യോഹ​ന്നാൻ എഴുതി​യത്‌ 9:1-41

  • ജന്മനാ അന്ധനായ ഒരു മനുഷ്യ​നെ യേശു സുഖ​പ്പെ​ടു​ത്തു​ന്നു (1-12)

  • കാഴ്‌ച തിരി​ച്ചു​കി​ട്ടി​യ​യാ​ളെ പരീശ​ന്മാർ ചോദ്യം ചെയ്യുന്നു (13-34)

  • പരീശ​ന്മാ​രു​ടെ അന്ധത (35-41)

9  യേശു പോകു​മ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യ​നെ കണ്ടു.  ശിഷ്യന്മാർ യേശു​വിനോ​ടു ചോദി​ച്ചു: “റബ്ബീ,+ ആരു പാപം ചെയ്‌തി​ട്ടാണ്‌ ഇയാൾ അന്ധനായി ജനിച്ചത്‌? ഇയാളോ ഇയാളു​ടെ മാതാ​പി​താ​ക്ക​ളോ?”  യേശു പറഞ്ഞു: “ഇയാളോ ഇയാളു​ടെ മാതാ​പി​താ​ക്ക​ളോ പാപം ചെയ്‌തി​ട്ടല്ല. ഇതു ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ ഇയാളി​ലൂ​ടെ വെളിപ്പെ​ടാൻവേ​ണ്ടി​യാണ്‌.+  എന്നെ അയച്ച വ്യക്തി​യു​ടെ പ്രവൃ​ത്തി​കൾ പകൽ തീരു​ന്ന​തി​നു മുമ്പേ നമ്മൾ ചെയ്യണം.+ ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത രാത്രി വരുന്നു.  ഞാൻ ലോക​ത്തു​ള്ളി​ടത്തോ​ളം ലോക​ത്തി​ന്റെ വെളി​ച്ച​മാണ്‌.”+  ഇതു പറഞ്ഞ​ശേഷം യേശു നിലത്ത്‌ തുപ്പി ഉമിനീ​രുകൊണ്ട്‌ മണ്ണു കുഴച്ച്‌ ആ മനുഷ്യ​ന്റെ കണ്ണുക​ളിൽ തേച്ചു.+  എന്നിട്ട്‌ അയാ​ളോട്‌, “ശിലോ​ഹാം (“അയയ്‌ക്കപ്പെ​ട്ടത്‌” എന്ന്‌ അർഥം.) കുളത്തിൽ പോയി കഴുകുക” എന്നു പറഞ്ഞു. അയാൾ ചെന്ന്‌ കഴുകി, കാഴ്‌ച കിട്ടി മടങ്ങി​വന്നു.+  മുമ്പ്‌ അയാളെ ഒരു യാചക​നാ​യി കണ്ടിട്ടു​ള്ള​വ​രും അയൽക്കാ​രും, “ഇത്‌ അവിടെ ഭിക്ഷ യാചി​ച്ചുകൊ​ണ്ടി​രു​ന്ന​യാ​ളല്ലേ” എന്നു ചോദി​ച്ചു.  “അതു ശരിയാ​ണ​ല്ലോ” എന്നു ചിലരും “അല്ല, ഇയാൾ അതു​പോ​ലി​രി​ക്കുന്നെന്നേ ഉള്ളൂ” എന്നു വേറെ ചിലരും പറയു​ന്നു​ണ്ടാ​യി​രു​ന്നു. എന്നാൽ ആ മനുഷ്യൻ അവരോടെ​ല്ലാം, “അതു ഞാൻതന്നെ​യാണ്‌” എന്നു പറഞ്ഞു. 10  അവർ അയാ​ളോട്‌, “അപ്പോൾ എങ്ങനെ​യാ​ണു നിന്റെ കണ്ണു തുറന്നത്‌” എന്നു ചോദി​ച്ചു. 11  “യേശു എന്നു പേരുള്ള ഒരാൾ മണ്ണു കുഴച്ച്‌ എന്റെ കണ്ണുക​ളിൽ തേച്ചിട്ട്‌, ‘ശിലോ​ഹാ​മിൽ പോയി കഴുകുക’+ എന്ന്‌ എന്നോടു പറഞ്ഞു. ഞാൻ ചെന്ന്‌ കഴുകി കാഴ്‌ച കിട്ടി” എന്ന്‌ അയാൾ പറഞ്ഞു. 12  അപ്പോൾ അവർ, “എന്നിട്ട്‌ ആ മനുഷ്യൻ എവിടെ” എന്നു ചോദി​ച്ചു. “എനിക്ക്‌ അറിയില്ല” എന്ന്‌ അയാൾ പറഞ്ഞു. 13  മുമ്പ്‌ അന്ധനാ​യി​രുന്ന ആ മനുഷ്യ​നെ അവർ പരീശ​ന്മാ​രു​ടെ അടു​ത്തേക്കു കൊണ്ടുപോ​യി. 14  യേശു മണ്ണു കുഴച്ച്‌ അയാൾക്കു കാഴ്‌ച കൊടുത്തത്‌+ ഒരു ശബത്തു​ദി​വ​സ​മാ​യി​രു​ന്നു.+ 15  അതുകൊണ്ട്‌ അയാൾക്കു കാഴ്‌ച കിട്ടി​യത്‌ എങ്ങനെ​യാണെന്നു പരീശ​ന്മാ​രും ചോദി​ക്കാൻതു​ടങ്ങി. അയാൾ അവരോ​ടു പറഞ്ഞു: “ആ മനുഷ്യൻ മണ്ണു കുഴച്ച്‌ എന്റെ കണ്ണുക​ളിൽ തേച്ചു. കഴുകി​യപ്പോൾ എനിക്കു കാഴ്‌ച കിട്ടി.” 16  അപ്പോൾ പരീശ​ന്മാ​രിൽ ചിലർ പറഞ്ഞു: “ഈ മനുഷ്യൻ ദൈവ​ത്തിൽനി​ന്നു​ള്ള​വനല്ല. കാരണം അവൻ ശബത്ത്‌ ആചരി​ക്കു​ന്നില്ല.”+ മറ്റുള്ള​വ​രാ​കട്ടെ, “പാപി​യായ ഒരു മനുഷ്യ​ന്‌ എങ്ങനെ ഇതു​പോ​ലുള്ള അടയാ​ളങ്ങൾ ചെയ്യാൻ പറ്റും”+ എന്നു ചോദി​ച്ചു. അങ്ങനെ, അവർക്കി​ട​യിൽ ഭിന്നി​പ്പു​ണ്ടാ​യി.+ 17  അവർ പിന്നെ​യും ആ അന്ധനോ​ടു ചോദി​ച്ചു: “ആ മനുഷ്യനെ​പ്പറ്റി നീ എന്തു പറയുന്നു? നിന്റെ കണ്ണുക​ളല്ലേ അയാൾ തുറന്നത്‌?” അപ്പോൾ അയാൾ, “അദ്ദേഹം ഒരു പ്രവാ​ച​ക​നാണ്‌” എന്നു പറഞ്ഞു. 18  കാഴ്‌ച ലഭിച്ച​വന്റെ മാതാ​പി​താ​ക്കളെ വിളിച്ച്‌ ചോദി​ക്കു​ന്ന​തു​വരെ, അയാൾ അന്ധനാ​യി​രുന്നെ​ന്നും പിന്നീ​ടാ​ണു കാഴ്‌ച കിട്ടി​യതെ​ന്നും ജൂതന്മാർ വിശ്വ​സി​ച്ചില്ല. 19  അവർ അവരോ​ടു ചോദി​ച്ചു: “ജന്മനാ അന്ധനാ​യി​രുന്നെന്നു നിങ്ങൾ പറയുന്ന നിങ്ങളു​ടെ മകൻ ഇവൻതന്നെ​യാ​ണോ? എങ്കിൽപ്പി​ന്നെ ഇവന്‌ ഇപ്പോൾ കാണാൻ പറ്റുന്നത്‌ എങ്ങനെ​യാണ്‌?” 20  അയാളുടെ മാതാ​പി​താ​ക്കൾ പറഞ്ഞു: “ഇവൻ ഞങ്ങളുടെ മകനാണെ​ന്നും ഇവൻ ജന്മനാ അന്ധനാ​യി​രുന്നെ​ന്നും ഞങ്ങൾക്ക്‌ അറിയാം. 21  എന്നാൽ ഇവനു കാഴ്‌ച കിട്ടി​യത്‌ എങ്ങനെ​യാണെ​ന്നോ ഇവന്റെ കണ്ണുകൾ തുറന്നത്‌ ആരാ​ണെ​ന്നോ ഞങ്ങൾക്ക്‌ അറിയില്ല. അവനോ​ടു​തന്നെ ചോദി​ക്ക്‌. അവൻ പറയട്ടെ. അതിനുള്ള പ്രായം അവനു​ണ്ട​ല്ലോ.” 22  ജൂതന്മാരെ പേടി​ച്ചി​ട്ടാണ്‌ അവന്റെ മാതാ​പി​താ​ക്കൾ ഇങ്ങനെ പറഞ്ഞത്‌.+ കാരണം അവൻ ക്രിസ്‌തു​വാണെന്ന്‌ അംഗീ​ക​രി​ക്കു​ന്ന​വരെ സിന​ഗോ​ഗിൽനിന്ന്‌ പുറത്താ​ക്ക​ണമെന്നു ജൂതന്മാർ നേര​ത്തേ​തന്നെ തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു.+ 23  അതുകൊണ്ടാണ്‌ അവന്റെ മാതാ​പി​താ​ക്കൾ, “അവനോ​ടു​തന്നെ ചോദി​ക്ക്‌, അതിനുള്ള പ്രായം അവനു​ണ്ട​ല്ലോ” എന്നു പറഞ്ഞത്‌. 24  അങ്ങനെ, അന്ധനാ​യി​രുന്ന മനുഷ്യ​നെ രണ്ടാമ​തും വിളിച്ച്‌ അവർ പറഞ്ഞു: “ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്ക്‌. ആ മനുഷ്യൻ ഒരു പാപി​യാണെന്നു ഞങ്ങൾക്ക്‌ അറിയാം.” 25  അപ്പോൾ അയാൾ പറഞ്ഞു: “ആ മനുഷ്യൻ പാപി​യാ​ണോ എന്നൊ​ന്നും എനിക്ക്‌ അറിയില്ല. പക്ഷേ, ഒരു കാര്യം എനിക്ക്‌ അറിയാം: ഞാൻ അന്ധനാ​യി​രു​ന്നു. പക്ഷേ ഇപ്പോൾ എനിക്കു കാണാം.” 26  അപ്പോൾ അവർ ചോദി​ച്ചു: “അയാൾ എന്താണു ചെയ്‌തത്‌? അയാൾ നിന്റെ കണ്ണു തുറന്നത്‌ എങ്ങനെ​യാണ്‌?” 27  അയാൾ പറഞ്ഞു: “അതു ഞാൻ നിങ്ങ​ളോ​ടു നേരത്തേ പറഞ്ഞതല്ലേ? പക്ഷേ നിങ്ങൾ ശ്രദ്ധി​ച്ചില്ല. പിന്നെ ഇപ്പോൾ വീണ്ടും ചോദി​ക്കു​ന്നത്‌ എന്തിനാ? എന്താ, നിങ്ങൾക്കും ആ മനുഷ്യ​ന്റെ ശിഷ്യ​ന്മാ​രാ​ക​ണമെ​ന്നു​ണ്ടോ?” 28  അവർ പുച്ഛ​ത്തോ​ടെ പറഞ്ഞു: “നീ അവന്റെ ശിഷ്യ​നാ​യി​രി​ക്കാം. പക്ഷേ ഞങ്ങൾ മോശ​യു​ടെ ശിഷ്യ​ന്മാ​രാണ്‌. 29  മോശയോടു ദൈവം സംസാ​രി​ച്ചി​ട്ടുണ്ടെന്നു ഞങ്ങൾക്ക്‌ അറിയാം. പക്ഷേ ഇയാൾ എവി​ടെ​നിന്ന്‌ വന്നെന്ന്‌ ആർക്ക്‌ അറിയാം?” 30  അപ്പോൾ അയാൾ പറഞ്ഞു: “ആ മനുഷ്യൻ എന്റെ കണ്ണുകൾ തുറന്നി​ട്ടും അദ്ദേഹം എവി​ടെ​നിന്ന്‌ വന്നെന്നു നിങ്ങൾക്കു മനസ്സി​ലാ​കാ​ത്തത്‌ അതിശ​യം​തന്നെ. 31  ദൈവം പാപി​ക​ളു​ടെ പ്രാർഥന കേൾക്കി​ല്ലെന്നു നമുക്ക്‌ അറിയാം.+ എന്നാൽ, ദൈവത്തെ ഭയപ്പെട്ട്‌ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​വന്റെ പ്രാർഥന ദൈവം കേൾക്കും.+ 32  ജന്മനാ അന്ധനായ ഒരാളു​ടെ കണ്ണുകൾ ആരെങ്കി​ലും തുറന്ന​താ​യി ഇന്നുവരെ കേട്ടി​ട്ടില്ല. 33  ഈ മനുഷ്യൻ ദൈവ​ത്തിൽനി​ന്ന​ല്ലാ​യി​രുന്നെ​ങ്കിൽ ഇദ്ദേഹ​ത്തിന്‌ ഒന്നും ചെയ്യാൻ കഴിയി​ല്ലാ​യി​രു​ന്നു.”+ 34  അപ്പോൾ അവർ, “അപ്പാടേ പാപത്തിൽ ജനിച്ച നീയാ​ണോ ഞങ്ങളെ പഠിപ്പി​ക്കാൻവ​രു​ന്നത്‌” എന്നു ചോദി​ച്ചുകൊണ്ട്‌ അയാളെ അവി​ടെ​നിന്ന്‌ പുറത്താ​ക്കി!+ 35  അയാളെ പുറത്താ​ക്കി എന്നു യേശു കേട്ടു. വീണ്ടും അയാളെ കണ്ടപ്പോൾ യേശു ചോദി​ച്ചു: “നിനക്കു മനുഷ്യ​പുത്ര​നിൽ വിശ്വാ​സ​മു​ണ്ടോ?” 36  അപ്പോൾ ആ മനുഷ്യൻ, “ഞാൻ മനുഷ്യ​പുത്ര​നിൽ വിശ്വ​സിക്കേ​ണ്ട​തിന്‌ അത്‌ ആരാണ്‌ യജമാ​നനേ” എന്നു ചോദി​ച്ചു. 37  യേശു അയാ​ളോ​ടു പറഞ്ഞു: “നീ ആ മനുഷ്യ​നെ കണ്ടിട്ടു​ണ്ട്‌. നിന്നോ​ടു സംസാ​രി​ക്കുന്ന ഈ ഞാൻതന്നെ​യാണ്‌ അത്‌.” 38  അപ്പോൾ അയാൾ, “കർത്താവേ, ഞാൻ വിശ്വ​സി​ക്കു​ന്നു” എന്നു പറഞ്ഞ്‌ യേശു​വി​നെ വണങ്ങി. 39  യേശു പറഞ്ഞു: “കാഴ്‌ച​യി​ല്ലാ​ത്തവർ കാണട്ടെ, കാഴ്‌ച​യു​ള്ളവർ അന്ധരാ​യി​ത്തീ​രട്ടെ.+ ഇങ്ങനെയൊ​രു ന്യായ​വി​ധി നടക്കാൻവേ​ണ്ടി​യാ​ണു ഞാൻ ലോക​ത്തേക്കു വന്നത്‌.”+ 40  അവിടെയുണ്ടായിരുന്ന പരീശ​ന്മാർ ഇതു കേട്ടിട്ട്‌, “അതിനു ഞങ്ങളും അന്ധരാ​ണോ, അല്ലല്ലോ” എന്നു പറഞ്ഞു. 41  യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾ അന്ധരാ​യി​രുന്നെ​ങ്കിൽ നിങ്ങൾക്കു പാപമു​ണ്ടാ​കു​മാ​യി​രു​ന്നില്ല. എന്നാൽ, ‘ഞങ്ങൾക്കു കാണാം’ എന്നു നിങ്ങൾ പറയു​ന്ന​തുകൊണ്ട്‌ നിങ്ങളു​ടെ പാപം നിലനിൽക്കു​ന്നു.”+

അടിക്കുറിപ്പുകള്‍