യോഹ​ന്നാൻ എഴുതി​യത്‌ 13:1-38

  • യേശു ശിഷ്യ​ന്മാ​രു​ടെ കാലുകൾ കഴുകു​ന്നു (1-20)

  • യൂദാസ്‌ ഒറ്റി​ക്കൊ​ടു​ക്കു​മെന്നു യേശു വെളി​പ്പെ​ടു​ത്തു​ന്നു (21-30)

  • പുതിയ കല്‌പന (31-35)

    • “നിങ്ങളു​ടെ ഇടയിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ” (35)

  • പത്രോ​സ്‌ തള്ളിപ്പ​റ​യു​മെന്നു മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (36-38)

13  ഈ ലോകം വിട്ട്‌ പിതാ​വി​ന്റെ അടു​ത്തേക്കു പോകാ​നുള്ള സമയം വന്നിരിക്കുന്നെന്നു+ പെസഹാപ്പെ​രു​ന്നാ​ളി​നു മുമ്പു​തന്നെ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു.+ ഈ ലോക​ത്തിൽ തനിക്കു സ്വന്തമാ​യു​ള്ള​വരെ യേശു സ്‌നേ​ഹി​ച്ചു, അവസാ​നം​വരെ സ്‌നേ​ഹി​ച്ചു.+  അവർ അത്താഴം കഴിക്കു​ക​യാ​യി​രു​ന്നു. യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാൻ പിശാച്‌ ശിമോ​ന്റെ മകനായ യൂദാസ്‌ ഈസ്‌കര്യോത്തിന്റെ+ ഹൃദയ​ത്തിൽ തോന്നി​ച്ചി​രു​ന്നു.+  പിതാവ്‌ എല്ലാം തന്റെ കൈയിൽ തന്നിരി​ക്കുന്നെ​ന്നും ദൈവ​ത്തി​ന്റെ അടുത്തു​നിന്ന്‌ വന്ന താൻ ദൈവ​ത്തി​ന്റെ അടു​ത്തേ​ക്കു​തന്നെ പോകുന്നെ​ന്നും അറിയാ​മാ​യി​രുന്ന യേശു,+  അത്താഴത്തിന്‌ ഇടയിൽ എഴു​ന്നേറ്റ്‌ പുറങ്കു​പ്പാ​യം അഴിച്ചു​വെച്ച്‌ ഒരു തോർത്ത്‌ എടുത്ത്‌ അരയിൽ ചുറ്റി.+  പിന്നെ ഒരു പാത്ര​ത്തിൽ വെള്ളം എടുത്ത്‌ ശിഷ്യ​ന്മാ​രു​ടെ കാലു* കഴുകി അരയിൽ ചുറ്റി​യി​രുന്ന തോർത്തു​കൊ​ണ്ട്‌ തുടയ്‌ക്കാൻതു​ടങ്ങി.  യേശു ശിമോൻ പത്രോ​സി​ന്റെ അടുത്ത്‌ വന്നപ്പോൾ പത്രോ​സ്‌, “കർത്താവേ, അങ്ങ്‌ എന്റെ കാലു കഴുകാൻപോ​കു​ന്നോ” എന്നു ചോദി​ച്ചു.  യേശു പറഞ്ഞു: “ഞാൻ ചെയ്യു​ന്നതു നിനക്ക്‌ ഇപ്പോൾ മനസ്സി​ലാ​കില്ല, എല്ലാം കഴിയു​മ്പോൾ മനസ്സി​ലാ​കും.”  പത്രോസ്‌ യേശു​വിനോട്‌, “അങ്ങ്‌ എന്റെ കാലു കഴുകാൻ ഞാൻ ഒരിക്ക​ലും സമ്മതി​ക്കില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു, “കാലു കഴുകാൻ സമ്മതിക്കുന്നില്ലെങ്കിൽ+ നമ്മൾ തമ്മിൽ ഇനി ഒരു ബന്ധവു​മില്ല” എന്നു പറഞ്ഞു.  ശിമോൻ പത്രോ​സ്‌ യേശു​വിനോട്‌, “കർത്താവേ, എന്റെ കാലു മാത്രമല്ല, എന്റെ കൈയും തലയും കൂടെ കഴുകി​ക്കോ” എന്നു പറഞ്ഞു. 10  യേശു പത്രോ​സിനോ​ടു പറഞ്ഞു: “കുളി കഴിഞ്ഞ​യാ​ളു​ടെ കാലു മാത്രം കഴുകി​യാൽ മതി. അയാൾ മുഴു​വ​നും ശുദ്ധി​യു​ള്ള​യാ​ളാണ്‌. നിങ്ങൾ ശുദ്ധി​യു​ള്ള​വ​രാണ്‌. എന്നാൽ എല്ലാവ​രു​മല്ല.” 11  തന്നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നവൻ ആരാ​ണെന്ന്‌ അറിയാമായിരുന്നതുകൊണ്ടാണ്‌+ “നിങ്ങൾ എല്ലാവ​രും ശുദ്ധി​യു​ള്ള​വരല്ല” എന്നു യേശു പറഞ്ഞത്‌. 12  അവരുടെ കാലു കഴുകി​യശേഷം യേശു പുറങ്കു​പ്പാ​യം ധരിച്ച്‌ വീണ്ടും മേശയു​ടെ മുന്നിൽ ഇരുന്നു. യേശു അവരോ​ടു പറഞ്ഞു: “ഞാൻ എന്താണു ചെയ്‌ത​തെന്നു നിങ്ങൾക്കു മനസ്സി​ലാ​യോ? 13  നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ്‌’ എന്നും വിളി​ക്കു​ന്നു​ണ്ട​ല്ലോ. അതു ശരിയാ​ണ്‌. കാരണം ഞാൻ നിങ്ങളു​ടെ ഗുരു​വും കർത്താ​വും ആണ്‌.+ 14  കർത്താവും ഗുരു​വും ആയ ഞാൻ നിങ്ങളു​ടെ കാലു കഴുകിയെങ്കിൽ+ നിങ്ങളും തമ്മിൽത്ത​മ്മിൽ കാലു കഴുകണം.*+ 15  ഞാൻ നിങ്ങൾക്കു​വേണ്ടി ചെയ്‌ത​തുപോ​ലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണി​ച്ചു​ത​ന്ന​താണ്‌.+ 16  സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: അടിമ യജമാ​നനെ​ക്കാൾ വലിയ​വനല്ല. അയയ്‌ക്കപ്പെ​ട്ടവൻ അയച്ചവനെ​ക്കാൾ വലിയ​വ​നു​മല്ല. 17  ഈ കാര്യ​ങ്ങളെ​ല്ലാം മനസ്സി​ലാ​ക്കിയ നിങ്ങൾ അതനു​സ​രിച്ച്‌ പ്രവർത്തി​ക്കു​ക​കൂ​ടെ ചെയ്‌താൽ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും.+ 18  നിങ്ങൾ എല്ലാവരെ​യും​കു​റി​ച്ചല്ല ഞാൻ ഇതു പറയു​ന്നത്‌. ഞാൻ തിര​ഞ്ഞെ​ടു​ത്ത​വരെ എനിക്ക്‌ അറിയാം. പക്ഷേ, ‘എന്റെ അപ്പം തിന്നു​ന്നവൻ എനിക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ന്നു’*+ എന്ന തിരുവെ​ഴു​ത്തു നിറ​വേ​റ​ണ​മ​ല്ലോ.+ 19  സംഭവിക്കാൻപോകുന്നതു ഞാൻ നിങ്ങ​ളോ​ടു മുൻകൂ​ട്ടി​പ്പ​റ​യു​ന്ന​തിന്‌ ഒരു കാരണ​മുണ്ട്‌.+ അതു സംഭവി​ക്കു​ന്നതു കാണു​മ്പോൾ, എഴുതപ്പെ​ട്ടി​രു​ന്നത്‌ എന്നെക്കു​റി​ച്ചാ​യി​രുന്നെന്നു നിങ്ങൾ വിശ്വ​സി​ക്കു​മ​ല്ലോ. 20  സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ഞാൻ അയയ്‌ക്കു​ന്ന​വനെ സ്വീക​രി​ക്കു​ന്നവൻ എന്നെയും സ്വീക​രി​ക്കു​ന്നു.+ എന്നെ സ്വീക​രി​ക്കു​ന്ന​വ​നോ എന്നെ അയച്ച വ്യക്തിയെ​യും സ്വീക​രി​ക്കു​ന്നു.”+ 21  ഇതു പറഞ്ഞ​ശേഷം യേശു ഹൃദയവേ​ദ​നയോ​ടെ ഇങ്ങനെ പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: നിങ്ങളിൽ ഒരാൾ എന്നെ ഒറ്റി​ക്കൊ​ടു​ക്കും.”+ 22  യേശു ആരെക്കു​റി​ച്ചാണ്‌ ഇതു പറഞ്ഞ​തെന്നു മനസ്സി​ലാ​കാ​തെ ശിഷ്യ​ന്മാർ പരസ്‌പരം നോക്കി.+ 23  യേശു സ്‌നേ​ഹിച്ച ശിഷ്യൻ+ യേശു​വിനോ​ടു ചേർന്ന്‌ ഇരിപ്പു​ണ്ടാ​യി​രു​ന്നു.* 24  ശിമോൻ പത്രോ​സ്‌ അദ്ദേഹത്തെ തലകൊ​ണ്ട്‌ ആംഗ്യം കാണിച്ച്‌, “യേശു ആരെക്കു​റി​ച്ചാ​ണു പറഞ്ഞത്‌” എന്നു ചോദി​ച്ചു. 25  അപ്പോൾ ആ ശിഷ്യൻ യേശു​വി​ന്റെ മാറി​ലേക്കു ചാഞ്ഞ്‌, “കർത്താവേ, അത്‌ ആരാണ്‌” എന്നു ചോദി​ച്ചു.+ 26  യേശു പറഞ്ഞു: “ഞാൻ അപ്പക്കഷണം മുക്കി ആർക്കു കൊടു​ക്കു​ന്നോ, അവൻതന്നെ.”+ എന്നിട്ട്‌ യേശു അപ്പക്കഷണം മുക്കി ശിമോൻ ഈസ്‌കര്യോ​ത്തി​ന്റെ മകനായ യൂദാ​സി​നു കൊടു​ത്തു. 27  അപ്പക്കഷണം വാങ്ങി​ക്ക​ഴി​ഞ്ഞപ്പോൾ യൂദാ​സിൽ സാത്താൻ കടന്നു.+ യേശു യൂദാ​സിനോട്‌, “നീ ചെയ്യു​ന്നതു കുറച്ചു​കൂ​ടെ പെട്ടെന്നു ചെയ്‌തു​തീർക്കുക” എന്നു പറഞ്ഞു. 28  എന്നാൽ യേശു ഇതു യൂദാ​സിനോ​ടു പറഞ്ഞത്‌ എന്തിനാ​ണെന്നു ഭക്ഷണത്തി​ന്‌ ഇരുന്ന ആർക്കും മനസ്സി​ലാ​യില്ല. 29  പണപ്പെട്ടി യൂദാ​സി​ന്റെ കൈയി​ലാ​യി​രു​ന്ന​തുകൊണ്ട്‌,+ “നമുക്ക്‌ ഉത്സവത്തി​നു വേണ്ടതു വാങ്ങുക” എന്നോ ദരി​ദ്രർക്ക്‌ എന്തെങ്കി​ലും കൊടു​ക്കണം എന്നോ മറ്റോ ആയിരി​ക്കും യേശു പറഞ്ഞ​തെന്നു ചിലർ വിചാ​രി​ച്ചു. 30  അപ്പക്കഷണം വാങ്ങിയ ഉടനെ യൂദാസ്‌ പുറ​ത്തേക്കു പോയി. അപ്പോൾ രാത്രി​യാ​യി​രു​ന്നു.+ 31  യൂദാസ്‌ പോയ​ശേഷം യേശു പറഞ്ഞു: “ഇപ്പോൾ മനുഷ്യ​പു​ത്രൻ മഹത്ത്വീ​ക​രി​ക്കപ്പെ​ട്ടി​രി​ക്കു​ന്നു.+ മനുഷ്യ​പു​ത്രൻ മുഖാ​ന്തരം ദൈവ​ത്തി​നും മഹത്ത്വം ലഭിച്ചി​രി​ക്കു​ന്നു. 32  ദൈവംതന്നെ മനുഷ്യ​പുത്രനെ മഹത്ത്വപ്പെ​ടു​ത്തും;+ പെട്ടെ​ന്നു​തന്നെ മഹത്ത്വപ്പെ​ടു​ത്തും. 33  കുഞ്ഞുങ്ങളേ, ഞാൻ ഇനി അൽപ്പസ​മയം മാത്രമേ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കൂ. നിങ്ങൾ എന്നെ അന്വേ​ഷി​ക്കും. എന്നാൽ, ‘ഞാൻ പോകു​ന്നി​ടത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല’+ എന്നു ഞാൻ ജൂതന്മാരോ​ടു പറഞ്ഞതുപോ​ലെ ഇപ്പോൾ നിങ്ങ​ളോ​ടും പറയുന്നു. 34  നിങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം എന്ന ഒരു പുതിയ കല്‌പന ഞാൻ നിങ്ങൾക്കു തരുക​യാണ്‌. ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെതന്നെ+ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം.+ 35  നിങ്ങളുടെ ഇടയിൽ സ്‌നേ​ഹ​മുണ്ടെ​ങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാണെന്ന്‌ എല്ലാവ​രും അറിയും.”+ 36  അപ്പോൾ ശിമോൻ പത്രോ​സ്‌, “കർത്താവേ, അങ്ങ്‌ എവി​ടേ​ക്കാ​ണു പോകു​ന്നത്‌” എന്നു ചോദി​ച്ചു. യേശു പറഞ്ഞു: “ഞാൻ പോകു​ന്നി​ടത്തേക്ക്‌ എന്റെ പിന്നാലെ വരാൻ ഇപ്പോൾ നിനക്കു കഴിയില്ല. എന്നാൽ പിന്നീടു നീ വരും.”+ 37  പത്രോസ്‌ യേശു​വിനോ​ടു ചോദി​ച്ചു: “കർത്താവേ, ഇപ്പോൾ എനിക്ക്‌ അങ്ങയുടെ പിന്നാലെ വരാൻ പറ്റാത്തത്‌ എന്താണ്‌? അങ്ങയ്‌ക്കു​വേണ്ടി ഞാൻ എന്റെ ജീവൻപോ​ലും കൊടു​ക്കും.”+ 38  അപ്പോൾ യേശു ചോദി​ച്ചു: “എനിക്കു​വേണ്ടി ജീവൻ കൊടു​ക്കു​മോ? സത്യം​സ​ത്യ​മാ​യി ഞാൻ നിന്നോ​ടു പറയുന്നു: കോഴി കൂകും​മുമ്പ്‌, നീ മൂന്നു പ്രാവ​ശ്യം എന്നെ തള്ളിപ്പ​റ​യും.”+

അടിക്കുറിപ്പുകള്‍

അക്ഷ. “പാദങ്ങൾ.”
അഥവാ “കഴുകാൻ ബാധ്യ​സ്ഥ​രാ​ണ്‌.”
അക്ഷ. “എന്റെ നേരെ ഉപ്പൂറ്റി ഉയർത്തി​യി​രി​ക്കു​ന്നു.”
അക്ഷ. “യേശു​വി​ന്റെ മാറോ​ടു ചേർന്ന്‌ ചാരി​ക്കി​ട​പ്പു​ണ്ടാ​യി​രു​ന്നു.”