യോശുവ 8:1-35

  • ഹായിയെ ആക്രമി​ക്കാൻ യോശുവ യോദ്ധാ​ക്കളെ പതിയി​രു​ത്തു​ന്നു (1-13)

  • ഹായി കീഴട​ക്കു​ന്നു (14-29)

  • ഏബാൽ പർവത​ത്തിൽവെച്ച്‌ നിയമം വായി​ക്കു​ന്നു (30-35)

8  പിന്നെ, യഹോവ യോശു​വയോ​ടു പറഞ്ഞു: “പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ വേണ്ടാ.+ എല്ലാ യോദ്ധാ​ക്കളെ​യും കൂട്ടി നീ ഹായി​യു​ടെ നേരെ ചെല്ലുക. ഇതാ, ഹായി​യി​ലെ രാജാ​വിനെ​യും അയാളു​ടെ ജനത്തെ​യും നഗര​ത്തെ​യും ദേശ​ത്തെ​യും ഞാൻ നിന്റെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നു.+  യരീഹൊയോടും അവിടത്തെ രാജാ​വിനോ​ടും ചെയ്‌തതുപോലെതന്നെ+ ഹായിയോ​ടും അവിടത്തെ രാജാ​വിനോ​ടും ചെയ്യുക. പക്ഷേ, ഹായി​യിൽനിന്ന്‌ നിങ്ങൾക്കു വസ്‌തു​ക്കൾ കൊള്ള​യ​ടി​ക്കാം. മൃഗങ്ങളെ​യും എടുക്കാം. ആക്രമി​ക്കാൻവേണ്ടി പതിയി​രി​ക്കാൻ നഗരത്തി​നു പിന്നിൽ യോദ്ധാ​ക്കളെ നിയോ​ഗി​ക്കണം.”  അങ്ങനെ, യോശു​വ​യും എല്ലാ യോദ്ധാ​ക്ക​ളും ഹായിയെ ആക്രമി​ക്കാൻ പുറ​പ്പെട്ടു. യോശുവ 30,000 വീര​യോ​ദ്ധാ​ക്കളെ തിര​ഞ്ഞെ​ടുത്ത്‌ രാത്രി​യിൽ അങ്ങോട്ട്‌ അയച്ചു.  യോശുവ അവർക്ക്‌ ഈ കല്‌പന കൊടു​ത്തു: “നിങ്ങൾ നഗരത്തി​നു പിന്നിൽ ആക്രമി​ക്കാൻ പതിയി​രി​ക്കണം. നഗരത്തിൽനി​ന്ന്‌ വളരെ അകലെ​യാ​യി​രി​ക്ക​രുത്‌; എല്ലാവ​രും തയ്യാറാ​യി​രി​ക്കണം.  ഞാനും എന്റെകൂടെ​യുള്ള എല്ലാ പടയാ​ളി​ക​ളും നഗരത്തി​ന്‌ അടു​ത്തേക്കു ചെല്ലും. മുമ്പ​ത്തെപ്പോ​ലെ അവർ ഞങ്ങളുടെ നേരെ വരുമ്പോൾ+ ഞങ്ങൾ അവരുടെ മുന്നിൽനി​ന്ന്‌ പിൻവാ​ങ്ങും.  അവർ ഞങ്ങളെ പിന്തു​ട​രുമ്പോൾ ഞങ്ങൾ അവരെ നഗരത്തിൽനി​ന്ന്‌ അകറ്റിക്കൊ​ണ്ടുപോ​കും.+ ‘അവർ മുമ്പ​ത്തെപ്പോലെ​തന്നെ നമ്മുടെ മുന്നിൽനി​ന്ന്‌ പിൻവാ​ങ്ങു​ക​യാണ്‌’ എന്ന്‌ അവർ പറയും. ഞങ്ങൾ അങ്ങനെ അവരുടെ മുന്നിൽനി​ന്ന്‌ പിൻവാ​ങ്ങും.  അപ്പോൾ, നിങ്ങൾ പതിയി​രി​ക്കു​ന്നി​ട​ത്തു​നിന്ന്‌ എഴു​ന്നേറ്റ്‌ നഗരം പിടി​ച്ച​ട​ക്കണം. നിങ്ങളു​ടെ ദൈവ​മായ യഹോവ അതു നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ക്കും.  നഗരം പിടിച്ചെ​ടു​ത്താൽ ഉടൻ നിങ്ങൾ അതിനു തീ വെക്കണം.+ യഹോ​വ​യു​ടെ വാക്കുപോലെ​തന്നെ നിങ്ങൾ ചെയ്യണം. ഇത്‌ എന്റെ ആജ്ഞയാണ്‌.”  പിന്നെ, യോശുവ അവരെ അയച്ചു. പതിയി​രി​ക്കേണ്ട സ്ഥലത്തേക്ക്‌ അവർ പോയി. ഹായിക്കു പടിഞ്ഞാ​റ്‌, ബഥേലി​നും ഹായി​ക്കും ഇടയിൽ, അവർ ഒളിച്ചി​രു​ന്നു. യോശുവ ആ രാത്രി പടയാ​ളി​ക​ളുടെ​കൂ​ടെ തങ്ങി. 10  യോശുവ അതിരാ​വി​ലെ എഴു​ന്നേറ്റ്‌ പടയാ​ളി​കളെ ഒരുമി​ച്ചു​കൂ​ട്ടി.* യോശു​വ​യും ഇസ്രായേൽമൂ​പ്പ​ന്മാ​രും ചേർന്ന്‌ അവരെ ഹായി​യിലേക്കു നയിച്ചു. 11  യോശുവയുടെകൂടെയുണ്ടായിരുന്ന എല്ലാ യോദ്ധാക്കളും+ നഗരത്തി​ന്റെ മുന്നി​ലേക്കു നീങ്ങി. അവർ ഹായിക്കു വടക്ക്‌ പാളയ​മ​ടി​ച്ചു. അവർക്കും ഹായി​ക്കും ഇടയിൽ ഒരു താഴ്‌വ​ര​യു​ണ്ടാ​യി​രു​ന്നു. 12  ഇതിനിടെ, യോശുവ ഏകദേശം 5,000 പുരു​ഷ​ന്മാ​രെ നഗരത്തി​നു പടിഞ്ഞാ​റ്‌, ബഥേലിനും+ ഹായി​ക്കും ഇടയിൽ, ആക്രമി​ക്കാൻ പതിയി​രു​ത്തി​യി​രു​ന്നു.+ 13  അങ്ങനെ, അവരുടെ മുഖ്യ​സേന നഗരത്തിനു+ വടക്കും പിൻപട+ നഗരത്തി​നു പടിഞ്ഞാ​റും ആയി. യോശുവ ആ രാത്രി താഴ്‌വ​ര​യു​ടെ നടുവി​ലേക്കു ചെന്നു. 14  ഇതു കണ്ട ഉടൻ ഹായി​യി​ലെ രാജാ​വും നഗരത്തി​ലെ പുരു​ഷ​ന്മാ​രും മരു​പ്രദേ​ശ​ത്തിന്‌ അഭിമു​ഖ​മാ​യുള്ള ഒരു പ്രത്യേ​ക​സ്ഥ​ല​ത്തുവെച്ച്‌ ഇസ്രായേ​ല്യരോട്‌ ഏറ്റുമു​ട്ടാൻ അതിരാ​വിലെ​തന്നെ അവി​ടേക്കു കുതിച്ചു. പക്ഷേ, നഗരത്തി​നു പിന്നിൽ ശത്രു​സൈ​ന്യം ആക്രമി​ക്കാൻ പതിയി​രി​ക്കു​ന്നു​ണ്ടെന്ന കാര്യം അയാൾ അറിഞ്ഞില്ല. 15  ഹായിയിലെ പുരു​ഷ​ന്മാർ ആക്രമി​ച്ചപ്പോൾ യോശു​വ​യും എല്ലാ ഇസ്രായേ​ലും വിജന​ഭൂ​മി​യു​ടെ നേർക്കുള്ള വഴിയി​ലൂ​ടെ ഓടി.+ 16  അപ്പോൾ, അവരെ പിന്തു​ട​രാൻ നഗരത്തി​ലു​ണ്ടാ​യി​രു​ന്ന​വരെ​ല്ലാം ഒന്നിച്ചു​കൂ​ടി. യോശു​വയെ പിന്തു​ടർന്ന്‌ പോയ അവർ നഗരത്തിൽനി​ന്ന്‌ അകന്നുപോ​യി. 17  ഇസ്രായേല്യരുടെ പുറകേ പോകാ​ത്ത​താ​യി ഒരാൾപ്പോ​ലും ഹായി​യി​ലും ബഥേലി​ലും ഉണ്ടായി​രു​ന്നില്ല. നഗരം മലർക്കെ തുറന്നി​ട്ടി​ട്ടാണ്‌ അവർ ഇസ്രായേ​ലി​നെ പിന്തു​ടർന്ന്‌ പോയത്‌. 18  യഹോവ യോശു​വയോ​ടു പറഞ്ഞു: “നിന്റെ കൈയി​ലുള്ള കുന്തം ഹായിക്കു നേരെ നീട്ടുക.+ കാരണം, അതു ഞാൻ നിന്റെ കൈയിൽ ഏൽപ്പി​ക്കും.”+ അങ്ങനെ, യോശുവ കുന്തം നഗരത്തി​നു നേരെ നീട്ടി. 19  യോശുവ കൈ നീട്ടിയ ആ നിമി​ഷം​തന്നെ, ആക്രമി​ക്കാൻ പതിയി​രി​ക്കു​ന്നവർ ചാടിയെ​ഴുന്നേറ്റ്‌ നഗരത്തി​ലേക്ക്‌ ഓടി​ച്ചെന്ന്‌ അതു പിടി​ച്ച​ടക്കി. അവർ ഉടനടി നഗരത്തി​നു തീ വെച്ചു.+ 20  ഹായിക്കാർ തിരി​ഞ്ഞുനോ​ക്കി​യപ്പോൾ നഗരത്തിൽനി​ന്ന്‌ പുക ഉയരു​ന്നതു കണ്ടു. അപ്പോൾ അവരുടെ ധൈര്യം ചോർന്നുപോ​യി. അവർക്ക്‌ എങ്ങോ​ട്ടും ഓടിപ്പോ​കാൻ കഴിഞ്ഞില്ല. ആ സമയം, വിജന​ഭൂ​മി​യു​ടെ നേർക്ക്‌ ഓടിക്കൊ​ണ്ടി​രുന്ന പടയാ​ളി​കൾ തങ്ങളെ പിന്തു​ട​രു​ന്ന​വ​രു​ടെ നേരെ തിരിഞ്ഞു. 21  ആക്രമിക്കാൻ പതിയി​രു​ന്നവർ നഗരത്തെ പിടി​ച്ച​ട​ക്കിയെ​ന്നും നഗരത്തിൽനി​ന്ന്‌ പുക ഉയരുന്നെ​ന്നും കണ്ടപ്പോൾ യോശു​വ​യും എല്ലാ ഇസ്രായേ​ലും തിരിഞ്ഞ്‌ ഹായി​ക്കാ​രെ ആക്രമി​ച്ചു. 22  ഈ സമയം മറ്റുള്ളവർ നഗരത്തിൽനി​ന്ന്‌ പുറ​പ്പെട്ട്‌ ഹായി​ക്കാ​രു​ടെ നേരെ വന്നു. അങ്ങനെ, ഇരുവ​ശ​ത്തു​നി​ന്നും വന്ന ഇസ്രായേ​ല്യ​രു​ടെ നടുവിൽ ഹായി​ക്കാർ കുടു​ങ്ങിപ്പോ​യി. ഒരുത്തൻപോ​ലും അതിജീ​വി​ക്കു​ക​യോ ഓടി​ര​ക്ഷപ്പെ​ടു​ക​യോ ചെയ്യാത്ത വിധത്തിൽ ഇസ്രായേ​ല്യർ അവരെയെ​ല്ലാം വെട്ടി​വീ​ഴ്‌ത്തി.+ 23  പക്ഷേ, ഹായി​യി​ലെ രാജാവിനെ+ അവർ ജീവ​നോ​ടെ പിടിച്ച്‌ യോശു​വ​യു​ടെ മുന്നിൽ കൊണ്ടു​വന്നു. 24  ഇസ്രായേല്യരെ വിജന​ഭൂ​മി​യി​ലൂ​ടെ പിന്തു​ടർന്ന ഹായി​ക്കാ​രെ മുഴുവൻ അവർ വിജന​ഭൂ​മി​യിൽവെച്ച്‌ ഒന്നൊ​ഴി​യാ​തെ വാളു​കൊ​ണ്ട്‌ വെട്ടിക്കൊ​ന്നു. എന്നിട്ട്‌, ഹായി​യിലേക്കു മടങ്ങി​ച്ചെന്ന്‌ അതിനെ വാളിന്‌ ഇരയാക്കി. 25  ഹായിയിലെ ജനം മുഴുവൻ ആ ദിവസം മരിച്ചു​വീ​ണു; ആകെ 12,000 സ്‌ത്രീ​പു​രു​ഷ​ന്മാർ. 26  ഹായിക്കാരെ നിശ്ശേഷം നശിപ്പിക്കുന്നതുവരെ+ കുന്തം നീട്ടിപ്പിടിച്ച+ കൈ യോശുവ പിൻവ​ലി​ച്ചില്ല. 27  പക്ഷേ, യഹോവ യോശു​വ​യ്‌ക്കു കൊടുത്ത ആജ്ഞയനു​സ​രിച്ച്‌ മൃഗങ്ങളെ ഇസ്രാ​യേൽ എടുത്തു; നഗരം കൊള്ള​യ​ടിച്ച്‌ കിട്ടി​യ​തും സ്വന്തമാ​ക്കി.+ 28  പിന്നെ, യോശുവ ഹായിയെ തീക്കി​ര​യാ​ക്കി അതിനെ നാശാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ഒരു ശാശ്വതകൂമ്പാരമാക്കി+ മാറ്റി. ഈ ദിവസം​വരെ അത്‌ അങ്ങനെ​തന്നെ കിടക്കു​ന്നു. 29  യോശുവ ഹായി​യി​ലെ രാജാ​വി​നെ വൈകുന്നേ​രം​വരെ സ്‌തംഭത്തിൽ* തൂക്കി. സൂര്യൻ അസ്‌ത​മി​ക്കാ​റാ​യപ്പോൾ, ശവശരീ​രം സ്‌തം​ഭ​ത്തിൽനിന്ന്‌ ഇറക്കാൻ+ യോശുവ ആജ്ഞ കൊടു​ത്തു. അവർ അതു കൊണ്ടുപോ​യി നഗരക​വാ​ട​ത്തി​ന്റെ മുന്നിൽ ഇട്ട്‌ അതിന്റെ മുകളിൽ ഒരു വലിയ കൽക്കൂ​മ്പാ​രം കൂട്ടി. അത്‌ ഇന്നുവരെ അവി​ടെ​യുണ്ട്‌. 30  ഈ സമയത്താ​ണു യോശുവ ഏബാൽ പർവതത്തിൽ+ ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു യാഗപീ​ഠം പണിതത്‌. 31  “ചെത്തിയൊ​രു​ക്കു​ക​യോ ഇരുമ്പാ​യു​ധം തൊടു​വി​ക്കു​ക​യോ ചെയ്യാത്ത കല്ലുകൾകൊണ്ടുള്ള+ ഒരു യാഗപീ​ഠം” എന്നു മോശ​യു​ടെ നിയമപുസ്‌തകത്തിൽ+ എഴുതി​യ​തുപോലെ​യും യഹോ​വ​യു​ടെ ദാസനായ മോശ ഇസ്രായേ​ല്യരോ​ടു കല്‌പി​ച്ച​തുപോലെ​യും ആണ്‌ അതു പണിതത്‌. അതിൽ അവർ യഹോ​വ​യ്‌ക്കുള്ള ദഹനയാ​ഗ​ങ്ങ​ളും സഹഭോ​ജ​ന​ബ​ലി​ക​ളും അർപ്പിച്ചു.+ 32  പിന്നെ, മോശ മുമ്പ്‌ ഇസ്രായേ​ല്യ​രു​ടെ മുന്നിൽവെച്ച്‌ എഴുതിയ+ നിയമ​ത്തി​ന്റെ ഒരു പകർപ്പു യോശുവ അവിടെ കല്ലുക​ളിൽ എഴുതി.+ 33  എല്ലാ ഇസ്രായേ​ലും അവരുടെ മൂപ്പന്മാ​രും അധികാ​രി​ക​ളും ന്യായാ​ധി​പ​ന്മാ​രും യഹോ​വ​യു​ടെ ഉടമ്പടിപ്പെ​ട്ടകം ചുമക്കുന്ന ലേവ്യ​പുരോ​ഹി​ത​ന്മാ​രു​ടെ മുന്നിൽ, പെട്ടക​ത്തി​ന്റെ ഇരുവ​ശ​ങ്ങ​ളി​ലു​മാ​യി നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. സ്വദേ​ശി​കൾ മാത്രമല്ല അവരുടെ ഇടയിൽ വന്നുതാ​മ​സ​മാ​ക്കിയ വിദേ​ശി​ക​ളും അവി​ടെ​യു​ണ്ടാ​യി​രു​ന്നു.+ ഇസ്രാ​യേൽ ജനത്തെ അനു​ഗ്ര​ഹി​ക്കാൻവേണ്ടി അവരിൽ പകുതി പേർ ഗരിസീം പർവത​ത്തി​ന്റെ മുന്നി​ലും പകുതി പേർ ഏബാൽ പർവതത്തിന്റെ+ മുന്നി​ലും നിന്നു. (യഹോ​വ​യു​ടെ ദാസനായ മോശ മുമ്പ്‌ കല്‌പി​ച്ചി​രു​ന്ന​തുപോലെ​തന്നെ.)+ 34  അതിനു ശേഷം യോശുവ, നിയമ​പു​സ്‌ത​ക​ത്തിൽ എഴുതി​യി​ട്ടു​ള്ള​തുപോ​ലെ നിയമ​ത്തി​ലെ എല്ലാ വാക്കു​ക​ളും, അനുഗ്രഹങ്ങളും+ ശാപങ്ങ​ളും,+ ഉച്ചത്തിൽ വായിച്ചു.+ 35  സ്‌ത്രീകളും കുട്ടി​ക​ളും ഇസ്രായേ​ല്യ​രു​ടെ ഇടയിൽ വന്നുതാമസമാക്കിയ* വിദേശികളും+ ഉൾപ്പെടെ മുഴുവൻ ഇസ്രായേൽസഭയുടെയും+ മുന്നിൽ യോശുവ, മോശ കല്‌പിച്ച ഒരു വാക്കുപോ​ലും വിട്ടുകളയാതെ+ എല്ലാം ഉച്ചത്തിൽ വായിച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “സൈന്യ​പ​രി​ശോ​ധ​ന​യ്‌ക്കു വിളി​ച്ചു​കൂ​ട്ടി.”
അഥവാ “മരത്തിൽ.”
അക്ഷ. “നടന്ന.”