യോഹ​ന്നാൻ എഴുതി​യത്‌ 10:1-42

  • ഇടയനും ആട്ടിൻതൊ​ഴു​ത്തു​ക​ളും (1-21)

    • യേശു​വാ​ണു നല്ല ഇടയൻ (11-15)

    • “വേറെ ആടുക​ളും എനിക്കു​ണ്ട്‌” (16)

  • സമർപ്പ​ണോ​ത്സ​വ​ത്തിൽ ജൂതന്മാ​രും യേശു​വും (22-39)

    • അനേകം ജൂതന്മാർ വിശ്വ​സി​ക്കാൻ കൂട്ടാ​ക്കു​ന്നില്ല (24-26)

    • “എന്റെ ആടുകൾ എന്റെ ശബ്ദം കേട്ടനു​സ​രി​ക്കു​ന്നു” (27)

    • പുത്രൻ പിതാ​വി​നോ​ടു യോജി​പ്പി​ലാണ്‌ (30, 38)

  • യോർദാ​ന്‌ അക്കരെ​യുള്ള പലരും വിശ്വ​സി​ക്കു​ന്നു (40-42)

10  “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ആട്ടിൻതൊ​ഴു​ത്തിലേക്കു വാതി​ലി​ലൂടെ​യ​ല്ലാ​തെ വേറെ വഴിക്കു കയറു​ന്ന​യാൾ കള്ളനും കവർച്ച​ക്കാ​ര​നും ആണ്‌.+  വാതിലിലൂടെ കടക്കു​ന്ന​യാ​ളാണ്‌ ആടുക​ളു​ടെ ഇടയൻ.+  വാതിൽക്കാവൽക്കാരൻ അയാൾക്കു വാതിൽ തുറന്നുകൊ​ടു​ക്കു​ന്നു.+ ആടുകൾ അയാളു​ടെ ശബ്ദം കേട്ടനു​സ​രി​ക്കു​ന്നു.+ അയാൾ തന്റെ ആടുകളെ പേരെ​ടുത്ത്‌ വിളിച്ച്‌ പുറ​ത്തേക്കു കൊണ്ടുപോ​കു​ന്നു.  തന്റെ ആടുകളെയെ​ല്ലാം പുറത്ത്‌ ഇറക്കി​യിട്ട്‌ അയാൾ മുമ്പേ നടക്കുന്നു. അയാളു​ടെ ശബ്ദം പരിച​യ​മു​ള്ള​തുകൊണ്ട്‌ ആടുകൾ അയാളെ അനുഗ​മി​ക്കു​ന്നു.  ഒരു അപരി​ചി​തനെ അവ ഒരിക്ക​ലും അനുഗ​മി​ക്കില്ല. അവ അയാളു​ടെ അടുത്തു​നിന്ന്‌ ഓടിപ്പോ​കും. കാരണം അപരി​ചി​ത​രു​ടെ ശബ്ദം അവയ്‌ക്കു പരിച​യ​മില്ല.”  യേശു ഈ ഉപമ അവരോ​ടു പറഞ്ഞെ​ങ്കി​ലും അതിന്റെ അർഥം അവർക്കു മനസ്സി​ലാ​യില്ല.  അതുകൊണ്ട്‌ യേശു പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ആടുക​ളു​ടെ വാതിൽ ഞാനാണ്‌.+  ഞാനാണെന്ന മട്ടിൽ വന്നവ​രൊ​ക്കെ കള്ളന്മാ​രും കവർച്ച​ക്കാ​രും ആണ്‌. ആടുകൾ എന്തായാ​ലും അവർക്കു ശ്രദ്ധ കൊടു​ത്തില്ല.  വാതിൽ ഞാനാണ്‌. എന്നിലൂ​ടെ കടക്കുന്ന ഏതൊ​രാൾക്കും രക്ഷ കിട്ടും. അയാൾ അകത്ത്‌ കടക്കു​ക​യും പുറത്ത്‌ പോകു​ക​യും മേച്ചിൽപ്പു​റം കണ്ടെത്തു​ക​യും ചെയ്യും.+ 10  മോഷ്ടിക്കാനും കൊല്ലാ​നും നശിപ്പി​ക്കാ​നും മാത്ര​മാ​ണു കള്ളൻ വരുന്നത്‌.+ എന്നാൽ ഞാൻ വന്നത്‌ അവർക്കു ജീവൻ കിട്ടേ​ണ്ട​തി​നാണ്‌, അതു സമൃദ്ധ​മാ​യി കിട്ടേ​ണ്ട​തിന്‌. 11  ഞാനാണു നല്ല ഇടയൻ.+ നല്ല ഇടയൻ ആടുകൾക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ക്കു​ന്നു.+ 12  നേരെ മറിച്ച്‌ ഇടയനോ ആടുക​ളു​ടെ ഉടമസ്ഥ​നോ അല്ലാത്ത കൂലി​ക്കാ​രൻ ചെന്നായ്‌ വരുന്നതു കാണു​മ്പോൾ ആടുകളെ വിട്ട്‌ ഓടി​ക്ക​ള​യു​ന്നു. ചെന്നായ്‌ വന്ന്‌ ആടുകളെ ചിതറി​ച്ചു​ക​ള​യു​ക​യും അവയെ പിടി​ക്കു​ക​യും ചെയ്യുന്നു. 13  കൂലിക്കു വിളിച്ച ആളായ​തുകൊണ്ട്‌ അയാൾക്ക്‌ ആടുകളെ​ക്കു​റിച്ച്‌ ചിന്തയി​ല്ല​ല്ലോ. 14  ഞാനാണു നല്ല ഇടയൻ. എനിക്ക്‌ എന്റെ ആടുകളെ അറിയാം, എന്റെ ആടുകൾക്ക്‌ എന്നെയും.+ 15  പിതാവ്‌ എന്നെയും ഞാൻ പിതാ​വിനെ​യും അറിയു​ന്ന​തുപോലെ​യാണ്‌ അത്‌.+ ഞാൻ ആടുകൾക്കു​വേണ്ടി എന്റെ ജീവൻ കൊടു​ക്കു​ന്നു.+ 16  “ഈ തൊഴു​ത്തിൽപ്പെ​ടാത്ത വേറെ ആടുക​ളും എനിക്കു​ണ്ട്‌.+ അവയെ​യും ഞാൻ അകത്ത്‌ കൊണ്ടു​വരേ​ണ്ട​താണ്‌. അവയും എന്റെ ശബ്ദം കേട്ടനു​സ​രി​ക്കും. അങ്ങനെ അവർ ഒറ്റ ആട്ടിൻകൂ​ട്ട​മാ​കും, അവർക്കെ​ല്ലാ​വർക്കും ഇടയനും ഒന്ന്‌.+ 17  ഞാൻ എന്റെ ജീവൻ കൊടുക്കുന്നതുകൊണ്ട്‌+ പിതാവ്‌ എന്നെ സ്‌നേ​ഹി​ക്കു​ന്നു.+ എനിക്കു വീണ്ടും ജീവൻ കിട്ടാ​നാ​ണു ഞാൻ അതു കൊടു​ക്കു​ന്നത്‌. 18  ആരും അത്‌ എന്നിൽനി​ന്ന്‌ പിടി​ച്ചു​വാ​ങ്ങു​ന്നതല്ല, എനിക്കു​തന്നെ തോന്നി​യിട്ട്‌ കൊടു​ക്കു​ന്ന​താണ്‌. ജീവൻ കൊടു​ക്കാ​നും വീണ്ടും ജീവൻ നേടാ​നും എനിക്ക്‌ അധികാ​ര​മുണ്ട്‌.+ എന്റെ പിതാ​വാണ്‌ ഇത്‌ എന്നോടു കല്‌പി​ച്ചി​രി​ക്കു​ന്നത്‌.” 19  ഈ വാക്കുകൾ കേട്ടിട്ട്‌ ജൂതന്മാർക്കി​ട​യിൽ വീണ്ടും ഭിന്നി​പ്പു​ണ്ടാ​യി.+ 20  അവരിൽ പലരും പറഞ്ഞു: “ഇവനെ ഭൂതം ബാധി​ച്ചി​രി​ക്കു​ന്നു! ഇവനു ഭ്രാന്താ​ണ്‌! എന്തിനാ​ണ്‌ ഇവൻ പറയു​ന്നതു നിങ്ങൾ ശ്രദ്ധി​ക്കു​ന്നത്‌?” 21  എന്നാൽ മറ്റുള്ളവർ പറഞ്ഞു: “ഇതു ഭൂതം ബാധിച്ച ഒരാളു​ടെ വാക്കു​കളല്ല. ഒരു ഭൂതത്തി​ന്‌ അന്ധന്മാ​രു​ടെ കണ്ണു തുറക്കാൻ പറ്റുമോ?” 22  യരുശലേമിൽ അതു സമർപ്പണോ​ത്സ​വ​ത്തി​ന്റെ സമയമാ​യി​രു​ന്നു. അതൊരു തണുപ്പു​കാ​ല​മാ​യി​രു​ന്നു. 23  യേശു ദേവാ​ല​യ​ത്തിൽ ശലോമോ​ന്റെ മണ്ഡപത്തി​ലൂ​ടെ നടക്കുമ്പോൾ+ 24  ജൂതന്മാർ വന്ന്‌ യേശു​വി​ന്റെ ചുറ്റും കൂടി ഇങ്ങനെ ചോദി​ച്ചു: “ഞങ്ങൾ എത്ര കാലം ഇങ്ങനെ ആകാംക്ഷ അടക്കി കാത്തി​രി​ക്കണം? താങ്കൾ ക്രിസ്‌തു​വാണെ​ങ്കിൽ അതു തുറന്നു​പ​റയൂ.” 25  യേശു പറഞ്ഞു: “ഞാൻ പറഞ്ഞി​ട്ടും നിങ്ങൾ വിശ്വ​സി​ക്കു​ന്നി​ല്ല​ല്ലോ. എന്റെ പിതാ​വി​ന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃ​ത്തി​കൾതന്നെ എന്നെക്കു​റിച്ച്‌ സാക്ഷി പറയുന്നു.+ 26  എന്നാൽ നിങ്ങൾക്കു വിശ്വാ​സം​വ​രു​ന്നില്ല. കാരണം നിങ്ങൾ എന്റെ ആടുകളല്ല.+ 27  എന്റെ ആടുകൾ എന്റെ ശബ്ദം കേട്ടനു​സ​രി​ക്കു​ന്നു. എനിക്ക്‌ അവയെ അറിയാം. അവ എന്നെ അനുഗ​മി​ക്കു​ക​യും ചെയ്യുന്നു.+ 28  ഞാൻ അവയ്‌ക്കു നിത്യ​ജീ​വൻ കൊടു​ക്കു​ന്നു.+ അവ ഒരുനാ​ളും നശിച്ചുപോ​കില്ല. ആരും അവയെ എന്റെ കൈയിൽനി​ന്ന്‌ തട്ടി​യെ​ടു​ക്കു​ക​യു​മില്ല.+ 29  മറ്റ്‌ എന്തി​നെ​ക്കാ​ളും വില​പ്പെ​ട്ട​താണ്‌ എന്റെ പിതാവ്‌ എനിക്കു തന്നിരി​ക്കു​ന്നത്‌. പിതാ​വി​ന്റെ കൈയിൽനി​ന്ന്‌ അവയെ തട്ടി​യെ​ടു​ക്കാൻ ആർക്കും കഴിയില്ല.+ 30  ഞാനും പിതാ​വും ഒന്നാണ്‌.”*+ 31  ജൂതന്മാർ വീണ്ടും യേശു​വി​നെ എറിയാൻ കല്ല്‌ എടുത്തു. 32  യേശു അവരോ​ടു പറഞ്ഞു: “പിതാ​വിൽനി​ന്നുള്ള കുറെ നല്ല പ്രവൃ​ത്തി​കൾ ഞാൻ നിങ്ങൾക്കു കാണി​ച്ചു​തന്നു. അവയിൽ ഏതിന്റെ പേരി​ലാ​ണു നിങ്ങൾ എന്നെ കല്ലെറി​യു​ന്നത്‌?” 33  അവർ പറഞ്ഞു: “നല്ല പ്രവൃ​ത്തി​യു​ടെ പേരിലല്ല, ദൈവ​നിന്ദ പറഞ്ഞതുകൊ​ണ്ടാ​ണു ഞങ്ങൾ നിന്നെ കല്ലെറി​യു​ന്നത്‌.+ വെറുമൊ​രു മനുഷ്യ​നായ നീ നിന്നെ​ത്തന്നെ ദൈവ​മാ​ക്കു​ക​യല്ലേ?” 34  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “‘“നിങ്ങൾ ദൈവ​ങ്ങ​ളാണ്‌”*+ എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളു​ടെ നിയമ​ത്തിൽ എഴുതി​യി​ട്ടി​ല്ലേ? 35  ദൈവത്തിന്റെ വചനം കുറ്റം വിധി​ച്ച​വരെ ‘ദൈവങ്ങൾ’+ എന്നാണ​ല്ലോ ദൈവം വിളി​ച്ചത്‌—തിരുവെ​ഴു​ത്തി​നു മാറ്റം വരില്ല​ല്ലോ— 36  അങ്ങനെയെങ്കിൽ, പിതാവ്‌ വിശു​ദ്ധീ​ക​രിച്ച്‌ ലോക​ത്തേക്ക്‌ അയച്ച എന്നോട്‌, ‘നീ ദൈവ​നിന്ദ പറയുന്നു’ എന്നു നിങ്ങൾ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അതും ‘ഞാൻ ദൈവ​പുത്ര​നാണ്‌’+ എന്നു ഞാൻ പറഞ്ഞതി​ന്റെ പേരിൽ. 37  ഞാൻ ചെയ്യു​ന്നത്‌ എന്റെ പിതാ​വി​ന്റെ പ്രവൃ​ത്തി​ക​ളല്ലെ​ങ്കിൽ നിങ്ങൾ എന്നെ വിശ്വ​സിക്കേണ്ടാ. 38  എന്നാൽ ഞാൻ പിതാ​വി​ന്റെ പ്രവൃ​ത്തി​ക​ളാ​ണു ചെയ്യു​ന്നതെ​ങ്കിൽ എന്നെ വിശ്വ​സി​ച്ചില്ലെ​ങ്കി​ലും, ആ പ്രവൃ​ത്തി​കൾ വിശ്വ​സി​ക്കുക.+ എങ്കിൽ, പിതാവ്‌ എന്നോ​ടും ഞാൻ പിതാ​വിനോ​ടും യോജി​പ്പി​ലാണെന്നു നിങ്ങൾ അറിയും, നിങ്ങൾക്ക്‌ അതു കൂടുതൽ വ്യക്തമാ​കു​ക​യും ചെയ്യും.”+ 39  അപ്പോൾ അവർ വീണ്ടും യേശു​വി​നെ പിടി​ക്കാൻ ശ്രമിച്ചു. യേശു പക്ഷേ പിടികൊ​ടു​ക്കാ​തെ അവി​ടെ​നിന്ന്‌ രക്ഷപ്പെട്ടു. 40  യേശു വീണ്ടും യോർദാ​ന്‌ അക്കരെ യോഹ​ന്നാൻ ആദ്യം സ്‌നാനം കഴിപ്പി​ച്ചുകൊ​ണ്ടി​രുന്ന സ്ഥലത്ത്‌+ ചെന്ന്‌ അവിടെ താമസി​ച്ചു. 41  ധാരാളം പേർ യേശു​വി​ന്റെ അടുത്ത്‌ വന്നു. അവർ പറഞ്ഞു: “യോഹ​ന്നാൻ അടയാ​ളമൊ​ന്നും കാണി​ച്ചില്ല. പക്ഷേ ഈ മനുഷ്യനെ​പ്പറ്റി യോഹ​ന്നാൻ പറഞ്ഞതു മുഴുവൻ സത്യമാ​ണ്‌.”+ 42  അവിടെവെച്ച്‌ അനേകം ആളുകൾ യേശു​വിൽ വിശ്വ​സി​ച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “ഐക്യ​ത്തി​ലാ​ണ്‌.”
അഥവാ “ദൈവ​ത്തെ​പ്പോ​ലു​ള്ള​വ​രാ​ണ്‌.”