യോഹ​ന്നാൻ എഴുതി​യത്‌ 18:1-40

  • യൂദാസ്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നു (1-9)

  • പത്രോ​സ്‌ വാൾ ഉപയോ​ഗി​ക്കു​ന്നു (10, 11)

  • യേശു​വി​നെ അന്നാസി​ന്റെ അടു​ത്തേക്കു കൊണ്ടു​പോ​കു​ന്നു (12-14)

  • പത്രോ​സ്‌ തള്ളിപ്പ​റ​യു​ന്നു (15-18)

  • യേശു അന്നാസി​ന്റെ മുന്നിൽ (19-24)

  • പത്രോ​സ്‌ രണ്ടു തവണകൂ​ടി തള്ളിപ്പ​റ​യു​ന്നു (25-27)

  • യേശു പീലാ​ത്തൊ​സി​ന്റെ മുന്നിൽ (28-40)

    • “എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല” (36)

18  ഇതു പറഞ്ഞിട്ട്‌ യേശു ശിഷ്യ​ന്മാ​രുടെ​കൂ​ടെ കി​ദ്രോൻ താഴ്‌വരയുടെ*+ മറുവ​ശത്തേക്കു പോയി. അവിടെ ഒരു തോട്ട​മു​ണ്ടാ​യി​രു​ന്നു. യേശു​വും ശിഷ്യ​ന്മാ​രും ആ തോട്ട​ത്തിലേക്കു ചെന്നു.+  യേശു പലപ്പോ​ഴും ശിഷ്യ​ന്മാ​രുടെ​കൂ​ടെ അവിടെ വരാറു​ണ്ടാ​യി​രു​ന്ന​തുകൊണ്ട്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാ​നി​രുന്ന യൂദാ​സി​നും ആ സ്ഥലം അറിയാ​മാ​യി​രു​ന്നു.  അങ്ങനെ, യൂദാസ്‌ ഒരു കൂട്ടം പടയാ​ളി​കളെ​യും മുഖ്യ​പുരോ​ഹി​ത​ന്മാ​രും പരീശ​ന്മാ​രും അയച്ച ഭടന്മാരെ​യും കൂട്ടി പന്തങ്ങളും വിളക്കു​ക​ളും ആയുധ​ങ്ങ​ളും ആയി അവിടെ എത്തി.+  തനിക്കു സംഭവി​ക്കാ​നി​രി​ക്കു​ന്നതൊ​ക്കെ അറിയാ​മാ​യി​രുന്ന യേശു മുന്നോ​ട്ടു ചെന്ന്‌ അവരോ​ട്‌, “നിങ്ങൾ ആരെയാ​ണ്‌ അന്വേ​ഷി​ക്കു​ന്നത്‌” എന്നു ചോദി​ച്ചു.  അവർ യേശു​വിനോട്‌, “നസറെ​ത്തു​കാ​ര​നായ യേശു​വി​നെ”+ എന്നു പറഞ്ഞു. യേശു അവരോ​ട്‌, “അതു ഞാനാണ്‌” എന്നു പറഞ്ഞു. യേശു​വി​നെ ഒറ്റി​ക്കൊ​ടുത്ത യൂദാ​സും അവരുടെ​കൂ​ടെ നിൽപ്പു​ണ്ടാ​യി​രു​ന്നു.+  “അതു ഞാനാണ്‌” എന്നു യേശു പറഞ്ഞ ഉടനെ പുറ​കോ​ട്ടു മാറിയ അവർ നിലത്ത്‌ വീണുപോ​യി.+  അപ്പോൾ യേശു വീണ്ടും അവരോ​ട്‌, “നിങ്ങൾ ആരെയാ​ണ്‌ അന്വേ​ഷി​ക്കു​ന്നത്‌” എന്നു ചോദി​ച്ചു. “നസറെ​ത്തു​കാ​ര​നായ യേശു​വി​നെ” എന്ന്‌ അവർ പറഞ്ഞു.  യേശു അവരോ​ടു പറഞ്ഞു: “അതു ഞാനാ​ണെന്നു പറഞ്ഞല്ലോ. എന്നെയാ​ണു നിങ്ങൾ അന്വേ​ഷി​ക്കു​ന്നതെ​ങ്കിൽ ഇവരെ വിട്ടേക്ക്‌.”  “അങ്ങ്‌ എനിക്കു തന്ന ആരും നഷ്ടപ്പെ​ട്ടുപോ​യി​ട്ടില്ല”+ എന്നു യേശു പറഞ്ഞതു നിറ​വേ​റാ​നാണ്‌ ഇതു സംഭവി​ച്ചത്‌. 10  അപ്പോൾ ശിമോൻ പത്രോ​സ്‌ തന്റെ പക്കലു​ണ്ടാ​യി​രുന്ന വാൾ വലിച്ചൂ​രി മഹാപുരോ​ഹി​തന്റെ അടിമയെ വെട്ടി. അയാളു​ടെ വലതു​ചെവി അറ്റു​പോ​യി.+ മൽക്കൊ​സ്‌ എന്നായി​രു​ന്നു അയാളു​ടെ പേര്‌. 11  യേശു പത്രോ​സിനോ​ടു പറഞ്ഞു: “വാൾ ഉറയിൽ ഇട്‌.+ പിതാവ്‌ എനിക്കു തന്നിരി​ക്കുന്ന പാനപാ​ത്രം ഞാൻ കുടിക്കേ​ണ്ട​തല്ലേ?”+ 12  ഉടനെ പടയാ​ളി​ക​ളു​ടെ കൂട്ടവും സൈന്യാ​ധി​പ​നും ജൂതന്മാ​രു​ടെ ഭടന്മാ​രും യേശു​വി​നെ പിടി​ച്ചുകെട്ടി.* 13  അവർ യേശു​വി​നെ ആദ്യം അന്നാസി​ന്റെ അടു​ത്തേക്കു കൊണ്ടുപോ​യി. കാരണം ആ വർഷം മഹാപുരോ​ഹി​ത​നാ​യി​രുന്ന കയ്യഫയുടെ+ അമ്മായി​യ​പ്പ​നാ​യി​രു​ന്നു അന്നാസ്‌. 14  ഈ കയ്യഫയാ​ണ്‌, ജനങ്ങൾക്കെ​ല്ലാ​വർക്കുംവേണ്ടി ഒരാൾ മരിക്കു​ന്നത്‌ എന്തു​കൊ​ണ്ടും നല്ലതാ​ണെന്നു ജൂതന്മാർക്കു പറഞ്ഞുകൊ​ടു​ത്തത്‌.+ 15  ശിമോൻ പത്രോ​സും മറ്റൊരു ശിഷ്യ​നും യേശു​വി​ന്റെ പിന്നാലെ​തന്നെ​യു​ണ്ടാ​യി​രു​ന്നു.+ ആ ശിഷ്യൻ മഹാപുരോ​ഹി​തന്റെ പരിച​യ​ക്കാ​ര​നാ​യി​രു​ന്ന​തുകൊണ്ട്‌ അയാൾക്കു യേശു​വിന്റെ​കൂ​ടെ മഹാപുരോ​ഹി​തന്റെ വീടിന്റെ നടുമു​റ്റത്ത്‌ കയറാൻ കഴിഞ്ഞു. 16  പത്രോസ്‌ പുറത്ത്‌ വാതിൽക്കൽ നിൽക്കു​ക​യാ​യി​രു​ന്നു. അപ്പോൾ മഹാപുരോ​ഹി​തനു പരിച​യ​മുള്ള ശിഷ്യൻ പുറത്ത്‌ വന്ന്‌ വാതിൽക്കാ​വൽക്കാ​രിയോ​ടു സംസാ​രിച്ച്‌ പത്രോ​സിനെ​യും അകത്ത്‌ കയറ്റി. 17  വാതിൽക്കാവൽക്കാരിയായ ദാസിപ്പെൺകു​ട്ടി അപ്പോൾ പത്രോ​സിനോട്‌, “താങ്കളും ഈ മനുഷ്യ​ന്റെ ഒരു ശിഷ്യ​നല്ലേ” എന്നു ചോദി​ച്ചു. “അല്ല” എന്നു പത്രോ​സ്‌ പറഞ്ഞു.+ 18  തണുപ്പായിരുന്നതുകൊണ്ട്‌ ദാസന്മാ​രും ഭടന്മാ​രും കനൽ കൂട്ടി തീ കാഞ്ഞുകൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പത്രോ​സും അവരുടെ​കൂ​ടെ നിന്ന്‌ തീ കാഞ്ഞു. 19  മുഖ്യപുരോഹിതൻ യേശു​വി​നെ ചോദ്യം ചെയ്‌തു. യേശു​വി​ന്റെ ശിഷ്യ​ന്മാരെ​പ്പ​റ്റി​യും യേശു പഠിപ്പിച്ച കാര്യ​ങ്ങളെ​പ്പ​റ്റി​യും ചോദി​ച്ചു. 20  യേശു അദ്ദേഹത്തോ​ടു പറഞ്ഞു: “ഞാൻ ലോകത്തോ​ടു പരസ്യ​മാ​യി​ട്ടാ​ണു സംസാ​രി​ച്ചത്‌. ജൂതന്മാരെ​ല്ലാം ഒരുമി​ച്ചു​കൂ​ടാ​റുള്ള സിന​ഗോ​ഗി​ലും ദേവാ​ല​യ​ത്തി​ലും ആണ്‌ ഞാൻ പഠിപ്പി​ച്ചുപോ​ന്നത്‌.+ ഞാൻ രഹസ്യ​മാ​യി ഒന്നും സംസാ​രി​ച്ചി​ട്ടില്ല. 21  പിന്നെ എന്തിനാ​ണ്‌ എന്നെ ചോദ്യം ചെയ്യു​ന്നത്‌? ഞാൻ സംസാ​രി​ച്ചതൊ​ക്കെ കേട്ടി​ട്ടു​ള്ള​വരോ​ടു ചോദി​ച്ചുനോ​ക്കൂ. ഞാൻ പറഞ്ഞത്‌ എന്താ​ണെന്ന്‌ അവർക്ക്‌ അറിയാം.” 22  യേശു ഇങ്ങനെ പറഞ്ഞ​പ്പോൾ അരികെ നിന്നി​രുന്ന ഭടന്മാ​രിൽ ഒരാൾ യേശു​വി​ന്റെ മുഖത്ത്‌ അടിച്ചി​ട്ട്‌,+ “ഇങ്ങനെ​യാ​ണോ മുഖ്യ​പുരോ​ഹി​തനോട്‌ ഉത്തരം പറയു​ന്നത്‌” എന്നു ചോദി​ച്ചു. 23  യേശു പറഞ്ഞു: “ഞാൻ പറഞ്ഞതു തെറ്റാണെ​ങ്കിൽ അതു തെളി​യി​ക്കുക. ശരിയാ​ണു പറഞ്ഞ​തെ​ങ്കിൽ എന്നെ അടിക്കു​ന്നത്‌ എന്തിനാ​ണ്‌?” 24  ബന്ധിച്ച നിലയിൽത്തന്നെ, അന്നാസ്‌ യേശു​വി​നെ മഹാപുരോ​ഹി​ത​നായ കയ്യഫയു​ടെ അടു​ത്തേക്ക്‌ അയച്ചു.+ 25  ശിമോൻ പത്രോ​സ്‌ തീ കാഞ്ഞു​കൊ​ണ്ട്‌ നിൽക്കു​ക​യാ​യി​രു​ന്നു. അപ്പോൾ അവർ, “താങ്കളും അയാളു​ടെ ഒരു ശിഷ്യ​നല്ലേ” എന്നു ചോദി​ച്ചു. പത്രോ​സ്‌ അതു നിഷേ​ധി​ച്ചുകൊണ്ട്‌, “അല്ല” എന്നു പറഞ്ഞു.+ 26  മഹാപുരോഹിതന്റെ ഒരു അടിമ​യും പത്രോ​സ്‌ ചെവി മുറി​ച്ച​വന്റെ ബന്ധുവും ആയ ഒരാൾ,+ “ഞാൻ നിന്നെ അയാളുടെ​കൂ​ടെ തോട്ട​ത്തിൽവെച്ച്‌ കണ്ടല്ലോ” എന്നു പറഞ്ഞു. 27  എന്നാൽ പത്രോ​സ്‌ വീണ്ടും അതു നിഷേ​ധി​ച്ചു; ഉടൻതന്നെ കോഴി കൂകി.+ 28  അതിരാവിലെ അവർ യേശു​വി​നെ കയ്യഫയു​ടെ അടുത്തു​നിന്ന്‌ ഗവർണ​റു​ടെ വസതി​യിലേക്കു കൊണ്ടുപോ​യി.+ എന്നാൽ പെസഹ ഭക്ഷിക്കാ​നു​ള്ള​തുകൊണ്ട്‌ അശുദ്ധരാകാതിരിക്കാൻ+ അവർ ഗവർണ​റു​ടെ വസതി​യിൽ കയറി​യില്ല. 29  അതുകൊണ്ട്‌ പീലാ​ത്തൊ​സ്‌ പുറത്ത്‌ വന്ന്‌ അവരോ​ട്‌, “ഈ മനുഷ്യ​ന്‌ എതിരെ എന്തു കുറ്റമാ​ണു നിങ്ങൾ ആരോ​പി​ക്കു​ന്നത്‌” എന്നു ചോദി​ച്ചു. 30  അവർ പറഞ്ഞു: “കുറ്റവാ​ളി​യ​ല്ലാ​യി​രുന്നെ​ങ്കിൽ ഇവനെ ഞങ്ങൾ അങ്ങയെ ഏൽപ്പി​ക്കി​ല്ലാ​യി​രു​ന്ന​ല്ലോ.” 31  അപ്പോൾ പീലാ​ത്തൊ​സ്‌, “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോ​യി നിങ്ങളു​ടെ നിയമ​മ​നു​സ​രിച്ച്‌ വിധിക്ക്‌”+ എന്നു പറഞ്ഞു. അപ്പോൾ ജൂതന്മാർ, “ആരെയും കൊല്ലാൻ ഞങ്ങളുടെ നിയമം അനുവ​ദി​ക്കു​ന്നില്ല”+ എന്നു പറഞ്ഞു. 32  തന്റെ മരണം ഏതുവിധത്തിലുള്ളതായിരിക്കുമെന്നു+ യേശു പറഞ്ഞത്‌ ഇങ്ങനെ നിറ​വേ​റു​ക​യാ​യി​രു​ന്നു. 33  പീലാത്തൊസ്‌ ഗവർണ​റു​ടെ വസതി​ക്കു​ള്ളിലേക്കു തിരികെ കയറി യേശു​വി​നെ വിളിച്ച്‌, “നീ ജൂതന്മാ​രു​ടെ രാജാ​വാ​ണോ”+ എന്നു ചോദി​ച്ചു. 34  അപ്പോൾ യേശു, “ഇത്‌ അങ്ങ്‌ സ്വയം തോന്നി ചോദി​ക്കു​ന്ന​താ​ണോ അതോ മറ്റുള്ളവർ എന്നെപ്പറ്റി പറഞ്ഞതി​ന്റെ പേരിൽ ചോദി​ക്കു​ന്ന​താ​ണോ” എന്നു ചോദി​ച്ചു. 35  പീലാത്തൊസ്‌ പറഞ്ഞു: “അതിനു ഞാൻ ഒരു ജൂതന​ല്ല​ല്ലോ. നിന്റെ സ്വന്തം ജനതയും മുഖ്യ​പുരോ​ഹി​ത​ന്മാ​രും ആണ്‌ നിന്നെ എനിക്ക്‌ ഏൽപ്പി​ച്ചു​ത​ന്നത്‌. നീ എന്താണു ചെയ്‌തത്‌?” 36  യേശു പറഞ്ഞു:+ “എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല.+ എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമാ​യി​രുന്നെ​ങ്കിൽ എന്നെ ജൂതന്മാ​രു​ടെ കൈയി​ലേക്കു വിട്ടുകൊ​ടു​ക്കാ​തി​രി​ക്കാൻ എന്റെ സേവകർ പോരാ​ടിയേനേ.+ എന്നാൽ എന്റെ രാജ്യം ഈ ലോക​ത്തു​നി​ന്നു​ള്ളതല്ല.” 37  പീലാത്തൊസ്‌ ചോദി​ച്ചു: “അപ്പോൾ, നീ ഒരു രാജാ​വാ​ണോ?” മറുപ​ടി​യാ​യി യേശു പറഞ്ഞു: “ഞാൻ ഒരു രാജാ​വാണെന്ന്‌ അങ്ങുതന്നെ പറയു​ന്ന​ല്ലോ.+ സത്യത്തി​നു സാക്ഷി​യാ​യി നിൽക്കാൻവേ​ണ്ടി​യാ​ണു ഞാൻ ജനിച്ചത്‌.+ ഞാൻ ലോക​ത്തേക്കു വന്നിരി​ക്കു​ന്ന​തും അതിനാ​യി​ട്ടാണ്‌. സത്യത്തി​ന്റെ പക്ഷത്തു​ള്ള​വരെ​ല്ലാം എന്റെ സ്വരം കേട്ടനു​സ​രി​ക്കു​ന്നു.” 38  പീലാത്തൊസ്‌ യേശു​വിനോട്‌, “എന്താണു സത്യം” എന്നു ചോദി​ച്ചു. ഇതു ചോദി​ച്ചിട്ട്‌ പീലാ​ത്തൊ​സ്‌ വീണ്ടും പുറത്ത്‌ ചെന്ന്‌ ജൂതന്മാരോ​ടു പറഞ്ഞു: “ഞാൻ അയാളിൽ ഒരു കുറ്റവും കാണു​ന്നില്ല.+ 39  പെസഹയ്‌ക്ക്‌ ഞാൻ നിങ്ങൾക്കൊ​രു തടവു​കാ​രനെ വിട്ടു​ത​രുന്ന പതിവു​ണ്ട​ല്ലോ.+ ജൂതന്മാ​രു​ടെ രാജാ​വി​നെ ഞാൻ നിങ്ങൾക്കു വിട്ടു​ത​രട്ടേ?” 40  അപ്പോൾ അവർ വീണ്ടും, “ഇവനെ വേണ്ടാ, ബറബ്ബാ​സി​നെ മതി” എന്ന്‌ അലറി. ബറബ്ബാസ്‌ ഒരു കവർച്ച​ക്കാ​ര​നാ​യി​രു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “ശൈത്യ​കാ​ല ജല​പ്രവാഹ​ത്തിന്റെ.”
അഥവാ “അറസ്റ്റു ചെയ്‌തു.”