രൂത്ത്‌ 4:1-22

  • ബോവസ്‌ വീണ്ടെ​ടു​പ്പു​കാ​ര​നാ​യി പ്രവർത്തി​ക്കു​ന്നു (1-12)

  • ബോവ​സി​നും രൂത്തി​നും ഓബേദ്‌ ജനിക്കു​ന്നു (13-17)

  • ദാവീ​ദി​ന്റെ വംശപ​രമ്പര (18-22)

4  ബോവസ്‌ നഗരകവാടത്തിൽ+ ചെന്ന്‌ അവിടെ ഇരുന്നു. അപ്പോൾ അതാ, ബോവസ്‌ മുമ്പ്‌ സൂചി​പ്പിച്ച വീണ്ടെടുപ്പുകാരൻ+ അതുവഴി പോകു​ന്നു. (പേര്‌ പരാമർശി​ച്ചി​ട്ടി​ല്ലാത്ത) അയാ​ളോ​ടു ബോവസ്‌, “ഇവിടെ വന്ന്‌ ഇരിക്കൂ” എന്നു പറഞ്ഞു. അയാൾ അവിടെ ചെന്ന്‌ ഇരുന്നു.  അപ്പോൾ, ബോവസ്‌ നഗരത്തി​ലെ പത്തു മൂപ്പന്മാരെ*+ വിളിച്ച്‌ അവരോ​ട്‌, “ഇവിടെ ഇരിക്കൂ” എന്നു പറഞ്ഞു. അവരും അവിടെ ഇരുന്നു.  അപ്പോൾ ബോവസ്‌ ആ വീണ്ടെടുപ്പുകാരനോടു+ പറഞ്ഞു: “മോവാ​ബ്‌ ദേശത്തു​നിന്ന്‌ മടങ്ങിയെ​ത്തിയ നൊവൊമിക്കു+ നമ്മുടെ സഹോ​ദ​ര​നായ എലീമെലെക്കിന്റെ+ ഉടമസ്ഥ​ത​യി​ലു​ണ്ടാ​യി​രുന്ന നിലം വിൽക്കേ​ണ്ട​താ​യി​വ​ന്നി​രി​ക്കു​ന്നു.  അതുകൊണ്ട്‌ ഇക്കാര്യം നിന്നെ അറിയി​ച്ച്‌ ഇങ്ങനെ പറയാ​മെന്നു ഞാൻ കരുതി: “ഈ ദേശവാ​സി​ക​ളുടെ​യും എന്റെ ജനത്തിന്റെ മൂപ്പന്മാ​രുടെ​യും സാന്നി​ധ്യ​ത്തിൽ അതു വാങ്ങിക്കൊ​ള്ളുക.+ നീ വീണ്ടെ​ടു​ക്കുന്നെ​ങ്കിൽ വീണ്ടെ​ടു​ത്തുകൊ​ള്ളൂ. വീണ്ടെ​ടു​ക്കാൻ അവകാ​ശ​മു​ള്ളവൻ നീയാ​ണ​ല്ലോ. പക്ഷേ, നീ വീണ്ടെ​ടു​ക്കു​ന്നില്ലെ​ങ്കിൽ എന്നോടു പറയണം. നീ കഴിഞ്ഞാൽ പിന്നെ അതിന്‌ അവകാ​ശ​മു​ള്ളവൻ ഞാനാണ്‌.” അതിന്‌ അയാൾ, “വീണ്ടെ​ടു​ക്കാൻ ഞാൻ തയ്യാറാ​ണ്‌” എന്നു പറഞ്ഞു.+  തുടർന്ന്‌ ബോവസ്‌ പറഞ്ഞു: “നൊ​വൊ​മി​യു​ടെ കൈയിൽനി​ന്ന്‌ നീ നിലം വാങ്ങുന്ന അന്നുതന്നെ മരിച്ച​യാ​ളു​ടെ ഭാര്യ​യായ രൂത്ത്‌ എന്ന മോവാ​ബ്യ​സ്‌ത്രീ​യിൽനി​ന്നു​കൂ​ടെ നീ അതു വാങ്ങണം; അങ്ങനെ, മരിച്ചു​പോയ വ്യക്തി​യു​ടെ അവകാ​ശ​ത്തി​ന്മേൽ അയാളു​ടെ പേര്‌ നിലനിൽക്കാ​നി​ട​യാ​കും.”+  അപ്പോൾ, വീണ്ടെ​ടു​പ്പു​കാ​രൻ പറഞ്ഞു: “എനിക്ക്‌ അതു വീണ്ടെ​ടു​ക്കാൻ പറ്റില്ല. കാരണം അങ്ങനെ ചെയ്‌താൽ എന്റെ പൈതൃ​ക​സ്വ​ത്തു ഞാൻ നഷ്ടപ്പെ​ടു​ത്തു​ക​യാ​യി​രി​ക്കും. എന്തായാ​ലും ഞാൻ വീണ്ടെ​ടു​ക്കാത്ത സ്ഥിതിക്ക്‌ എന്റെ വീണ്ടെ​ടു​പ്പ​വ​കാ​ശം ഉപയോ​ഗിച്ച്‌ ബോവ​സു​തന്നെ അതു വീണ്ടെ​ടു​ത്തുകൊ​ള്ളൂ.”  വീണ്ടെടുപ്പവകാശവും കൈമാ​റ്റ​വും സംബന്ധിച്ച എല്ലാ തരം ഇടപാ​ടു​ക​ളും നിയമ​സാ​ധു​ത​യു​ള്ള​താ​ക്കാൻ ഒരാൾ ചെരിപ്പ്‌ ഊരി+ മറ്റേയാൾക്കു കൊടു​ക്കുന്ന സമ്പ്രദാ​യം പണ്ട്‌ ഇസ്രായേ​ലി​ലു​ണ്ടാ​യി​രു​ന്നു. അങ്ങനെ​യാണ്‌ ഒരു കരാർ ഉറപ്പി​ച്ചി​രു​ന്നത്‌.  അതനുസരിച്ച്‌ വീണ്ടെ​ടു​പ്പു​കാ​രൻ ബോവ​സിനോട്‌, “നീതന്നെ അതു വാങ്ങിക്കൊ​ള്ളുക” എന്നു പറഞ്ഞ്‌ ചെരിപ്പ്‌ ഊരി.  അപ്പോൾ ബോവസ്‌ മൂപ്പന്മാരോ​ടും എല്ലാ ജനത്തോ​ടും പറഞ്ഞു: “എലീ​മെലെ​ക്കി​ന്റെ ഉടമസ്ഥ​ത​യി​ലും കില്യോൻ, മഹ്ലോൻ എന്നിവ​രു​ടെ ഉടമസ്ഥ​ത​യി​ലും ഉണ്ടായി​രു​ന്നതൊ​ക്കെ ഞാൻ നൊ​വൊ​മി​യു​ടെ കൈയിൽനി​ന്ന്‌ വാങ്ങുന്നു എന്നതിനു നിങ്ങൾ ഇന്നു സാക്ഷികൾ.+ 10  കൂടാതെ, മരിച്ച​യാ​ളു​ടെ പേര്‌ അയാളു​ടെ അവകാശത്തിന്മേൽ+ നിലനി​റു​ത്താ​നും അങ്ങനെ, അയാളു​ടെ സഹോ​ദ​ര​ന്മാ​രു​ടെ ഇടയിൽനി​ന്നും നഗരക​വാ​ട​ത്തിൽനി​ന്നും ആ പേര്‌ അറ്റു​പോ​കാ​തി​രി​ക്കാ​നും മഹ്ലോന്റെ ഭാര്യ​യായ രൂത്ത്‌ എന്ന മോവാ​ബ്യ​സ്‌ത്രീ​യെ ഞാൻ ഭാര്യ​യാ​യും വാങ്ങുന്നു. ഇതിനു നിങ്ങൾ ഇന്നു സാക്ഷികൾ.”+ 11  അപ്പോൾ നഗരക​വാ​ട​ത്തി​ലു​ണ്ടാ​യി​രുന്ന ജനവും മൂപ്പന്മാ​രും പറഞ്ഞു: “ഞങ്ങൾ സാക്ഷികൾ! ബോവ​സി​ന്റെ വീട്ടി​ലേക്കു വരുന്ന ഭാര്യയെ യഹോവ, ഇസ്രായേൽഗൃ​ഹം പണിത റാഹേ​ലിനെ​യും ലേയയെയും+ പോലെ ആക്കട്ടെ. എഫ്രാത്തയിൽ+ അങ്ങ്‌ അഭിവൃ​ദ്ധി പ്രാപി​ക്കു​ക​യും ബേത്ത്‌ലെഹെമിൽ+ സത്‌പേര്‌ ഉണ്ടാക്കുകയും* ചെയ്യട്ടെ. 12  ഈ യുവതി​യി​ലൂ​ടെ യഹോവ തരുന്ന സന്തതി+ മുഖാ​ന്തരം അങ്ങയുടെ ഗൃഹം യഹൂദ​യ്‌ക്കു താമാ​റിൽ ജനിച്ച പേരെസിന്റെ+ ഗൃഹംപോലെ​യാ​യി​ത്തീ​രട്ടെ.” 13  അങ്ങനെ, ബോവസ്‌ രൂത്തിനെ സ്വീക​രി​ച്ചു; രൂത്ത്‌ ബോവ​സി​ന്റെ ഭാര്യ​യാ​യി​ത്തീർന്നു. അവർ ശാരീ​രി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ടു. യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ രൂത്ത്‌ ഗർഭി​ണി​യാ​യി ഒരു മകനെ പ്രസവി​ച്ചു. 14  അപ്പോൾ സ്‌ത്രീ​കൾ നൊ​വൊ​മിയോ​ടു പറഞ്ഞു: “ഇന്നു നൊ​വൊ​മിക്ക്‌ ഒരു വീണ്ടെ​ടു​പ്പു​കാ​രനെ തന്ന യഹോവ വാഴ്‌ത്തപ്പെ​ടട്ടെ. ആ പേര്‌ ഇസ്രായേ​ലിലെ​ങ്ങും പ്രസി​ദ്ധ​മാ​കട്ടെ! 15  അവൻ* നിനക്കു നവജീവൻ തന്നിരി​ക്കു​ന്നു. നിന്റെ വാർധ​ക്യ​ത്തിൽ അവൻ നിന്നെ പരിപാ​ലി​ക്കും. കാരണം, നിന്നെ സ്‌നേ​ഹി​ക്കു​ന്ന​വ​ളും ഏഴു പുത്ര​ന്മാരെ​ക്കാൾ നിനക്കു പ്രയോ​ജനം ചെയ്യു​ന്ന​വ​ളും ആയ നിന്റെ മരുമകളാണല്ലോ+ അവനെ പ്രസവി​ച്ചി​രി​ക്കു​ന്നത്‌.” 16  നൊവൊമി കുട്ടിയെ എടുത്ത്‌ മാറോ​ട​ണച്ചു. നൊ​വൊ​മി കുട്ടി​യു​ടെ പോറ്റ​മ്മ​യാ​യി.* 17  “നൊ​വൊ​മിക്ക്‌ ഒരു മകൻ ജനിച്ചി​രി​ക്കു​ന്നു” എന്നു പറഞ്ഞ്‌ അയൽക്കാ​രി​കൾ കുഞ്ഞിനു പേരിട്ടു. അവർ അവനെ ഓബേദ്‌+ എന്നു വിളിച്ചു. ഇവനാണ്‌ ദാവീ​ദി​ന്റെ അപ്പനായ യിശ്ശായിയുടെ+ അപ്പൻ. 18  പേരെസിന്റെ വംശപരമ്പര+ ഇതാണ്‌:* പേരെ​സി​നു ഹെസ്രോൻ+ ജനിച്ചു. 19  ഹെസ്രോനു രാം ജനിച്ചു. രാമിന്‌ അമ്മീനാ​ദാബ്‌ ജനിച്ചു.+ 20  അമ്മീനാദാബിനു+ നഹശോൻ ജനിച്ചു. നഹശോ​നു ശൽമോൻ ജനിച്ചു. 21  ശൽമോനു ബോവസ്‌ ജനിച്ചു. ബോവ​സി​നു ഓബേദ്‌ ജനിച്ചു. 22  ഓബേദിനു യിശ്ശായി+ ജനിച്ചു. യിശ്ശാ​യി​ക്കു ദാവീദ്‌+ ജനിച്ചു.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “ഒരു പേര്‌ പ്രസി​ദ്ധ​മാ​ക്കു​ക​യും.”
അതായത്‌, നൊ​വൊ​മി​യു​ടെ പൗത്രൻ.
അഥവാ “കുട്ടിയെ പരിപാ​ലി​ച്ചു.”
അക്ഷ. “തലമു​റകൾ ഇവയാണ്‌.”