യോഹ​ന്നാൻ എഴുതി​യത്‌ 1:1-51

  • വചനം മനുഷ്യ​നാ​യി​ത്തീർന്നു (1-18)

  • സ്‌നാ​പ​ക​യോ​ഹ​ന്നാൻ നൽകിയ സാക്ഷ്യം (19-28)

  • യേശു ദൈവ​ത്തി​ന്റെ കുഞ്ഞാട്‌ (29-34)

  • യേശു​വി​ന്റെ ആദ്യത്തെ ശിഷ്യ​ന്മാർ (35-42)

  • ഫിലി​പ്പോ​സും നഥന​യേ​ലും (43-51)

1  ആരംഭ​ത്തിൽ വചനമു​ണ്ടാ​യി​രു​ന്നു.+ വചനം ദൈവ​ത്തിന്റെ​കൂടെ​യാ​യി​രു​ന്നു.+ വചനം ഒരു ദൈവ​മാ​യി​രു​ന്നു.*+  ആരംഭത്തിൽ വചനം ദൈവ​ത്തിന്റെ​കൂടെ​യാ​യി​രു​ന്നു.  സകലവും വചനം മുഖാ​ന്തരം ഉണ്ടായി.+ വചന​ത്തെ​ക്കൂ​ടാ​തെ ഒന്നും ഉണ്ടായി​ട്ടില്ല. വചനം മുഖാ​ന്തരം ഉണ്ടായതു ജീവനാ​ണ്‌.  ജീവനോ മനുഷ്യ​രു​ടെ വെളി​ച്ച​മാ​യി​രു​ന്നു.+  വെളിച്ചം ഇരുട്ടിൽ പ്രകാ​ശി​ക്കു​ന്നു.+ അതിനെ കീഴട​ക്കാൻ ഇരുട്ടി​നു കഴിഞ്ഞി​ട്ടില്ല.  ദൈവത്തിന്റെ പ്രതി​നി​ധി​യാ​യി അയച്ച ഒരു മനുഷ്യ​നു​ണ്ടാ​യി​രു​ന്നു; പേര്‌ യോഹ​ന്നാൻ.+  ഒരു സാക്ഷി​യാ​യി​ട്ടാണ്‌ ഈ മനുഷ്യൻ വന്നത്‌; എല്ലാ തരം മനുഷ്യ​രും യോഹ​ന്നാൻ മുഖാ​ന്തരം വിശ്വ​സിക്കേ​ണ്ട​തി​നു വെളി​ച്ചത്തെ​ക്കു​റിച്ച്‌ സാക്ഷി പറയാ​നാണ്‌ അദ്ദേഹം വന്നത്‌.+  പക്ഷേ ആ വെളിച്ചം യോഹ​ന്നാ​ന​ല്ലാ​യി​രു​ന്നു.+ യോഹ​ന്നാ​ന്റെ ദൗത്യം ആ വെളി​ച്ചത്തെ​ക്കു​റിച്ച്‌ സാക്ഷി പറയുക എന്നതാ​യി​രു​ന്നു.  എല്ലാ തരം മനുഷ്യർക്കും വെളിച്ചം നൽകുന്ന യഥാർഥവെ​ളി​ച്ചം ലോക​ത്തേക്കു വരാനുള്ള സമയം അടുത്തി​രു​ന്നു.+ 10  അദ്ദേഹം ലോക​ത്തു​ണ്ടാ​യി​രു​ന്നു.+ ലോകം ഉണ്ടായ​തു​തന്നെ അദ്ദേഹം മുഖാ​ന്ത​ര​മാണ്‌.+ എന്നിട്ടും ലോകം അദ്ദേഹത്തെ അറിഞ്ഞില്ല. 11  അദ്ദേഹം സ്വന്തം വീട്ടി​ലേക്കു വന്നു. പക്ഷേ സ്വന്തം ആളുകൾപോ​ലും അദ്ദേഹത്തെ അംഗീ​ക​രി​ച്ചില്ല. 12  എന്നാൽ തന്നെ സ്വീക​രി​ച്ച​വർക്കെ​ല്ലാം അദ്ദേഹം ദൈവമക്കളാകാൻ+ അനുമതി കൊടു​ത്തു. കാരണം, അവർ അദ്ദേഹ​ത്തി​ന്റെ നാമത്തിൽ വിശ്വാ​സ​മർപ്പി​ച്ചു.+ 13  അവർ ജനിച്ചതു രക്തത്തിൽനി​ന്നല്ല; ശരീര​ത്തി​ന്റെ ഇഷ്ടത്താ​ലോ പുരു​ഷന്റെ ഇഷ്ടത്താ​ലോ അല്ല; ദൈവ​ത്തിൽനി​ന്നാണ്‌.+ 14  വചനം മനുഷ്യനായിത്തീർന്ന്‌*+ ഞങ്ങളുടെ ഇടയിൽ കഴിഞ്ഞു. ഞങ്ങൾ അദ്ദേഹ​ത്തി​ന്റെ തേജസ്സു കണ്ടു; ഒരു അപ്പനിൽനി​ന്ന്‌ അയാളു​ടെ ഒരേ ഒരു മകനു+ ലഭിക്കുന്ന തരം തേജസ്സാ​യി​രു​ന്നു അത്‌. വചനം ദിവ്യപ്രീതിയും* സത്യവും നിറഞ്ഞ​യാ​ളാ​യി​രു​ന്നു. 15  (യോഹ​ന്നാൻ അദ്ദേഹത്തെ​ക്കു​റിച്ച്‌ സാക്ഷി പറഞ്ഞു. അതെ, യോഹ​ന്നാൻ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “‘എന്റെ പിന്നാലെ വരുന്ന​യാൾ എന്റെ മുന്നിൽ കയറി​ക്ക​ഴി​ഞ്ഞു. കാരണം, എനിക്കും മുമ്പേ അദ്ദേഹ​മു​ണ്ടാ​യി​രു​ന്നു’ എന്നു ഞാൻ പറഞ്ഞത്‌ ഈ മനുഷ്യനെ​ക്കു​റി​ച്ചാണ്‌.”)+ 16  അദ്ദേഹത്തിന്റെ ആ നിറവിൽനി​ന്നാ​ണു നമുക്ക്‌ എല്ലാവർക്കും നിലയ്‌ക്കാത്ത അനർഹദയ ലഭിച്ചത്‌. 17  കാരണം നിയമം* മോശയിലൂടെയാണു+ കിട്ടി​യതെ​ങ്കിൽ അനർഹദയയും+ സത്യവും യേശുക്രി​സ്‌തു​വി​ലൂടെ​യാ​ണു വന്നത്‌.+ 18  ആരും ഒരിക്ക​ലും ദൈവത്തെ കണ്ടിട്ടില്ല.+ ദൈവത്തെ​ക്കു​റിച്ച്‌ നമുക്കു വിവരിച്ചുതന്നതു+ പിതാ​വി​ന്റെ അരികിലുള്ള*+ ഏകജാ​ത​നായ ദൈവ​മാണ്‌.+ 19  “അങ്ങ്‌ ആരാണ്‌” എന്നു യോഹ​ന്നാനോ​ടു ചോദിക്കാൻ+ ജൂതന്മാർ യരുശലേ​മിൽനിന്ന്‌ പുരോ​ഹി​ത​ന്മാരെ​യും ലേവ്യരെ​യും യോഹ​ന്നാ​ന്റെ അടു​ത്തേക്ക്‌ അയച്ച​പ്പോൾ, 20  “ഞാൻ ക്രിസ്‌തു​വല്ല” എന്ന്‌ ഒട്ടും മടിക്കാ​തെ യോഹ​ന്നാൻ സമ്മതി​ച്ചു​പ​റഞ്ഞു. 21  “പിന്നെ അങ്ങ്‌ ആരാണ്‌, ഏലിയ​യാ​ണോ”+ എന്ന്‌ അവർ ചോദി​ച്ചു. “അല്ല” എന്നു യോഹ​ന്നാൻ പറഞ്ഞു. “അങ്ങ്‌ ആ പ്രവാ​ച​ക​നാ​ണോ”+ എന്നു ചോദി​ച്ചപ്പോ​ഴും, “അല്ല” എന്നായി​രു​ന്നു മറുപടി. 22  അപ്പോൾ അവർ യോഹ​ന്നാനോ​ടു ചോദി​ച്ചു: “എങ്കിൽ അങ്ങ്‌ ആരാണ്‌? ഞങ്ങളെ അയച്ചവരോ​ടു ഞങ്ങൾക്ക്‌ ഉത്തരം പറയണ​മ​ല്ലോ. അങ്ങയെ​ക്കു​റിച്ച്‌ അങ്ങ്‌ എന്തു പറയുന്നു?” 23  അപ്പോൾ യോഹ​ന്നാൻ പറഞ്ഞു: “യശയ്യ പ്രവാ​ചകൻ പറഞ്ഞതുപോ​ലെ, ‘യഹോവയുടെ* വഴി നേരെ​യാ​ക്കുക’+ എന്നു വിജനഭൂമിയിൽ* വിളി​ച്ചു​പ​റ​യു​ന്ന​വന്റെ ശബ്ദമാണു ഞാൻ.”+ 24  പരീശന്മാരായിരുന്നു അവരെ അയച്ചത്‌. 25  അവർ യോഹ​ന്നാനോട്‌, “അങ്ങ്‌ ക്രിസ്‌തു​വോ ഏലിയ​യോ ആ പ്രവാ​ച​ക​നോ അല്ലെങ്കിൽ, പിന്നെ സ്‌നാ​നപ്പെ​ടു​ത്തു​ന്നത്‌ എന്തിനാ​ണ്‌” എന്നു ചോദി​ച്ചു. 26  യോഹന്നാൻ അവരോ​ടു പറഞ്ഞു: “ഞാൻ വെള്ളത്തിൽ സ്‌നാ​നപ്പെ​ടു​ത്തു​ന്നു. നിങ്ങൾ അറിയാത്ത ഒരാൾ നിങ്ങൾക്കി​ട​യി​ലുണ്ട്‌. 27  അദ്ദേഹം എന്റെ പിന്നാലെ വരുന്നു​ണ്ട്‌. അദ്ദേഹ​ത്തി​ന്റെ ചെരി​പ്പി​ന്റെ കെട്ട്‌ അഴിക്കാൻപോ​ലും ഞാൻ യോഗ്യ​നല്ല.”+ 28  യോർദാന്‌ അക്കരെ, യോഹ​ന്നാൻ ആളുകളെ സ്‌നാനപ്പെടുത്തിക്കൊണ്ടിരുന്ന+ ബഥാന്യ​യിൽവെ​ച്ചാണ്‌ ഇതെല്ലാം സംഭവി​ച്ചത്‌. 29  പിറ്റേന്ന്‌ യേശു അടു​ത്തേക്കു വരുന്നതു കണ്ട്‌ യോഹ​ന്നാൻ പറഞ്ഞു: “ഇതാ, ലോക​ത്തി​ന്റെ പാപം നീക്കിക്കളയുന്ന+ ദൈവ​ത്തി​ന്റെ കുഞ്ഞാട്‌!+ 30  ഇദ്ദേഹത്തെക്കുറിച്ചാണു മുമ്പ്‌ ഞാൻ ഇങ്ങനെ പറഞ്ഞത്‌: ‘എന്റെ പിന്നാലെ വരുന്ന ഒരാൾ എന്റെ മുന്നിൽ കയറി​യി​രി​ക്കു​ന്നു. കാരണം എനിക്കും മുമ്പേ അദ്ദേഹ​മു​ണ്ടാ​യി​രു​ന്നു.’+ 31  എനിക്കും അദ്ദേഹത്തെ അറിയി​ല്ലാ​യി​രു​ന്നു. എന്നാൽ അദ്ദേഹത്തെ ഇസ്രായേ​ലി​നു വെളിപ്പെ​ടു​ത്തിക്കൊ​ടു​ക്കാൻവേ​ണ്ടി​യാ​ണു ഞാൻ വെള്ളത്തിൽ സ്‌നാ​നപ്പെ​ടു​ത്തു​ന്ന​വ​നാ​യി വന്നത്‌.”+ 32  യോഹന്നാൻ ഇങ്ങനെ​യും സാക്ഷി പറഞ്ഞു: “പരിശുദ്ധാത്മാവ്‌* പ്രാവുപോ​ലെ ആകാശ​ത്തു​നിന്ന്‌ ഇറങ്ങി​വ​രു​ന്നതു ഞാൻ കണ്ടു. അത്‌ അദ്ദേഹ​ത്തി​ന്റെ മേൽ വസിച്ചു.+ 33  എനിക്കും അദ്ദേഹത്തെ അറിയി​ല്ലാ​യി​രു​ന്നു. എന്നാൽ, വെള്ളത്തിൽ സ്‌നാ​നപ്പെ​ടു​ത്താൻ എന്നെ അയച്ച ദൈവം എന്നോട്‌, ‘എന്റെ ആത്മാവ്‌ ഇറങ്ങി​വന്ന്‌ ആരുടെ മേൽ വസിക്കു​ന്ന​താ​ണോ നീ കാണുന്നത്‌+ അവനാണു പരിശു​ദ്ധാ​ത്മാ​വുകൊണ്ട്‌ സ്‌നാ​നപ്പെ​ടു​ത്തു​ന്നവൻ’+ എന്നു പറഞ്ഞു. 34  ഞാൻ അതു കണ്ടു. അതു​കൊണ്ട്‌ ഇദ്ദേഹ​മാ​ണു ദൈവ​പു​ത്രൻ എന്നു ഞാൻ സാക്ഷി പറഞ്ഞി​രി​ക്കു​ന്നു.”+ 35  പിറ്റേന്നു യോഹ​ന്നാൻ തന്റെ രണ്ടു ശിഷ്യ​ന്മാരോടൊ​പ്പം നിൽക്കു​മ്പോൾ 36  യേശു നടന്നുപോ​കു​ന്നതു കണ്ടിട്ട്‌, “ഇതാ, ദൈവ​ത്തി​ന്റെ കുഞ്ഞാട്‌”+ എന്നു പറഞ്ഞു. 37  അതു കേട്ട്‌ ആ രണ്ടു ശിഷ്യ​ന്മാർ യേശു​വി​നെ അനുഗ​മി​ച്ചു. 38  യേശു തിരി​ഞ്ഞുനോ​ക്കി​യപ്പോൾ അവർ പിന്നാലെ വരുന്നതു കണ്ടിട്ട്‌ അവരോ​ട്‌, “നിങ്ങൾക്ക്‌ എന്താണു വേണ്ടത്‌” എന്നു ചോദി​ച്ചു. അപ്പോൾ അവർ, “റബ്ബീ, (“ഗുരു” എന്ന്‌ അർഥം) അങ്ങ്‌ എവി​ടെ​യാ​ണു താമസി​ക്കു​ന്നത്‌” എന്നു ചോദി​ച്ചു. 39  യേശു അവരോ​ട്‌, “എന്റെകൂ​ടെ വരൂ, കാണാ​മ​ല്ലോ” എന്നു പറഞ്ഞു. അങ്ങനെ അവർ ചെന്ന്‌ യേശു താമസി​ക്കുന്ന സ്ഥലം കണ്ടു. അന്ന്‌ അവർ യേശു​വിന്റെ​കൂ​ടെ താമസി​ച്ചു. അപ്പോൾ ഏകദേശം പത്താം മണി* ആയിരു​ന്നു. 40  യോഹന്നാൻ പറഞ്ഞതു കേട്ട്‌ യേശു​വി​നെ അനുഗ​മിച്ച രണ്ടു പേരിൽ ഒരാൾ ശിമോൻ പത്രോ​സി​ന്റെ സഹോ​ദ​ര​നായ അന്ത്ര​യോ​സാണ്‌.+ 41  അന്ത്രയോസ്‌ ആദ്യം സ്വന്തം സഹോ​ദ​ര​നായ ശിമോ​നെ കണ്ടുപി​ടിച്ച്‌, “ഞങ്ങൾ മിശിഹയെ+ (“ക്രിസ്‌തു” എന്ന്‌ അർഥം) കണ്ടെത്തി” എന്നു പറഞ്ഞു. 42  അന്ത്രയോസ്‌ ശിമോ​നെ യേശു​വി​ന്റെ അടു​ത്തേക്കു കൂട്ടിക്കൊ​ണ്ടു​വന്നു. യേശു ശിമോ​നെ നോക്കി, “നീ യോഹ​ന്നാ​ന്റെ മകനായ ശിമോ​നാ​ണ​ല്ലോ.+ നീ കേഫ (പരിഭാ​ഷപ്പെ​ടു​ത്തുമ്പോൾ “പത്രോ​സ്‌”)+ എന്ന്‌ അറിയപ്പെ​ടും” എന്നു പറഞ്ഞു. 43  പിറ്റേന്ന്‌ യേശു ഗലീല​യിലേക്കു പോകാൻ തീരു​മാ​നി​ച്ചു. യേശു ഫിലിപ്പോസിനെ+ കണ്ടപ്പോൾ, “എന്നെ അനുഗ​മി​ക്കുക” എന്നു പറഞ്ഞു. 44  അന്ത്രയോസിന്റെയും പത്രോ​സിന്റെ​യും നഗരമായ ബേത്ത്‌സ​യി​ദ​യിൽനി​ന്നാ​യി​രു​ന്നു ഫിലി​പ്പോ​സ്‌. 45  ഫിലിപ്പോസ്‌ നഥനയേലിനെ+ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു: “മോശ​യു​ടെ നിയമ​ത്തി​ലും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളി​ലും എഴുതി​യി​രി​ക്കു​ന്ന​യാ​ളെ ഞങ്ങൾ കണ്ടെത്തി. യോ​സേ​ഫി​ന്റെ മകനായ, നസറെ​ത്തിൽനി​ന്നുള്ള യേശുവാണ്‌+ അത്‌.” 46  പക്ഷേ നഥനയേൽ ഫിലിപ്പോ​സിനോട്‌, “അതിന്‌, നസറെ​ത്തിൽനിന്ന്‌ എന്തു നന്മ വരാനാ​ണ്‌” എന്നു ചോദി​ച്ചു. അപ്പോൾ ഫിലി​പ്പോ​സ്‌, “നേരിട്ട്‌ വന്ന്‌ കാണൂ” എന്നു പറഞ്ഞു. 47  നഥനയേൽ അടു​ത്തേക്കു വരുന്നതു കണ്ട്‌ യേശു നഥന​യേ​ലിനെ​ക്കു​റിച്ച്‌, “ഇതാ, ഒരു കാപട്യ​വു​മി​ല്ലാത്ത തനി ഇസ്രായേ​ല്യൻ”+ എന്നു പറഞ്ഞു. 48  നഥനയേൽ യേശു​വിനോട്‌, “അങ്ങയ്‌ക്ക്‌ എന്നെ എങ്ങനെ അറിയാം” എന്നു ചോദി​ച്ചു. അപ്പോൾ യേശു പറഞ്ഞു: “ഫിലി​പ്പോ​സ്‌ നിന്നെ വിളി​ക്കു​ന്ന​തി​നു മുമ്പ്‌, നീ ആ അത്തിയു​ടെ ചുവട്ടി​ലാ​യി​രി​ക്കുമ്പോൾത്തന്നെ ഞാൻ നിന്നെ കണ്ടു.” 49  അപ്പോൾ നഥനയേൽ പറഞ്ഞു: “റബ്ബീ, അങ്ങ്‌ ദൈവ​പുത്ര​നാണ്‌, ഇസ്രായേ​ലി​ന്റെ രാജാവ്‌.”+ 50  അപ്പോൾ യേശു നഥന​യേ​ലിനോ​ടു ചോദി​ച്ചു: “അത്തിയു​ടെ ചുവട്ടിൽ ഞാൻ നിന്നെ കണ്ടു എന്നു പറഞ്ഞതുകൊ​ണ്ടാ​ണോ നീ വിശ്വ​സി​ക്കു​ന്നത്‌? ഇതി​നെ​ക്കാളെ​ല്ലാം വലിയ കാര്യങ്ങൾ നീ കാണും.” 51  പിന്നെ യേശു നഥന​യേ​ലിനോ​ടു പറഞ്ഞു: “ആകാശം തുറന്നി​രി​ക്കു​ന്ന​തും ദൈവ​ദൂ​ത​ന്മാർ അവി​ടേക്കു കയറിപ്പോ​കു​ന്ന​തും മനുഷ്യ​പുത്രന്റെ അടു​ത്തേക്ക്‌ ഇറങ്ങി​വ​രു​ന്ന​തും നിങ്ങൾ കാണും+ എന്നു സത്യം​സ​ത്യ​മാ​യി ഞാൻ പറയുന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “വചനം ദിവ്യ​നാ​യി​രു​ന്നു.”
അക്ഷ. “മാംസ​മാ​യി​ത്തീർന്ന്‌.”
അഥവാ “അനർഹ​ദ​യ​യും.”
പദാവലി കാണുക.
അഥവാ “പിതാ​വി​ന്റെ മാറോ​ടു ചേർന്നി​രി​ക്കുന്ന.” പ്രത്യേ​കം ഇഷ്ടമു​ള്ള​വ​രെ​യാ​ണ്‌ ഇങ്ങനെ ഇരുത്താ​റ്‌.
അനു. എ5 കാണുക.
പദാവലി കാണുക.
ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.
അതായത്‌, വൈകു​ന്നേരം ഏകദേശം 4 മണി.