യോഹ​ന്നാൻ എഴുതി​യത്‌ 15:1-27

  • ശരിക്കുള്ള മുന്തി​രി​ച്ചെ​ടി​യു​ടെ ദൃഷ്ടാന്തം (1-10)

  • ക്രിസ്‌തു സ്‌നേ​ഹി​ച്ച​തു​പോ​ലെ സ്‌നേ​ഹി​ക്കാ​നുള്ള കല്‌പന (11-17)

    • ‘ഇതി​നെ​ക്കാൾ വലിയ സ്‌നേ​ഹ​മില്ല’ (13)

  • യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ ലോകം വെറു​ക്കു​ന്നു (18-27)

15  “ഞാൻ ശരിക്കുള്ള മുന്തി​രിച്ചെ​ടി​യും എന്റെ പിതാവ്‌ കൃഷി​ക്കാ​ര​നും ആണ്‌.  എന്നിലുള്ള കായ്‌ക്കാത്ത ശാഖകളെ​ല്ലാം പിതാവ്‌ മുറി​ച്ചു​ക​ള​യു​ന്നു. കായ്‌ക്കു​ന്ന​വയൊ​ക്കെ കൂടുതൽ ഫലം കായ്‌ക്കാൻ+ വെട്ടിവെ​ടി​പ്പാ​ക്കി നിറു​ത്തു​ന്നു.  എന്നാൽ ഞാൻ നിങ്ങ​ളോ​ടു സംസാ​രിച്ച വചനത്താൽ നിങ്ങൾ ഇപ്പോൾത്തന്നെ വെടി​പ്പു​ള്ള​വ​രാണ്‌.+  എന്നോടു യോജി​പ്പി​ലാ​യി​രി​ക്കുക. എങ്കിൽ ഞാനും നിങ്ങ​ളോ​ടു യോജി​പ്പി​ലാ​യി​രി​ക്കും. മുന്തി​രിച്ചെ​ടി​യിൽനിന്ന്‌ വേർപെട്ട ശാഖകൾക്കു ഫലം കായ്‌ക്കാൻ കഴിയില്ല. അതു​പോ​ലെ, എന്നോടു യോജി​പ്പി​ലല്ലെ​ങ്കിൽ നിങ്ങൾക്കും ഫലം കായ്‌ക്കാൻ കഴിയില്ല.+  ഞാൻ മുന്തി​രിച്ചെ​ടി​യും നിങ്ങൾ ശാഖക​ളും ആണ്‌. ഒരാൾ എന്നോ​ടും ഞാൻ അയാ​ളോ​ടും യോജി​പ്പി​ലാണെ​ങ്കിൽ അയാൾ ധാരാളം ഫലം കായ്‌ക്കും.+ കാരണം എന്നെക്കൂ​ടാ​തെ നിങ്ങൾക്ക്‌ ഒന്നും ചെയ്യാൻ കഴിയില്ല.  എന്നോടു യോജി​ച്ചു​നിൽക്കാ​ത്ത​യാൾ, മുറി​ച്ചു​മാ​റ്റിയ ശാഖ​പോ​ലെ ഉണങ്ങിപ്പോ​കും. ആളുകൾ അവ ഒന്നിച്ചു​കൂ​ട്ടി തീയി​ലിട്ട്‌ കത്തിച്ചു​ക​ള​യും.  നിങ്ങൾ എന്നോടു യോജി​പ്പി​ലാ​യി​രി​ക്കു​ക​യും എന്റെ വചനങ്ങൾ നിങ്ങളിൽ നിലനിൽക്കു​ക​യും ചെയ്യുന്നെ​ങ്കിൽ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ എന്തും ചോദി​ച്ചുകൊ​ള്ളുക. അതു നിങ്ങൾക്കു കിട്ടും.+  നിങ്ങൾ ധാരാളം ഫലം കായ്‌ക്കു​ന്ന​തുകൊ​ണ്ടും എന്റെ ശിഷ്യ​ന്മാ​രാണെന്നു തെളി​യി​ക്കു​ന്ന​തുകൊ​ണ്ടും എന്റെ പിതാവ്‌ മഹത്ത്വപ്പെ​ടു​ന്നു.+  പിതാവ്‌ എന്നെ സ്‌നേഹിക്കുന്നതുപോലെ+ ഞാനും നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു. എന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കുക. 10  ഞാൻ പിതാ​വി​ന്റെ കല്‌പ​നകൾ അനുസ​രിച്ച്‌ പിതാ​വി​ന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കു​ന്നു. അതു​പോ​ലെ, നിങ്ങളും എന്റെ കല്‌പ​നകൾ അനുസ​രി​ക്കുന്നെ​ങ്കിൽ എന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കും. 11  “എന്റെ അതേ സന്തോഷം നിങ്ങൾക്കും തോന്നി നിങ്ങളു​ടെ സന്തോഷം അതിന്റെ പരകോ​ടി​യിൽ എത്താനാ​ണു ഞാൻ ഇതെല്ലാം നിങ്ങ​ളോ​ടു പറഞ്ഞത്‌.+ 12  ഇതാണ്‌ എന്റെ കല്‌പന: ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തുപോലെ​തന്നെ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം.+ 13  സ്‌നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ കൊടു​ക്കു​ന്ന​തിനെ​ക്കാൾ വലിയ സ്‌നേ​ഹ​മില്ല.+ 14  ഞാൻ കല്‌പി​ക്കു​ന്നതു നിങ്ങൾ ചെയ്യുന്നെ​ങ്കിൽ നിങ്ങൾ എന്റെ സ്‌നേ​ഹി​ത​രാണ്‌.+ 15  ഞാൻ ഇനി നിങ്ങളെ അടിമകൾ എന്നു വിളി​ക്കു​ന്നില്ല. കാരണം യജമാനൻ ചെയ്യുന്ന കാര്യങ്ങൾ അടിമയെ അറിയി​ക്കി​ല്ല​ല്ലോ. ഞാൻ നിങ്ങളെ സ്‌നേ​ഹി​ത​ന്മാർ എന്നു വിളി​ക്കു​ന്നു. കാരണം എന്റെ പിതാ​വിൽനിന്ന്‌ കേട്ടതു മുഴുവൻ ഞാൻ നിങ്ങളെ അറിയി​ച്ചി​രി​ക്കു​ന്നു. 16  നിങ്ങൾ എന്നെയല്ല, ഞാൻ നിങ്ങ​ളെ​യാ​ണു തിര​ഞ്ഞെ​ടു​ത്തത്‌. നിങ്ങൾ പോയി നിലനിൽക്കുന്ന ഫലം കായ്‌ക്കാൻവേ​ണ്ടി​യാ​ണു ഞാൻ നിങ്ങളെ നിയമി​ച്ചത്‌. അതു​കൊണ്ട്‌ എന്റെ നാമത്തിൽ പിതാ​വിനോട്‌ എന്തു ചോദി​ച്ചാ​ലും പിതാവ്‌ അതു നിങ്ങൾക്കു തരും.+ 17  “ഞാൻ നിങ്ങ​ളോട്‌ ഇതെല്ലാം കല്‌പി​ക്കു​ന്നതു നിങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കാൻവേ​ണ്ടി​യാണ്‌.+ 18  ലോകം നിങ്ങളെ വെറു​ക്കുന്നെ​ങ്കിൽ അതു നിങ്ങൾക്കു മുമ്പേ എന്നെ വെറു​ത്തെന്ന്‌ ഓർത്തുകൊ​ള്ളുക.+ 19  നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമാ​യി​രുന്നെ​ങ്കിൽ ലോകം നിങ്ങളെ സ്വന്ത​മെന്നു കരുതി സ്‌നേ​ഹി​ക്കു​മാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ ഞാൻ നിങ്ങളെ ലോക​ത്തിൽനിന്ന്‌ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തുകൊണ്ട്‌ നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമല്ല.+ അതു​കൊണ്ട്‌ ലോകം നിങ്ങളെ വെറു​ക്കു​ന്നു.+ 20  അടിമ യജമാ​നനെ​ക്കാൾ വലിയ​വ​നല്ലെന്നു ഞാൻ പറഞ്ഞ കാര്യം മറക്കരു​ത്‌. അവർ എന്നെ ഉപദ്ര​വിച്ചെ​ങ്കിൽ നിങ്ങ​ളെ​യും ഉപദ്ര​വി​ക്കും.+ അവർ എന്റെ വചനം അനുസ​രിച്ചെ​ങ്കിൽ നിങ്ങളുടേ​തും അനുസ​രി​ക്കും. 21  എന്നാൽ എന്നെ അയച്ച വ്യക്തിയെ അറിയാ​ത്ത​തുകൊണ്ട്‌ അവർ എന്റെ പേര്‌ നിമിത്തം ഇതൊക്കെ നിങ്ങ​ളോ​ടു ചെയ്യും.+ 22  ഞാൻ വന്ന്‌ അവരോ​ടു സംസാ​രി​ച്ചി​ല്ലാ​യി​രുന്നെ​ങ്കിൽ അവർക്കു പാപമു​ണ്ടാ​കു​മാ​യി​രു​ന്നില്ല.+ എന്നാൽ ഇപ്പോൾ അവർക്ക്‌ അവരുടെ പാപത്തി​ന്‌ ഒരു ഒഴിക​ഴി​വും പറയാ​നില്ല.+ 23  എന്നെ വെറു​ക്കു​ന്നവൻ എന്റെ പിതാ​വിനെ​യും വെറു​ക്കു​ന്നു.+ 24  മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ഞാൻ അവരുടെ ഇടയിൽ ചെയ്‌തി​ല്ലാ​യി​രുന്നെ​ങ്കിൽ അവർക്കു പാപമു​ണ്ടാ​കു​മാ​യി​രു​ന്നില്ല.+ എന്നാൽ ഇപ്പോൾ അവർ എന്നെ കണ്ടിട്ടും എന്നെയും എന്റെ പിതാ​വിനെ​യും വെറു​ത്തി​രി​ക്കു​ന്നു. 25  ‘അവർ ഒരു കാരണ​വു​മി​ല്ലാ​തെ എന്നെ വെറുത്തു’+ എന്ന്‌ അവരുടെ നിയമ​ത്തിൽ എഴുതി​യി​രി​ക്കു​ന്നതു നിറ​വേ​റാ​നാണ്‌ ഇതു സംഭവി​ച്ചത്‌. 26  ഞാൻ പിതാ​വി​ന്റെ അടുത്തു​നിന്ന്‌ നിങ്ങളു​ടെ അടു​ത്തേക്ക്‌ ഒരു സഹായി​യെ അയയ്‌ക്കും. അതു പിതാ​വിൽനിന്ന്‌ വരുന്ന സത്യത്തി​ന്റെ ആത്മാവാ​ണ്‌.+ ആ സഹായി വരു​മ്പോൾ എന്നെക്കു​റിച്ച്‌ സാക്ഷി പറയും.+ 27  അപ്പോൾ നിങ്ങളും എനിക്കു​വേണ്ടി സാക്ഷി പറയണം.+ കാരണം നിങ്ങൾ തുടക്കം​മു​തൽ എന്റെകൂടെ​യു​ണ്ടാ​യി​രു​ന്ന​ല്ലോ.

അടിക്കുറിപ്പുകള്‍