യോഹ​ന്നാൻ എഴുതി​യത്‌ 5:1-47

  • രോഗി​യായ മനുഷ്യ​നെ ബേത്‌സ​ഥ​യിൽവെച്ച്‌ സുഖ​പ്പെ​ടു​ത്തു​ന്നു (1-18)

  • യേശു​വി​നു പിതാവ്‌ അധികാ​രം കൊടു​ത്തി​രി​ക്കു​ന്നു (19-24)

  • മരിച്ചവർ യേശു​വി​ന്റെ ശബ്ദം കേൾക്കും (25-30)

  • യേശു​വി​നെ​ക്കു​റി​ച്ചുള്ള സാക്ഷ്യങ്ങൾ (31-47)

5  അതിനു ശേഷം ജൂതന്മാ​രു​ടെ ഒരു ഉത്സവമുണ്ടായിരുന്നതുകൊണ്ട്‌+ യേശു യരുശലേ​മിലേക്കു പോയി.  യരുശലേമിലെ അജകവാടത്തിന്‌+ അരികെ ഒരു കുളമു​ണ്ടാ​യി​രു​ന്നു. എബ്രായ ഭാഷയിൽ ബേത്‌സഥ എന്നായി​രു​ന്നു അതിന്റെ പേര്‌. അതിനു ചുറ്റും അഞ്ചു മണ്ഡപവു​മു​ണ്ടാ​യി​രു​ന്നു.  അവിടെ പല തരം രോഗ​മു​ള്ളവർ, അന്ധർ, മുടന്തർ, കൈകാ​ലു​കൾ ശോഷിച്ചവർ* എന്നിങ്ങനെ ധാരാളം ആളുകൾ കിടപ്പു​ണ്ടാ​യി​രു​ന്നു.  *——  38 വർഷമാ​യി രോഗി​യായ ഒരാൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു.  അയാൾ അവിടെ കിടക്കു​ന്നതു യേശു കണ്ടു. ഏറെക്കാ​ല​മാ​യി അയാൾ കിടപ്പി​ലാണെന്നു മനസ്സി​ലാ​ക്കിയ യേശു അയാ​ളോട്‌, “അസുഖം മാറണമെ​ന്നു​ണ്ടോ”+ എന്നു ചോദി​ച്ചു.  രോഗിയായ മനുഷ്യൻ യേശു​വിനോ​ടു പറഞ്ഞു: “യജമാ​നനേ, വെള്ളം കലങ്ങു​മ്പോൾ കുളത്തി​ലേക്ക്‌ എന്നെ ഇറക്കാൻ ആരുമില്ല. ഞാൻ എത്തു​മ്പോഴേ​ക്കും വേറെ ആരെങ്കി​ലും ഇറങ്ങി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​കും.”  യേശു അയാ​ളോട്‌, “എഴു​ന്നേറ്റ്‌ നിങ്ങളു​ടെ പായ* എടുത്ത്‌ നടക്ക്‌”+ എന്നു പറഞ്ഞു.  ഉടൻതന്നെ അയാളു​ടെ രോഗം ഭേദമാ​യി. അയാൾ പായ* എടുത്ത്‌ നടന്നു. അന്നു ശബത്താ​യി​രു​ന്നു. 10  അതുകൊണ്ട്‌ ജൂതന്മാർ രോഗം ഭേദമായ മനുഷ്യ​നോ​ട്‌, “ഇന്നു ശബത്താ​യ​തുകൊണ്ട്‌ പായ* എടുത്തു​കൊ​ണ്ട്‌ നടക്കു​ന്നതു ശരിയല്ല”+ എന്നു പറഞ്ഞു. 11  പക്ഷേ അയാൾ അവരോ​ടു പറഞ്ഞു: “എന്റെ രോഗം ഭേദമാ​ക്കിയ ആൾത്ത​ന്നെ​യാണ്‌ എന്നോട്‌, ‘നിന്റെ പായ* എടുത്ത്‌ നടക്ക്‌’ എന്നു പറഞ്ഞത്‌.” 12  അവർ അയാ​ളോട്‌, “‘ഇത്‌ എടുത്ത്‌ നടക്ക്‌’ എന്നു തന്നോടു പറഞ്ഞത്‌ ആരാണ്‌” എന്നു ചോദി​ച്ചു. 13  പക്ഷേ യേശു അവി​ടെ​യുള്ള ജനക്കൂ​ട്ട​ത്തിന്‌ ഇടയിൽ മറഞ്ഞതു​കൊ​ണ്ട്‌, സുഖം പ്രാപിച്ച മനുഷ്യ​ന്‌ അത്‌ ആരാ​ണെന്ന്‌ അറിഞ്ഞു​കൂ​ടാ​യി​രു​ന്നു. 14  പിന്നീട്‌ ദേവാ​ല​യ​ത്തിൽവെച്ച്‌ അയാളെ കണ്ടപ്പോൾ യേശു പറഞ്ഞു: “നിങ്ങളു​ടെ രോഗം ഭേദമാ​യ​ല്ലോ. ഇതിലും മോശ​മാ​യതൊ​ന്നും വരാതി​രി​ക്കാൻ ഇനി പാപം ചെയ്യരു​ത്‌.” 15  തന്നെ സുഖ​പ്പെ​ടു​ത്തി​യതു യേശു​വാണെന്ന്‌ അയാൾ ചെന്ന്‌ ജൂതന്മാരോ​ടു പറഞ്ഞു. 16  യേശു ഇതു​പോ​ലുള്ള കാര്യങ്ങൾ ശബത്തിൽ ചെയ്യു​ന്നെന്ന കാരണം പറഞ്ഞാണു ജൂതന്മാർ യേശു​വി​നെ ദ്രോ​ഹി​ച്ചി​രു​ന്നത്‌. 17  എന്നാൽ യേശു അവരോ​ടു പറഞ്ഞു: “എന്റെ പിതാവ്‌ ഇപ്പോ​ഴും കർമനി​ര​ത​നാണ്‌; ഞാനും അതു​പോ​ലെ കർമനി​ര​ത​നാണ്‌.”+ 18  അതോടെ യേശു​വി​നെ കൊല്ലാ​നുള്ള ശ്രമങ്ങൾക്കു ജൂതന്മാർ ആക്കം കൂട്ടി. കാരണം യേശു ശബത്ത്‌ ലംഘി​ക്കുന്നെന്നു മാത്രമല്ല, ദൈവത്തെ സ്വന്തം പിതാവ്‌ എന്നു വിളിച്ചുകൊണ്ട്‌+ തന്നെത്തന്നെ ദൈവതുല്യനാക്കുന്നെന്നും+ അവർക്കു തോന്നി. 19  അതുകൊണ്ട്‌ യേശു അവരോ​ടു പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: പിതാവ്‌ ചെയ്‌തു​കാ​ണു​ന്നതു മാത്രമേ പുത്രനു ചെയ്യാ​നാ​കൂ.+ അല്ലാതെ സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ പുത്രന്‌ ഒന്നും ചെയ്യാ​നാ​കില്ല. പിതാവ്‌ ചെയ്യു​ന്നതെ​ല്ലാം പുത്ര​നും അങ്ങനെ​തന്നെ ചെയ്യുന്നു. 20  പിതാവിനു പുത്രനെ ഇഷ്ടമായതുകൊണ്ട്‌+ പിതാവ്‌ ചെയ്യു​ന്നതെ​ല്ലാം പുത്രനു കാണി​ച്ചുകൊ​ടു​ക്കു​ന്നു. നിങ്ങളെ ആശ്ചര്യപ്പെ​ടു​ത്തുന്ന,+ ഇതിലും വലിയ കാര്യ​ങ്ങ​ളും പുത്രനു കാണി​ച്ചുകൊ​ടു​ക്കും. 21  പിതാവ്‌ മരിച്ച​വരെ ഉയിർപ്പി​ച്ച്‌ അവർക്കു ജീവൻ കൊടുക്കുന്നതുപോലെ+ പുത്ര​നും താൻ ആഗ്രഹി​ക്കു​ന്ന​വർക്കു ജീവൻ കൊടു​ക്കു​ന്നു.+ 22  പിതാവ്‌ ആരെയും വിധി​ക്കു​ന്നില്ല. വിധി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം മുഴുവൻ പുത്രനെ ഏൽപ്പി​ച്ചി​രി​ക്കു​ന്നു.+ 23  എല്ലാവരും പിതാ​വി​നെ ബഹുമാ​നി​ക്കു​ന്ന​തുപോ​ലെ പുത്രനെ​യും ബഹുമാ​നിക്കേ​ണ്ട​തി​നാ​ണു പിതാവ്‌ അങ്ങനെ ചെയ്‌തത്‌. പുത്രനെ ബഹുമാ​നി​ക്കാ​ത്തവൻ അവനെ അയച്ച പിതാ​വിനെ​യും ബഹുമാ​നി​ക്കു​ന്നില്ല.+ 24  സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്റെ വചനം കേട്ട്‌ എന്നെ അയച്ച പിതാ​വി​നെ വിശ്വ​സി​ക്കു​ന്ന​യാൾക്കു നിത്യ​ജീ​വ​നുണ്ട്‌.+ അയാൾ ന്യായ​വി​ധി​യിലേക്കു വരാതെ മരണത്തിൽനി​ന്ന്‌ ജീവനി​ലേക്കു കടന്നി​രി​ക്കു​ന്നു.+ 25  “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: മരിച്ചവർ ദൈവ​പുത്രന്റെ ശബ്ദം കേൾക്കു​ക​യും കേട്ടനു​സ​രി​ക്കു​ന്നവർ ജീവി​ക്കു​ക​യും ചെയ്യുന്ന സമയം വരുന്നു. അത്‌ ഇപ്പോൾത്തന്നെ വന്നിരി​ക്കു​ന്നു. 26  പിതാവിനു തന്നിൽത്തന്നെ ജീവനുള്ളതുപോലെ*+ പുത്ര​നും തന്നിൽത്തന്നെ ജീവനുണ്ടായിരിക്കാൻ+ പിതാവ്‌ അനുമതി കൊടു​ത്തു. 27  അവൻ മനുഷ്യപുത്രനായതുകൊണ്ട്‌+ പിതാവ്‌ അവനു വിധി​ക്കാ​നുള്ള അധികാ​ര​വും കൊടു​ത്തി​രി​ക്കു​ന്നു.+ 28  ഇതിൽ ആശ്ചര്യപ്പെടേ​ണ്ട​തില്ല. സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവ​രും അവന്റെ ശബ്ദം കേട്ട്‌ പുറത്ത്‌ വരുന്ന സമയം വരുന്നു.+ 29  നല്ല കാര്യങ്ങൾ ചെയ്‌ത​വർക്ക്‌ അതു ജീവനാ​യുള്ള പുനരു​ത്ഥാ​ന​വും മോശ​മായ കാര്യങ്ങൾ ചെയ്‌തവർക്ക്‌* അതു ന്യായ​വി​ധി​ക്കാ​യുള്ള പുനരു​ത്ഥാ​ന​വും ആയിരി​ക്കും.+ 30  എനിക്കു സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ ഒന്നും ചെയ്യാ​നാ​കില്ല. പിതാവ്‌ പറയു​ന്ന​തുപോലെ​യാ​ണു ഞാൻ വിധി​ക്കു​ന്നത്‌. എന്റെ വിധി നീതി​യു​ള്ള​താണ്‌.+ കാരണം എനിക്ക്‌ എന്റെ ഇഷ്ടമല്ല, എന്നെ അയച്ച പിതാ​വി​ന്റെ ഇഷ്ടം ചെയ്യാ​നാണ്‌ ആഗ്രഹം.+ 31  “ഞാൻ മാത്ര​മാണ്‌ എന്നെക്കു​റിച്ച്‌ പറയു​ന്നതെ​ങ്കിൽ എന്റെ വാക്കുകൾ സത്യമല്ല.+ 32  എന്നാൽ എന്നെക്കു​റിച്ച്‌ സാക്ഷി പറയുന്ന മറ്റൊ​രാ​ളുണ്ട്‌. എന്നെക്കു​റിച്ച്‌ അയാൾ പറയു​ന്നതു സത്യമാ​ണെന്ന്‌ എനിക്ക്‌ അറിയാം.+ 33  നിങ്ങൾ യോഹ​ന്നാ​ന്റെ അടു​ത്തേക്ക്‌ ആളുകളെ അയച്ചല്ലോ. യോഹ​ന്നാൻ സത്യത്തി​നു സാക്ഷി പറഞ്ഞു.+ 34  എന്നാൽ മനുഷ്യ​ന്റെ സാക്ഷിമൊ​ഴി എനിക്ക്‌ ആവശ്യ​മില്ല. എങ്കിലും നിങ്ങൾക്കു രക്ഷ കിട്ടാ​നാ​ണു ഞാൻ ഇതൊക്കെ പറയു​ന്നത്‌. 35  യോഹന്നാൻ കത്തിജ്വ​ലി​ക്കുന്ന ഒരു വിളക്കാ​യി​രു​ന്നു. അൽപ്പസ​മ​യത്തേക്ക്‌ ആ മനുഷ്യ​ന്റെ പ്രകാ​ശ​ത്തിൽ സന്തോ​ഷി​ക്കാ​നും നിങ്ങൾ തയ്യാറാ​യി.+ 36  എന്നാൽ എനിക്കു യോഹ​ന്നാന്റേ​തിനെ​ക്കാൾ വലിയ സാക്ഷ്യ​മുണ്ട്‌. ചെയ്‌തു​തീർക്കാ​നാ​യി എന്റെ പിതാവ്‌ എന്നെ ഏൽപ്പി​ച്ച​തും ഞാൻ ചെയ്യു​ന്ന​തും ആയ പ്രവൃ​ത്തി​കൾ പിതാവ്‌ എന്നെ അയച്ചു എന്നതിനു തെളി​വാണ്‌.+ 37  എന്നെ അയച്ച പിതാവ്‌ നേരി​ട്ടും എന്നെക്കു​റിച്ച്‌ സാക്ഷി പറഞ്ഞി​രി​ക്കു​ന്നു.+ നിങ്ങൾ ഒരിക്ക​ലും പിതാ​വി​ന്റെ ശബ്ദം കേട്ടി​ട്ടില്ല, രൂപം കണ്ടിട്ടില്ല.+ 38  പിതാവ്‌ അയച്ചവനെ നിങ്ങൾ വിശ്വ​സി​ക്കാ​ത്ത​തുകൊണ്ട്‌ പിതാ​വി​ന്റെ വചനം നിങ്ങളിൽ വസിക്കു​ന്നു​മില്ല. 39  “തിരുവെ​ഴു​ത്തു​ക​ളി​ലൂ​ടെ നിത്യ​ജീ​വൻ കിട്ടു​മെന്നു കരുതി നിങ്ങൾ അതു പരി​ശോ​ധി​ക്കു​ന്നു.+ എന്നാൽ അതേ തിരുവെ​ഴു​ത്തു​കൾതന്നെ​യാണ്‌ എന്നെക്കു​റി​ച്ചും സാക്ഷി പറയു​ന്നത്‌.+ 40  എന്നിട്ടും ജീവൻ കിട്ടാൻവേണ്ടി എന്റെ അടുത്ത്‌ വരാൻ നിങ്ങൾക്കു മനസ്സില്ല.+ 41  എനിക്കു മനുഷ്യ​രിൽനി​ന്നുള്ള പ്രശംസ ആവശ്യ​മില്ല. 42  എന്നാൽ നിങ്ങൾ അങ്ങനെയല്ല. നിങ്ങളു​ടെ ഉള്ളിൽ ദൈവ​സ്‌നേ​ഹ​മില്ലെന്ന്‌ എനിക്കു നന്നായി അറിയാം. 43  ഞാൻ എന്റെ പിതാ​വി​ന്റെ നാമത്തിൽ വന്നിരി​ക്കു​ന്നു. എന്നിട്ടും നിങ്ങൾ എന്നെ സ്വീക​രി​ക്കു​ന്നില്ല. പക്ഷേ ആരെങ്കി​ലും സ്വന്തനാ​മ​ത്തിൽ വന്നിരുന്നെ​ങ്കിൽ നിങ്ങൾ അയാളെ സ്വീക​രി​ക്കു​മാ​യി​രു​ന്നു. 44  ഏകദൈവത്തിൽനിന്ന്‌ പ്രശംസ നേടാൻ ശ്രമി​ക്കു​ന്ന​തി​നു പകരം മനുഷ്യ​രിൽനിന്ന്‌ പ്രശംസ നേടാൻ ശ്രമി​ക്കുന്ന നിങ്ങൾക്ക്‌ എങ്ങനെ എന്നെ വിശ്വ​സി​ക്കാൻ കഴിയും?+ 45  ഞാൻ നിങ്ങളെ പിതാ​വി​ന്റെ മുന്നിൽ കുറ്റ​പ്പെ​ടു​ത്തുമെന്നു വിചാ​രി​ക്ക​രുത്‌. നിങ്ങളു​ടെ മേൽ കുറ്റം ആരോ​പി​ക്കുന്ന ഒരാളു​ണ്ട്‌; നിങ്ങൾ പ്രത്യാശ വെച്ചി​ട്ടുള്ള മോശ​തന്നെ.+ 46  വാസ്‌തവത്തിൽ നിങ്ങൾ മോശയെ വിശ്വ​സി​ച്ചി​രുന്നെ​ങ്കിൽ എന്നെയും വിശ്വ​സി​ക്കു​മാ​യി​രു​ന്നു. കാരണം മോശ എന്നെക്കു​റിച്ച്‌ എഴുതി​യി​ട്ടുണ്ട്‌.+ 47  മോശ എഴുതി​യതു നിങ്ങൾ വിശ്വ​സി​ക്കു​ന്നില്ലെ​ങ്കിൽ പിന്നെ ഞാൻ പറയു​ന്നത്‌ എങ്ങനെ വിശ്വ​സി​ക്കാ​നാണ്‌?”

അടിക്കുറിപ്പുകള്‍

അഥവാ “തളർന്നവർ.”
അനു. എ3 കാണുക.
അഥവാ “കിടക്ക.”
അഥവാ “കിടക്ക.”
അഥവാ “കിടക്ക.”
അഥവാ “കിടക്ക.”
അഥവാ “ജീവൻ നൽകാൻ പ്രാപ്‌തി​യു​ള്ള​തു​പോ​ലെ.”
അഥവാ “ചെയ്യു​ന്നതു പതിവാ​ക്കി​യ​വർക്ക്‌.”