യോഹ​ന്നാൻ എഴുതി​യത്‌ 3:1-36

  • യേശു​വും നിക്കോ​ദേ​മൊ​സും (1-21)

    • വീണ്ടും ജനിക്കുക (3-8)

    • ദൈവം ലോകത്തെ സ്‌നേ​ഹി​ച്ചു (16)

  • യോഹ​ന്നാൻ യേശു​വി​നെ​ക്കു​റിച്ച്‌ അവസാ​ന​മാ​യി നൽകുന്ന സാക്ഷ്യം (22-30)

  • മുകളിൽനി​ന്നു​ള്ള​യാൾ (31-36)

3  പരീശ​ന്മാ​രു​ടെ കൂട്ടത്തിൽ നിക്കോദേമൊസ്‌+ എന്നു പേരുള്ള ഒരു ജൂത​പ്ര​മാ​ണി​യു​ണ്ടാ​യി​രു​ന്നു.  അയാൾ രാത്രി​യിൽ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌+ പറഞ്ഞു: “റബ്ബീ,+ അങ്ങ്‌ ദൈവ​ത്തി​ന്റെ അടുത്തു​നിന്ന്‌ വന്ന ഗുരു​വാണെന്നു ഞങ്ങൾക്ക്‌ അറിയാം. കാരണം, ദൈവം കൂടെയില്ലാതെ+ ഇതു​പോ​ലുള്ള അടയാളങ്ങൾ+ ചെയ്യാൻ ആർക്കും കഴിയില്ല.”  അപ്പോൾ യേശു അദ്ദേഹത്തോ​ടു പറഞ്ഞു: “വീണ്ടും* ജനിക്കാത്തവനു+ ദൈവ​രാ​ജ്യം കാണാൻ കഴിയില്ല+ എന്നു ഞാൻ സത്യം​സത്യമായി പറയുന്നു.”  നിക്കോദേമൊസ്‌ ചോദി​ച്ചു: “പ്രായ​മായ ഒരു മനുഷ്യ​നു ജനിക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യാണ്‌? അയാൾക്ക്‌ അമ്മയുടെ വയറ്റിൽ കടന്ന്‌ വീണ്ടും ജനിക്കാൻ കഴിയു​മോ?”  യേശു പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ പറയുന്നു: വെള്ളത്തിൽനിന്നും+ ദൈവാത്മാവിൽനിന്നും+ ജനിക്കാ​ത്ത​യാൾക്കു ദൈവ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കാ​നാ​കില്ല.  ജഡത്തിൽനിന്ന്‌* ജനിക്കു​ന്നതു ജഡവും ദൈവാ​ത്മാ​വിൽനിന്ന്‌ ജനിക്കു​ന്നത്‌ ആത്മാവും* ആണ്‌.  നിങ്ങൾ വീണ്ടും ജനിക്ക​ണമെന്നു ഞാൻ പറഞ്ഞതു കേട്ട്‌ അതിശ​യിക്കേണ്ടാ.  കാറ്റ്‌ അതിന്‌ ഇഷ്ടമു​ള്ളി​ടത്തേക്കു വീശുന്നു. നിങ്ങൾക്ക്‌ അതിന്റെ ശബ്ദം കേൾക്കാം. പക്ഷേ അത്‌ എവി​ടെ​നിന്ന്‌ വരു​ന്നെ​ന്നോ എവി​ടേക്കു പോകുന്നെ​ന്നോ നിങ്ങൾക്ക്‌ അറിയില്ല. ദൈവാ​ത്മാ​വിൽനിന്ന്‌ ജനിക്കു​ന്ന​വ​രും അങ്ങനെ​തന്നെ​യാണ്‌.”+  അപ്പോൾ നിക്കോ​ദേ​മൊ​സ്‌ യേശു​വിനോട്‌, “ഇതൊക്കെ എങ്ങനെ സംഭവി​ക്കും” എന്നു ചോദി​ച്ചു. 10  യേശു പറഞ്ഞു: “ഇസ്രായേ​ലി​ന്റെ ഒരു ഗുരു​വാ​യി​ട്ടും ഇതൊ​ന്നും താങ്കൾക്ക്‌ അറിയി​ല്ലേ? 11  സത്യംസത്യമായി ഞാൻ പറയുന്നു: ഞങ്ങൾക്ക്‌ അറിയാ​വു​ന്നതു ഞങ്ങൾ പറയുന്നു. ഞങ്ങൾ കണ്ട കാര്യത്തെ​ക്കു​റിച്ച്‌ ഞങ്ങൾ സാക്ഷി പറയുന്നു. പക്ഷേ ഞങ്ങളുടെ ഈ സാക്ഷിമൊ​ഴി നിങ്ങൾ സ്വീക​രി​ക്കു​ന്നില്ല. 12  ഞാൻ ഭൗമി​ക​കാ​ര്യ​ങ്ങൾ പറഞ്ഞിട്ടു നിങ്ങൾ വിശ്വ​സി​ക്കാത്ത സ്ഥിതിക്ക്‌, സ്വർഗീ​യ​കാ​ര്യ​ങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വ​സി​ക്കും? 13  പോരാത്തതിന്‌, സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങിവന്ന+ മനുഷ്യ​പുത്ര​ന​ല്ലാ​തെ ഒരു മനുഷ്യ​നും സ്വർഗ​ത്തിൽ കയറി​യി​ട്ടു​മില്ല.+ 14  മോശ വിജന​ഭൂ​മി​യിൽ സർപ്പത്തെ ഉയർത്തിയതുപോലെതന്നെ+ മനുഷ്യ​പുത്ര​നും ഉയർത്തപ്പെടേ​ണ്ട​താണ്‌.+ 15  അങ്ങനെ, അവനിൽ വിശ്വ​സി​ക്കുന്ന ഏതൊ​രാൾക്കും നിത്യ​ജീ​വൻ കിട്ടും.+ 16  “തന്റെ ഏകജാ​ത​നായ മകനിൽ*+ വിശ്വ​സി​ക്കുന്ന ആരും നശിച്ചുപോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ ദൈവം അവനെ ലോക​ത്തി​നുവേണ്ടി നൽകി.+ അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോകത്തോ​ടുള്ള സ്‌നേഹം. 17  ദൈവം മകനെ ലോക​ത്തേക്ക്‌ അയച്ചത്‌ അവൻ ലോകത്തെ വിധി​ക്കാ​നല്ല, അവനി​ലൂ​ടെ ലോകം രക്ഷ നേടാ​നാണ്‌.+ 18  അവനിൽ വിശ്വ​സി​ക്കു​ന്ന​വനെ ന്യായം വിധി​ക്കു​ക​യില്ല.+ വിശ്വ​സി​ക്കാ​ത്ത​വനെ​യോ ദൈവ​ത്തി​ന്റെ ഏകജാ​തന്റെ നാമത്തിൽ വിശ്വ​സി​ക്കാ​ത്ത​തുകൊണ്ട്‌ വിധി​ച്ചു​ക​ഴി​ഞ്ഞു.+ 19  ന്യായവിധിയുടെ അടിസ്ഥാ​നം ഇതാണ്‌: വെളിച്ചം ലോക​ത്തേക്കു വന്നിട്ടും+ മനുഷ്യർ വെളി​ച്ചത്തെ​ക്കാൾ ഇരുട്ടി​നെ സ്‌നേ​ഹി​ക്കു​ന്നു. കാരണം അവരുടെ പ്രവൃ​ത്തി​കൾ ദുഷി​ച്ച​താണ്‌. 20  ഹീനമായ കാര്യങ്ങൾ ചെയ്‌തുകൊ​ണ്ടി​രി​ക്കു​ന്ന​യാൾ വെളി​ച്ചത്തെ വെറു​ക്കു​ന്നു. അയാളു​ടെ പ്രവൃ​ത്തി​കൾ വെളി​ച്ചത്ത്‌ വരാതി​രി​ക്കാൻവേണ്ടി അയാൾ വെളി​ച്ച​ത്തിലേക്കു വരുന്നില്ല. 21  എന്നാൽ ശരിയായ കാര്യങ്ങൾ ചെയ്യു​ന്ന​യാൾ, തന്റെ പ്രവൃ​ത്തി​കൾ ദൈ​വേ​ഷ്ടപ്ര​കാ​ര​മു​ള്ള​താണെന്നു വെളിപ്പെ​ടാൻവേണ്ടി വെളി​ച്ച​ത്തിലേക്കു വരുന്നു.”+ 22  അതിനു ശേഷം യേശു​വും ശിഷ്യ​ന്മാ​രും യഹൂദ്യ​യി​ലെ നാട്ടിൻപു​റത്തേക്കു പോയി. അവിടെ യേശു അവരുടെ​കൂ​ടെ കുറച്ച്‌ കാലം താമസി​ച്ച്‌ ആളുകളെ സ്‌നാ​നപ്പെ​ടു​ത്തി.+ 23  ശലേമിന്‌ അടുത്തുള്ള ഐനോ​നിൽ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ട്‌+ യോഹ​ന്നാ​നും അവിടെ സ്‌നാ​നപ്പെ​ടു​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. ധാരാളം ആളുകൾ അവിടെ വന്ന്‌ സ്‌നാ​നമേറ്റു.+ 24  ഇതു യോഹ​ന്നാ​നെ ജയിലി​ലാ​ക്കു​ന്ന​തി​നു മുമ്പാ​യി​രു​ന്നു.+ 25  യോഹന്നാന്റെ ശിഷ്യ​ന്മാ​രും ഒരു ജൂതനും തമ്മിൽ ശുദ്ധീ​ക​ര​ണത്തെ​ക്കു​റിച്ച്‌ ഒരു തർക്കമു​ണ്ടാ​യി. 26  ആ ശിഷ്യ​ന്മാർ യോഹ​ന്നാ​ന്റെ അടുത്ത്‌ ചെന്ന്‌ ചോദി​ച്ചു: “റബ്ബീ, യോർദാ​ന്‌ അക്കരെ അങ്ങയുടെ​കൂടെ​യു​ണ്ടാ​യി​രുന്ന ഒരാളി​ല്ലേ, അങ്ങ്‌ സാക്ഷ്യപ്പെ​ടു​ത്തിയ ആൾ?+ അതാ, അയാൾ സ്‌നാ​നപ്പെ​ടു​ത്തു​ന്നു. എല്ലാവ​രും അയാളു​ടെ അടു​ത്തേ​ക്കാ​ണു പോകു​ന്നത്‌.” 27  അപ്പോൾ യോഹ​ന്നാൻ പറഞ്ഞു: “സ്വർഗ​ത്തിൽനിന്ന്‌ കൊടു​ക്കാ​തെ ആർക്കും ഒന്നും കിട്ടില്ല. 28  ‘ഞാൻ ക്രിസ്‌തു​വല്ല,+ എന്നെ ക്രിസ്‌തു​വി​നു മുമ്പായി അയച്ചതാ​ണ്‌’+ എന്നു ഞാൻ പറഞ്ഞതി​നു നിങ്ങൾതന്നെ സാക്ഷികൾ. 29  മണവാട്ടിയുള്ളവൻ മണവാളൻ.+ മണവാ​ളന്റെ തോഴ​നോ, മണവാ​ളന്റെ അരികെ നിന്ന്‌ അയാളു​ടെ സ്വരം കേൾക്കു​മ്പോൾ വളരെ​യ​ധി​കം സന്തോ​ഷി​ക്കു​ന്നു. അങ്ങനെ​തന്നെ, എന്റെ സന്തോ​ഷ​വും പൂർണ​മാ​യി​രി​ക്കു​ന്നു. 30  അദ്ദേഹം വളരണം, ഞാനോ കുറയണം.” 31  മുകളിൽനിന്ന്‌ വരുന്നയാൾ+ മറ്റെല്ലാ​വർക്കും മീതെ​യാണ്‌. ഭൂമി​യിൽനി​ന്നു​ള്ള​യാൾ ഭൂമി​യിൽനി​ന്നാ​യ​തുകൊണ്ട്‌ ഭൂമി​യി​ലെ കാര്യങ്ങൾ സംസാ​രി​ക്കു​ന്നു. സ്വർഗ​ത്തിൽനിന്ന്‌ വരുന്ന​യാ​ളോ മറ്റെല്ലാ​വർക്കും മീതെ​യാണ്‌.+ 32  താൻ കണ്ടതി​നും കേട്ടതി​നും അദ്ദേഹം സാക്ഷി പറയുന്നു.+ എന്നാൽ ആ വാക്കുകൾ ആരും അംഗീ​ക​രി​ക്കു​ന്നില്ല.+ 33  അദ്ദേഹത്തിന്റെ സാക്ഷിമൊ​ഴി അംഗീ​ക​രി​ക്കു​ന്ന​യാൾ ദൈവം സത്യവാ​നാണെന്നു സ്ഥിരീ​ക​രി​ക്കു​ന്നു;*+ 34  ദൈവം അയച്ചയാൾ ദൈവ​ത്തി​ന്റെ വചനങ്ങൾ പറയുന്നു.+ കാരണം, ഒരു പിശു​ക്കും കൂടാതെയാണു* ദൈവം പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ക്കു​ന്നത്‌. 35  പിതാവ്‌ പുത്രനെ സ്‌നേ​ഹി​ക്കു​ന്നു.+ എല്ലാം പുത്രന്റെ കൈക​ളിൽ ഏൽപ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ 36  പുത്രനിൽ വിശ്വ​സി​ക്കു​ന്ന​വനു നിത്യ​ജീ​വ​നുണ്ട്‌.+ പുത്രനെ അനുസ​രി​ക്കാ​ത്ത​വ​നോ ജീവനെ കാണില്ല.+ ദൈവ​ക്രോ​ധം അവന്റെ മേലുണ്ട്‌.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ഉന്നതങ്ങ​ളിൽനി​ന്ന്‌.”
പദാവലി കാണുക.
അഥവാ “സ്വർഗ​ത്തി​നു​ള്ള​തും.”
അഥവാ “ദൈവം നേരിട്ട്‌ സൃഷ്ടിച്ച ഒരേ ഒരു മകനിൽ.”
അക്ഷ. “സത്യവാ​നാ​ണെ​ന്ന​തി​നു മുദ്ര പതിക്കു​ന്നു.”
അഥവാ “അളന്നല്ല.”