യോഹ​ന്നാൻ എഴുതി​യത്‌ 2:1-25

  • കാനാ​യി​ലെ വിവാഹം; വെള്ളം വീഞ്ഞാ​ക്കു​ന്നു (1-12)

  • യേശു ദേവാ​ലയം ശുദ്ധീ​ക​രി​ക്കു​ന്നു (13-22)

  • മനുഷ്യ​രു​ടെ ഹൃദയ​ത്തിൽ എന്താ​ണെന്നു യേശു​വിന്‌ അറിയാം (23-25)

2  മൂന്നാം ദിവസം ഗലീല​യി​ലെ കാനാ​യിൽ ഒരു വിവാ​ഹ​വി​രു​ന്നു നടന്നു. യേശു​വി​ന്റെ അമ്മയും അവി​ടെ​യു​ണ്ടാ​യി​രു​ന്നു.  വിവാഹവിരുന്നിനു യേശു​വിനെ​യും ശിഷ്യ​ന്മാരെ​യും ക്ഷണിച്ചി​രു​ന്നു.  വീഞ്ഞു തികയാ​തെ വന്നപ്പോൾ അമ്മ യേശു​വിനോട്‌, “അവർക്കു വീഞ്ഞില്ല” എന്നു പറഞ്ഞു.  അപ്പോൾ യേശു അമ്മയോ​ടു പറഞ്ഞു: “സ്‌ത്രീ​യേ, നമുക്ക്‌ ഇതിൽ എന്തു കാര്യം?* എന്റെ സമയം ഇതുവരെ വന്നിട്ടില്ല.”  യേശുവിന്റെ അമ്മ വിളമ്പു​കാരോട്‌, “അവൻ എന്തു പറഞ്ഞാ​ലും അതു​പോ​ലെ ചെയ്യുക” എന്നു പറഞ്ഞു.  ജൂതന്മാരുടെ ശുദ്ധീകരണനിയമമനുസരിച്ച്‌+ വെള്ളം വെക്കാ​നുള്ള ആറു കൽഭരണി അവിടെ ഇരിപ്പു​ണ്ടാ​യി​രു​ന്നു. അവ ഓരോ​ന്നും രണ്ടോ മൂന്നോ അളവുപാത്രം* നിറയെ വെള്ളം കൊള്ളു​ന്ന​താ​യി​രു​ന്നു.  യേശു അവരോ​ട്‌, “ഭരണി​ക​ളിൽ വെള്ളം നിറയ്‌ക്കുക” എന്നു പറഞ്ഞു. അവർ വക്കുവരെ നിറച്ചു.  അപ്പോൾ യേശു അവരോ​ട്‌, “ഇതിൽനി​ന്ന്‌ കുറച്ച്‌ എടുത്ത്‌ വിരു​ന്നു​ന​ട​ത്തി​പ്പു​കാ​രനു കൊണ്ടുപോ​യി കൊടു​ക്കൂ” എന്നു പറഞ്ഞു. അവർ കൊണ്ടുപോ​യി കൊടു​ത്തു.  വീഞ്ഞായി മാറിയ വെള്ളം അയാൾ രുചി​ച്ചുനോ​ക്കി. എന്നാൽ അത്‌ എവി​ടെ​നി​ന്നാ​ണു വന്നതെന്നു നടത്തി​പ്പു​കാ​രന്‌ അറിയി​ല്ലാ​യി​രു​ന്നു. (വെള്ളം കോരിയ ജോലി​ക്കാർക്കു പക്ഷേ കാര്യം അറിയാ​മാ​യി​രു​ന്നു.) അതു രുചി​ച്ചുനോ​ക്കിയ ഉടനെ വിരു​ന്നു​ന​ട​ത്തി​പ്പു​കാ​രൻ മണവാ​ളനെ വിളിച്ച്‌ 10  ഇങ്ങനെ പറഞ്ഞു: “എല്ലാവ​രും ആദ്യം മേത്തരം വീഞ്ഞും, ആളുകൾ ലഹരി​പി​ടി​ച്ചു​ക​ഴി​യുമ്പോൾ നിലവാ​രം കുറഞ്ഞ​തും ആണ്‌ വിളമ്പാ​റ്‌. പക്ഷേ നീ മേത്തരം വീഞ്ഞ്‌ ഇതുവരെ എടുക്കാ​തെ വെച്ചല്ലോ!” 11  ഇങ്ങനെ, ഗലീല​യി​ലെ കാനാ​യിൽവെച്ച്‌ ആദ്യത്തെ അടയാളം കാണി​ച്ചുകൊണ്ട്‌ യേശു തന്റെ മഹത്ത്വം വെളിപ്പെ​ടു​ത്തി.+ ശിഷ്യ​ന്മാർ യേശു​വിൽ വിശ്വ​സി​ച്ചു. 12  അതിനു ശേഷം യേശു​വും അമ്മയും സഹോദരന്മാരും+ യേശു​വി​ന്റെ ശിഷ്യ​ന്മാ​രും കഫർന്ന​ഹൂ​മിലേക്കു പോയി.+ എന്നാൽ അവിടെ അവർ അധികം ദിവസം താമസി​ച്ചില്ല. 13  ജൂതന്മാരുടെ പെസഹ+ അടുത്തി​രു​ന്ന​തുകൊണ്ട്‌ യേശു യരുശലേ​മിലേക്കു പോയി. 14  ദേവാലയത്തിൽ ചെന്ന യേശു ആടുമാ​ടു​കൾ, പ്രാവുകൾ+ എന്നിവ വിൽക്കു​ന്ന​വരെ​യും അവിടെ ഇരുന്ന്‌ നാണയം മാറ്റിക്കൊ​ടു​ക്കു​ന്ന​വരെ​യും കണ്ടിട്ട്‌ 15  കയറുകൊണ്ട്‌ ഒരു ചാട്ടയു​ണ്ടാ​ക്കി ആടുമാ​ടു​കളെ​യും അവരെയെ​ല്ലാ​വരെ​യും ദേവാ​ല​യ​ത്തി​നു പുറത്താ​ക്കി. നാണയം മാറ്റിക്കൊ​ടു​ക്കു​ന്ന​വ​രു​ടെ നാണയങ്ങൾ യേശു ചിതറി​ച്ചു​ക​ളഞ്ഞു, അവരുടെ മേശകൾ മറിച്ചി​ട്ടു.+ 16  പ്രാവുകളെ വിൽക്കു​ന്ന​വരോ​ടു യേശു പറഞ്ഞു: “എല്ലാം ഇവി​ടെ​നിന്ന്‌ കൊണ്ടുപോ​കൂ! എന്റെ പിതാ​വി​ന്റെ ഭവനം ഒരു കച്ചവടസ്ഥലമാക്കുന്നതു* മതിയാ​ക്കൂ!”+ 17  “അങ്ങയുടെ ഭവന​ത്തോ​ടുള്ള ശുഷ്‌കാ​ന്തി എന്നെ തിന്നു​ക​ള​യും”+ എന്ന്‌ എഴുതി​യി​രി​ക്കു​ന്നതു യേശു​വി​ന്റെ ശിഷ്യ​ന്മാർ അപ്പോൾ ഓർത്തു. 18  എന്നാൽ ജൂതന്മാർ യേശു​വിനോട്‌, “ഇതൊക്കെ ചെയ്യാൻ തനിക്ക്‌ അധികാ​ര​മുണ്ടെ​ന്ന​തി​നു തെളി​വാ​യി എന്തെങ്കി​ലും അടയാളം കാണി​ച്ചു​ത​രാൻ പറ്റുമോ”+ എന്നു ചോദി​ച്ചു. 19  യേശു അവരോ​ടു പറഞ്ഞു: “ഈ ദേവാ​ലയം പൊളി​ക്കുക; മൂന്നു ദിവസ​ത്തി​നകം ഞാൻ ഇതു പണിയും.”+ 20  അപ്പോൾ ജൂതന്മാർ, “46 വർഷം​കൊ​ണ്ട്‌ പണിത ഈ ദേവാ​ലയം മൂന്നു ദിവസ​ത്തി​നകം നീ പണിയുമെ​ന്നോ” എന്നു ചോദി​ച്ചു. 21  പക്ഷേ യേശു തന്റെ ശരീരം എന്ന ആലയ​ത്തെ​ക്കു​റി​ച്ചാ​ണു പറഞ്ഞത്‌.+ 22  യേശു ഇക്കാര്യം പറയാ​റു​ണ്ടാ​യി​രു​ന്ന​ല്ലോ എന്നു യേശു മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്കപ്പെ​ട്ടപ്പോൾ ശിഷ്യ​ന്മാർ ഓർത്തു.+ തിരുവെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രി​ക്കു​ന്ന​തും യേശു പറഞ്ഞതും അപ്പോൾ അവർ വിശ്വ​സി​ച്ചു. 23  പെസഹാപ്പെരുന്നാളിന്റെ സമയത്ത്‌ യരുശലേ​മിൽവെച്ച്‌ യേശു കാണിച്ച അടയാ​ളങ്ങൾ കണ്ടിട്ട്‌ അനേകം ആളുകൾ യേശു​വി​ന്റെ നാമത്തിൽ വിശ്വാ​സ​മർപ്പി​ച്ചു. 24  എന്നാൽ അവരെയെ​ല്ലാം നന്നായി അറിയാ​മാ​യി​രു​ന്ന​തുകൊണ്ട്‌ യേശു അവരെ അപ്പാടേ വിശ്വ​സി​ച്ചില്ല. 25  മനുഷ്യരുടെ ഹൃദയ​ത്തിൽ എന്താ​ണെന്ന്‌ അറിയാമായിരുന്നതുകൊണ്ട്‌+ അവരെ​പ്പറ്റി ആരും പ്രത്യേ​കിച്ചൊ​ന്നും യേശു​വി​നു പറഞ്ഞുകൊ​ടുക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “സ്‌ത്രീ​യേ, എനിക്കും നിനക്കും എന്ത്‌?” പറഞ്ഞ കാര്യ​ത്തോ​ടുള്ള എതിർപ്പു സൂചി​പ്പി​ക്കുന്ന ഒരു ശൈലി. “സ്‌ത്രീ​യേ” എന്ന സംബോ​ധന ആദരവി​ല്ലാ​യ്‌മയെ സൂചി​പ്പി​ക്കു​ന്നില്ല.
സാധ്യതയനുസരിച്ച്‌, ഈ അളവു​പാ​ത്രം ബത്ത്‌ ആണ്‌. ഒരു ബത്ത്‌ = 22 ലി. അനു. ബി14 കാണുക.
അഥവാ “ഒരു ചന്തയാ​ക്കു​ന്നത്‌; ഒരു വ്യാപാ​ര​സ്ഥാ​പ​ന​മാ​ക്കു​ന്നത്‌.”