യോഹ​ന്നാൻ എഴുതി​യത്‌ 17:1-26

  • അപ്പോ​സ്‌ത​ല​ന്മാ​രു​മൊ​ത്തുള്ള യേശു​വി​ന്റെ അവസാ​നത്തെ പ്രാർഥന (1-26)

    • ദൈവത്തെ അറിയു​ന്ന​താ​ണു നിത്യ​ജീ​വൻ (3)

    • ക്രിസ്‌ത്യാ​നി​കൾ ലോക​ത്തി​ന്റെ ഭാഗമല്ല (14-16)

    • “അങ്ങയുടെ വചനം സത്യമാ​ണ്‌” (17)

    • “ഞാൻ അങ്ങയുടെ പേര്‌ ഇവരെ അറിയി​ച്ചി​രി​ക്കു​ന്നു” (26)

17  ഇതു സംസാ​രി​ച്ചിട്ട്‌ യേശു ആകാശ​ത്തേക്കു നോക്കി പറഞ്ഞു: “പിതാവേ, സമയമാ​യി. പുത്രൻ അങ്ങയെ മഹത്ത്വപ്പെ​ടു​ത്താൻ അങ്ങ്‌ പുത്രനെ മഹത്ത്വപ്പെ​ടുത്തേ​ണമേ.+  അങ്ങ്‌ അവനു നൽകിയിട്ടുള്ളവർക്കെല്ലാം+ അവൻ നിത്യ​ജീ​വൻ കൊടുക്കേണ്ടതിന്‌+ എല്ലാ മനുഷ്യ​രു​ടെ മേലും അങ്ങ്‌ പുത്രന്‌ അധികാ​രം കൊടു​ത്തി​രി​ക്കു​ന്ന​ല്ലോ.+  ഏകസത്യദൈവമായ+ അങ്ങയെ​യും അങ്ങ്‌ അയച്ച യേശുക്രിസ്‌തുവിനെയും+ അവർ അറിയുന്നതാണു* നിത്യ​ജീ​വൻ.+  അങ്ങ്‌ ഏൽപ്പിച്ച ജോലി ചെയ്‌തു​തീർത്ത ഞാൻ+ ഭൂമി​യിൽ അങ്ങയെ മഹത്ത്വപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.+  അതുകൊണ്ട്‌ പിതാവേ, ഇപ്പോൾ അങ്ങയുടെ അടുത്ത്‌ എന്നെ മഹത്ത്വപ്പെ​ടുത്തേ​ണമേ. ലോകം ഉണ്ടാകു​ന്ന​തി​നു മുമ്പ്‌, ഞാൻ അങ്ങയുടെ അടുത്താ​യി​രു​ന്നപ്പോ​ഴു​ണ്ടാ​യി​രുന്ന മഹത്ത്വം+ വീണ്ടും തരേണമേ.  “ലോക​ത്തിൽനിന്ന്‌ അങ്ങ്‌ എനിക്കു തന്നിട്ടു​ള്ള​വർക്കു ഞാൻ അങ്ങയുടെ പേര്‌ വെളിപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.*+ അവർ അങ്ങയുടേ​താ​യി​രു​ന്നു. അങ്ങ്‌ അവരെ എനിക്കു തന്നു. അവർ അങ്ങയുടെ വചനം അനുസ​രി​ച്ചി​രി​ക്കു​ന്നു.  അങ്ങ്‌ എനിക്കു തന്നതെ​ല്ലാം അങ്ങയിൽനി​ന്നു​ള്ള​താണെന്ന്‌ അവർക്ക്‌ ഇപ്പോൾ മനസ്സി​ലാ​യി.  കാരണം അങ്ങ്‌ എനിക്കു തന്ന വചനങ്ങ​ളാ​ണു ഞാൻ അവർക്കു കൊടു​ത്തത്‌.+ അതെല്ലാം സ്വീക​രിച്ച അവർ, ഞാൻ അങ്ങയുടെ പ്രതി​നി​ധി​യാ​യി​ട്ടാ​ണു വന്നതെന്നു+ വ്യക്തമാ​യി മനസ്സി​ലാ​ക്കു​ക​യും അങ്ങാണ്‌ എന്നെ അയച്ച​തെന്നു വിശ്വ​സി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+  അവർക്കുവേണ്ടി ഞാൻ അപേക്ഷി​ക്കു​ന്നു. ഞാൻ അപേക്ഷി​ക്കു​ന്നതു ലോക​ത്തി​നുവേ​ണ്ടി​യല്ല, അങ്ങ്‌ എനിക്കു തന്നിട്ടു​ള്ള​വർക്കുവേ​ണ്ടി​യാണ്‌. കാരണം അവർ അങ്ങയുടേ​താണ്‌. 10  എന്റേതെല്ലാം അങ്ങയുടേ​തും അങ്ങയു​ടേത്‌ എന്റേതും ആണല്ലോ.+ അവരുടെ ഇടയിൽ എനിക്കു മഹത്ത്വം ലഭിച്ചി​രി​ക്കു​ന്നു. 11  “ഇനി ഞാൻ ലോക​ത്തി​ലില്ല. ഞാൻ അങ്ങയുടെ അടു​ത്തേക്കു വരുക​യാണ്‌.+ എന്നാൽ അവർ ലോക​ത്തി​ലാണ്‌. പരിശു​ദ്ധ​പി​താ​വേ, നമ്മൾ ഒന്നായിരിക്കുന്നതുപോലെ* അവരും ഒന്നായിരിക്കേണ്ടതിന്‌*+ അങ്ങ്‌ എനിക്കു തന്നിരി​ക്കുന്ന അങ്ങയുടെ പേര്‌ ഓർത്ത്‌ അവരെ കാത്തുകൊള്ളേ​ണമേ.+ 12  ഞാൻ അവരുടെ​കൂടെ​യാ​യി​രു​ന്നപ്പോൾ, അങ്ങ്‌ എനിക്കു തന്ന അങ്ങയുടെ പേര്‌ ഓർത്ത്‌ ഞാൻ അവരെ കാത്തു. ഞാൻ അവരെ സംരക്ഷി​ച്ചു.+ ആ നാശപുത്രനല്ലാതെ+ അവരിൽ ആരും നശിച്ചുപോ​യി​ട്ടില്ല.+ തിരുവെ​ഴു​ത്തു നിറ​വേ​റ​ണ​മ​ല്ലോ.+ 13  ഇപ്പോൾ ഞാൻ അങ്ങയുടെ അടു​ത്തേക്കു വരുന്നു. ഞാൻ ഈ കാര്യങ്ങൾ ഇവിടെ ലോക​ത്തുവെച്ച്‌ സംസാ​രി​ക്കു​ന്നത്‌ എന്റെ സന്തോഷം അവരിൽ നിറയാൻവേ​ണ്ടി​യാണ്‌.+ 14  ഞാൻ അങ്ങയുടെ വചനം അവർക്കു നൽകി​യി​രി​ക്കു​ന്നു. എന്നാൽ ഞാൻ ലോക​ത്തി​ന്റെ ഭാഗമല്ലാത്തതുപോലെതന്നെ+ അവരും ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്ത​തുകൊണ്ട്‌ ലോകം അവരെ വെറു​ക്കു​ന്നു. 15  “അവരെ ഈ ലോക​ത്തു​നിന്ന്‌ കൊണ്ടുപോ​ക​ണമെന്നല്ല, ദുഷ്ടനാ​യ​വ​നിൽനിന്ന്‌ അവരെ കാത്തുകൊ​ള്ള​ണമെ​ന്നാ​ണു ഞാൻ അങ്ങയോ​ട്‌ അപേക്ഷി​ക്കു​ന്നത്‌.+ 16  ഞാൻ ലോക​ത്തി​ന്റെ ഭാഗമല്ലാത്തതുപോലെതന്നെ+ അവരും ലോക​ത്തി​ന്റെ ഭാഗമല്ല.+ 17  സത്യത്താൽ അവരെ വിശു​ദ്ധീ​ക​രിക്കേ​ണമേ.*+ അങ്ങയുടെ വചനം സത്യമാ​ണ്‌.+ 18  അങ്ങ്‌ എന്നെ ലോക​ത്തേക്ക്‌ അയച്ചതുപോലെ​തന്നെ ഞാൻ അവരെ​യും ലോക​ത്തേക്ക്‌ അയയ്‌ക്കു​ന്നു.+ 19  സത്യത്താൽ അവരും വിശു​ദ്ധീ​ക​രി​ക്കപ്പെടേ​ണ്ട​തിന്‌ അവർക്കു​വേണ്ടി ഞാൻ എന്നെത്തന്നെ വിശു​ദ്ധീ​ക​രി​ക്കു​ന്നു. 20  “അവർക്കു​വേണ്ടി മാത്രമല്ല, അവരുടെ വചനം കേട്ട്‌ എന്നിൽ വിശ്വ​സി​ക്കു​ന്ന​വർക്കുവേ​ണ്ടി​യും ഞാൻ അപേക്ഷി​ക്കു​ന്നു. 21  പിതാവേ, അങ്ങ്‌ എന്നോ​ടും ഞാൻ അങ്ങയോ​ടും യോജിപ്പിലായിരിക്കുന്നതുപോലെ+ അവർ എല്ലാവ​രും ഒന്നായിരിക്കാനും+ അവരും നമ്മളോ​ടു യോജി​പ്പി​ലാ​യി​രി​ക്കാ​നും വേണ്ടി ഞാൻ അപേക്ഷി​ക്കു​ന്നു. അങ്ങനെ അങ്ങാണ്‌ എന്നെ അയച്ച​തെന്നു ലോക​ത്തി​നു വിശ്വാ​സം​വ​രട്ടെ. 22  നമ്മൾ ഒന്നായിരിക്കുന്നതുപോലെ+ അവരും ഒന്നായി​രിക്കേ​ണ്ട​തിന്‌ അങ്ങ്‌ എനിക്കു തന്നിട്ടുള്ള മഹത്ത്വം ഞാൻ അവർക്കു കൊടു​ത്തി​രി​ക്കു​ന്നു. 23  അങ്ങ്‌ എന്നോ​ടും ഞാൻ അവരോ​ടും യോജി​പ്പി​ലാ​യ​തുകൊണ്ട്‌ അവരെ​ല്ലാം ഒന്നായി​ത്തീ​രും. അങ്ങനെ അങ്ങ്‌ എന്നെ അയച്ചെ​ന്നും എന്നെ സ്‌നേ​ഹി​ച്ച​തുപോലെ​തന്നെ അവരെ​യും സ്‌നേ​ഹിച്ചെ​ന്നും ലോകം അറിയട്ടെ. 24  പിതാവേ, ലോകാരംഭത്തിനു* മുമ്പുതന്നെ+ അങ്ങ്‌ എന്നെ സ്‌നേ​ഹി​ച്ച​തുകൊണ്ട്‌ എന്നെ മഹത്ത്വം അണിയി​ച്ച​ല്ലോ. അങ്ങ്‌ എനിക്കു തന്നവർ അതു കാണേ​ണ്ട​തിന്‌ അവർ ഞാനു​ള്ളി​ടത്ത്‌ എന്റെകൂടെയുണ്ടായിരിക്കണം+ എന്നാണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌. 25  നീതിമാനായ പിതാവേ, ലോക​ത്തിന്‌ ഇതുവരെ അങ്ങയെ അറിയില്ല.+ എന്നാൽ എനിക്ക്‌ അങ്ങയെ അറിയാം.+ അങ്ങാണ്‌ എന്നെ അയച്ച​തെന്ന്‌ ഇവർക്കും അറിയാം. 26  ഞാൻ അങ്ങയുടെ പേര്‌ ഇവരെ അറിയി​ച്ചി​രി​ക്കു​ന്നു, ഇനിയും അറിയി​ക്കും.+ അങ്ങനെ, അങ്ങ്‌ എന്നോടു കാണിച്ച സ്‌നേഹം ഇവരി​ലും നിറയും. ഞാൻ ഇവരോ​ടു യോജി​പ്പി​ലാ​യി​രി​ക്കു​ക​യും ചെയ്യും.”+

അടിക്കുറിപ്പുകള്‍

അഥവാ “കുറിച്ച്‌ അവർ അറിവ്‌ നേടു​ന്ന​താ​ണ്‌.”
അഥവാ “അറിയി​ച്ചു​കൊ​ടു​ത്തി​രി​ക്കു​ന്നു.”
അഥവാ “ഐക്യ​ത്തി​ലാ​യി​രി​ക്കു​ന്ന​തു​പോ​ലെ.”
അഥവാ “ഐക്യ​ത്തി​ലാ​യി​രി​ക്കേ​ണ്ട​തി​ന്‌.”
അഥവാ “വേർതി​രി​ക്കേ​ണമേ.”
‘ലോകം’ എന്നത്‌ ഇവിടെ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മക്കളെ കുറി​ക്കു​ന്നു.