യോശുവ 1:1-18

  • യഹോവ യോശു​വയെ ധൈര്യ​പ്പെ​ടു​ത്തു​ന്നു (1-9)

    • നിയമം മന്ദസ്വ​ര​ത്തിൽ വായി​ക്കുക (8)

  • യോർദാൻ കടക്കാ​നുള്ള തയ്യാ​റെ​ടു​പ്പു​കൾ (10-18)

1  യഹോ​വ​യു​ടെ ദാസനായ മോശ​യു​ടെ മരണ​ശേഷം, നൂന്റെ മകനും മോശ​യ്‌ക്കു ശുശ്രൂഷ ചെയ്‌തിരുന്നവനും+ ആയ യോശുവയോട്‌*+ യഹോവ പറഞ്ഞു:  “എന്റെ ദാസനായ മോശ മരിച്ചു;+ ഇപ്പോൾ നീയും ഈ ജനം മുഴു​വ​നും യോർദാൻ കടന്ന്‌ ഞാൻ ഇസ്രാ​യേൽ ജനത്തിനു കൊടു​ക്കുന്ന ദേശ​ത്തേക്കു പോകുക.+  ഞാൻ മോശയോ​ടു വാഗ്‌ദാ​നം ചെയ്‌ത​തുപോലെ​തന്നെ, നിങ്ങൾ കാൽ വെക്കുന്ന സ്ഥലമെ​ല്ലാം ഞാൻ നിങ്ങൾക്കു തരും.+  നിങ്ങളുടെ പ്രദേശം വിജനഭൂമി* മുതൽ ലബാ​നോൻ വരെയും യൂഫ്ര​ട്ടീസ്‌ മഹാനദി വരെയും—അതായത്‌ ഹിത്യരുടെ+ ദേശം മുഴു​വ​നും—പടിഞ്ഞാറോട്ടു* മഹാസ​മു​ദ്രം വരെയും*+ വ്യാപി​ച്ചു​കി​ട​ക്കും.  നിന്റെ ജീവി​ത​കാ​ലത്ത്‌ ഒരിക്ക​ലും ആർക്കും നിന്റെ മുന്നിൽ പിടി​ച്ചു​നിൽക്കാ​നാ​കില്ല.+ ഞാൻ മോശ​യുടെ​കൂ​ടെ ഉണ്ടായി​രു​ന്ന​തുപോലെ​തന്നെ നിന്റെ​കൂടെ​യും ഉണ്ടാകും.+ ഞാൻ നിന്നെ കൈവി​ടില്ല, ഉപേക്ഷി​ക്കു​ക​യു​മില്ല.+  ധൈര്യവും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കുക.+ കാരണം, ഞാൻ ഈ ജനത്തിനു കൊടു​ക്കുമെന്ന്‌ അവരുടെ പൂർവി​കരോ​ടു സത്യം ചെയ്‌ത ദേശം+ അവർ അവകാ​ശ​മാ​ക്കാൻ അവരെ അവി​ടേക്കു നയി​ക്കേ​ണ്ടതു നീയാണ്‌.  “നല്ല ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രു​ന്നാൽ മതി. എന്റെ ദാസനായ മോശ നിന്നോ​ടു കല്‌പിച്ച നിയമം* മുഴുവൻ ശ്രദ്ധാ​പൂർവം പാലി​ക്കുക. അതിൽനി​ന്ന്‌ വലത്തോ​ട്ടോ ഇടത്തോ​ട്ടോ മാറരു​ത്‌.+ അപ്പോൾ, നീ എവിടെ പോയാ​ലും നിനക്കു ബുദ്ധിയോ​ടെ കാര്യങ്ങൾ ചെയ്യാ​നാ​കും.+  ഈ നിയമ​പു​സ്‌ത​ക​ത്തി​ലു​ള്ളതു നിന്റെ വായിൽനി​ന്ന്‌ നീങ്ങിപ്പോ​ക​രുത്‌.+ അതിൽ എഴുതി​യി​രി​ക്കു​ന്നതെ​ല്ലാം ശ്രദ്ധാ​പൂർവം പാലി​ക്കാൻ രാവും പകലും അതു മന്ദസ്വ​ര​ത്തിൽ വായി​ക്കണം.*+ അങ്ങനെ ചെയ്‌താൽ നീ വിജയി​ക്കും.+ നീ ബുദ്ധിയോ​ടെ കാര്യങ്ങൾ ചെയ്യും.  ധൈര്യവും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കാൻ ഞാൻ നിന്നോ​ടു കല്‌പി​ച്ചി​ട്ടു​ള്ള​തല്ലേ? പേടി​ക്കു​ക​യോ ഭയപര​വ​ശ​നാ​കു​ക​യോ അരുത്‌. കാരണം നീ എവിടെ പോയാ​ലും നിന്റെ ദൈവ​മായ യഹോവ നിന്റെ​കൂടെ​യുണ്ട്‌.”+ 10  പിന്നെ യോശുവ ജനത്തിലെ അധികാ​രി​കളോ​ടു കല്‌പി​ച്ചു: 11  “പാളയ​ത്തിലെ​ല്ലാ​യി​ട​ത്തും ചെന്ന്‌ ജനത്തെ ഈ കല്‌പന അറിയി​ക്കുക: ‘ഭക്ഷണസാ​ധ​നങ്ങൾ ഒരുക്കിക്കൊ​ള്ളുക. കാരണം, നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ദേശത്ത്‌ പ്രവേ​ശിച്ച്‌ അതു കൈവ​ശ​മാ​ക്കാൻ, മൂന്നു ദിവസം കഴിഞ്ഞ്‌ നിങ്ങൾ യോർദാൻ കടക്കും.’”+ 12  യോശുവ രൂബേ​ന്യരോ​ടും ഗാദ്യരോ​ടും മനശ്ശെ​യു​ടെ പാതി ഗോ​ത്രത്തോ​ടും പറഞ്ഞു: 13  “യഹോ​വ​യു​ടെ ദാസനായ മോശ നിങ്ങ​ളോ​ടു കല്‌പി​ച്ചത്‌ ഓർക്കുക:+ ‘നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ ഈ ദേശം തന്ന്‌ ഇവിടെ നിങ്ങൾക്കു സ്വസ്ഥത നൽകി​യി​രി​ക്കു​ന്നു. 14  യോർദാന്റെ ഇക്കരെ* മോശ നിങ്ങൾക്കു തന്നിരി​ക്കുന്ന ദേശത്ത്‌ നിങ്ങളു​ടെ ഭാര്യ​മാ​രും കുട്ടി​ക​ളും മൃഗങ്ങ​ളും താമസി​ക്കും.+ പക്ഷേ, വീരയോദ്ധാക്കളായ+ നിങ്ങ​ളെ​ല്ലാം നിങ്ങളു​ടെ സഹോ​ദ​ര​ങ്ങ​ളു​ടെ മുന്നിൽ യുദ്ധസ​ജ്ജ​രാ​യി അക്കര കടക്കണം.+ 15  യഹോവ നിങ്ങൾക്കു സ്വസ്ഥത തന്നിരി​ക്കു​ന്ന​തുപോലെ​തന്നെ നിങ്ങളു​ടെ സഹോ​ദ​ര​ങ്ങൾക്കും സ്വസ്ഥത കൊടു​ക്കു​ക​യും നിങ്ങളു​ടെ ദൈവ​മായ യഹോവ കൊടു​ക്കുന്ന ദേശം അവരും കൈവ​ശ​മാ​ക്കു​ക​യും ചെയ്യു​ന്ന​തു​വരെ നിങ്ങൾ അവരെ സഹായി​ക്കണം. അതിനു ശേഷം, യഹോ​വ​യു​ടെ ദാസനായ മോശ നിങ്ങൾക്കു തന്ന, യോർദാ​ന്റെ കിഴക്കു​വ​ശ​ത്തുള്ള ഈ ദേശ​ത്തേക്കു മടങ്ങി​വന്ന്‌ ഇതു കൈവ​ശ​മാ​ക്കിക്കൊ​ള്ളുക.’”+ 16  അപ്പോൾ അവർ യോശു​വയോ​ടു പറഞ്ഞു: “ഞങ്ങളോ​ടു കല്‌പി​ച്ചതെ​ല്ലാം ഞങ്ങൾ ചെയ്യും. ഞങ്ങളെ എങ്ങോട്ട്‌ അയച്ചാ​ലും ഞങ്ങൾ പോകും.+ 17  മോശ പറഞ്ഞ​തെ​ല്ലാം കേട്ടനു​സ​രി​ച്ച​തുപോലെ​തന്നെ യോശുവ പറയു​ന്ന​തും ഞങ്ങൾ കേട്ടനു​സ​രി​ക്കും. അങ്ങയുടെ ദൈവ​മായ യഹോവ മോശയുടെകൂടെയുണ്ടായിരുന്നതുപോലെതന്നെ അങ്ങയുടെ​കൂടെ​യു​മു​ണ്ടാ​യി​രു​ന്നാൽ മാത്രം മതി.+ 18  ആരെങ്കിലും യോശു​വ​യു​ടെ ആജ്ഞ ധിക്കരി​ക്കു​ക​യും യോശുവ നൽകുന്ന കല്‌പ​ന​ക​ളിലേതെ​ങ്കി​ലും അനുസ​രി​ക്കാ​തി​രി​ക്കു​ക​യും ചെയ്‌താൽ അയാളെ കൊന്നു​ക​ള​യും.+ യോശുവ ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രു​ന്നാൽ മാത്രം മതി.”+

അടിക്കുറിപ്പുകള്‍

അഥവാ “യഹോ​ശു​വ​യോ​ട്‌.” അർഥം: “യഹോവ രക്ഷയാണ്‌.”
പദാവലി കാണുക.
അഥവാ “സൂര്യാ​സ്‌ത​മ​യ​ദി​ശ​യിൽ.”
അതായത്‌, മെഡി​റ്റ​റേ​നി​യൻ കടൽ.
പദാവലി കാണുക.
അഥവാ “അതി​നെ​പ്പറ്റി ധ്യാനി​ക്കണം.”
അതായത്‌, കിഴക്കു​വ​ശത്ത്‌.