യോഹ​ന്നാൻ എഴുതി​യത്‌ 20:1-31

  • ശൂന്യ​മായ കല്ലറ (1-10)

  • യേശു മഗ്‌ദ​ല​ക്കാ​രി മറിയ​യ്‌ക്കു പ്രത്യ​ക്ഷ​നാ​കു​ന്നു (11-18)

  • യേശു ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​നാ​കു​ന്നു (19-23)

  • തോമസ്‌ സംശയി​ക്കു​ന്നു, പിന്നീടു ബോധ്യം വരുന്നു (24-29)

  • ഈ ചുരു​ളി​ന്റെ ഉദ്ദേശ്യം (30, 31)

20  ആഴ്‌ച​യു​ടെ ഒന്നാം ദിവസം അതിരാ​വി​ലെ, ഇരുട്ടു​ള്ളപ്പോൾത്തന്നെ, മഗ്‌ദ​ല​ക്കാ​രി മറിയ കല്ലറയു​ടെ അടുത്ത്‌ എത്തി.+ അപ്പോൾ, കല്ലറയു​ടെ വാതിൽക്കൽനി​ന്ന്‌ കല്ല്‌ എടുത്തു​മാ​റ്റി​യി​രി​ക്കു​ന്നതു കണ്ടു.+  മറിയ ഓടി ശിമോൻ പത്രോ​സിന്റെ​യും യേശു​വി​നു പ്രിയ​പ്പെട്ട ശിഷ്യന്റെയും+ അടുത്ത്‌ ചെന്ന്‌ അവരോ​ടു പറഞ്ഞു: “അവർ കർത്താ​വി​നെ കല്ലറയിൽനി​ന്ന്‌ എടുത്തുകൊ​ണ്ടുപോ​യി.+ എവി​ടെ​യാ​ണു വെച്ചി​രി​ക്കു​ന്നതെന്നു ഞങ്ങൾക്ക്‌ അറിഞ്ഞു​കൂ​ടാ.”  പത്രോസും മറ്റേ ശിഷ്യ​നും കല്ലറയു​ടെ അടു​ത്തേക്കു പോയി.  അവർ ഇരുവ​രും ഓടു​ക​യാ​യി​രു​ന്നു. എന്നാൽ മറ്റേ ശിഷ്യൻ പത്രോ​സിനെ​ക്കാൾ വേഗം ഓടി ആദ്യം കല്ലറയു​ടെ അടുത്ത്‌ എത്തി.  ആ ശിഷ്യൻ കുനിഞ്ഞ്‌ അകത്തേക്കു നോക്കി​യപ്പോൾ ലിനൻതു​ണി​കൾ അവിടെ കിടക്കു​ന്നതു കണ്ടു.+ എന്നാൽ അകത്ത്‌ കടന്നില്ല.  പിന്നാലെ ശിമോൻ പത്രോ​സും ഓടി​യെത്തി. പത്രോ​സ്‌ കല്ലറയു​ടെ അകത്ത്‌ കടന്നു. ലിനൻതു​ണി​കൾ കിടക്കു​ന്നതു പത്രോ​സും കണ്ടു.  യേശുവിന്റെ തലയി​ലു​ണ്ടാ​യി​രുന്ന തുണി മറ്റു തുണി​ക​ളുടെ​കൂടെ​യ​ല്ലാ​തെ വേറൊ​രി​ടത്ത്‌ ചുരു​ട്ടിവെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.  ആദ്യം കല്ലറയു​ടെ അടുത്ത്‌ എത്തിയ മറ്റേ ശിഷ്യ​നും അപ്പോൾ അകത്ത്‌ കടന്നു. എല്ലാം നേരിട്ട്‌ കണ്ടപ്പോൾ ആ ശിഷ്യ​നും വിശ്വാ​സ​മാ​യി.  യേശു മരിച്ച​വ​രിൽനിന്ന്‌ ഉയിർത്തെ​ഴുന്നേൽക്കു​മെന്ന തിരുവെ​ഴുത്ത്‌ അവർക്ക്‌ അപ്പോ​ഴും മനസ്സി​ലാ​യി​രു​ന്നില്ല.+ 10  അങ്ങനെ, ശിഷ്യ​ന്മാർ അവരുടെ വീടു​ക​ളിലേക്കു മടങ്ങി. 11  എന്നാൽ മറിയ, കല്ലറയ്‌ക്കു പുറത്ത്‌ കരഞ്ഞു​കൊ​ണ്ട്‌ നിന്നു. കരയു​ന്ന​തിന്‌ ഇടയിൽ മറിയ കുനിഞ്ഞ്‌ കല്ലറയു​ടെ അകത്തേക്കു നോക്കി. 12  വെള്ളവസ്‌ത്രം ധരിച്ച രണ്ടു ദൈവദൂതന്മാർ+ യേശു​വി​ന്റെ ശരീരം കിടന്നി​രുന്ന സ്ഥലത്ത്‌, ഒരാൾ തലയ്‌ക്ക​ലും ഒരാൾ കാൽക്ക​ലും, ഇരിക്കു​ന്നതു കണ്ടു. 13  അവർ മറിയ​യോ​ട്‌, “സ്‌ത്രീ​യേ, എന്തിനാ​ണ്‌ ഇങ്ങനെ കരയു​ന്നത്‌” എന്നു ചോദി​ച്ചു. മറിയ അവരോ​ടു പറഞ്ഞു: “അവർ എന്റെ കർത്താ​വി​നെ എടുത്തുകൊ​ണ്ടുപോ​യി. അദ്ദേഹത്തെ അവർ എവിടെ വെച്ചെന്ന്‌ എനിക്ക്‌ അറിഞ്ഞു​കൂ​ടാ.” 14  ഇതു പറഞ്ഞിട്ട്‌ മറിയ തിരി​ഞ്ഞുനോ​ക്കി​യപ്പോൾ യേശു നിൽക്കു​ന്നതു കണ്ടു. എന്നാൽ അതു യേശു​വാണെന്നു മറിയ​യ്‌ക്കു മനസ്സി​ലാ​യില്ല.+ 15  യേശു മറിയയോ​ടു ചോദി​ച്ചു: “സ്‌ത്രീ​യേ, എന്തിനാ​ണു കരയു​ന്നത്‌? ആരെയാ​ണു നീ അന്വേ​ഷി​ക്കു​ന്നത്‌?” അതു തോട്ട​ക്കാ​ര​നാ​യി​രി​ക്കുമെന്നു കരുതി മറിയ യേശു​വിനോ​ടു പറഞ്ഞു: “യജമാ​നനേ, അങ്ങാണു യേശു​വി​നെ എടുത്തുകൊ​ണ്ടുപോ​യതെ​ങ്കിൽ അദ്ദേഹത്തെ എവിടെ വെച്ചെന്നു പറയൂ. ഞാൻ കൊണ്ടുപൊ​യ്‌ക്കൊ​ള്ളാം.” 16  അപ്പോൾ യേശു, “മറിയേ” എന്നു വിളിച്ചു. മറിയ തിരിഞ്ഞ്‌ എബ്രാ​യ​യിൽ, “റബ്ബോനി!” (“ഗുരു!” എന്ന്‌ അർഥം.) എന്നു പറഞ്ഞു. 17  യേശു മറിയയോ​ടു പറഞ്ഞു: “എന്നെ ഇങ്ങനെ പിടി​ച്ചു​നി​റു​ത്ത​രുത്‌. ഞാൻ ഇതുവരെ പിതാ​വി​ന്റെ അടു​ത്തേക്കു കയറിപ്പോ​യി​ട്ടില്ല. നീ എന്റെ സഹോ​ദ​ര​ന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌+ അവരോ​ട്‌, ‘ഞാൻ എന്റെ പിതാ​വും നിങ്ങളു​ടെ പിതാ​വും എന്റെ ദൈവവും+ നിങ്ങളു​ടെ ദൈവ​വും ആയവന്റെ അടു​ത്തേക്കു കയറിപ്പോ​കു​ന്നു’+ എന്നു പറയുക.” 18  “ഞാൻ കർത്താ​വി​നെ കണ്ടു” എന്ന വാർത്ത​യു​മാ​യി മഗ്‌ദ​ല​ക്കാ​രി മറിയ ശിഷ്യ​ന്മാ​രു​ടെ അടുത്ത്‌ എത്തി. യേശു തന്നോടു പറഞ്ഞ​തെ​ല്ലാം മറിയ അവരെ പറഞ്ഞുകേൾപ്പി​ച്ചു.+ 19  ആഴ്‌ചയുടെ ഒന്നാം ദിവസം നേരം വൈകിയ സമയത്ത്‌ ശിഷ്യ​ന്മാർ ജൂതന്മാ​രെ പേടിച്ച്‌ വാതിൽ പൂട്ടി അകത്ത്‌ ഇരിക്കു​ക​യാ​യി​രു​ന്നു. അപ്പോൾ യേശു വന്ന്‌ അവരുടെ ഇടയിൽ നിന്ന്‌, “നിങ്ങൾക്കു സമാധാ​നം!”+ എന്നു പറഞ്ഞു. 20  ഇങ്ങനെ പറഞ്ഞിട്ട്‌ യേശു കൈക​ളും വിലാപ്പുറവും* അവരെ കാണിച്ചു.+ കർത്താ​വി​നെ കണ്ടപ്പോൾ ശിഷ്യ​ന്മാർക്കു വലിയ സന്തോ​ഷ​മാ​യി.+ 21  യേശു വീണ്ടും അവരോ​ടു പറഞ്ഞു: “നിങ്ങൾക്കു സമാധാ​നം!+ പിതാവ്‌ എന്നെ അയച്ചതുപോലെ+ ഞാനും നിങ്ങളെ അയയ്‌ക്കു​ന്നു.”+ 22  അതിനു ശേഷം യേശു അവരുടെ മേൽ ഊതി​യിട്ട്‌ പറഞ്ഞു: “പരിശു​ദ്ധാ​ത്മാ​വി​നെ സ്വീക​രി​ക്കൂ.+ 23  നിങ്ങൾ ആരു​ടെയെ​ങ്കി​ലും പാപങ്ങൾ ക്ഷമിച്ചാൽ അവരോ​ട്‌ അവ ക്ഷമിച്ചി​രി​ക്കു​ന്നു. നിങ്ങൾ ക്ഷമിക്കാ​തി​രു​ന്നാ​ലോ അവ നിലനിൽക്കു​ക​യും ചെയ്യുന്നു.” 24  എന്നാൽ യേശു വന്നപ്പോൾ പന്ത്രണ്ടു പേരിൽപ്പെട്ട* തോമസ്‌+—ഇദ്ദേഹത്തെ ഇരട്ട* എന്നു വിളി​ച്ചി​രു​ന്നു—അവരുടെ​കൂടെ​യു​ണ്ടാ​യി​രു​ന്നില്ല. 25  മറ്റു ശിഷ്യ​ന്മാർ തോമ​സിനോട്‌, “ഞങ്ങൾ കർത്താ​വി​നെ കണ്ടു” എന്നു പറഞ്ഞു. തോമസ്‌ അവരോ​ട്‌, “യേശു​വി​ന്റെ കൈക​ളി​ലെ ആണിപ്പഴുതുകൾ* കണ്ട്‌ അവയിൽ വിരൽ ഇട്ടു​നോ​ക്കാതെ​യും വിലാപ്പുറത്ത്‌* തൊട്ടുനോക്കാതെയും+ ഞാൻ വിശ്വ​സി​ക്കില്ല” എന്നു പറഞ്ഞു. 26  എട്ടു ദിവസം കഴിഞ്ഞ്‌ വീണ്ടും യേശു​വി​ന്റെ ശിഷ്യ​ന്മാർ ഒരു മുറി​ക്കു​ള്ളിൽ കൂടി​വ​ന്നി​രി​ക്കു​ക​യാ​യി​രു​ന്നു. തോമ​സും അവരുടെ​കൂടെ​യു​ണ്ടാ​യി​രു​ന്നു. വാതി​ലു​കൾ അടച്ചു​പൂ​ട്ടി​യി​രുന്നെ​ങ്കി​ലും യേശു പെട്ടെന്ന്‌ അവരുടെ നടുവിൽ വന്ന്‌ നിന്ന്‌, “നിങ്ങൾക്കു സമാധാ​നം!”+ എന്നു പറഞ്ഞു. 27  പിന്നെ യേശു തോമ​സിനോ​ടു പറഞ്ഞു: “എന്റെ കൈകൾ കണ്ടോ? നിന്റെ വിരൽ ഇവിടെ ഇട്ടു​നോക്ക്‌. എന്റെ വിലാപ്പുറത്ത്‌* തൊട്ടു​നോ​ക്ക്‌. സംശയിക്കാതെ* വിശ്വ​സിക്ക്‌.” 28  അപ്പോൾ തോമസ്‌ യേശു​വിനോട്‌, “എന്റെ കർത്താവേ! എന്റെ ദൈവമേ!” എന്നു പറഞ്ഞു. 29  യേശു തോമ​സിനോ​ടു ചോദി​ച്ചു: “എന്നെ കണ്ടതുകൊ​ണ്ടാ​ണോ നീ വിശ്വ​സി​ക്കു​ന്നത്‌? കാണാതെ വിശ്വ​സി​ക്കു​ന്നവർ സന്തുഷ്ടർ.” 30  ഈ ചുരു​ളിൽ എഴുതി​യി​ട്ടി​ല്ലാത്ത മറ്റ്‌ അനേകം അടയാ​ളങ്ങൾ യേശു ശിഷ്യ​ന്മാർ കാൺകെ ചെയ്‌തി​ട്ടുണ്ട്‌.+ 31  എന്നാൽ യേശു ദൈവ​പുത്ര​നായ ക്രിസ്‌തു​വാണെന്നു നിങ്ങൾ വിശ്വ​സി​ക്കാ​നും വിശ്വ​സിച്ച്‌ യേശു​വി​ന്റെ പേര്‌ മുഖാ​ന്തരം നിങ്ങൾക്കു ജീവൻ കിട്ടാ​നും ആണ്‌ ഇത്രയും കാര്യങ്ങൾ എഴുതി​യത്‌.+

അടിക്കുറിപ്പുകള്‍

അഥവാ “ശരീര​ത്തി​ന്റെ വശവും.”
അഥവാ “ദിദി​മോ​സ്‌.”
അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.
അഥവാ “ആണിപ്പാ​ടു​കൾ.”
അഥവാ “ശരീര​ത്തി​ന്റെ വശത്ത്‌.”
അഥവാ “ശരീര​ത്തി​ന്റെ വശത്ത്‌.”
അക്ഷ. “അവിശ്വാ​സി​യാ​യി​രി​ക്കാ​തെ.”