യോഹ​ന്നാൻ എഴുതി​യത്‌ 19:1-42

  • യേശു​വി​നെ ചാട്ടയ്‌ക്ക്‌ അടിപ്പി​ക്കു​ന്നു, പരിഹ​സി​ക്കു​ന്നു (1-7)

  • പീലാ​ത്തൊസ്‌ യേശു​വി​നെ വീണ്ടും ചോദ്യം ചെയ്യുന്നു (8-16എ)

  • ഗൊൽഗോ​ഥ​യിൽവെച്ച്‌ യേശു​വി​നെ സ്‌തം​ഭ​ത്തിൽ തറയ്‌ക്കു​ന്നു (16ബി-24)

  • അമ്മയ്‌ക്കു​വേണ്ടി യേശു കരുതു​ന്നു (25-27)

  • യേശു​വി​ന്റെ മരണം (28-37)

  • യേശു​വി​ന്റെ ശവസം​സ്‌കാ​രം (38-42)

19  പിന്നെ പീലാ​ത്തൊ​സ്‌ യേശു​വി​നെ കൊണ്ടുപോ​യി ചാട്ടയ്‌ക്ക്‌ അടിപ്പി​ച്ചു.+  പടയാളികൾ ഒരു മുൾക്കി​രീ​ടം മെടഞ്ഞു​ണ്ടാ​ക്കി യേശു​വി​ന്റെ തലയിൽ വെച്ചു. എന്നിട്ട്‌ പർപ്പിൾ നിറത്തി​ലുള്ള ഒരു വസ്‌ത്ര​വും ധരിപ്പി​ച്ചു.+  അവർ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌, “ജൂതന്മാ​രു​ടെ രാജാവേ, അഭിവാ​ദ്യ​ങ്ങൾ!”* എന്നു പറഞ്ഞു. അവർ മാറി​മാ​റി യേശു​വി​ന്റെ കരണത്ത്‌ അടിച്ചു.+  പീലാത്തൊസ്‌ പിന്നെ​യും പുറത്ത്‌ വന്ന്‌ അവരോ​ടു പറഞ്ഞു: “ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല+ എന്നു നിങ്ങൾ മനസ്സി​ലാ​ക്കാൻ ഇതാ, ഞാൻ അയാളെ നിങ്ങളു​ടെ അടുത്ത്‌ കൊണ്ടു​വ​രു​ന്നു.”  അപ്പോൾ, മുൾക്കി​രീ​ട​വും പർപ്പിൾ നിറത്തി​ലുള്ള വസ്‌ത്ര​വും ധരിച്ച യേശു പുറ​ത്തേക്കു വന്നു. പീലാ​ത്തൊ​സ്‌ അവരോ​ട്‌, “ഇതാ, ആ മനുഷ്യൻ!” എന്നു പറഞ്ഞു.  എന്നാൽ മുഖ്യ​പുരോ​ഹി​ത​ന്മാ​രും ഭടന്മാ​രും യേശു​വി​നെ കണ്ടപ്പോൾ, “അവനെ സ്‌തം​ഭ​ത്തിലേറ്റ്‌! അവനെ സ്‌തം​ഭ​ത്തിലേറ്റ്‌!”+ എന്ന്‌ അലറി​വി​ളി​ച്ചു. പീലാ​ത്തൊ​സ്‌ അവരോ​ടു പറഞ്ഞു: “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോ​യി സ്‌തം​ഭ​ത്തിലേ​റ്റിക്കൊ​ള്ളൂ. ഞാൻ ഇയാളിൽ ഒരു കുറ്റവും കാണു​ന്നില്ല.”+  അപ്പോൾ ജൂതന്മാർ പറഞ്ഞു: “ഞങ്ങൾക്ക്‌ ഒരു നിയമ​മുണ്ട്‌. അതനു​സ​രിച്ച്‌ ഇവൻ മരിക്കണം.+ കാരണം ഇവൻ ദൈവ​പുത്രനെന്ന്‌ അവകാ​ശപ്പെ​ടു​ന്നു.”+  ഇതു കേട്ട​പ്പോൾ പീലാത്തൊ​സി​നു പേടി കൂടി.  പീലാത്തൊസ്‌ വീണ്ടും ഗവർണ​റു​ടെ വസതി​ക്കു​ള്ളിലേക്കു ചെന്ന്‌ യേശു​വിനോട്‌, “താൻ എവി​ടെ​നി​ന്നാണ്‌” എന്നു ചോദി​ച്ചു. പക്ഷേ യേശു മറുപ​ടിയൊ​ന്നും പറഞ്ഞില്ല.+ 10  അപ്പോൾ പീലാ​ത്തൊ​സ്‌ ചോദി​ച്ചു: “എന്താ, എന്നോട്‌ ഒന്നും പറയില്ലെ​ന്നാ​ണോ? തന്നെ വിട്ടയ​യ്‌ക്കാ​നും വധിക്കാനും* എനിക്ക്‌ അധികാ​ര​മുണ്ടെന്ന്‌ അറിയി​ല്ലേ?” 11  യേശു പറഞ്ഞു: “മുകളിൽനി​ന്ന്‌ തന്നി​ല്ലെ​ങ്കിൽ അങ്ങയ്‌ക്ക്‌ എന്റെ മേൽ ഒരു അധികാ​ര​വും ഉണ്ടാകു​മാ​യി​രു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ എന്നെ അങ്ങയുടെ കൈയിൽ ഏൽപ്പി​ച്ചു​തന്ന മനുഷ്യ​ന്റെ പാപം കൂടുതൽ ഗൗരവ​മു​ള്ള​താണ്‌.” 12  ഇക്കാരണത്താൽ പീലാ​ത്തൊ​സ്‌ യേശു​വി​നെ വിട്ടയ​യ്‌ക്കാൻ എന്തെങ്കി​ലും വഴിയു​ണ്ടോ എന്നു നോക്കി. എന്നാൽ ജൂതന്മാർ ഇങ്ങനെ അലറി: “ഇവനെ വിട്ടയ​ച്ചാൽ അങ്ങ്‌ സീസറി​ന്റെ സ്‌നേ​ഹി​തനല്ല. തന്നെത്തന്നെ രാജാ​വാ​ക്കുന്ന ഒരാൾ സീസറി​നെ എതിർക്കു​ന്നു.”+ 13  ഇതു കേട്ട​പ്പോൾ പീലാ​ത്തൊ​സ്‌ യേശു​വി​നെ പുറത്ത്‌ കൊണ്ടു​വന്നു. എന്നിട്ട്‌ എബ്രാ​യ​യിൽ ഗബ്ബഥ എന്നു പേരുള്ള, കൽത്തളം എന്ന സ്ഥലത്ത്‌ ന്യായാസനത്തിൽ* ഇരുന്നു. 14  പെസഹയുടെ ഒരുക്ക​നാ​ളാ​യി​രു​ന്നു അന്ന്‌.+ അപ്പോൾ ഏകദേശം ആറാം മണി* ആയിരു​ന്നു. പീലാ​ത്തൊ​സ്‌ ജൂതന്മാ​രോ​ട്‌, “ഇതാ, നിങ്ങളു​ടെ രാജാവ്‌” എന്നു പറഞ്ഞു. 15  അവരോ, “അവന്റെ കഥ കഴിക്ക്‌! അവനെ കൊന്നു​ക​ള​യണം! അവനെ സ്‌തം​ഭ​ത്തിലേറ്റ്‌!” എന്ന്‌ അലറി​വി​ളി​ച്ചു. പീലാ​ത്തൊ​സ്‌ അവരോ​ട്‌, “നിങ്ങളു​ടെ രാജാ​വി​നെ ഞാൻ വധിക്ക​ണമെ​ന്നോ” എന്നു ചോദി​ച്ചു. മറുപ​ടി​യാ​യി മുഖ്യ​പുരോ​ഹി​ത​ന്മാർ, “ഞങ്ങൾക്കു സീസറ​ല്ലാ​തെ മറ്റൊരു രാജാ​വില്ല” എന്നു പറഞ്ഞു. 16  അപ്പോൾ പീലാ​ത്തൊ​സ്‌ യേശു​വി​നെ സ്‌തം​ഭ​ത്തിലേറ്റി കൊല്ലാൻ അവർക്കു വിട്ടുകൊ​ടു​ത്തു.+ അവർ യേശു​വി​നെ ഏറ്റുവാ​ങ്ങി. 17  യേശു തന്റെ ദണ്ഡനസ്‌തംഭവും* ചുമന്നു​കൊ​ണ്ട്‌ എബ്രാ​യ​യിൽ ഗൊൽഗോഥ+ എന്നു വിളി​ക്കുന്ന തലയോടിടം+ എന്ന സ്ഥലത്തേക്കു പോയി. 18  അവിടെ അവർ യേശുവിനെ സ്‌തം​ഭ​ത്തിൽ തറച്ചു.+ ഇരുവ​ശ​ങ്ങ​ളിലായി വേറെ രണ്ടു പേരെ​യും സ്‌തം​ഭ​ത്തിലേറ്റി.+ 19  പീലാത്തൊസ്‌ ഒരു മേലെ​ഴുത്ത്‌ എഴുതി ദണ്ഡനസ്‌തംഭത്തിൽ* വെച്ചു. അത്‌ ഇങ്ങനെ​യാ​യി​രു​ന്നു: “നസറെ​ത്തു​കാ​ര​നായ യേശു, ജൂതന്മാ​രു​ടെ രാജാവ്‌.”+ 20  യേശുവിനെ സ്‌തം​ഭ​ത്തിൽ തറച്ച സ്ഥലം നഗരത്തി​ന്‌ അടുത്താ​യി​രു​ന്ന​തുകൊണ്ട്‌ ജൂതന്മാ​രിൽ പലരും ആ മേലെ​ഴു​ത്തു വായിച്ചു. അത്‌ എബ്രാ​യ​യി​ലും ലത്തീനി​ലും ഗ്രീക്കി​ലും എഴുതി​യി​രു​ന്നു. 21  എന്നാൽ ജൂതന്മാ​രു​ടെ മുഖ്യ​പുരോ​ഹി​ത​ന്മാർ പീലാത്തൊ​സിനോ​ടു പറഞ്ഞു: “‘ജൂതന്മാ​രു​ടെ രാജാവ്‌’ എന്നല്ല, ‘ഞാൻ ജൂതന്മാ​രു​ടെ രാജാ​വാണ്‌’ എന്ന്‌ ഇവൻ പറഞ്ഞു എന്നാണ്‌ എഴു​തേ​ണ്ടത്‌.” 22  പീലാത്തൊസ്‌ പറഞ്ഞു: “ഞാൻ എഴുതി​യത്‌ എഴുതി.” 23  യേശുവിനെ സ്‌തം​ഭ​ത്തിൽ തറച്ച​ശേഷം പടയാ​ളി​കൾ യേശു​വി​ന്റെ പുറങ്കു​പ്പാ​യം നാലായി വീതിച്ച്‌ ഓരോ​രു​ത്ത​രും ഓരോ കഷണം എടുത്തു. ഉള്ളങ്കി​യും അവർ എടുത്തു. എന്നാൽ ഉള്ളങ്കി മുകൾമു​തൽ അടിവരെ തുന്നലി​ല്ലാ​തെ നെയ്‌തെ​ടു​ത്ത​താ​യി​രു​ന്നു. 24  അതുകൊണ്ട്‌ അവർ പറഞ്ഞു: “ഇതു കീറേണ്ടാ. ഇത്‌ ആർക്കു കിട്ടു​മെന്നു നമുക്കു നറുക്കി​ട്ട്‌ തീരു​മാ​നി​ക്കാം.”+ “എന്റെ വസ്‌ത്രം അവർ വീതിച്ചെ​ടു​ത്തു. എന്റെ ഉടുപ്പി​നാ​യി അവർ നറുക്കി​ട്ടു”+ എന്ന തിരുവെ​ഴുത്ത്‌ ഇങ്ങനെ നിറ​വേറി. ശരിക്കും അതുതന്നെ​യാ​ണു പടയാ​ളി​കൾ ചെയ്‌തത്‌. 25  ദണ്ഡനസ്‌തംഭത്തിന്‌* അരികെ യേശു​വി​ന്റെ അമ്മയും+ അമ്മയുടെ സഹോ​ദ​രി​യും ക്ലോപ്പാ​സി​ന്റെ ഭാര്യ മറിയ​യും മഗ്‌ദ​ല​ക്കാ​രി മറിയ​യും നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു.+ 26  അമ്മയും താൻ സ്‌നേ​ഹിച്ച ശിഷ്യനും+ അരികെ നിൽക്കു​ന്നതു കണ്ടിട്ട്‌ യേശു അമ്മയോ​ട്‌, “സ്‌ത്രീ​യേ, ഇതാ നിങ്ങളു​ടെ മകൻ” എന്നു പറഞ്ഞു. 27  പിന്നെ ശിഷ്യ​നോ​ട്‌, “ഇതാ, നിന്റെ അമ്മ” എന്നും പറഞ്ഞു. അന്നുമു​തൽ ആ ശിഷ്യൻ യേശു​വി​ന്റെ അമ്മയെ തന്റെ വീട്ടിൽ താമസി​പ്പി​ച്ചു. 28  ഇതിനു ശേഷം, എല്ലാം പൂർത്തി​യായെന്നു മനസ്സി​ലാ​ക്കിയ യേശു തിരുവെ​ഴു​ത്തു നിറ​വേ​റാൻ, “എനിക്കു ദാഹി​ക്കു​ന്നു”+ എന്നു പറഞ്ഞു. 29  പുളിച്ച വീഞ്ഞു നിറച്ച ഒരു ഭരണി അവി​ടെ​യു​ണ്ടാ​യി​രു​ന്നു. അവർ നീർപ്പഞ്ഞി* അതിൽ മുക്കി ഒരു ഈസോപ്പുതണ്ടിൽ* വെച്ച്‌ യേശു​വി​ന്റെ വായോ​ട്‌ അടുപ്പി​ച്ചു.+ 30  അതു രുചി​ച്ചിട്ട്‌ യേശു, “എല്ലാം പൂർത്തി​യാ​യി”+ എന്നു പറഞ്ഞ്‌ തല കുനിച്ച്‌ ജീവൻ വെടിഞ്ഞു.*+ 31  അന്ന്‌ ഒരുക്കനാളായിരുന്നതുകൊണ്ട്‌+ ശബത്തിൽ (അതു വലിയ ശബത്താ​യി​രു​ന്നു.)+ ശരീരങ്ങൾ ദണ്ഡനസ്‌തം​ഭ​ത്തിൽ കിടക്കാതിരിക്കാൻ+ അവരുടെ കാലുകൾ ഒടിച്ച്‌ ശരീരങ്ങൾ താഴെ ഇറക്കണം എന്നു ജൂതന്മാർ പീലാത്തൊ​സിനോട്‌ അപേക്ഷി​ച്ചു. 32  അങ്ങനെ, പടയാ​ളി​കൾ വന്ന്‌ യേശു​വിന്റെ​കൂ​ടെ സ്‌തം​ഭ​ത്തിലേ​റ്റിയ രണ്ടു പേരുടെ​യും കാലുകൾ ഒടിച്ചു. 33  എന്നാൽ യേശു​വി​ന്റെ അടുത്ത്‌ വന്നപ്പോൾ മരി​ച്ചെന്നു കണ്ടിട്ട്‌ കാലുകൾ ഒടിച്ചില്ല. 34  പടയാളികളിൽ ഒരാൾ കുന്തം​കൊ​ണ്ട്‌ യേശു​വി​ന്റെ വിലാപ്പുറത്ത്‌* കുത്തി.+ ഉടനെ രക്തവും വെള്ളവും പുറത്ത്‌ വന്നു. 35  ഇതു നേരിട്ട്‌ കണ്ടയാ​ളാണ്‌ ഇക്കാര്യം സാക്ഷ്യപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അയാളു​ടെ വാക്കുകൾ സത്യമാ​ണ്‌. താൻ പറയു​ന്നതു സത്യമാ​ണെന്ന്‌ അയാൾക്ക്‌ അറിയാം. അതു​കൊണ്ട്‌ നിങ്ങൾക്കും അതു വിശ്വ​സി​ക്കാം.+ 36  “അവന്റെ അസ്ഥിക​ളിൽ ഒന്നു​പോ​ലും ഒടിക്കില്ല”+ എന്ന തിരുവെ​ഴു​ത്തു നിറ​വേ​റാ​നാണ്‌ ഇതൊക്കെ സംഭവി​ച്ചത്‌. 37  “അവർ കുത്തി​ത്തു​ള​ച്ച​വനെ അവർ നോക്കും”+ എന്നു മറ്റൊരു തിരുവെ​ഴു​ത്തും പറയുന്നു. 38  ഇതിനു ശേഷം, ജൂതന്മാ​രെ പേടിച്ച്‌+ യേശു​വി​ന്റെ ഒരു രഹസ്യ​ശി​ഷ്യ​നാ​യി കഴിഞ്ഞി​രുന്ന അരിമ​ഥ്യ​ക്കാ​ര​നായ യോ​സേഫ്‌ യേശു​വി​ന്റെ ശരീരം എടുത്തുകൊ​ണ്ടുപോ​കാൻ പീലാത്തൊ​സിനോട്‌ അനുവാ​ദം ചോദി​ച്ചു. പീലാ​ത്തൊ​സ്‌ അനുവാ​ദം കൊടു​ത്തു. അങ്ങനെ യോ​സേഫ്‌ ചെന്ന്‌ യേശു​വി​ന്റെ ശരീരം എടുത്തുകൊ​ണ്ടുപോ​യി.+ 39  മുമ്പൊരിക്കൽ യേശു​വി​നെ കാണാൻ ഒരു രാത്രി​സ​മ​യത്ത്‌ ചെന്ന നിക്കോദേമൊസും+ അവിടെ എത്തി. മീറയും അകിലും കൊണ്ടുള്ള ഏകദേശം നൂറു റാത്തൽ* സുഗന്ധക്കൂട്ടും* നിക്കോ​ദേ​മൊ​സ്‌ കൊണ്ടു​വ​ന്നി​രു​ന്നു.+ 40  അവർ യേശു​വി​ന്റെ ശരീരം എടുത്ത്‌ ജൂതന്മാ​രു​ടെ ശവസം​സ്‌കാ​ര​രീ​തി​യ​നു​സ​രിച്ച്‌ സുഗന്ധ​വ്യ​ഞ്‌ജ​നങ്ങൾ ഇട്ട്‌ ലിനൻതു​ണികൊണ്ട്‌ ചുറ്റി.+ 41  യേശുവിനെ വധിച്ച* സ്ഥലത്ത്‌ ഒരു തോട്ട​മു​ണ്ടാ​യി​രു​ന്നു. ആ തോട്ട​ത്തിൽ മുമ്പൊ​രി​ക്ക​ലും ആരെയും വെച്ചി​ട്ടി​ല്ലാത്ത പുതിയൊ​രു കല്ലറയു​മു​ണ്ടാ​യി​രു​ന്നു.+ 42  അന്നു ജൂതന്മാ​രു​ടെ ഒരുക്കനാളായിരുന്നതുകൊണ്ടും+ അടുത്ത്‌ അങ്ങനെയൊ​രു കല്ലറയു​ണ്ടാ​യി​രു​ന്ന​തുകൊ​ണ്ടും അവർ യേശു​വി​ന്റെ ശരീരം അതിൽ വെച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “രാജാവേ, ജയജയ!”
അഥവാ “സ്‌തം​ഭ​ത്തി​ലേ​റ്റാ​നും.”
അഥവാ “ന്യായാ​ധി​പന്റെ ഇരിപ്പി​ട​ത്തിൽ.”
അതായത്‌, ഉച്ചയ്‌ക്ക്‌ ഏകദേശം 12 മണി.
പദാവലി കാണുക.
പദാവലി കാണുക.
പദാവലി കാണുക.
അഥവാ “സ്‌പോ​ഞ്ച്‌.” ഒരു സമു​ദ്ര​ജീ​വി​യിൽനി​ന്ന്‌ കിട്ടുന്ന അനേകം ചെറു​സു​ഷി​ര​ങ്ങ​ളുള്ള വസ്‌തു. ഇതിനു ദ്രാവ​കങ്ങൾ വലി​ച്ചെ​ടു​ക്കാ​നാ​കും.
പദാവലി കാണുക.
അക്ഷ. “ആത്മാവി​നെ ഏൽപ്പി​ച്ചു​കൊ​ടു​ത്തു.”
അഥവാ “ശരീര​ത്തി​ന്റെ വശത്ത്‌.”
അതായത്‌, റോമൻ റാത്തൽ. ഏകദേശം 30 കി.ഗ്രാം. അനു. ബി14 കാണുക.
മറ്റൊരു സാധ്യത “നൂറു റാത്തൽവ​രുന്ന ഒരു കെട്ടും.”
അഥവാ “സ്‌തം​ഭ​ത്തി​ലേ​റ്റിയ.”