യോഹ​ന്നാൻ എഴുതി​യത്‌ 4:1-54

  • യേശു​വും ശമര്യ​ക്കാ​രി​യും (1-38)

    • ദൈവത്തെ “ദൈവാ​ത്മാ​വോ​ടെ​യും സത്യ​ത്തോ​ടെ​യും” ആരാധി​ക്കുക (23, 24)

  • ധാരാളം ശമര്യ​ക്കാർ യേശു​വിൽ വിശ്വ​സി​ക്കു​ന്നു (39-42)

  • ഒരു ഉദ്യോ​ഗ​സ്ഥന്റെ മകനെ യേശു സുഖ​പ്പെ​ടു​ത്തു​ന്നു (43-54)

4  യേശു യോഹ​ന്നാനെ​ക്കാൾ കൂടുതൽ ആളുകളെ ശിഷ്യ​രാ​ക്കു​ക​യും സ്‌നാനപ്പെടുത്തുകയും+ ചെയ്യു​ന്നുണ്ടെന്നു പരീശ​ന്മാർ കേട്ടു.  (വാസ്‌ത​വ​ത്തിൽ യേശുവല്ല, ശിഷ്യ​ന്മാ​രാ​ണു സ്‌നാ​നപ്പെ​ടു​ത്തി​യത്‌.)  ഇക്കാര്യം അറിഞ്ഞ യേശു യഹൂദ്യ വിട്ട്‌ വീണ്ടും ഗലീല​യിലേക്കു പോയി.  ശമര്യയിലൂടെ വേണമാ​യി​രു​ന്നു പോകാൻ.  അങ്ങനെ യേശു ശമര്യ​യി​ലെ സുഖാർ എന്ന നഗരത്തിൽ എത്തി. യാക്കോ​ബ്‌ മകനായ യോ​സേ​ഫി​നു നൽകിയ സ്ഥലത്തിന്‌+ അടുത്താ​യി​രു​ന്നു അത്‌.  യാക്കോബിന്റെ കിണർ അവി​ടെ​യാ​യി​രു​ന്നു.+ യാത്ര ചെയ്‌ത്‌ ക്ഷീണിച്ച യേശു കിണറിന്‌* അരികെ ഇരുന്നു. സമയം ഏകദേശം ആറാം മണി* ആയിരു​ന്നു.  അപ്പോൾ ഒരു ശമര്യ​ക്കാ​രി വെള്ളം കോരാൻ വന്നു. യേശു ആ സ്‌ത്രീ​യോ​ട്‌, “കുടി​ക്കാൻ കുറച്ച്‌ വെള്ളം തരാമോ” എന്നു ചോദി​ച്ചു.  (യേശു​വി​ന്റെ ശിഷ്യ​ന്മാർ അപ്പോൾ ഭക്ഷണം വാങ്ങാൻ നഗരത്തി​ലേക്കു പോയി​രി​ക്കു​ക​യാ​യി​രു​ന്നു.)  ശമര്യസ്‌ത്രീ യേശു​വിനോ​ടു ചോദി​ച്ചു: “താങ്കൾ ഒരു ജൂതനല്ലേ? എന്നിട്ടും ശമര്യ​ക്കാ​രി​യായ എന്നോടു വെള്ളം ചോദി​ക്കു​ന്നോ?” (ജൂതന്മാർക്കു ശമര്യ​ക്കാ​രു​മാ​യി ഒരു സമ്പർക്ക​വു​മി​ല്ലാ​യി​രു​ന്നു.)+ 10  അപ്പോൾ യേശു സ്‌ത്രീയോ​ടു പറഞ്ഞു: “ദൈവം സൗജന്യ​മാ​യി തരുന്ന സമ്മാനം+ എന്താ​ണെ​ന്നും ‘കുടി​ക്കാൻ കുറച്ച്‌ വെള്ളം തരാമോ’ എന്നു ചോദി​ക്കു​ന്നത്‌ ആരാ​ണെ​ന്നും നിനക്ക്‌ അറിയാ​മാ​യി​രുന്നെ​ങ്കിൽ നീ അയാ​ളോ​ടു ചോദി​ക്കു​ക​യും അയാൾ നിനക്കു ജീവജലം തരുക​യും ചെയ്‌തേനേ.”+ 11  സ്‌ത്രീ പറഞ്ഞു: “യജമാ​നനേ, വെള്ളം കോരാൻ അങ്ങയുടെ കൈയിൽ ഒരു തൊട്ടിപോ​ലു​മില്ല. കിണറാണെ​ങ്കിൽ ആഴമു​ള്ള​തും. പിന്നെ അങ്ങയ്‌ക്ക്‌ എവി​ടെ​നിന്ന്‌ ഈ ജീവജലം കിട്ടും? 12  ഞങ്ങളുടെ പൂർവി​ക​നായ യാക്കോ​ബിനെ​ക്കാൾ വലിയ​വ​നാ​ണോ അങ്ങ്‌? അദ്ദേഹ​മാ​ണു ഞങ്ങൾക്ക്‌ ഈ കിണർ തന്നത്‌. അദ്ദേഹ​വും മക്കളും അദ്ദേഹ​ത്തി​ന്റെ കന്നുകാ​ലി​ക​ളും ഇതിലെ വെള്ളമാ​ണു കുടി​ച്ചി​രു​ന്നത്‌.” 13  അപ്പോൾ യേശു പറഞ്ഞു: “ഈ വെള്ളം കുടി​ക്കു​ന്ന​വർക്കെ​ല്ലാം പിന്നെ​യും ദാഹി​ക്കും. 14  എന്നാൽ ഞാൻ കൊടു​ക്കുന്ന വെള്ളം കുടി​ക്കു​ന്ന​വ​നോ പിന്നെ ഒരിക്ക​ലും ദാഹി​ക്കില്ല.+ അയാളിൽ ആ വെള്ളം നിത്യ​ജീ​വനേ​കുന്ന ഒരു ഉറവയാ​യി മാറും.”+ 15  സ്‌ത്രീ യേശു​വിനോ​ടു പറഞ്ഞു: “യജമാ​നനേ, എനിക്ക്‌ ആ വെള്ളം വേണം. അങ്ങനെ​യാ​കുമ്പോൾ എനിക്കു ദാഹി​ക്കി​ല്ല​ല്ലോ. പിന്നെ വെള്ളം കോരാൻ ഇവിടം​വരെ വരുക​യും വേണ്ടാ.” 16  യേശു സ്‌ത്രീ​യോ​ട്‌, “പോയി നിന്റെ ഭർത്താ​വി​നെ വിളി​ച്ചുകൊ​ണ്ടു​വരൂ” എന്നു പറഞ്ഞു. 17  “എനിക്കു ഭർത്താ​വില്ല” എന്നു സ്‌ത്രീ പറഞ്ഞു. അപ്പോൾ യേശു പറഞ്ഞു: “‘എനിക്കു ഭർത്താ​വില്ല’ എന്നു നീ പറഞ്ഞതു ശരിയാ​ണ്‌. 18  നിനക്ക്‌ അഞ്ചു ഭർത്താ​ക്ക​ന്മാ​രു​ണ്ടാ​യി​രു​ന്നു. പക്ഷേ ഇപ്പോ​ഴു​ള്ളതു നിന്റെ ഭർത്താവല്ല. നീ പറഞ്ഞതു സത്യമാ​ണ്‌.” 19  സ്‌ത്രീ യേശു​വിനോ​ടു പറഞ്ഞു: “യജമാ​നനേ, അങ്ങ്‌ ഒരു പ്രവാ​ച​ക​നാ​ണല്ലേ?+ 20  ഞങ്ങളുടെ പൂർവി​കർ ആരാധന നടത്തിപ്പോ​ന്നത്‌ ഈ മലയി​ലാണ്‌. എന്നാൽ ആരാധ​ന​യ്‌ക്കുള്ള സ്ഥലം യരുശലേമാണെന്നു+ നിങ്ങൾ പറയുന്നു.” 21  യേശു സ്‌ത്രീയോ​ടു പറഞ്ഞു: “ഞാൻ പറയു​ന്നതു വിശ്വ​സി​ക്കൂ. നിങ്ങൾ പിതാ​വി​നെ ആരാധി​ക്കു​ന്നത്‌ ഈ മലയി​ലോ യരുശലേ​മി​ലോ അല്ലാതാ​കുന്ന സമയം വരുന്നു. 22  അറിയാത്തതിനെയാണു നിങ്ങൾ ആരാധി​ക്കു​ന്നത്‌.+ ഞങ്ങളോ അറിയു​ന്ന​തി​നെ ആരാധി​ക്കു​ന്നു. കാരണം ജൂതന്മാ​രിൽനി​ന്നാ​ണു രക്ഷ തുടങ്ങു​ന്നത്‌.+ 23  എങ്കിലും, സത്യാരാധകർ* പിതാ​വി​നെ ദൈവാ​ത്മാവോടെ​യും സത്യ​ത്തോടെ​യും ആരാധി​ക്കുന്ന സമയം വരുന്നു; വാസ്‌ത​വ​ത്തിൽ അതു വന്നുക​ഴി​ഞ്ഞു. ശരിക്കും, തന്നെ ഇങ്ങനെ ആരാധി​ക്കു​ന്ന​വരെ​യാ​ണു പിതാവ്‌ അന്വേ​ഷി​ക്കു​ന്നത്‌.+ 24  ദൈവം ഒരു ആത്മവ്യ​ക്തി​യാണ്‌.+ ദൈവത്തെ ആരാധി​ക്കു​ന്നവർ ദൈവാ​ത്മാവോടെ​യും സത്യ​ത്തോടെ​യും ആരാധി​ക്കണം.”+ 25  സ്‌ത്രീ യേശു​വിനോ​ടു പറഞ്ഞു: “ക്രിസ്‌തു എന്നു വിളി​ക്കപ്പെ​ടുന്ന മിശിഹ വരു​മെന്ന്‌ എനിക്ക്‌ അറിയാം. ക്രിസ്‌തു വരു​മ്പോൾ ഞങ്ങൾക്ക്‌ എല്ലാം വ്യക്തമാ​ക്കി​ത്ത​രും.” 26  അപ്പോൾ യേശു സ്‌ത്രീയോ​ടു പറഞ്ഞു: “നിന്നോ​ടു സംസാ​രി​ക്കുന്ന ഞാൻതന്നെ​യാണ്‌ അത്‌.”+ 27  ആ സമയത്താ​ണു ശിഷ്യ​ന്മാർ തിരിച്ചെ​ത്തു​ന്നത്‌. യേശു ഒരു സ്‌ത്രീയോ​ടു സംസാ​രി​ക്കു​ന്നതു കണ്ട്‌ അവർക്ക്‌ അതിശയം തോന്നി. എന്നാൽ, “എന്തിനാ​ണ്‌ ആ സ്‌ത്രീയോ​ടു സംസാ​രി​ക്കു​ന്നത്‌” എന്നോ “എന്തെങ്കി​ലും വേണ്ടി​യി​ട്ടാ​ണോ” എന്നോ ആരും ചോദി​ച്ചില്ല. 28  ആ സ്‌ത്രീ കുടം അവിടെ വെച്ചിട്ട്‌ നഗരത്തിൽ ചെന്ന്‌ ആളുകളോ​ടു പറഞ്ഞു: 29  “ഞാൻ ചെയ്‌തതൊ​ക്കെ ഒരു മനുഷ്യൻ എന്നോടു പറഞ്ഞു. വന്ന്‌ നേരിട്ട്‌ കാണ്‌! ഒരുപക്ഷേ അതായി​രി​ക്കു​മോ ക്രിസ്‌തു?” 30  ഇതു കേട്ട്‌ അവർ നഗരത്തിൽനി​ന്ന്‌ യേശു​വി​നെ കാണാൻ പുറ​പ്പെട്ടു. 31  ഇതിനിടയിൽ ശിഷ്യ​ന്മാർ, “റബ്ബീ,+ ഭക്ഷണം കഴിക്ക്‌” എന്നു പറഞ്ഞ്‌ യേശു​വി​നെ നിർബ​ന്ധി​ച്ചുകൊ​ണ്ടി​രു​ന്നു. 32  എന്നാൽ യേശു അവരോ​ട്‌, “എനിക്കു കഴിക്കാൻ നിങ്ങൾക്ക്‌ അറിയി​ല്ലാത്ത ഒരു ആഹാര​മുണ്ട്‌” എന്നു പറഞ്ഞു. 33  അപ്പോൾ ശിഷ്യ​ന്മാർ തമ്മിൽ പറഞ്ഞു: “അതിനു യേശു​വിന്‌ ആരും ഒന്നും കൊണ്ടു​വന്ന്‌ കൊടു​ത്തി​ല്ല​ല്ലോ.” 34  യേശു അവരോ​ടു പറഞ്ഞു: “എന്നെ അയച്ച വ്യക്തി​യു​ടെ ഇഷ്ടം ചെയ്യുന്നതും+ അദ്ദേഹം ഏൽപ്പിച്ച ജോലി ചെയ്‌തു​തീർക്കു​ന്ന​തും ആണ്‌ എന്റെ ആഹാരം.+ 35  കൊയ്‌ത്തിന്‌ ഇനിയും നാലു മാസമു​ണ്ടെന്നു നിങ്ങൾ പറയു​ന്നു​ണ്ട​ല്ലോ. പക്ഷേ ഞാൻ ഒരു കാര്യം പറയാം: തല പൊക്കി വയലി​ലേക്കു നോക്കുക. അവ കൊയ്‌ത്തി​നു പാകമാ​യി​രി​ക്കു​ന്നു.+ 36  കൊയ്‌ത്തുകാരൻ കൂലി വാങ്ങി നിത്യ​ജീ​വ​നുവേ​ണ്ടി​യുള്ള വിളവ്‌ ശേഖരി​ച്ചു​തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. അങ്ങനെ, വിതയ്‌ക്കു​ന്ന​വ​നും കൊയ്യു​ന്ന​വ​നും ഒരുമി​ച്ച്‌ സന്തോ​ഷി​ക്കു​ന്നു.+ 37  ‘ഒരാൾ വിതയ്‌ക്കു​ന്നു, മറ്റൊ​രാൾ കൊയ്യു​ന്നു’ എന്ന ചൊല്ല്‌ ഇവിടെ യോജി​ക്കു​ന്നു. 38  നിങ്ങൾ അധ്വാ​നി​ച്ചു​ണ്ടാ​ക്കാ​ത്തതു കൊയ്യാ​നാ​ണു ഞാൻ നിങ്ങളെ അയച്ചത്‌. അധ്വാ​നി​ച്ചതു മറ്റുള്ള​വ​രാണ്‌. അവരുടെ അധ്വാ​ന​ഫലം നിങ്ങൾ അനുഭ​വി​ക്കു​ന്നു.” 39  “ഞാൻ ചെയ്‌തി​ട്ടു​ള്ളതൊ​ക്കെ ആ മനുഷ്യൻ എന്നോടു പറഞ്ഞു”+ എന്നു സാക്ഷി പറഞ്ഞ സ്‌ത്രീ​യു​ടെ വാക്കു നിമിത്തം ആ നഗരത്തി​ലെ ധാരാളം ശമര്യ​ക്കാർ യേശു​വിൽ വിശ്വ​സി​ച്ചു. 40  യേശുവിനെ കാണാൻ വന്ന ശമര്യ​ക്കാർ അവരുടെ​കൂ​ടെ താമസി​ക്കാൻ യേശു​വിനോട്‌ അപേക്ഷി​ച്ചു. അങ്ങനെ രണ്ടു ദിവസം യേശു അവിടെ കഴിഞ്ഞു. 41  യേശുവിന്റെ വാക്കുകൾ കേട്ട്‌ കുറെ ആളുകൾകൂ​ടെ വിശ്വ​സി​ച്ചു. 42  അവർ ആ സ്‌ത്രീയോ​ടു പറഞ്ഞു: “നിങ്ങൾ പറഞ്ഞതി​ന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ ഇതുവരെ ഞങ്ങൾ വിശ്വ​സി​ച്ചത്‌. പക്ഷേ ഇനി അങ്ങനെയല്ല. കാരണം ഞങ്ങൾ ഇപ്പോൾ നേരിട്ട്‌ കേട്ടി​രി​ക്കു​ന്നു. ഈ മനുഷ്യൻതന്നെ​യാ​ണു ലോക​ര​ക്ഷകൻ എന്നു ഞങ്ങൾക്ക്‌ ഇപ്പോൾ അറിയാം.”+ 43  രണ്ടു ദിവസ​ത്തി​നു ശേഷം യേശു അവി​ടെ​നിന്ന്‌ ഗലീല​യിലേക്കു പോയി. 44  ഒരു പ്രവാ​ച​ക​നും സ്വന്തം നാട്ടിൽ ബഹുമതി കിട്ടില്ല എന്ന്‌ യേശു​തന്നെ പറഞ്ഞി​രു​ന്നു.+ 45  എന്നാൽ യേശു ഗലീല​യിൽ എത്തിയ​പ്പോൾ ഗലീല​ക്കാർ യേശു​വി​നെ സ്വീക​രി​ച്ചു. കാരണം അവരും പെരുന്നാളിനു+ പോയി​രു​ന്ന​തുകൊണ്ട്‌ പെരു​ന്നാ​ളി​ന്റെ സമയത്ത്‌ യേശു യരുശലേ​മിൽവെച്ച്‌ ചെയ്‌തതെ​ല്ലാം അവർ കണ്ടിരു​ന്നു.+ 46  പിന്നെ യേശു വീണ്ടും ഗലീല​യി​ലെ കാനാ​യിൽ ചെന്നു. അവി​ടെവെ​ച്ചാ​യി​രു​ന്നു യേശു വെള്ളം വീഞ്ഞാ​ക്കി​യത്‌.+ രാജാ​വി​ന്റെ ഉദ്യോ​ഗ​സ്ഥ​ന്മാ​രിൽ ഒരാളു​ടെ മകൻ കഫർന്ന​ഹൂ​മിൽ രോഗി​യാ​യി കിടപ്പു​ണ്ടാ​യി​രു​ന്നു. 47  യേശു യഹൂദ്യ​യിൽനിന്ന്‌ ഗലീല​യിൽ വന്നിട്ടു​ണ്ടെന്നു കേട്ട​പ്പോൾ ആ മനുഷ്യൻ യേശു​വി​ന്റെ അടുത്ത്‌ എത്തി, വന്ന്‌ തന്റെ മകനെ സുഖ​പ്പെ​ടു​ത്ത​ണമെന്ന്‌ അപേക്ഷി​ച്ചു. അവൻ മരിക്കാ​റാ​യി​രു​ന്നു. 48  എന്നാൽ യേശു അയാ​ളോട്‌, “അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും കാണാതെ നിങ്ങൾ ഒരിക്ക​ലും വിശ്വ​സി​ക്കില്ല”+ എന്നു പറഞ്ഞു. 49  ആ ഉദ്യോ​ഗസ്ഥൻ യേശു​വിനോട്‌, “കർത്താവേ, എന്റെ കുഞ്ഞു മരിച്ചുപോ​കു​ന്ന​തി​നു മുമ്പേ വരേണമേ” എന്ന്‌ അപേക്ഷി​ച്ചു. 50  യേശു അയാ​ളോ​ടു പറഞ്ഞു: “പൊയ്‌ക്കൊ​ള്ളൂ. മകന്റെ രോഗം ഭേദമാ​യി.”+ ആ മനുഷ്യൻ യേശു പറഞ്ഞ വാക്കു വിശ്വ​സിച്ച്‌ അവി​ടെ​നിന്ന്‌ പോയി. 51  വഴിയിൽവെച്ചുതന്നെ അയാളു​ടെ അടിമകൾ അയാളെ കണ്ട്‌ മകന്റെ രോഗം മാറി എന്ന്‌ അറിയി​ച്ചു. 52  എപ്പോഴാണ്‌ അവന്റെ രോഗം മാറി​യത്‌ എന്ന്‌ അയാൾ തിരക്കി. “ഇന്നലെ ഏഴാം മണി* നേരത്ത്‌ അവന്റെ പനി വിട്ടു” എന്ന്‌ അവർ പറഞ്ഞു. 53  “മകന്റെ രോഗം ഭേദമാ​യി”+ എന്നു യേശു തന്നോടു പറഞ്ഞ അതേസ​മ​യ​ത്തു​തന്നെ​യാണ്‌ അതു സംഭവി​ച്ചതെന്ന്‌ ആ പിതാ​വി​നു മനസ്സി​ലാ​യി. അങ്ങനെ അയാളും വീട്ടി​ലുള്ള എല്ലാവ​രും വിശ്വാ​സി​ക​ളാ​യി​ത്തീർന്നു. 54  യഹൂദ്യയിൽനിന്ന്‌ ഗലീല​യിൽ വന്ന്‌ യേശു ചെയ്‌ത രണ്ടാമത്തെ അടയാ​ള​മാ​യി​രു​ന്നു ഇത്‌.+

അടിക്കുറിപ്പുകള്‍

അഥവാ “നീരു​റ​വ​യു​ടെ.”
അതായത്‌, ഉച്ചയ്‌ക്ക്‌ ഏകദേശം 12 മണി.
അഥവാ “ശരിക്കുള്ള ആരാധകർ.”
അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 1 മണി.