യോഹ​ന്നാൻ എഴുതി​യത്‌ 7:1-52

  • യേശു കൂടാ​രോ​ത്സ​വ​ത്തി​നു പോകു​ന്നു (1-13)

  • ഉത്സവസ​മ​യത്ത്‌ യേശു പഠിപ്പി​ക്കു​ന്നു (14-24)

  • ക്രിസ്‌തു​വി​നെ​ക്കു​റിച്ച്‌ വ്യത്യ​സ്‌ത​മായ അഭി​പ്രാ​യങ്ങൾ (25-52)

7  ഇതിനു ശേഷം യേശു ഗലീല​യിൽ ചുറ്റി സഞ്ചരി​ച്ചുകൊ​ണ്ടി​രു​ന്നു. ജൂതന്മാർ കൊല്ലാൻ നോക്കുന്നതുകൊണ്ട്‌+ യഹൂദ്യ​യിലേക്കു പോകാൻ യേശു ആഗ്രഹി​ച്ചില്ല.  എന്നാൽ ജൂതന്മാ​രു​ടെ കൂടാരോത്സവം+ അടുത്തി​രു​ന്ന​തുകൊണ്ട്‌  യേശുവിന്റെ അനിയന്മാർ+ യേശു​വിനോ​ടു പറഞ്ഞു: “ഇവിടെ നിൽക്കാ​തെ യഹൂദ്യ​യിലേക്കു പോകൂ. യേശു ചെയ്യു​ന്നതൊ​ക്കെ ശിഷ്യ​ന്മാ​രും കാണട്ടെ.  പ്രസിദ്ധി ആഗ്രഹി​ക്കുന്ന ആരും രഹസ്യ​മാ​യിട്ട്‌ ഒന്നും ചെയ്യാ​റി​ല്ല​ല്ലോ. ഇതൊക്കെ ചെയ്യുന്ന സ്ഥിതിക്കു യേശു​വി​നെ ലോകം കാണട്ടെ.”  എന്നാൽ യേശു​വി​ന്റെ അനിയ​ന്മാർ യേശു​വിൽ വിശ്വ​സി​ച്ചി​രു​ന്നില്ല.+  അതുകൊണ്ട്‌ യേശു അവരോ​ടു പറഞ്ഞു: “എന്റെ സമയം ഇതുവരെ വന്നിട്ടില്ല.+ നിങ്ങൾക്കു പക്ഷേ, ഏതു സമയമാ​യാ​ലും കുഴപ്പ​മി​ല്ല​ല്ലോ.  നിങ്ങളെ വെറു​ക്കാൻ ലോക​ത്തി​നു കാരണം ഒന്നുമില്ല. എന്നാൽ അതിന്റെ പ്രവൃ​ത്തി​കൾ ദുഷി​ച്ച​താണെന്നു ഞാൻ സാക്ഷി പറയു​ന്ന​തുകൊണ്ട്‌ ലോകം എന്നെ വെറു​ക്കു​ന്നു.+  നിങ്ങൾ ഉത്സവത്തി​നു പൊയ്‌ക്കോ. ഇതുവരെ എന്റെ സമയമാ​കാ​ത്ത​തുകൊണ്ട്‌ ഞാൻ ഇപ്പോൾ ഉത്സവത്തി​നു വരുന്നില്ല.”+  അവരോട്‌ ഇങ്ങനെ പറഞ്ഞിട്ട്‌ യേശു ഗലീല​യിൽത്തന്നെ താമസി​ച്ചു. 10  എന്നാൽ യേശു​വി​ന്റെ അനിയ​ന്മാർ ഉത്സവത്തി​നു പോയി​ക്ക​ഴി​ഞ്ഞപ്പോൾ യേശു​വും പോയി. പരസ്യ​മാ​യി​ട്ടല്ല, രഹസ്യ​മാ​യി​ട്ടാ​ണു പോയത്‌. 11  “ആ മനുഷ്യൻ എവിടെ” എന്നു ചോദി​ച്ചുകൊണ്ട്‌ ജൂതന്മാർ ഉത്സവത്തി​നി​ടെ യേശു​വി​നെ അന്വേ​ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. 12  ജനമെല്ലാം യേശു​വിനെ​ക്കു​റിച്ച്‌ അടക്കം പറഞ്ഞു. “യേശു ഒരു നല്ല മനുഷ്യ​നാണ്‌” എന്നു ചിലരും “അല്ല, അവൻ ജനങ്ങളെ വഴി​തെ​റ്റി​ക്കു​ന്ന​വ​നാണ്‌”+ എന്നു മറ്റു ചിലരും പറഞ്ഞു. 13  എന്നാൽ ജൂതന്മാ​രെ പേടി​ച്ചിട്ട്‌ ആരും യേശു​വിനെ​ക്കു​റിച്ച്‌ പരസ്യ​മാ​യി സംസാ​രി​ച്ചില്ല.+ 14  ഉത്സവം പകുതി​യാ​യപ്പോൾ യേശു ദേവാ​ല​യ​ത്തിൽ ചെന്ന്‌ പഠിപ്പി​ക്കാൻതു​ടങ്ങി. 15  അപ്പോൾ ജൂതന്മാർ, “വിദ്യാലയത്തിൽ* പഠിച്ചിട്ടില്ലാത്ത+ യേശു​വി​നു തിരുവെഴുത്തുകളെക്കുറിച്ച്‌* ഇത്രമാ​ത്രം അറിവ്‌ എവി​ടെ​നിന്ന്‌ കിട്ടി”+ എന്ന്‌ ആശ്ചര്യത്തോ​ടെ ചോദി​ച്ചു. 16  യേശു അവരോ​ടു പറഞ്ഞു: “ഞാൻ പഠിപ്പി​ക്കുന്ന കാര്യങ്ങൾ എന്റേതല്ല, എന്നെ അയച്ച ദൈവ​ത്തിന്റേ​താണ്‌.+ 17  ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ ആഗ്രഹി​ക്കു​ന്നവൻ, ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതാണോ+ അതോ എന്റെ സ്വന്തം ആശയമാ​ണോ എന്നു തിരി​ച്ച​റി​യും. 18  സ്വന്തം ആശയങ്ങൾ പറയു​ന്നവൻ തനിക്കു മഹത്ത്വം കിട്ടണ​മെന്ന്‌ ആഗ്രഹി​ക്കു​ന്നു. എന്നാൽ തന്നെ അയച്ചവന്റെ മഹത്ത്വ​ത്തി​നാ​യി പ്രവർത്തിക്കുന്നവൻ+ സത്യവാ​നാണ്‌. അവനിൽ നീതികേ​ടില്ല. 19  മോശ നിങ്ങൾക്കു നിയമം നൽകി​യ​ല്ലോ.+ പക്ഷേ നിങ്ങളിൽ ഒരാൾപ്പോ​ലും അത്‌ അനുസ​രി​ക്കു​ന്നില്ല. നിങ്ങൾ എന്നെ കൊല്ലാൻ നോക്കു​ന്നത്‌ എന്തിനാ​ണ്‌?”+ 20  ജനം യേശു​വിനോ​ടു പറഞ്ഞു: “അതിന്‌ ആരാണു നിങ്ങളെ കൊല്ലാൻ നോക്കു​ന്നത്‌? നിങ്ങൾക്കു ഭൂതം ബാധി​ച്ചി​ട്ടുണ്ട്‌.” 21  അപ്പോൾ യേശു പറഞ്ഞു: “ഞാൻ ഒരു കാര്യം ചെയ്‌തു. അതു കണ്ടപ്പോൾ നിങ്ങ​ളെ​ല്ലാം ആശ്ചര്യപ്പെ​ട്ടുപോ​യി. 22  അങ്ങനെയെങ്കിൽ മോശ ഏർപ്പെ​ടു​ത്തിയ പരി​ച്ഛേ​ദ​ന​യോ?*+ (പരി​ച്ഛേദന വാസ്‌ത​വ​ത്തിൽ മോശ​യിൽനി​ന്നല്ല, പൂർവി​ക​രിൽനി​ന്നാ​ണു വന്നത്‌.)+ നിങ്ങൾ ശബത്തിൽ മനുഷ്യ​നെ പരി​ച്ഛേദന ചെയ്യുന്നു. 23  മോശയുടെ നിയമം ലംഘി​ക്കാ​തി​രി​ക്കാൻ ഒരാളെ ശബത്തിൽ പരി​ച്ഛേദന ചെയ്യാമെ​ങ്കിൽ, ശബത്തിൽ ഞാൻ ഒരു മനുഷ്യ​നെ പൂർണ​മാ​യി സുഖ​പ്പെ​ടു​ത്തി​യ​തി​നു നിങ്ങൾ എന്റെ നേരെ രോഷംകൊ​ള്ളു​ന്നത്‌ എന്തിനാ​ണ്‌?+ 24  പുറമേ കാണു​ന്ന​തുവെച്ച്‌ വിധി​ക്കാ​തെ നീതിയോ​ടെ വിധി​ക്കുക.”+ 25  അപ്പോൾ യരുശലേം​കാ​രിൽ ചിലർ ചോദി​ച്ചു: “ഈ മനുഷ്യനെ​യല്ലേ അവർ കൊല്ലാൻ നോക്കു​ന്നത്‌?+ 26  എന്നിട്ടും കണ്ടോ, അയാൾ പരസ്യ​മാ​യി സംസാ​രി​ക്കു​ന്നു. അവരാ​കട്ടെ ഒന്നും പറയു​ന്നു​മില്ല. ഇനി ഇതു ക്രിസ്‌തു​വാണെന്നു പ്രമാ​ണി​മാർക്ക്‌ ഉറപ്പാ​യി​ക്കാ​ണു​മോ? 27  പക്ഷേ ഈ മനുഷ്യൻ എവി​ടെ​നി​ന്നാണെന്നു നമുക്ക്‌ അറിയാ​മ​ല്ലോ.+ എന്നാൽ ക്രിസ്‌തു വരു​മ്പോൾ എവി​ടെ​നിന്ന്‌ വന്നെന്ന്‌ ആർക്കും അറിയാൻ പറ്റില്ല.” 28  ദേവാലയത്തിൽ പഠിപ്പി​ച്ചുകൊ​ണ്ടി​രു​ന്നപ്പോൾ യേശു വിളി​ച്ചു​പ​റഞ്ഞു: “നിങ്ങൾക്ക്‌ എന്നെ അറിയാം. ഞാൻ എവി​ടെ​നിന്ന്‌ വന്നെന്നും അറിയാം. സ്വന്തം തീരു​മാ​ന​മ​നു​സ​രിച്ച്‌ വന്നതല്ല ഞാൻ.+ എന്നെ അയച്ചത്‌ യഥാർഥ​ത്തി​ലുള്ള ഒരു വ്യക്തി​യാണ്‌. നിങ്ങൾക്കോ ആ വ്യക്തിയെ അറിയില്ല.+ 29  എന്നാൽ എനിക്ക്‌ അറിയാം.+ കാരണം ഞാൻ ആ വ്യക്തി​യു​ടെ പ്രതി​നി​ധി​യാണ്‌. ആ വ്യക്തി​യാണ്‌ എന്നെ അയച്ചത്‌.” 30  അതുകൊണ്ട്‌ അവർ യേശു​വി​നെ പിടി​കൂ​ടാൻ വഴികൾ അന്വേ​ഷി​ച്ചു.+ പക്ഷേ യേശു​വി​ന്റെ സമയം വന്നിട്ടി​ല്ലാ​യി​രു​ന്ന​തുകൊണ്ട്‌ ആരും യേശു​വി​നെ പിടി​ച്ചില്ല.+ 31  ജനക്കൂട്ടത്തിൽ അനേകർ യേശു​വിൽ വിശ്വ​സി​ച്ചു.+ “ക്രിസ്‌തു വരു​മ്പോൾ ഈ മനുഷ്യൻ ചെയ്‌ത​തിൽ കൂടുതൽ എന്ത്‌ അത്ഭുതങ്ങൾ ചെയ്യാ​നാണ്‌” എന്ന്‌ അവർ പറഞ്ഞു. 32  ജനം യേശു​വിനെ​ക്കു​റിച്ച്‌ ഇങ്ങനെ അടക്കം പറയു​ന്നതു പരീശ​ന്മാർ കേട്ട​പ്പോൾ അവരും മുഖ്യ​പുരോ​ഹി​ത​ന്മാ​രും യേശു​വി​നെ പിടിക്കാൻ* ഭടന്മാരെ അയച്ചു. 33  അപ്പോൾ യേശു പറഞ്ഞു: “ഞാൻ അൽപ്പസ​മ​യം​കൂ​ടെ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കും. പിന്നെ ഞാൻ എന്നെ അയച്ച വ്യക്തി​യു​ടെ അടു​ത്തേക്കു പോകും.+ 34  നിങ്ങൾ എന്നെ അന്വേ​ഷി​ക്കും. എന്നാൽ കണ്ടെത്തില്ല. ഞാൻ പോകു​ന്നി​ടത്തേക്കു വരാനും നിങ്ങൾക്കു കഴിയില്ല.”+ 35  അപ്പോൾ ജൂതന്മാർ തമ്മിൽത്ത​മ്മിൽ ചോദി​ച്ചു: “നമുക്കു കണ്ടുപി​ടി​ക്കാൻ പറ്റാത്ത ഏതു സ്ഥലത്തേ​ക്കാ​യി​രി​ക്കും ഈ മനുഷ്യൻ പോകു​ന്നത്‌? ഗ്രീക്കു​കാ​രു​ടെ ഇടയിൽ ചിതറി​പ്പാർക്കുന്ന ജൂതന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ അവി​ടെ​യുള്ള ഗ്രീക്കു​കാ​രെ പഠിപ്പി​ക്കാ​നാ​ണോ ഇയാളു​ടെ ഉദ്ദേശ്യം? 36  ‘നിങ്ങൾ എന്നെ അന്വേ​ഷി​ക്കും. എന്നാൽ കണ്ടെത്തില്ല. ഞാൻ പോകു​ന്നി​ടത്തേക്കു വരാനും നിങ്ങൾക്കു കഴിയില്ല’ എന്ന്‌ ഇപ്പോൾ പറഞ്ഞതി​ന്റെ അർഥം എന്തായി​രി​ക്കും?” 37  ഉത്സവത്തിന്റെ+ ഏറ്റവും പ്രധാ​ന​പ്പെട്ട ദിവസ​മായ അവസാ​ന​ദി​വസം യേശു എഴു​ന്നേ​റ്റു​നിന്ന്‌ ഇങ്ങനെ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: “ആർക്കെ​ങ്കി​ലും ദാഹി​ക്കുന്നെ​ങ്കിൽ അയാൾ എന്റെ അടുത്ത്‌ വന്ന്‌ കുടി​ക്കട്ടെ.+ 38  എന്നിൽ വിശ്വ​സി​ക്കു​ന്ന​വന്റെ കാര്യ​ത്തിൽ തിരുവെ​ഴു​ത്തു പറയു​ന്നതു സത്യമാ​കും: ‘അവന്റെ ഉള്ളിൽനി​ന്ന്‌ ജീവജ​ല​ത്തി​ന്റെ അരുവി​കൾ ഒഴുകും.’”+ 39  തന്നിൽ വിശ്വ​സി​ക്കു​ന്ന​വർക്കു ലഭിക്കാ​നി​രുന്ന ദൈവാ​ത്മാ​വിനെ​ക്കു​റി​ച്ചാ​ണു യേശു പറഞ്ഞത്‌. അതുവരെ യേശു മഹത്ത്വീകരിക്കപ്പെടാത്തതുകൊണ്ട്‌+ അവർക്ക്‌ അപ്പോ​ഴും ദൈവാ​ത്മാവ്‌ ലഭിച്ചി​രു​ന്നില്ല.+ 40  ഇതു കേട്ടിട്ട്‌ ജനക്കൂ​ട്ട​ത്തിൽ ചിലർ “ഇതുതന്നെ​യാണ്‌ ആ പ്രവാ​ചകൻ”+ എന്നു പറയാൻതു​ടങ്ങി. 41  “ഇതു ക്രിസ്‌തു​തന്നെ”+ എന്നു മറ്റു ചിലർ പറഞ്ഞു. എന്നാൽ വേറെ ചിലർ ചോദി​ച്ചു: “അതിനു ക്രിസ്‌തു ഗലീല​യിൽനി​ന്നാ​ണോ വരുന്നത്‌?+ 42  ക്രിസ്‌തു ദാവീ​ദി​ന്റെ വംശജ​നാ​യി,+ ദാവീ​ദി​ന്റെ ഗ്രാമമായ+ ബേത്ത്‌ലെഹെമിൽനിന്ന്‌+ വരു​മെ​ന്നല്ലേ തിരുവെ​ഴു​ത്തു പറയു​ന്നത്‌?” 43  അങ്ങനെ, യേശു​വിനെ​ക്കു​റിച്ച്‌ ജനത്തിന്റെ ഇടയിൽ അഭി​പ്രാ​യ​വ്യ​ത്യാ​സം ഉണ്ടായി. 44  അവരിൽ ചിലർ യേശു​വി​നെ പിടികൂടാൻ* ആഗ്രഹിച്ചെ​ങ്കി​ലും ആരും അതിനു മുതിർന്നില്ല. 45  ഭടന്മാർ മുഖ്യ​പുരോ​ഹി​ത​ന്മാ​രുടെ​യും പരീശ​ന്മാ​രുടെ​യും അടുത്ത്‌ മടങ്ങി​ച്ചെന്നു. പരീശ​ന്മാർ അവരോ​ട്‌, “നിങ്ങൾ അവനെ കൊണ്ടു​വ​രാ​ഞ്ഞത്‌ എന്താണ്‌” എന്നു ചോദി​ച്ചു. 46  “ആ മനുഷ്യൻ സംസാ​രി​ക്കു​ന്ന​തുപോ​ലെ ആരും ഒരിക്ക​ലും സംസാ​രി​ച്ചി​ട്ടില്ല”+ എന്ന്‌ അവർ പറഞ്ഞു. 47  അപ്പോൾ പരീശ​ന്മാർ ചോദി​ച്ചു: “നിങ്ങ​ളെ​യും അവൻ വഴി​തെ​റ്റി​ച്ചോ? 48  പ്രമാണിമാരിലോ പരീശ​ന്മാ​രി​ലോ ആരെങ്കി​ലും അവനിൽ വിശ്വ​സി​ച്ചി​ട്ടു​ണ്ടോ, ഇല്ലല്ലോ?+ 49  എന്നാൽ നിയമം അറിഞ്ഞു​കൂ​ടാത്ത ഈ ജനം ശപിക്കപ്പെ​ട്ട​വ​രാണ്‌.” 50  അവരിൽ ഒരാളായ നിക്കോ​ദേ​മൊ​സ്‌ മുമ്പ്‌ യേശു​വി​ന്റെ അടുത്ത്‌ പോയി​ട്ടുള്ള ആളായി​രു​ന്നു. നിക്കോ​ദേ​മൊ​സ്‌ അപ്പോൾ അവരോ​ടു ചോദി​ച്ചു: 51  “ഒരാൾക്കു പറയാ​നു​ള്ളതു കേൾക്കാതെ​യും അയാൾ ചെയ്യു​ന്നത്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കാതെ​യും അയാളെ വിധി​ക്കു​ന്നതു നമ്മുടെ നിയമ​മ​നു​സ​രിച്ച്‌ ശരിയാ​ണോ?”+ 52  അപ്പോൾ അവർ നിക്കോദേമൊ​സിനോ​ടു ചോദി​ച്ചു: “എന്താ, താങ്കളും ഒരു ഗലീല​ക്കാ​ര​നാ​ണോ? തിരുവെ​ഴു​ത്തു​കൾ പരി​ശോ​ധി​ച്ചുനോക്ക്‌, ഗലീല​യിൽനിന്ന്‌ ഒരു പ്രവാ​ച​ക​നും എഴു​ന്നേൽക്കില്ലെന്ന്‌ അപ്പോൾ മനസ്സി​ലാ​കും.”*

അടിക്കുറിപ്പുകള്‍

അതായത്‌, റബ്ബിമാ​രു​ടെ വിദ്യാ​ല​യ​ങ്ങ​ളിൽ.
അക്ഷ. “ലിഖി​ത​ങ്ങ​ളെ​ക്കു​റി​ച്ച്‌.”
പദാവലി കാണുക.
അഥവാ “അറസ്റ്റു ചെയ്യാൻ.”
അഥവാ “അറസ്റ്റു ചെയ്യാൻ.”
പുരാതനകാലത്തെ ആധികാ​രി​ക​മായ പല കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും 53-ാം വാക്യം​മു​തൽ 8-ാം അധ്യാ​യ​ത്തി​ന്റെ 11-ാം വാക്യം​വരെ ഒഴിവാ​ക്കി​യി​രി​ക്കു​ന്നു.