യോശുവ 19:1-51

  • ശിമെ​യോ​ന്റെ അവകാശം (1-9)

  • സെബു​ലൂ​ന്റെ അവകാശം (10-16)

  • യിസ്സാ​ഖാ​രി​ന്റെ അവകാശം (17-23)

  • ആശേരി​ന്റെ അവകാശം (24-31)

  • നഫ്‌താ​ലി​യു​ടെ അവകാശം (32-39)

  • ദാനിന്റെ അവകാശം (40-48)

  • യോശു​വ​യു​ടെ അവകാശം (49-51)

19  രണ്ടാമത്തെ നറുക്കു+ ശിമെയോ​നു വീണു, കുലമ​നു​സ​രിച്ച്‌ ശിമെയോൻഗോത്ര​ത്തി​നു​തന്നെ.+ അവരുടെ അവകാശം യഹൂദ​യു​ടെ അവകാ​ശ​ത്തിന്‌ ഇടയി​ലാ​യി​രു​ന്നു.+  അവരുടെ അവകാശം ശേബ ഉൾപ്പെടെ ബേർ-ശേബ,+ മോലാദ,+  ഹസർ-ശൂവാൽ,+ ബാലെ, ഏസെം,+  എൽതോലദ്‌,+ ബേഥൂൽ, ഹോർമ,  സിക്ലാഗ്‌,+ ബേത്ത്‌-മർക്കാ​ബോ​ത്ത്‌, ഹസർസൂസ,  ബേത്ത്‌-ലബാ​യോത്ത്‌,+ ശാരൂ​ഹെൻ എന്നിങ്ങനെ 13 നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും  അയീൻ, രിമ്മോൻ, ഏഥെർ, ആഷാൻ+ എന്നിങ്ങനെ നാലു നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും  കൂടാതെ, ഈ നഗരങ്ങ​ളു​ടെ ചുറ്റു​മാ​യി ബാലത്ത്‌-ബേർ വരെ, അതായത്‌ തെക്കുള്ള രാമ വരെ, ഉള്ള എല്ലാ ഗ്രാമ​ങ്ങ​ളും ആയിരു​ന്നു. ഇതായി​രു​ന്നു കുലമ​നു​സ​രിച്ച്‌ ശിമെയോൻഗോത്ര​ത്തി​നുള്ള അവകാശം.  ശിമെയോൻവംശജരുടെ അവകാശം യഹൂദ​യു​ടെ ഓഹരി​യിൽനിന്ന്‌ എടുത്ത​താ​യി​രു​ന്നു. കാരണം, യഹൂദ​യു​ടെ ഓഹരി അവർക്ക്‌ ആവശ്യ​മാ​യി​രു​ന്ന​തി​ലും വളരെ കൂടു​ത​ലാ​യി​രു​ന്നു. അതു​കൊണ്ട്‌, അവരുടെ അവകാ​ശ​ത്തിന്‌ ഇടയിൽ ശിമെയോൻവം​ശ​ജർക്ക്‌ അവകാശം കിട്ടി.+ 10  മൂന്നാമത്തെ നറുക്കു+ കുലമ​നു​സ​രിച്ച്‌ സെബുലൂൻവംശജർക്കു+ വീണു. അവരുടെ അവകാ​ശ​ത്തി​ന്റെ അതിർത്തി സാരീദ്‌ വരെ ചെന്നു. 11  അതു പടിഞ്ഞാറോ​ട്ടു മാരയാ​ലിലേക്കു കയറി ദബ്ബേ​ശെത്ത്‌ വരെ എത്തി. തുടർന്ന്‌, അതു യൊക്‌നെ​യാ​മി​നു മുന്നി​ലുള്ള താഴ്‌വരയിലേക്കു* ചെന്നു. 12  സാരീദിൽനിന്ന്‌ അതു സൂര്യോ​ദ​യ​ദി​ശ​യിൽ കിഴ​ക്കോ​ട്ടു പോയി കിസ്ലോ​ത്ത്‌-താബോ​രി​ന്റെ അതിർത്തി​യിൽ ചെന്ന്‌ ദാബെരത്തിലെത്തി+ യാഫീ​യ​യിലേക്കു കയറി. 13  അവിടെനിന്ന്‌ അതു വീണ്ടും സൂര്യോ​ദ​യ​ദി​ശ​യിൽ കിഴ​ക്കോ​ട്ടു ഗത്ത്‌-ഹേഫെരിലേക്കും+ ഏത്ത്‌-കാസീ​നിലേ​ക്കും രിമ്മോ​നിലേ​ക്കും ചെന്ന്‌ നേയ വരെ എത്തി. 14  അതിർത്തി ഇവി​ടെ​നിന്ന്‌ തിരിഞ്ഞ്‌ വടക്കു​വ​ശ​ത്തു​കൂ​ടി ഹന്നാ​ഥോ​നിൽ ചെന്ന്‌ യിഫ്‌താ​ഹ്‌-ഏൽ താഴ്‌വ​ര​യിൽ അവസാ​നി​ച്ചു. 15  കൂടാതെ കത്താത്ത്‌, നഹലാൽ, ശി​മ്രോൻ,+ യിദല, ബേത്ത്‌ലെഹെം+ എന്നിവ​യും അതിൽ ഉൾപ്പെ​ടു​ന്നു. അങ്ങനെ ആകെ 12 നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും. 16  ഇവയായിരുന്നു സെബു​ലൂൻവം​ശ​ജർക്കു കുലമനുസരിച്ച്‌+ അവകാ​ശ​മാ​യി കിട്ടിയ നഗരങ്ങ​ളും അവയുടെ ഗ്രാമ​ങ്ങ​ളും. 17  നാലാമത്തെ നറുക്കു+ യിസ്സാ​ഖാ​രിന്‌,+ കുലമ​നു​സ​രിച്ച്‌ യിസ്സാ​ഖാർവം​ശ​ജർക്ക്‌, വീണു. 18  അവരുടെ അതിർത്തി ജസ്രീൽ,+ കെസു​ല്ലോ​ത്ത്‌, ശൂനേം,+ 19  ഹഫാരയീം, ശീയോൻ, അനാഹ​രാത്ത്‌, 20  രബ്ബിത്ത്‌, കിശ്യോൻ, ഏബെസ്‌, 21  രേമെത്ത്‌, ഏൻ-ഗന്നീം,+ ഏൻ-ഹദ്ദ, ബേത്ത്‌-പസ്സേസ്‌ എന്നിവ​യാ​യി​രു​ന്നു. 22  അതിർത്തി താബോർ,+ ശഹസൂമ, ബേത്ത്‌-ശേമെശ്‌ എന്നിവി​ടങ്ങൾ വഴി ചെന്ന്‌ യോർദാ​നിൽ അവസാ​നി​ച്ചു. അങ്ങനെ, ആകെ 16 നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും. 23  ഇവയായിരുന്നു യിസ്സാ​ഖാർഗോത്ര​ത്തി​നു കുലമനുസരിച്ച്‌+ അവകാ​ശ​മാ​യി കിട്ടിയ നഗരങ്ങ​ളും അവയുടെ ഗ്രാമ​ങ്ങ​ളും. 24  അഞ്ചാമത്തെ നറുക്കു+ കുലമ​നു​സ​രിച്ച്‌ ആശേർഗോത്രത്തിനു+ വീണു. 25  അവരുടെ അതിർത്തി ഹെൽക്കത്ത്‌,+ ഹലി, ബേതെൻ, അക്ക്‌ശാ​ഫ്‌, 26  അല്ലമേലെക്ക്‌, അമാദ്‌, മിശാൽ എന്നിവ​യാ​യി​രു​ന്നു. അതു പടിഞ്ഞാറോ​ട്ടു കർമേലിലേക്കും+ ശീഹോർ-ലിബ്‌നാ​ത്തിലേ​ക്കും എത്തി. 27  കിഴക്ക്‌ അതു ബേത്ത്‌-ദാഗോ​നിലേക്കു പോയി സെബു​ലൂൻ വരെയും യിഫ്‌താ​ഹ്‌-ഏൽ താഴ്‌വ​ര​യു​ടെ വടക്കു​ഭാ​ഗം വരെയും ചെന്നു. പിന്നെ, അതു ബേത്ത്‌-ഏമെക്കിലേ​ക്കും നെയീയേ​ലിലേ​ക്കും ചെന്ന്‌ കാബൂ​ലി​ന്റെ ഇടതു​വ​ശം​വരെ എത്തി. 28  തുടർന്ന്‌, അത്‌ എബ്രോൻ, രഹോബ്‌, ഹമ്മോൻ, കാനെ എന്നിവ​യി​ലൂ​ടെ സീദോൻ+ മഹാന​ഗ​രം​വരെ ചെന്നു. 29  അവിടെനിന്ന്‌ അതിർത്തി, തിരിഞ്ഞ്‌ രാമയിലേ​ക്കും കോട്ട​മ​തി​ലുള്ള നഗരമായ സോരിലേ​ക്കും,+ തുടർന്ന്‌ ഹോസ​യിലേ​ക്കും ചെന്ന്‌ അക്കസീബ്‌, 30  ഉമ്മ, അഫേക്ക്‌,+ രഹോബ്‌+ എന്നിവ​യ്‌ക്ക​ടുത്ത്‌ കടലിൽ അവസാ​നി​ച്ചു. അങ്ങനെ, ആകെ 22 നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും. 31  ഇവയായിരുന്നു ആശേർഗോത്ര​ത്തി​നു കുലമനുസരിച്ച്‌+ അവകാ​ശ​മാ​യി കിട്ടിയ നഗരങ്ങ​ളും അവയുടെ ഗ്രാമ​ങ്ങ​ളും. 32  ആറാമത്തെ നറുക്കു+ കുലമ​നു​സ​രിച്ച്‌ നഫ്‌താ​ലി​വം​ശ​ജർക്കു വീണു. 33  അവരുടെ അതിർത്തി ഹേലെ​ഫി​ലും സാനന്നീ​മി​ലെ വലിയ വൃക്ഷത്തി​ന്‌ അടുത്തും+ തുടങ്ങി അദാമീ-നേക്കെബ്‌, യബ്‌നേൽ എന്നിവി​ട​ങ്ങ​ളി​ലൂ​ടെ ലക്കൂം വരെ എത്തി. ഒടുവിൽ അതു യോർദാ​നിൽ അവസാ​നി​ച്ചു. 34  പടിഞ്ഞാറ്‌ അത്‌ അസ്‌നോ​ത്ത്‌-താബോ​രിലേക്കു ചെന്ന്‌ ഹുക്കോ​ക്ക്‌ വരെ എത്തി. അതു തെക്ക്‌ സെബു​ലൂൻ വരെയും പടിഞ്ഞാ​റ്‌ ആശേർ വരെയും കിഴക്ക്‌ യോർദാ​നു സമീപ​മുള്ള യഹൂദ വരെയും ചെന്നു. 35  കോട്ടമതിലുള്ള നഗരങ്ങൾ സിദ്ദീം, സേർ, ഹമാത്ത്‌,+ രക്കത്ത്‌, കിന്നേ​രെത്ത്‌, 36  അദമ, രാമ, ഹാസോർ,+ 37  കേദെശ്‌,+ എദ്രെ, ഏൻ-ഹാസോർ, 38  യിരോൻ, മിഗ്‌ദൽ-ഏൽ, ഹൊരേം, ബേത്ത്‌-അനാത്ത്‌, ബേത്ത്‌-ശേമെശ്‌+ എന്നിവ​യാ​യി​രു​ന്നു. ആകെ 19 നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും. 39  ഇവയായിരുന്നു നഫ്‌താ​ലിഗോത്ര​ത്തി​നു കുലമനുസരിച്ച്‌+ അവകാ​ശ​മാ​യി കിട്ടിയ നഗരങ്ങ​ളും അവയുടെ ഗ്രാമ​ങ്ങ​ളും. 40  ഏഴാമത്തെ നറുക്കു+ കുലമ​നു​സ​രിച്ച്‌ ദാൻഗോത്രത്തിനു+ വീണു. 41  അവരുടെ അവകാ​ശ​ത്തി​ന്റെ അതിർത്തി സൊര,+ എസ്‌താ​യോൽ, ഈർ-ശേമെശ്‌, 42  ശാലബ്ബീൻ,+ അയ്യാ​ലോൻ,+ യിത്‌ള, 43  ഏലോൻ, തിമ്‌ന,+ എക്രോൻ,+ 44  എൽതെക്കെ, ഗിബ്ബെ​ഥോൻ,+ ബാലാത്ത്‌, 45  യിഹൂദ്‌, ബനേ-ബരാക്ക്‌, ഗത്ത്‌-രിമ്മോൻ,+ 46  മേയർക്കോൻ, രക്കോൻ എന്നിവ​യാ​യി​രു​ന്നു. യോപ്പയ്‌ക്ക്‌+ അഭിമു​ഖ​മാ​യി​ട്ടാ​യി​രു​ന്നു അവരുടെ അതിർത്തി. 47  പക്ഷേ, ദാന്റെ പ്രദേ​ശ​ത്തിന്‌ അവരെ ഉൾക്കൊ​ള്ളാൻമാ​ത്രം വിസ്‌തൃ​തി​യി​ല്ലാ​യി​രു​ന്നു.+ അതു​കൊണ്ട്‌, അവർ ലേശെമിനു+ നേർക്കു ചെന്ന്‌ അതി​നോ​ടു പോരാ​ടി. അവർ അതിനെ പിടി​ച്ച​ടക്കി വാളിന്‌ ഇരയാക്കി. തുടർന്ന്‌, അവർ അതു കൈവ​ശപ്പെ​ടു​ത്തി അവിടെ താമസ​മു​റ​പ്പി​ച്ചു. അവർ ലേശെ​മി​ന്റെ പേര്‌ മാറ്റി അതിനു ദാൻ എന്നു പേരിട്ടു; അവരുടെ പൂർവി​കന്റെ പേരാ​യി​രു​ന്നു ദാൻ.+ 48  ഇവയായിരുന്നു ദാൻഗോത്ര​ത്തി​നു കുലമ​നു​സ​രിച്ച്‌ അവകാ​ശ​മാ​യി കിട്ടിയ നഗരങ്ങ​ളും അവയുടെ ഗ്രാമ​ങ്ങ​ളും. 49  അങ്ങനെ, അവകാശം കൊടു​ക്കാൻ ദേശം പല പ്രദേ​ശ​ങ്ങ​ളാ​യി വിഭാ​ഗി​ക്കു​ന്നത്‌ അവർ പൂർത്തി​യാ​ക്കി. തുടർന്ന്‌ ഇസ്രായേ​ല്യർ, നൂന്റെ മകനായ യോശു​വ​യ്‌ക്ക്‌ അവരുടെ ഇടയിൽ അവകാശം കൊടു​ത്തു. 50  യഹോവയുടെ ആജ്ഞയനു​സ​രിച്ച്‌, യോശുവ ചോദിച്ച നഗരം​തന്നെ അവർ കൊടു​ത്തു. എഫ്രയീം​മ​ല​നാ​ട്ടി​ലെ തിമ്‌നത്ത്‌-സേരഹ്‌+ ആയിരു​ന്നു അത്‌. യോശുവ ആ നഗരം വീണ്ടും പണിത്‌ അവിടെ താമസ​മാ​ക്കി. 51  ഇവയായിരുന്നു പുരോ​ഹി​ത​നായ എലെയാ​സ​രും നൂന്റെ മകനായ യോശു​വ​യും ഇസ്രായേൽഗോത്ര​ങ്ങ​ളു​ടെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രും ചേർന്ന്‌ ശീലോയിൽ+ യഹോ​വ​യു​ടെ സന്നിധി​യിൽ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽവെച്ച്‌+ നറുക്കി​ട്ട്‌ കൊടുത്ത+ അവകാ​ശങ്ങൾ. അങ്ങനെ, അവർ ദേശം വിഭാ​ഗി​ക്കു​ന്നതു പൂർത്തി​യാ​ക്കി.

അടിക്കുറിപ്പുകള്‍

അഥവാ “നീർച്ചാ​ലി​ലേക്ക്‌.”