യോശുവ 7:1-26

  • ഹായി​യിൽ ഇസ്രാ​യേൽ പരാജ​യ​പ്പെ​ടു​ന്നു (1-5)

  • യോശു​വ​യു​ടെ പ്രാർഥന (6-9)

  • പാപമാ​ണ്‌ ഇസ്രാ​യേ​ലി​ന്റെ പരാജ​യ​കാ​രണം (10-15)

  • ആഖാൻ പിടി​യി​ലാ​കു​ന്നു, അയാളെ കല്ലെറി​ഞ്ഞ്‌ കൊല്ലു​ന്നു (16-26)

7  പക്ഷേ യഹൂദാഗോത്ര​ത്തി​ലെ സേരഹി​ന്റെ മകനായ സബ്ദിയു​ടെ മകനായ കർമ്മി​യു​ടെ മകൻ ആഖാൻ,+ നശിപ്പി​ച്ചു​ക​ളയേ​ണ്ട​വ​യിൽ ചിലത്‌ എടുത്തു.+ അങ്ങനെ, നശിപ്പി​ച്ചു​ക​ളയേ​ണ്ട​വ​യു​ടെ കാര്യ​ത്തിൽ ഇസ്രായേ​ല്യർ അവിശ്വ​സ്‌ത​രാ​യി. അപ്പോൾ യഹോ​വ​യു​ടെ കോപം ഇസ്രായേ​ല്യ​രു​ടെ നേരെ ആളിക്കത്തി.+  പിന്നെ യോശുവ യരീ​ഹൊ​യിൽനിന്ന്‌ ചില പുരു​ഷ​ന്മാ​രെ ബഥേലിനു+ കിഴക്ക്‌ ബേത്ത്‌-ആവെനു സമീപ​ത്തുള്ള ഹായിയിലേക്ക്‌+ അയച്ച്‌ അവരോ​ട്‌, “ചെന്ന്‌ ദേശം ഒറ്റു​നോ​ക്കുക” എന്നു പറഞ്ഞു. അവർ ചെന്ന്‌ ഹായി ഒറ്റു​നോ​ക്കി.  യോശുവയുടെ അടുത്ത്‌ മടങ്ങിയെ​ത്തിയ അവർ പറഞ്ഞു: “എല്ലാവ​രും​കൂ​ടെ പോ​കേ​ണ്ട​തില്ല. ഹായിയെ തോൽപ്പി​ക്കാൻ 2,000-ഓ 3,000-ഓ പേർ മതിയാ​കും. എല്ലാവരെ​യും​കൂ​ടെ പറഞ്ഞയച്ച്‌ അവരെയെ​ല്ലാം ക്ഷീണി​ത​രാക്കേണ്ടാ. കാരണം, അവിടെ കുറച്ച്‌ പേരേ ഉള്ളൂ.”  അങ്ങനെ ഏകദേശം 3,000 പേർ അവി​ടേക്കു ചെന്നു. പക്ഷേ, ഹായി​യി​ലെ പുരു​ഷ​ന്മാ​രു​ടെ മുന്നിൽനി​ന്ന്‌ അവർക്കു തോ​റ്റോടേ​ണ്ടി​വന്നു.+  ഹായിയിലെ പുരു​ഷ​ന്മാർ 36 പേരെ വെട്ടി​വീ​ഴ്‌ത്തി. നഗരക​വാ​ട​ത്തി​നു പുറത്തു​നിന്ന്‌ ശെബാരീം* വരെ അവർ അവരെ പിന്തു​ടർന്നു. ഇറക്കം ഇറങ്ങുമ്പോ​ഴും അവർ അവരെ വെട്ടി​വീ​ഴ്‌ത്തിക്കൊ​ണ്ടി​രു​ന്നു. അതു​കൊണ്ട്‌, ജനത്തിന്റെ ധൈര്യം* ഉരുകി വെള്ളംപോ​ലെ ഒലിച്ചുപോ​യി.  അപ്പോൾ, യോശുവ വസ്‌ത്രം കീറി യഹോ​വ​യു​ടെ പെട്ടക​ത്തി​നു മുന്നിൽ കമിഴ്‌ന്നു​വീണ്‌ തലയിൽ പൊടി വാരി​യി​ട്ടുകൊണ്ട്‌ വൈകുന്നേ​രം​വരെ നിലത്ത്‌ കിടന്നു; അങ്ങനെ​തന്നെ ഇസ്രായേൽമൂപ്പന്മാരും* ചെയ്‌തു.  യോശുവ പറഞ്ഞു: “അയ്യോ! പരമാ​ധി​കാ​രി​യായ യഹോവേ, ഈ ജനത്തെ ഈ ദൂരമത്ര​യും കൊണ്ടു​വ​ന്നത്‌ എന്തിനാ​ണ്‌? ഞങ്ങളെ അമോ​ര്യ​രു​ടെ കൈയിൽ ഏൽപ്പിച്ച്‌ സംഹരി​ക്കാ​നാ​ണോ യോർദാ​ന്‌ ഇക്കരെ എത്തിച്ചത്‌? യോർദാ​ന്റെ മറുകരയിൽത്തന്നെ* കഴിയാൻ ഞങ്ങൾ തീരു​മാ​നി​ച്ചി​രുന്നെ​ങ്കിൽ!  യഹോവേ, എന്നോടു ക്ഷമി​ക്കേ​ണമേ. ശത്രു​ക്ക​ളു​ടെ മുന്നിൽനി​ന്ന്‌ ഇസ്രാ​യേൽ പിൻവാങ്ങിയ* സ്ഥിതിക്ക്‌ ഞാൻ ഇനി എന്തു പറയാ​നാണ്‌?  കനാന്യരും ദേശത്ത്‌ താമസി​ക്കുന്ന മറ്റെല്ലാ​വ​രും ഇതു കേൾക്കു​മ്പോൾ അവർ ഞങ്ങളെ വളഞ്ഞ്‌ ഞങ്ങളുടെ പേരുപോ​ലും ഈ ഭൂമു​ഖ​ത്തു​നിന്ന്‌ തുടച്ചു​നീ​ക്കും. ഇനി, അങ്ങയുടെ മഹനീയനാമത്തിന്റെ+ കാര്യ​ത്തി​ലോ, അങ്ങ്‌ എന്തു ചെയ്യും?” 10  അപ്പോൾ യഹോവ യോശു​വയോ​ടു പറഞ്ഞു: “എഴു​ന്നേൽക്കൂ! എന്തിനാ​ണ്‌ നീ ഇങ്ങനെ കമിഴ്‌ന്നു​വീണ്‌ കിടക്കു​ന്നത്‌? 11  ഇസ്രായേൽ പാപം ചെയ്‌തി​രി​ക്കു​ന്നു. ഞാൻ അവരോ​ടു പാലി​ക്കാൻ കല്‌പിച്ച എന്റെ ഉടമ്പടി അവർ ലംഘി​ച്ചി​രി​ക്കു​ന്നു.+ നശിപ്പി​ക്കാൻ വേർതിരിച്ചവയിൽ+ ചിലത്‌ അവർ മോഷ്ടിച്ച്‌+ അവരുടെ വസ്‌തു​വ​ക​ക​ളു​ടെ ഇടയിൽ ഒളിച്ചുവെ​ച്ചി​രി​ക്കു​ന്നു.+ 12  അതുകൊണ്ട്‌, ഇസ്രായേ​ല്യർക്കു ശത്രു​ക്കളോ​ടു ചെറു​ത്തു​നിൽക്കാ​നാ​കില്ല. അവർ ശത്രു​ക്ക​ളു​ടെ മുന്നിൽനി​ന്ന്‌ പിന്തി​രിഞ്ഞ്‌ ഓടും. കാരണം അവർതന്നെ നാശ​യോ​ഗ്യ​രാ​യി​രി​ക്കു​ക​യാണ്‌. നശിപ്പി​ച്ചു​ക​ളയേ​ണ്ട​തി​നെ നിങ്ങളു​ടെ ഇടയിൽനി​ന്ന്‌ നിശ്ശേഷം നശിപ്പി​ക്കാ​ത്തി​ടത്തോ​ളം ഞാൻ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കില്ല.+ 13  എഴുന്നേറ്റ്‌ ജനത്തെ വിശു​ദ്ധീ​ക​രി​ക്കുക!+ അവരോ​ട്‌ ഇങ്ങനെ പറയുക: ‘നാള​ത്തേ​ക്കായി നിങ്ങ​ളെ​ത്തന്നെ വിശു​ദ്ധീ​ക​രി​ക്കുക. കാരണം, ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ ഇങ്ങനെ പറയുന്നു: “ഇസ്രാ​യേലേ, നശിപ്പി​ച്ചു​ക​ളയേ​ണ്ടതു നിങ്ങളു​ടെ ഇടയി​ലുണ്ട്‌. അതു നിങ്ങളു​ടെ ഇടയിൽനി​ന്ന്‌ നീക്കം ചെയ്യാ​ത്തി​ടത്തോ​ളം നിങ്ങൾക്കു ശത്രു​ക്കളോ​ടു ചെറു​ത്തു​നിൽക്കാൻ സാധി​ക്കില്ല. 14  രാവിലെ നിങ്ങൾ ഗോ​ത്രംഗോത്ര​മാ​യി ഹാജരാ​കണം. അവയിൽനി​ന്ന്‌ യഹോവ തിരഞ്ഞെടുക്കുന്ന+ ഗോത്രം കുലം​കു​ല​മാ​യി അടു​ത്തേക്കു വരണം. യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന കുലം കുടും​ബം​കു​ടും​ബ​മാ​യി അടു​ത്തേക്കു വരണം. യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന കുടും​ബ​ത്തി​ലെ പുരു​ഷ​ന്മാർ അടു​ത്തേക്കു വരണം. 15  നശിപ്പിച്ചുകളയേണ്ട വസ്‌തു​വു​മാ​യി പിടി​യി​ലാ​കു​ന്ന​വനെ തീയി​ലിട്ട്‌ ചുട്ടു​ക​ള​യണം. അയാ​ളോടൊ​പ്പം അയാൾക്കു​ള്ളതെ​ല്ലാം ചുട്ടു​ക​ള​യണം.+ കാരണം, അയാൾ യഹോ​വ​യു​ടെ ഉടമ്പടി ലംഘി​ച്ചി​രി​ക്കു​ന്നു,+ ഇസ്രായേ​ലിൽ അപമാ​ന​ക​ര​മായ ഒരു കാര്യം ചെയ്‌തി​രി​ക്കു​ന്നു.”’” 16  യോശുവ പിറ്റേന്ന്‌ അതിരാ​വി​ലെ എഴു​ന്നേറ്റ്‌ ഇസ്രായേ​ലി​നെ ഗോ​ത്രംഗോത്ര​മാ​യി അടുത്ത്‌ വരുത്തി. അതിൽനി​ന്ന്‌ യഹൂദാഗോ​ത്രം പിടി​യി​ലാ​യി. 17  യഹൂദാഗോത്രത്തിലെ കുലങ്ങളെ യോശുവ അടുത്ത്‌ വരുത്തി. അതിൽനി​ന്ന്‌ സേരഹ്യകുലം+ പിടി​യി​ലാ​യി. തുടർന്ന്‌, സേരഹ്യ​കു​ല​ത്തി​ലെ പുരു​ഷ​ന്മാ​രെ ഓരോ​രു​ത്തരെ അടുത്ത്‌ വരുത്തി. അതിൽനി​ന്ന്‌ സബ്ദി പിടി​യി​ലാ​യി. 18  ഒടുവിൽ, സബ്ദിയു​ടെ കുടും​ബ​ത്തിൽപ്പെട്ട പുരു​ഷ​ന്മാ​രെ ഓരോ​രു​ത്തരെ അടുത്ത്‌ വരുത്തി. അവരിൽനി​ന്ന്‌, യഹൂദാഗോത്ര​ത്തി​ലെ സേരഹി​ന്റെ മകനായ സബ്ദിയു​ടെ മകനായ കർമ്മി​യു​ടെ മകൻ ആഖാൻ പിടി​യി​ലാ​യി.+ 19  അപ്പോൾ, യോശുവ ആഖാ​നോ​ടു പറഞ്ഞു: “എന്റെ മകനേ, ദയവായി ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വയോ​ടു കുറ്റം ഏറ്റുപ​റഞ്ഞ്‌ ദൈവത്തെ ആദരിക്കൂ. നീ എന്താണു ചെയ്‌തത്‌? ദയവായി എന്നോടു പറയൂ. ഒന്നും മറച്ചുവെ​ക്ക​രുത്‌.” 20  ആഖാൻ യോശു​വയോ​ടു പറഞ്ഞു: “വാസ്‌ത​വ​ത്തിൽ, ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വയോ​ടു പാപം ചെയ്‌തതു ഞാനാണ്‌. ഇതാണു ഞാൻ ചെയ്‌തത്‌: 21  അവിടെ കണ്ട സാധനങ്ങളുടെ* കൂട്ടത്തിൽ ശിനാരിൽനിന്നുള്ള+ മനോ​ഹ​ര​മായ ഒരു മേലങ്കി​യും 200 ശേക്കെൽ* വെള്ളി​യും 50 ശേക്കെൽ തൂക്കം വരുന്ന ഒരു സ്വർണ​ക്ക​ട്ടി​യും കണ്ടപ്പോൾ എനിക്ക്‌ അവയോ​ടു മോഹം തോന്നി. അങ്ങനെ, ഞാൻ അവ എടുത്തു. അവ ഇപ്പോൾ എന്റെ കൂടാ​ര​ത്തി​നു​ള്ളിൽ നിലത്ത്‌ കുഴി​ച്ചി​ട്ടി​ട്ടുണ്ട്‌. പണം അടിയി​ലാ​യാ​ണു വെച്ചി​രി​ക്കു​ന്നത്‌.” 22  ഉടനെ യോശുവ ദൂതന്മാ​രെ അയച്ചു. അവർ കൂടാ​ര​ത്തിലേക്ക്‌ ഓടി​ച്ചെന്നു. അവിടെ ആഖാന്റെ കൂടാ​ര​ത്തിൽ വസ്‌ത്രം ഒളിപ്പി​ച്ചുവെ​ച്ചി​രു​ന്നത്‌ അവർ കണ്ടെത്തി. അതിന്റെ അടിയിൽ പണവും ഉണ്ടായി​രു​ന്നു. 23  അവർ അവ കൂടാ​ര​ത്തിൽനിന്ന്‌ എടുത്ത്‌ യോശു​വ​യുടെ​യും എല്ലാ ഇസ്രായേ​ല്യ​രുടെ​യും അടുത്ത്‌ കൊണ്ടു​വന്ന്‌ യഹോ​വ​യു​ടെ മുന്നിൽ വെച്ചു. 24  അപ്പോൾ, യോശു​വ​യും യോശു​വ​യുടെ​കൂ​ടെ എല്ലാ ഇസ്രായേ​ല്യ​രും സേരഹി​ന്റെ മകനായ ആഖാനെ+ വെള്ളി, മേലങ്കി, സ്വർണക്കട്ടി+ എന്നിവ​യും, അയാളു​ടെ പുത്രീ​പുത്ര​ന്മാർ, കാള, കഴുത, ആട്ടിൻപറ്റം, കൂടാരം തുടങ്ങി അയാൾക്കു​ള്ളതെ​ല്ലാം സഹിതം ആഖോർ താഴ്‌വരയിൽ+ കൊണ്ടു​വന്നു. 25  യോശുവ പറഞ്ഞു: “എന്തിനാ​ണു നീ ഞങ്ങളുടെ മേൽ ആപത്തു* വരുത്തിവെ​ച്ചത്‌?+ ഈ ദിവസം യഹോവ നിന്റെ മേൽ ആപത്തു വരുത്തും.” ഇതു പറഞ്ഞ ഉടനെ ഇസ്രാ​യേൽ മുഴു​വ​നും അയാളെ കല്ലെറി​ഞ്ഞു.+ അതിനു ശേഷം അവർ അവരെ തീയി​ലിട്ട്‌ ചുട്ടു​ക​ളഞ്ഞു.+ അങ്ങനെ, അവർ അവരെ എല്ലാവരെ​യും കല്ലെറി​ഞ്ഞ്‌ കൊന്നു. 26  അവർ അയാളു​ടെ മുകളിൽ ഒരു വലിയ കൽക്കൂ​മ്പാ​രം കൂട്ടി. അത്‌ ഇന്നുവരെ​യും അവി​ടെ​യുണ്ട്‌. അതോടെ യഹോ​വ​യു​ടെ ഉഗ്ര​കോ​പം ശമിച്ചു.+ അതു​കൊ​ണ്ടാണ്‌ ആ സ്ഥലത്തിന്‌ ഇന്നുവരെ​യും ആഖോർ* താഴ്‌വര എന്നു പേര്‌ വിളി​ക്കു​ന്നത്‌.

അടിക്കുറിപ്പുകള്‍

അർഥം: “പാറമ​ടകൾ.”
അക്ഷ. “ഹൃദയം.”
പദാവലിയിൽ “മൂപ്പൻ” കാണുക.
അതായത്‌, കിഴക്കു​വ​ശത്ത്‌.
അഥവാ “ഇസ്രാ​യേൽ ശത്രു​ക്കൾക്കു പുറം​തി​രിഞ്ഞ.”
അഥവാ “കൊള്ള​വ​സ്‌തു​ക്ക​ളു​ടെ.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
അഥവാ “കുഴപ്പം; ഭ്രഷ്ട്‌.”
അർഥം: “ആപത്ത്‌; ഭ്രഷ്ട്‌.”