റോമി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 1:1-32

  • ആശംസകൾ (1-7)

  • റോം സന്ദർശി​ക്കാ​നുള്ള പൗലോ​സി​ന്റെ ആഗ്രഹം (8-15)

  • നീതി​മാൻ വിശ്വാ​സ​ത്താൽ ജീവി​ക്കും (16, 17)

  • ദൈവ​ഭ​ക്ത​ര​ല്ലാ​ത്ത​വർക്ക്‌ ഒഴിക​ഴി​വില്ല (18-32)

    • ദൈവ​ത്തി​ന്റെ ഗുണങ്ങൾ സൃഷ്ടി​ക​ളിൽ കാണുന്നു (20)

1  ക്രിസ്‌തു​യേ​ശു​വി​ന്റെ അടിമ​യും അപ്പോ​സ്‌ത​ല​നാ​യി​രി​ക്കാൻ വിളി​ക്ക​പ്പെ​ട്ട​വ​നും ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത​യ്‌ക്കു​വേണ്ടി വേർതി​രി​ക്ക​പ്പെ​ട്ട​വ​നും ആയ പൗലോസാണ്‌+ ഇത്‌ എഴുതു​ന്നത്‌. 2  ദൈവം തന്റെ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളിൽ നേര​ത്തേ​തന്നെ വാഗ്‌ദാ​നം ചെയ്‌തി​ട്ടുള്ള ഈ സന്തോ​ഷ​വാർത്ത 3  ദൈവത്തിന്റെ പുത്ര​നെ​ക്കു​റി​ച്ചു​ള്ള​താണ്‌. ദാവീ​ദി​ന്റെ സന്തതിപരമ്പരയിൽ* മനുഷ്യ​നാ​യി ജനിച്ച ഈ പുത്രൻ+ 4  മരിച്ചവരിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ടപ്പോൾ+ പരിശു​ദ്ധാ​ത്മാ​വി​ന്റെ ശക്തിയാൽ ദൈവപുത്രനാണെന്നു+ തെളിഞ്ഞ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വാണ്‌. 5  എല്ലാ ജനതകളും+ വിശ്വാ​സ​വും അനുസ​ര​ണ​വും കാണി​ച്ചു​കൊണ്ട്‌ യേശു​വി​ന്റെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്താൻവേണ്ടി, യേശു​വി​ലൂ​ടെ ദൈവം ഞങ്ങളോ​ട്‌ അനർഹദയ കാട്ടി അപ്പോസ്‌തലന്മാരായിരിക്കാനുള്ള+ പദവി ഞങ്ങൾക്കു തന്നു. 6  ആ ജനതക​ളിൽ, യേശു​ക്രി​സ്‌തു​വി​നു​വേണ്ടി വിളി​ക്ക​പ്പെട്ട നിങ്ങളും ഉൾപ്പെ​ടു​ന്നു. 7  അതുകൊണ്ട്‌ ദൈവ​ത്തി​നു പ്രിയ​പ്പെ​ട്ട​വ​രും വിശു​ദ്ധ​രാ​യി വിളി​ക്ക​പ്പെ​ട്ട​വ​രും ആയ റോമി​ലുള്ള നിങ്ങൾക്ക്‌ എല്ലാവർക്കും​വേണ്ടി ഞാൻ എഴുതു​ന്നത്‌: നമ്മുടെ പിതാ​വായ ദൈവ​ത്തിൽനി​ന്നും കർത്താ​വായ യേശു​ക്രി​സ്‌തു​വിൽനി​ന്നും നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും ഉണ്ടാകട്ടെ. 8  ആദ്യംതന്നെ നിങ്ങ​ളെ​പ്രതി യേശു​ക്രി​സ്‌തു​വി​ലൂ​ടെ ഞാൻ എന്റെ ദൈവ​ത്തി​നു നന്ദി പറയുന്നു. കാരണം നിങ്ങളു​ടെ വിശ്വാ​സം ലോകം മുഴുവൻ പ്രസി​ദ്ധ​മാണ്‌. 9  ഞാൻ എപ്പോ​ഴും നിങ്ങളെ എന്റെ പ്രാർഥ​ന​യിൽ ഓർക്കുന്നു+ എന്നതിന്‌, ദൈവ​പു​ത്ര​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത ഘോഷി​ച്ചു​കൊണ്ട്‌ ഞാൻ മുഴുഹൃദയത്തോടെ* ഏതു ദൈവത്തെ സേവിക്കുന്നോ* ആ ദൈവം​തന്നെ സാക്ഷി. 10  ദൈവഹിതമെങ്കിൽ ഇത്തവണ​യെ​ങ്കി​ലും നിങ്ങളു​ടെ അടുത്ത്‌ വരാൻ വഴി തുറന്നു​കി​ട്ട​ണ​മെ​ന്നാ​ണു ഞാൻ യാചി​ക്കാ​റു​ള്ളത്‌. 11  കാരണം നിങ്ങളെ കാണാൻ എനിക്ക്‌ അത്രമാ​ത്രം ആഗ്രഹ​മുണ്ട്‌. അങ്ങനെ​യാ​കു​മ്പോൾ എന്തെങ്കി​ലും ആത്മീയ​സ​മ്മാ​നം നൽകി എനിക്കു നിങ്ങളെ ബലപ്പെ​ടു​ത്താ​മ​ല്ലോ. 12  ശരിക്കും പറഞ്ഞാൽ എന്റെ വിശ്വാ​സ​ത്താൽ നിങ്ങൾക്കും നിങ്ങളു​ടെ വിശ്വാ​സ​ത്താൽ എനിക്കും പരസ്‌പരം പ്രോത്സാഹനം+ ലഭിക്ക​ണ​മെ​ന്നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌. 13  സഹോദരങ്ങളേ, മറ്റു ജനതകൾക്കി​ട​യിൽനിന്ന്‌ കിട്ടി​യ​തു​പോ​ലെ നിങ്ങൾക്കി​ട​യിൽനി​ന്നും ഫലം കിട്ടേ​ണ്ട​തി​നു ഞാൻ പലവട്ടം നിങ്ങളു​ടെ അടുത്ത്‌ വരാൻ ഒരുങ്ങി​യ​താണ്‌. പക്ഷേ ഓരോ​രോ തടസ്സങ്ങൾ കാരണം ഇതുവ​രെ​യും എനിക്ക്‌ അതിനു കഴിഞ്ഞി​ട്ടില്ല. ഇക്കാര്യം നിങ്ങൾ അറിയാ​തെ​പോ​ക​രു​തെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു. 14  ഗ്രീക്കുകാരെന്നോ വിദേ​ശി​ക​ളെ​ന്നോ,* ബുദ്ധി​മാ​ന്മാ​രെ​ന്നോ ബുദ്ധി​യി​ല്ലാ​ത്ത​വ​രെ​ന്നോ വ്യത്യാ​സ​മി​ല്ലാ​തെ ആളുകളെ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ ഞാൻ കടപ്പെ​ട്ട​വ​നാണ്‌. 15  അതുകൊണ്ട്‌ അവിടെ റോമിലുള്ള+ നിങ്ങ​ളെ​യും സന്തോ​ഷ​വാർത്ത അറിയി​ക്കാൻ ഞാൻ അതിയാ​യി ആഗ്രഹി​ക്കു​ന്നു. 16  ആ സന്തോ​ഷ​വാർത്ത​യെ​ക്കു​റിച്ച്‌ എനിക്കു നാണ​ക്കേടു തോന്നു​ന്നില്ല.+ ആദ്യം ജൂതനെയും+ പിന്നെ ഗ്രീക്കു​കാ​ര​നെ​യും,+ അങ്ങനെ വിശ്വസിക്കുന്ന+ എല്ലാവ​രെ​യും രക്ഷയി​ലേക്കു നയിക്കാ​നുള്ള ദൈവ​ത്തി​ന്റെ ശക്തി​യേ​റിയ മാർഗ​മാണ്‌ അത്‌. 17  കാരണം അതുവഴി ദൈവ​ത്തി​ന്റെ നീതി, വിശ്വാ​സ​ത്താ​ലും വിശ്വാസത്തിനുവേണ്ടിയും+ വെളി​പ്പെ​ടു​ന്നു. “നീതി​മാൻ വിശ്വാ​സ​ത്താൽ ജീവി​ക്കും”+ എന്നാണ​ല്ലോ എഴുതി​യി​രി​ക്കു​ന്നത്‌. 18  നീതികെട്ട വഴിക​ളി​ലൂ​ടെ സത്യത്തെ അടിച്ചമർത്തുന്ന+ മനുഷ്യ​രു​ടെ എല്ലാവി​ധ​ത്തി​ലു​മുള്ള ദൈവ​നി​ഷേ​ധ​ത്തി​നും നീതി​കേ​ടി​നും എതിരെ ദൈവക്രോധം+ സ്വർഗ​ത്തിൽനിന്ന്‌ വെളി​പ്പെ​ടു​ന്നു. 19  കാരണം, ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാൻ കഴിയു​ന്ന​തെ​ല്ലാം അവരുടെ മുന്നിൽ വ്യക്തമാ​യി കിടക്കു​ന്നു. ദൈവം അത്‌ അവർക്കു വ്യക്തമാ​ക്കി​ക്കൊ​ടു​ത്തി​ട്ടു​ണ്ട​ല്ലോ.+ 20  ദൈവത്തിന്റെ അദൃശ്യ​ഗു​ണ​ങ്ങ​ളായ നിത്യശക്തിയും+ ദിവ്യത്വവും+ ലോകാരംഭംമുതൽ* ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളി​ലൂ​ടെ വ്യക്തമാ​യി കാണാ​നും മനസ്സി​ലാ​ക്കാ​നും കഴിയുന്നതുകൊണ്ട്‌+ അവർക്ക്‌ ഒരു ഒഴിക​ഴി​വും പറയാ​നില്ല. 21  അവർക്കു ദൈവത്തെ അറിയാ​മാ​യി​രു​ന്നി​ട്ടും ദൈവ​മെന്ന നിലയിൽ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യോ ദൈവ​ത്തോ​ടു നന്ദി പറയു​ക​യോ ചെയ്‌തില്ല. പകരം അവരുടെ ന്യായ​വാ​ദങ്ങൾ കഴമ്പി​ല്ലാ​ത്ത​തും അവരുടെ മൂഢഹൃ​ദയം ഇരുള​ട​ഞ്ഞ​തും ആയി.+ 22  ബുദ്ധിമാന്മാരെന്ന്‌ അവകാ​ശ​പ്പെ​ട്ടെ​ങ്കി​ലും അവർ വിഡ്‌ഢി​ക​ളാ​യി​പ്പോ​യി. 23  അനശ്വരനായ ദൈവ​ത്തി​ന്റെ മഹത്ത്വത്തെ അവർ നശ്വര​നായ മനുഷ്യ​ന്റെ​യും പക്ഷിയു​ടെ​യും നാൽക്കാ​ലി​യു​ടെ​യും ഇഴജന്തു​വി​ന്റെ​യും രൂപം​പോ​ലെ​യാ​ക്കി.+ 24  അതുകൊണ്ട്‌ ദൈവം അവരെ അവരുടെ ഹൃദയ​ത്തി​ലെ മോഹ​ങ്ങൾക്ക​നു​സ​രിച്ച്‌ അശുദ്ധി​ക്കു വിട്ടു​കൊ​ടു​ത്തു​കൊണ്ട്‌ അവരുടെ ശരീര​ങ്ങളെ അവർതന്നെ അപമാ​നി​ക്കാൻ അനുവ​ദി​ച്ചു. 25  അവർ വ്യാജ​മാ​യ​തി​നു​വേണ്ടി ദൈവ​ത്തി​ന്റെ സത്യം ഉപേക്ഷി​ച്ചു. സ്രഷ്ടാ​വി​നു പകരം സൃഷ്ടിയെ സേവിച്ച്‌ പൂജിച്ചു.* സ്രഷ്ടാ​വോ എന്നെന്നും വാഴ്‌ത്ത​പ്പെ​ടു​ന്നവൻ. ആമേൻ. 26  അതുകൊണ്ടാണ്‌ ദൈവം അവരെ നിന്ദ്യമായ കാമവികാരങ്ങൾക്കു+ വിട്ടു​കൊ​ടു​ത്തത്‌. അവരുടെ സ്‌ത്രീ​കൾ സ്വാഭാ​വി​ക​വേഴ്‌ച വിട്ട്‌ പ്രകൃതിവിരുദ്ധമായതിൽ+ ഏർപ്പെട്ടു. 27  അതുപോലെതന്നെ പുരു​ഷ​ന്മാ​രും, സ്‌ത്രീ​ക​ളു​മാ​യുള്ള സ്വാഭാവികവേഴ്‌ച* വിട്ട്‌ അന്യോ​ന്യം കാമം ജ്വലിച്ച്‌ ആണും ആണും തമ്മിൽ മ്ലേച്ഛമാ​യതു പ്രവർത്തി​ച്ചു.+ അവരുടെ തെറ്റി​നുള്ള ശിക്ഷ അവർ മുഴു​വ​നാ​യി ഏറ്റുവാ​ങ്ങി.+ 28  ദൈവത്തെ അംഗീകരിക്കാൻ* മനസ്സി​ല്ലാ​തി​രുന്ന അവരെ ദൈവാം​ഗീ​കാ​ര​മി​ല്ലാത്ത ഒരു മാനസി​കാ​വ​സ്ഥ​യി​ലേക്കു ദൈവം കയ്യൊ​ഴി​ഞ്ഞു. അങ്ങനെ, ദൈവം അവരെ അവിഹി​ത​മായ കാര്യങ്ങൾ ചെയ്യാൻ വിട്ടു.+ 29  അവർ എല്ലാ തരം അനീതിയും+ ദുഷ്ടത​യും അത്യാഗ്രഹവും*+ വഷളത്ത​വും നിറഞ്ഞ​വ​രാണ്‌. അസൂയ,+ കൊല​പാ​തകം,+ ശണ്‌ഠ, വഞ്ചന,+ ദ്രോഹചിന്ത+ എന്നിവ​യിൽ മുഴുകി ജീവി​ക്കു​ന്നവർ. അവർ കുശുകുശുപ്പുകാരും* 30  ഏഷണി പറയുന്നവരും+ ദൈവത്തെ വെറു​ക്കു​ന്ന​വ​രും ധിക്കാ​രി​ക​ളും ധാർഷ്ട്യ​ക്കാ​രും വീമ്പി​ള​ക്കു​ന്ന​വ​രും കുടി​ല​പ​ദ്ധ​തി​കൾ മനയു​ന്ന​വ​രും മാതാ​പി​താ​ക്കളെ അനുസരിക്കാത്തവരും+ 31  വകതിരിവില്ലാത്തവരും*+ വാക്കു പാലി​ക്കാ​ത്ത​വ​രും സഹജസ്‌നേ​ഹ​മി​ല്ലാ​ത്ത​വ​രും കരുണ​യി​ല്ലാ​ത്ത​വ​രും ആണ്‌. 32  ഇങ്ങനെയൊക്കെ പ്രവർത്തി​ക്കു​ന്നവർ മരണയോഗ്യരാണെന്ന+ നീതി​യുള്ള ദൈവ​ക​ല്‌പന നന്നായി അറിയാ​മാ​യി​രു​ന്നി​ട്ടും അവർ വീണ്ടും​വീ​ണ്ടും ഇക്കാര്യ​ങ്ങൾ ചെയ്യു​ക​യും മറ്റുള്ളവർ അതു ചെയ്യു​മ്പോൾ ശരി​വെ​ക്കു​ക​യും ചെയ്യുന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “വിത്തിൽനി​ന്ന്‌.”
അക്ഷ. “എന്റെ ആത്മാ​വോ​ടെ.”
അഥവാ “ദൈവ​ത്തി​നു വിശു​ദ്ധ​സേ​വനം ചെയ്യു​ന്നോ.”
അഥവാ “ഗ്രീക്കു​കാ​ര​ല്ലാ​ത്ത​വ​രെ​ന്നോ.” അക്ഷ. “ബർബര​ന്മാ​രെ​ന്നോ.”
അക്ഷ. “ലോക​സൃ​ഷ്ടി​മു​തൽ.”
അഥവാ “ആരാധി​ച്ചു.”
അഥവാ “സ്വാഭാ​വി​ക​ലൈം​ഗി​ക​ബന്ധം.”
അഥവാ “ദൈവ​ത്തെ​ക്കു​റി​ച്ച്‌ സൂക്ഷ്‌മ​മാ​യി അറിയാൻ.”
അഥവാ “പരകാ​ര്യ​ങ്ങൾ പറഞ്ഞു​പ​ര​ത്തു​ന്ന​വ​രും.”
അഥവാ “അർഹി​ക്കാ​ത്ത​തി​നോ​ടുള്ള മോഹ​വും.”
അഥവാ “ഗ്രഹണ​ശ​ക്തി​യി​ല്ലാ​ത്ത​വ​രും.”