യോഹ​ന്നാൻ എഴുതി​യത്‌ 21:1-25

  • യേശു ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​നാ​കു​ന്നു (1-14)

  • യേശു​വി​നെ സ്‌നേ​ഹി​ക്കു​ന്നെന്നു പത്രോ​സ്‌ തറപ്പി​ച്ചു​പ​റ​യു​ന്നു (15-19)

    • “എന്റെ കുഞ്ഞാ​ടു​കളെ തീറ്റുക ” (17)

  • യേശു​വി​ന്റെ അരുമ​ശി​ഷ്യ​ന്റെ ഭാവി (20-23)

  • ഉപസം​ഹാ​രം (24, 25)

21  അതിനു ശേഷം തിബെ​ര്യാസ്‌ കടലിന്റെ തീരത്തു​വെച്ച്‌ യേശു ശിഷ്യ​ന്മാർക്കു വീണ്ടും പ്രത്യ​ക്ഷ​നാ​യി. ഇങ്ങനെ​യാ​യി​രു​ന്നു ആ സംഭവം:  ശിമോൻ പത്രോ​സും തോമ​സും (ഇരട്ട എന്നും വിളി​ച്ചി​രു​ന്നു.)+ ഗലീല​യി​ലെ കാനാ​യിൽനി​ന്നുള്ള നഥനയേലും+ സെബെദിപുത്രന്മാരും+ വേറെ രണ്ടു ശിഷ്യ​ന്മാ​രും ഒരുമി​ച്ച്‌ ഇരിക്കു​ക​യാ​യി​രു​ന്നു.  ശിമോൻ പത്രോ​സ്‌ അവരോ​ട്‌, “ഞാൻ മീൻ പിടി​ക്കാൻ പോകു​ക​യാണ്‌” എന്നു പറഞ്ഞു. “ഞങ്ങളും പോരു​ന്നു” എന്ന്‌ അവർ പറഞ്ഞു. അങ്ങനെ, അവർ വള്ളത്തിൽ കയറി മീൻ പിടി​ക്കാൻ പോയി. പക്ഷേ അന്നു രാത്രി അവർക്ക്‌ ഒന്നും കിട്ടി​യില്ല.+  നേരം വെളു​ക്കാ​റാ​യപ്പോൾ യേശു കടൽത്തീ​രത്ത്‌ വന്ന്‌ നിന്നു. എന്നാൽ അതു യേശു​വാണെന്നു ശിഷ്യ​ന്മാർക്കു മനസ്സി​ലാ​യില്ല.+  യേശു അവരോ​ട്‌, “മക്കളേ, നിങ്ങളു​ടെ കൈയിൽ കഴിക്കാൻ വല്ലതു​മു​ണ്ടോ”* എന്നു ചോദി​ച്ചു. “ഇല്ല” എന്ന്‌ അവർ പറഞ്ഞു.  യേശു അവരോ​ടു പറഞ്ഞു: “വള്ളത്തിന്റെ വലതു​വ​ശത്ത്‌ വല വീശൂ. അപ്പോൾ നിങ്ങൾക്കു കിട്ടും.” അവർ വല വീശി. വല വലിച്ചു​ക​യ​റ്റാൻ പറ്റാത്ത​തുപോ​ലെ അത്രയ​ധി​കം മീൻ വലയിൽപ്പെട്ടു.+  യേശു സ്‌നേ​ഹിച്ച ശിഷ്യൻ+ അപ്പോൾ പത്രോ​സിനോട്‌, “അതു കർത്താ​വാണ്‌” എന്നു പറഞ്ഞു. അതു കർത്താ​വാണെന്നു കേട്ട ഉടനെ, നഗ്നനായിരുന്ന* ശിമോൻ പത്രോ​സ്‌ താൻ അഴിച്ചുവെ​ച്ചി​രുന്ന പുറങ്കു​പ്പാ​യ​വും ധരിച്ച്‌* കടലിൽ ചാടി കരയി​ലേക്കു നീന്തി.  വള്ളത്തിൽനിന്ന്‌ കരയി​ലേക്ക്‌ 300 അടി* ദൂരമേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ മറ്റു ശിഷ്യ​ന്മാർ മീൻ നിറഞ്ഞ വലയും വലിച്ചു​കൊ​ണ്ട്‌ അവരുടെ ചെറു​വ​ള്ള​ത്തിൽ കരയ്‌ക്ക്‌ എത്തി.  അവർ കരയിൽ ഇറങ്ങി​യപ്പോൾ, അവിടെ തീക്കന​ലു​കൾ കൂട്ടി അതിൽ മീൻ വെച്ചി​രി​ക്കു​ന്നതു കണ്ടു; അപ്പവും അവി​ടെ​യു​ണ്ടാ​യി​രു​ന്നു. 10  യേശു അവരോ​ട്‌, “നിങ്ങൾ ഇപ്പോൾ പിടിച്ച കുറച്ച്‌ മീൻ കൊണ്ടു​വരൂ” എന്നു പറഞ്ഞു. 11  ശിമോൻ പത്രോ​സ്‌ വള്ളത്തിൽ കയറി വല കരയി​ലേക്കു വലിച്ചു​ക​യറ്റി. അതിൽ നിറയെ വലിയ മീനു​ക​ളാ​യി​രു​ന്നു, 153 എണ്ണം! അത്രയ​ധി​കം മീനു​ണ്ടാ​യി​രു​ന്നി​ട്ടും വല കീറി​യില്ല. 12  യേശു അവരോ​ട്‌, “വരൂ, ഭക്ഷണം കഴിക്കാം” എന്നു പറഞ്ഞു. ‘അങ്ങ്‌ ആരാണ്‌’ എന്നു യേശു​വിനോ​ടു ചോദി​ക്കാൻ ശിഷ്യ​ന്മാ​രാ​രും ധൈര്യപ്പെ​ട്ടില്ല. കാരണം അതു കർത്താ​വാണെന്ന്‌ അവർക്കു മനസ്സി​ലാ​യി​രു​ന്നു. 13  യേശു വന്ന്‌ അപ്പം എടുത്ത്‌ അവർക്കു കൊടു​ത്തു, മീനും കൊടു​ത്തു. 14  ഇതു മൂന്നാം തവണയാണു+ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്കപ്പെ​ട്ടശേഷം യേശു ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​നാ​യത്‌. 15  അവർ ഭക്ഷണം കഴിച്ചു​ക​ഴി​ഞ്ഞപ്പോൾ യേശു ശിമോൻ പത്രോ​സിനോട്‌, “യോഹ​ന്നാ​ന്റെ മകനായ ശിമോ​നേ, നീ ഇവയെ​ക്കാൾ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ” എന്നു ചോദി​ച്ചു. പത്രോ​സ്‌ യേശു​വിനോട്‌, “ഉണ്ട്‌ കർത്താവേ, എനിക്ക്‌ അങ്ങയെ എത്ര ഇഷ്ടമാ​ണെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ” എന്നു പറഞ്ഞു. യേശു പത്രോ​സിനോട്‌, “എന്റെ കുഞ്ഞാ​ടു​കളെ തീറ്റുക”+ എന്നു പറഞ്ഞു. 16  യേശു രണ്ടാമ​തും, “യോഹ​ന്നാ​ന്റെ മകനായ ശിമോ​നേ, നീ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ” എന്നു ചോദി​ച്ചു. അപ്പോൾ പത്രോ​സ്‌, “ഉണ്ട്‌ കർത്താവേ, എനിക്ക്‌ അങ്ങയെ എത്ര ഇഷ്ടമാ​ണെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ” എന്നു പറഞ്ഞു. യേശു പത്രോ​സിനോട്‌, “എന്റെ കുഞ്ഞാ​ടു​കളെ മേയ്‌ക്കുക”+ എന്നു പറഞ്ഞു. 17  മൂന്നാമത്‌ യേശു, “യോഹ​ന്നാ​ന്റെ മകനായ ശിമോ​നേ, നിനക്ക്‌ എന്നോട്‌ ഇഷ്ടമു​ണ്ടോ” എന്നു ചോദി​ച്ചു. “നിനക്ക്‌ എന്നോട്‌ ഇഷ്ടമു​ണ്ടോ” എന്ന ഈ മൂന്നാ​മത്തെ ചോദ്യം കേട്ട​പ്പോൾ പത്രോ​സിന്‌ ആകെ സങ്കടമാ​യി. പത്രോ​സ്‌ യേശു​വിനോ​ടു പറഞ്ഞു: “കർത്താവേ, അങ്ങയ്‌ക്ക്‌ എല്ലാം അറിയാം. എനിക്ക്‌ അങ്ങയെ എത്ര ഇഷ്ടമാ​ണെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ.” അപ്പോൾ യേശു പത്രോ​സിനോ​ടു പറഞ്ഞു: “എന്റെ കുഞ്ഞാ​ടു​കളെ തീറ്റുക.+ 18  സത്യംസത്യമായി ഞാൻ നിന്നോ​ടു പറയുന്നു: ചെറു​പ്പ​മാ​യി​രു​ന്നപ്പോൾ നീ തനിയെ വസ്‌ത്രം ധരിച്ച്‌ ഇഷ്ടമു​ള്ളി​ടത്തൊ​ക്കെ നടന്നു. എന്നാൽ വയസ്സാ​കുമ്പോൾ നീ കൈ നീട്ടു​ക​യും മറ്റൊ​രാൾ നിന്നെ വസ്‌ത്രം ധരിപ്പി​ക്കു​ക​യും നിനക്ക്‌ ഇഷ്ടമി​ല്ലാ​ത്തി​ടത്തേക്കു നിന്നെ കൊണ്ടുപോ​കു​ക​യും ചെയ്യും.” 19  ഏതുവിധത്തിലുള്ള മരണത്താൽ പത്രോ​സ്‌ ദൈവത്തെ മഹത്ത്വപ്പെ​ടു​ത്തുമെന്നു സൂചി​പ്പി​ക്കാ​നാ​ണു യേശു ഇതു പറഞ്ഞത്‌. എന്നിട്ട്‌ യേശു പത്രോ​സിനോട്‌, “തുടർന്നും എന്നെ അനുഗ​മി​ക്കുക”+ എന്നു പറഞ്ഞു. 20  പത്രോസ്‌ തിരി​ഞ്ഞുനോ​ക്കി​യപ്പോൾ യേശു സ്‌നേ​ഹി​ക്കുന്ന ശിഷ്യൻ+ പിന്നാലെ വരുന്നതു കണ്ടു. അത്താഴ​സ​മ​യത്ത്‌ യേശു​വി​ന്റെ മാറി​ലേക്കു ചാഞ്ഞ്‌, “കർത്താവേ, അങ്ങയെ ഒറ്റി​ക്കൊ​ടു​ക്കു​ന്നത്‌ ആരാണ്‌” എന്നു ചോദി​ച്ചത്‌ ഈ ശിഷ്യ​നാ​യി​രു​ന്നു. 21  ഈ ശിഷ്യനെ കണ്ടിട്ട്‌ പത്രോ​സ്‌ യേശു​വിനോട്‌, “കർത്താവേ, ഇയാളു​ടെ കാര്യ​മോ” എന്നു ചോദി​ച്ചു. 22  യേശു പത്രോ​സിനോ​ടു പറഞ്ഞു: “ഞാൻ വരുന്ന​തു​വരെ ഇവനു​ണ്ടാ​യി​രി​ക്കണം എന്നാണ്‌ എന്റെ ഇഷ്ടമെ​ങ്കിൽ നിനക്ക്‌ എന്താണ്‌? നീ തുടർന്നും എന്നെ അനുഗ​മി​ക്കുക.” 23  ഇതു കേട്ടിട്ട്‌, ആ ശിഷ്യൻ മരിക്കില്ല എന്നൊരു സംസാരം സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ പരന്നു. എന്നാൽ യേശു പറഞ്ഞത്‌ ഈ ശിഷ്യൻ മരിക്കില്ല എന്നല്ല, “ഞാൻ വരുന്ന​തു​വരെ ഇവനു​ണ്ടാ​യി​രി​ക്കണം എന്നാണ്‌ എന്റെ ഇഷ്ടമെ​ങ്കിൽ നിനക്ക്‌ എന്താണ്‌” എന്നു മാത്ര​മാണ്‌. 24  ഈ ശിഷ്യൻതന്നെയാണ്‌+ ഈ കാര്യങ്ങൾ സാക്ഷ്യപ്പെ​ടു​ത്തു​ന്ന​തും ഇവ എഴുതി​യ​തും. ഈ ശിഷ്യന്റെ വാക്കുകൾ സത്യമാ​ണെന്നു ഞങ്ങൾക്ക്‌ അറിയാം. 25  യേശു ചെയ്‌ത മറ്റ്‌ അനേകം കാര്യ​ങ്ങ​ളു​മുണ്ട്‌. അവയെ​ല്ലാം വിശദ​മാ​യി എഴുതി​യാൽ ആ ചുരു​ളു​കൾ ഈ ലോക​ത്തു​തന്നെ ഒതുങ്ങില്ലെ​ന്നാണ്‌ എനിക്കു തോന്നു​ന്നത്‌.+

അടിക്കുറിപ്പുകള്‍

അഥവാ “മീനു​ണ്ടോ.”
അഥവാ “അരയിൽ ചുറ്റി.”
അഥവാ “അൽപ്പവ​സ്‌ത്ര​ധാ​രി​യാ​യി​രുന്ന.”
ഏകദേശം 90 മീ. അക്ഷ. “200 മുഴം.” അനു. ബി14 കാണുക.