേർ മാത്രം മടങ്ങി​വ​രും.”
മറ്റൊരു സാധ്യത “ഭീതി​യി​ലാ​ഴ്‌ത്താം.”
അഥവാ “അതിന്റെ മതിലു​ക​ളിൽ പിളർപ്പ്‌ ഉണ്ടാക്കി.” അക്ഷ. “വെട്ടി​പ്പൊ​ളി​ച്ച്‌.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “കന്യക.”
അർഥം: “ദൈവം ഞങ്ങളു​ടെ​കൂ​ടെ.”
അഥവാ “നീർച്ചാ​ലു​ക​ളെ​യും.”