യോഹ​ന്നാൻ എഴുതി​യത്‌ 12:1-50

  • മറിയ യേശു​വി​ന്റെ പാദങ്ങ​ളിൽ തൈലം പൂശുന്നു (1-11)

  • യേശു​വി​ന്റെ ഗംഭീ​ര​മായ നഗര​പ്ര​വേശം (12-19)

  • യേശു തന്റെ മരണം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (20-37)

  • ജൂതന്മാ​രു​ടെ വിശ്വാ​സ​മി​ല്ലായ്‌മ പ്രവച​ന​ത്തി​ന്റെ നിവൃത്തി (38-43)

  • യേശു വന്നതു ലോകത്തെ രക്ഷിക്കാ​നാണ്‌ (44-50)

12  പെസഹ​യ്‌ക്ക്‌ ആറു ദിവസം മുമ്പ്‌ യേശു, മരിച്ച​വ​രിൽനിന്ന്‌ താൻ ഉയിർപ്പിച്ച ലാസർ+ താമസി​ച്ചി​രുന്ന ബഥാന്യ​യിൽ എത്തി.  അവിടെ അവർ യേശു​വിന്‌ ഒരു അത്താഴ​വി​രുന്ന്‌ ഒരുക്കി. യേശു​വിന്റെ​കൂ​ടെ ഭക്ഷണത്തി​ന്‌ ഇരുന്ന​വ​രിൽ ലാസറു​മു​ണ്ടാ​യി​രു​ന്നു. മാർത്ത​യാണ്‌ അവർക്കു ഭക്ഷണം വിളമ്പി​യത്‌.+  അപ്പോൾ മറിയ വളരെ വിലപി​ടി​പ്പുള്ള ഒരു റാത്തൽ* ശുദ്ധമായ ജടാമാം​സി തൈലം* എടുത്ത്‌ യേശു​വി​ന്റെ പാദങ്ങ​ളിൽ പൂശി, തന്റെ മുടി​കൊ​ണ്ട്‌ ആ പാദങ്ങൾ തുടച്ചു. സുഗന്ധ​തൈ​ല​ത്തി​ന്റെ സൗരഭ്യം​കൊ​ണ്ട്‌ വീടു നിറഞ്ഞു.+  എന്നാൽ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാ​നി​രുന്ന, യേശു​വി​ന്റെ ശിഷ്യ​ന്മാ​രിൽ ഒരാളായ യൂദാസ്‌ ഈസ്‌കര്യോത്ത്‌+ അപ്പോൾ പറഞ്ഞു:  “ഈ സുഗന്ധ​തൈലം 300 ദിനാറെക്കു* വിറ്റ്‌ ദരി​ദ്രർക്കു കൊടു​ക്കാ​മാ​യി​രു​ന്ന​ല്ലോ.”  യൂദാസ്‌ ഇതു പറഞ്ഞതു ദരി​ദ്രരെ​ക്കു​റിച്ച്‌ വിചാ​ര​മു​ണ്ടാ​യി​ട്ടല്ല, മറിച്ച്‌ ഒരു കള്ളനാ​യ​തുകൊ​ണ്ടും തന്നെ ഏൽപ്പി​ച്ചി​രുന്ന പണപ്പെ​ട്ടി​യിൽനിന്ന്‌ പണം കട്ടെടു​ത്തി​രു​ന്ന​തുകൊ​ണ്ടും ആണ്‌.  എന്നാൽ യേശു പറഞ്ഞു: “അവളെ വെറുതേ വിട്‌. എന്റെ ശവസം​സ്‌കാ​ര​ദി​വ​സ​ത്തി​നുള്ള ഒരുക്ക​മാ​യി അവൾ ഇതു ചെയ്യട്ടെ.+  ദരിദ്രർ എപ്പോ​ഴും നിങ്ങളുടെ​കൂടെ​യു​ണ്ട​ല്ലോ.+ പക്ഷേ ഞാനു​ണ്ടാ​യി​രി​ക്കില്ല.”+  യേശു അവി​ടെ​യുണ്ടെന്ന്‌ അറിഞ്ഞി​ട്ട്‌ ജൂതന്മാ​രു​ടെ ഒരു വലിയ കൂട്ടം അവിടെ വന്നു. യേശു​വി​നെ മാത്രമല്ല, യേശു മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പിച്ച ലാസറിനെ​ക്കൂ​ടി കാണാ​നാണ്‌ അവർ വന്നത്‌.+ 10  ലാസറിനെയുംകൂടെ കൊന്നു​ക​ള​യാൻ മുഖ്യ​പുരോ​ഹി​ത​ന്മാർ കൂടി​യാലോ​ചി​ച്ചു. 11  കാരണം ലാസറി​നെ കാണാ​നാ​ണു ജൂതന്മാ​രിൽ പലരും അവി​ടേക്കു പോയ​തും ഒടുവിൽ യേശു​വിൽ വിശ്വ​സി​ച്ച​തും.+ 12  പിറ്റേന്ന്‌, ഉത്സവത്തി​നു വന്നുകൂ​ടിയ ഒരു വലിയ ജനക്കൂട്ടം യേശു യരുശലേ​മിലേക്കു വരു​ന്നെന്നു കേട്ടിട്ട്‌ 13  ഈന്തപ്പനയുടെ ഓലക​ളു​മാ​യി യേശു​വി​നെ വരവേൽക്കാൻ ചെന്നു. “ഓശാന!* യഹോവയുടെ* നാമത്തിൽ വരുന്ന+ ഇസ്രായേ​ലി​ന്റെ രാജാവ്‌+ അനുഗൃ​ഹീ​തൻ” എന്ന്‌ അവർ ആർത്തു​വി​ളി​ച്ചു. 14  യേശു ഒരു കഴുത​ക്കു​ട്ടി​യെ കണ്ടപ്പോൾ അതിന്റെ പുറത്ത്‌ കയറി ഇരുന്നു.+ 15  “സീയോൻപുത്രി​യേ, പേടി​ക്കേണ്ടാ. ഇതാ, നിന്റെ രാജാവ്‌ കഴുത​ക്കു​ട്ടി​യു​ടെ പുറത്ത്‌ കയറി വരുന്നു”+ എന്ന്‌ എഴുതി​യി​രു​ന്നത്‌ അങ്ങനെ നിറ​വേറി. 16  യേശുവിന്റെ ശിഷ്യ​ന്മാർക്ക്‌ ആദ്യം ഈ കാര്യങ്ങൾ മനസ്സി​ലാ​യില്ല. എന്നാൽ യേശു മഹത്ത്വീ​ക​രി​ക്കപ്പെ​ട്ടശേഷം,+ യേശു​വിനെ​ക്കു​റിച്ച്‌ ഇങ്ങനെയൊ​ക്കെ എഴുതി​യി​രുന്നെ​ന്നും തങ്ങൾ യേശു​വി​നുവേണ്ടി ഇങ്ങനെയൊ​ക്കെ ചെയ്‌തെ​ന്നും അവർ ഓർത്തു.+ 17  മരിച്ചുപോയ ലാസറി​നെ യേശു കല്ലറയിൽനി​ന്ന്‌ വിളിച്ച്‌+ ഉയിർപ്പി​ച്ചതു കണ്ട ജനക്കൂട്ടം അതെക്കു​റിച്ച്‌ മറ്റുള്ള​വരോ​ടു പറയു​ന്നു​ണ്ടാ​യി​രു​ന്നു.+ 18  യേശു ഇങ്ങനെയൊ​രു അടയാളം കാണി​ച്ചെന്നു കേട്ടതുകൊ​ണ്ടും​കൂടെ​യാ​ണു ജനം യേശു​വി​നെ കാണാൻ ചെന്നത്‌. 19  അപ്പോൾ പരീശ​ന്മാർ തമ്മിൽത്ത​മ്മിൽ പറഞ്ഞു: “ഛെ! നമുക്ക്‌ ഒന്നും ചെയ്യാൻ പറ്റുന്നി​ല്ല​ല്ലോ. ലോകം മുഴുവൻ ഇവന്റെ പിന്നാലെ​യാണ്‌.”+ 20  ഉത്സവത്തിന്‌ ആരാധി​ക്കാൻ വന്നവരിൽ ചില ഗ്രീക്കു​കാ​രു​മു​ണ്ടാ​യി​രു​ന്നു. 21  അവർ ഗലീല​യി​ലെ ബേത്ത്‌സ​യി​ദ​യിൽനി​ന്നുള്ള ഫിലിപ്പോസിന്റെ+ അടുത്ത്‌ ചെന്ന്‌, “യജമാ​നനേ, ഞങ്ങൾക്കു യേശു​വി​നെ കാണണമെ​ന്നുണ്ട്‌” എന്ന്‌ അപേക്ഷി​ച്ചു. 22  ഫിലിപ്പോസ്‌ ചെന്ന്‌ അത്‌ അന്ത്ര​യോ​സിനോ​ടു പറഞ്ഞു. അന്ത്ര​യോ​സും ഫിലിപ്പോ​സും പോയി അതു യേശു​വി​നെ അറിയി​ച്ചു. 23  യേശു അവരോ​ടു പറഞ്ഞു: “മനുഷ്യ​പു​ത്രൻ മഹത്ത്വീ​ക​രി​ക്കപ്പെ​ടാ​നുള്ള സമയം വന്നിരി​ക്കു​ന്നു.+ 24  സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ഒരു ഗോത​മ്പു​മണി മണ്ണിൽ വീണ്‌ അഴുകുന്നില്ലെങ്കിൽ*+ അത്‌ ഒരൊറ്റ ഗോത​മ്പു​മ​ണി​യാ​യി​ത്തന്നെ​യി​രി​ക്കും. എന്നാൽ അഴുകുന്നെ​ങ്കി​ലോ അതു നല്ല വിളവ്‌ തരും. 25  തന്റെ ജീവനെ പ്രിയപ്പെ​ടു​ന്നവൻ അതിനെ ഇല്ലാതാ​ക്കും. എന്നാൽ ഈ ലോക​ത്തിൽ തന്റെ ജീവനെ വെറുക്കുന്നവൻ+ നിത്യ​ജീ​വ​നുവേണ്ടി അതു കാത്തു​സൂ​ക്ഷി​ക്കും.+ 26  എനിക്കു ശുശ്രൂഷ ചെയ്യാൻ ആഗ്രഹി​ക്കു​ന്നവൻ എന്നെ അനുഗ​മി​ക്കട്ടെ. ഞാൻ എവി​ടെ​യാ​ണോ അവി​ടെ​യാ​യി​രി​ക്കും എനിക്കു ശുശ്രൂഷ ചെയ്യു​ന്ന​വ​നും.+ എനിക്കു ശുശ്രൂഷ ചെയ്യു​ന്ന​വനെ പിതാവ്‌ ആദരി​ക്കും. 27  ഇപ്പോൾ ഞാൻ ആകെ അസ്വസ്ഥ​നാണ്‌.+ ഞാൻ എന്തു പറയാൻ? പിതാവേ, ഈ നാഴികയിൽനിന്ന്‌* എന്നെ രക്ഷി​ക്കേ​ണമേ.+ എങ്കിലും ഇതിനുവേ​ണ്ടി​യാ​ണ​ല്ലോ ഞാൻ ഈ നാഴി​ക​യിലേക്കു വന്നിരി​ക്കു​ന്നത്‌. 28  പിതാവേ, അങ്ങയുടെ പേര്‌ മഹത്ത്വപ്പെ​ടുത്തേ​ണമേ.” അപ്പോൾ ആകാശ​ത്തു​നിന്ന്‌ ഒരു ശബ്ദമു​ണ്ടാ​യി:+ “ഞാൻ അതു മഹത്ത്വപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇനിയും മഹത്ത്വപ്പെ​ടു​ത്തും.”+ 29  അവിടെ നിന്നി​രുന്ന ജനക്കൂട്ടം അതു കേട്ടിട്ട്‌ ഇടിമു​ഴ​ക്ക​മാണെന്നു പറഞ്ഞു. മറ്റുള്ള​വ​രോ, “ഒരു ദൂതൻ അദ്ദേഹത്തോ​ടു സംസാ​രി​ച്ച​താണ്‌” എന്നു പറഞ്ഞു. 30  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “ഈ ശബ്ദം ഉണ്ടായത്‌ എനിക്കുവേ​ണ്ടി​യല്ല, നിങ്ങൾക്കുവേ​ണ്ടി​യാണ്‌. 31  ഇപ്പോൾ ഈ ലോകത്തെ ന്യായം വിധി​ക്കും. ഈ ലോക​ത്തി​ന്റെ ഭരണാധികാരിയെ+ തള്ളിക്ക​ള​യാ​നുള്ള സമയമാ​ണ്‌ ഇത്‌.+ 32  എന്നാൽ എന്നെ ഭൂമി​യിൽനിന്ന്‌ ഉയർത്തുമ്പോൾ*+ ഞാൻ എല്ലാ തരം മനുഷ്യരെ​യും എന്നി​ലേക്ക്‌ ആകർഷി​ക്കും.” 33  തന്റെ ആസന്നമായ മരണം ഏതു വിധത്തിലായിരിക്കും+ എന്നു സൂചി​പ്പി​ക്കാ​നാ​ണു യേശു ഇതു പറഞ്ഞത്‌. 34  അപ്പോൾ ജനക്കൂട്ടം യേശു​വിനോ​ടു പറഞ്ഞു: “ക്രിസ്‌തു എന്നുമു​ണ്ടാ​യി​രി​ക്കുമെ​ന്നാ​ണു നിയമ​പു​സ്‌ത​ക​ത്തിൽനിന്ന്‌ ഞങ്ങൾ കേട്ടി​രി​ക്കു​ന്നത്‌.+ അപ്പോൾപ്പി​ന്നെ മനുഷ്യ​പുത്രനെ ഉയർത്തുമെന്നു+ താങ്കൾ പറയു​ന്നത്‌ എന്താണ്‌? ഏതു മനുഷ്യ​പുത്രനെ​ക്കു​റി​ച്ചാ​ണു താങ്കൾ പറയു​ന്നത്‌?” 35  യേശു അവരോ​ടു പറഞ്ഞു: “ഇനി, കുറച്ച്‌ കാല​ത്തേക്കു മാത്രമേ വെളിച്ചം നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കൂ. ഇരുട്ടു നിങ്ങളെ കീഴട​ക്കാ​തി​രി​ക്കാൻ വെളി​ച്ച​മു​ള്ളപ്പോൾ നടന്നുകൊ​ള്ളുക. ഇരുട്ടിൽ നടക്കു​ന്ന​വനു താൻ എവി​ടേ​ക്കാ​ണു പോകു​ന്നതെന്ന്‌ അറിയി​ല്ല​ല്ലോ.+ 36  നിങ്ങൾ വെളി​ച്ച​ത്തി​ന്റെ പുത്രന്മാരാകാൻ+ വെളി​ച്ച​മു​ള്ളപ്പോൾ വെളി​ച്ച​ത്തിൽ വിശ്വാ​സ​മർപ്പി​ക്കുക.” ഇതു പറഞ്ഞിട്ട്‌ യേശു അവി​ടെ​നിന്ന്‌ പോയി, അവരുടെ കണ്ണിൽപ്പെ​ടാ​തെ കഴിഞ്ഞു. 37  അവരുടെ കൺമു​ന്നിൽവെച്ച്‌ അനേകം അടയാ​ളങ്ങൾ ചെയ്‌തി​ട്ടും അവർ യേശു​വിൽ വിശ്വ​സി​ച്ചില്ല. 38  അങ്ങനെ, യശയ്യ പ്രവാ​ച​കന്റെ ഈ വാക്കുകൾ നിറ​വേറി: “യഹോവേ,* ഞങ്ങൾ പറഞ്ഞതു കേട്ട്‌* വിശ്വ​സിച്ച ആരാണു​ള്ളത്‌?+ യഹോവ* തന്റെ കൈ ആർക്കു വെളിപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു?”+ 39  അവർക്കു വിശ്വ​സി​ക്കാൻ കഴിയാ​ഞ്ഞ​തി​ന്റെ കാരണത്തെ​ക്കു​റി​ച്ചും യശയ്യ ഇങ്ങനെ പറഞ്ഞി​രു​ന്നു: 40  “ദൈവം അവരുടെ കണ്ണുകൾ അന്ധമാ​ക്കി​യി​രി​ക്കു​ന്നു. അവരുടെ ഹൃദയങ്ങൾ കഠിന​മാ​ക്കി​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അവർ അവരുടെ കണ്ണു​കൊണ്ട്‌ കാണു​ന്നില്ല, ഹൃദയം​കൊ​ണ്ട്‌ ഗ്രഹി​ക്കു​ന്നില്ല. മനംതി​രി​ഞ്ഞു​വ​രാത്ത അവരെ ഞാൻ സുഖ​പ്പെ​ടു​ത്തു​ന്നു​മില്ല.”+ 41  ക്രിസ്‌തുവിന്റെ മഹത്ത്വം കണ്ടതുകൊ​ണ്ടാണ്‌ യശയ്യ ക്രിസ്‌തു​വിനെ​ക്കു​റിച്ച്‌ ഇതു പറഞ്ഞത്‌.+ 42  പ്രമാണിമാരിൽപ്പോലും ധാരാളം പേർ യേശു​വിൽ വിശ്വ​സി​ച്ചു.+ എങ്കിലും അവർക്കു പരീശ​ന്മാ​രെ പേടി​യാ​യി​രു​ന്നു. അതു​കൊണ്ട്‌ സിന​ഗോ​ഗിൽനിന്ന്‌ പുറത്താ​ക്കു​മോ എന്നു ഭയന്ന്‌ അവർ യേശു​വി​നെ അംഗീ​ക​രി​ക്കുന്ന കാര്യം പരസ്യ​മാ​യി സമ്മതി​ച്ചില്ല.+ 43  അവർ ദൈവ​ത്തി​ന്റെ അംഗീ​കാ​രത്തെ​ക്കാൾ മനുഷ്യ​രു​ടെ അംഗീ​കാ​ര​മാണ്‌ ആഗ്രഹി​ച്ചത്‌.+ 44  യേശു ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “എന്നിൽ വിശ്വ​സി​ക്കു​ന്നവൻ എന്നെ മാത്രമല്ല, എന്നെ അയച്ച വ്യക്തിയെ​യും വിശ്വ​സി​ക്കു​ന്നു.+ 45  എന്നെ കാണു​ന്നവൻ എന്നെ അയച്ച വ്യക്തിയെ​യും കാണുന്നു.+ 46  എന്നിൽ വിശ്വ​സി​ക്കുന്ന ആരും ഇരുട്ടിൽ കഴിയാതിരിക്കാൻ+ ഞാൻ വെളി​ച്ച​മാ​യി ലോക​ത്തേക്കു വന്നിരി​ക്കു​ന്നു.+ 47  എന്റെ വചനം കേട്ടിട്ട്‌ അത്‌ അനുസ​രി​ക്കാ​ത്ത​വനെ ഞാൻ വിധി​ക്കു​ന്നില്ല. കാരണം ഞാൻ വന്നിരി​ക്കു​ന്നതു ലോകത്തെ വിധി​ക്കാ​നല്ല, രക്ഷിക്കാ​നാണ്‌.+ 48  എന്നാൽ എന്നെ വകവെ​ക്കാ​തെ എന്റെ വചനങ്ങൾ തള്ളിക്ക​ള​യു​ന്ന​വനെ വിധി​ക്കുന്ന ഒരാളു​ണ്ട്‌. എന്റെ വാക്കു​ക​ളാ​യി​രി​ക്കും അവസാ​ന​നാ​ളിൽ അവനെ വിധി​ക്കുക. 49  കാരണം ഞാൻ എനിക്കു തോന്നു​ന്ന​തുപോ​ലെ ഒന്നും സംസാ​രി​ച്ചി​ട്ടില്ല. എന്തു പറയണം, എന്തു സംസാ​രി​ക്കണം എന്ന്‌ എന്നെ അയച്ച പിതാ​വു​തന്നെ എന്നോടു കല്‌പി​ച്ചി​ട്ടുണ്ട്‌.+ 50  പിതാവിന്റെ കല്‌പന നിത്യ​ജീ​വ​നിലേക്കു നയിക്കു​ന്നെന്ന്‌ എനിക്ക്‌ അറിയാം.+ അതു​കൊണ്ട്‌ പിതാവ്‌ എന്നോടു പറഞ്ഞി​ട്ടു​ള്ളതു മാത്ര​മാ​ണു ഞാൻ സംസാ​രി​ക്കു​ന്നത്‌.”+

അടിക്കുറിപ്പുകള്‍

അതായത്‌, ഒരു റോമൻ റാത്തൽ; ഏകദേശം 327 ഗ്രാം. അനു. ബി14 കാണുക.
ഒരു സുഗന്ധ​തൈലം. ഹിമാ​ലയൻ പർവത​നി​ര​ക​ളിൽ കാണുന്ന ഒരു സുഗന്ധ​ച്ചെ​ടി​യിൽനി​ന്ന്‌ എടുക്കു​ന്ന​താ​ണെന്നു കരുത​പ്പെ​ടു​ന്നു.
അനു. ബി14 കാണുക.
അനു. എ5 കാണുക.
അർഥം: “രക്ഷി​ക്കേ​ണമേ.”
അക്ഷ. “ചാകു​ന്നി​ല്ലെ​ങ്കിൽ.”
ആ സമയത്ത്‌ നടക്കാ​നി​രി​ക്കുന്ന സംഭവ​ങ്ങ​ളെ​യാ​ണ്‌ ഉദ്ദേശി​ച്ചത്‌.
അതായത്‌, സ്‌തം​ഭ​ത്തി​ലേ​റ്റു​മ്പോൾ.
അഥവാ “ഞങ്ങളുടെ സന്ദേശം.”
അനു. എ5 കാണുക.
അനു. എ5 കാണുക.