റോമി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 11:1-36

  • ഇസ്രാ​യേ​ല്യ​രെ പാടേ തള്ളിക്ക​ള​യു​ന്നില്ല (1-16)

  • ഒലിവ്‌ മരത്തിന്റെ ദൃഷ്ടാന്തം (17-32)

  • ദൈവ​ത്തി​ന്റെ അപാര​ജ്ഞാ​നം (33-36)

11  അങ്ങനെ​യെ​ങ്കിൽ, ദൈവം തന്റെ ജനത്തെ പാടേ തള്ളിക്ക​ള​ഞ്ഞെ​ന്നാ​ണോ?+ ഒരിക്ക​ലു​മല്ല. കാരണം, ഞാനും ഒരു ഇസ്രാ​യേ​ല്യ​നാണ്‌. അബ്രാ​ഹാ​മി​ന്റെ സന്തതിയും* ബന്യാ​മീൻ ഗോ​ത്ര​ത്തിൽനി​ന്നു​ള്ള​വ​നും. 2  താൻ ആദ്യം അംഗീ​കാ​രം കൊടുത്ത ആ ജനത്തെ ദൈവം തള്ളിക്ക​ള​ഞ്ഞില്ല.+ ഏലിയ ഇസ്രാ​യേ​ലിന്‌ എതിരെ ദൈവ​ത്തോട്‌ അപേക്ഷി​ച്ച​തി​നെ​പ്പറ്റി തിരു​വെ​ഴു​ത്തിൽ പറയു​ന്നതു നിങ്ങൾക്ക്‌ അറിയി​ല്ലേ? 3  “യഹോവേ,* അവർ അങ്ങയുടെ പ്രവാ​ച​ക​ന്മാ​രെ കൊന്നു, അങ്ങയുടെ യാഗപീ​ഠങ്ങൾ ഇടിച്ചു​ക​ളഞ്ഞു. ഞാൻ മാത്രമേ ബാക്കി​യു​ള്ളൂ. ഇപ്പോൾ ഇതാ, അവർ എന്റെയും ജീവ​നെ​ടു​ക്കാൻ നോക്കു​ന്നു”+ എന്ന്‌ ഏലിയ പറഞ്ഞ​പ്പോൾ 4  ദൈവം എന്തു മറുപ​ടി​യാ​ണു കൊടു​ത്തത്‌? “ബാലിനു മുമ്പാകെ മുട്ടു​കു​ത്താ​തെ എന്റെ പക്ഷത്ത്‌ നിൽക്കുന്ന 7,000 പേർ ഇനിയും ബാക്കി​യുണ്ട്‌”+ എന്നല്ലേ? 5  അതുപോലെതന്നെ ഇക്കാല​ത്തും അനർഹ​ദ​യ​യാൽ തിര​ഞ്ഞെ​ടുത്ത ഒരു ശേഷി​പ്പുണ്ട്‌.+ 6  തിരഞ്ഞെടുത്തത്‌ അനർഹദയയാലാണെങ്കിൽ+ അതിന്റെ അർഥം തിര​ഞ്ഞെ​ടു​പ്പി​ന്റെ അടിസ്ഥാ​നം മേലാൽ പ്രവൃ​ത്തി​ക​ള​ല്ലെ​ന്നാണ്‌.+ പ്രവൃ​ത്തി​ക​ളാണ്‌ അടിസ്ഥാ​ന​മെ​ങ്കിൽ അനർഹദയ പിന്നെ അനർഹ​ദ​യയല്ല. 7  പിന്നെ എന്തുണ്ടാ​യി? ഇസ്രാ​യേൽ താത്‌പ​ര്യ​ത്തോ​ടെ തേടു​ന്നത്‌ അവർക്കു കിട്ടാ​തെ​പോ​യി. തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വർക്കാണ്‌ അതു കിട്ടി​യത്‌.+ ബാക്കി​യു​ള്ള​വ​രോ തിരു​വെ​ഴു​ത്തു​കൾ പറയു​ന്ന​തു​പോ​ലെ മനസ്സു തഴമ്പി​ച്ച​വ​രാ​യി.+ 8  “ദൈവം അവർക്ക്‌ ഇന്നോളം ഗാഢനിദ്രയും+ കാണാത്ത കണ്ണുക​ളും കേൾക്കാത്ത ചെവി​ക​ളും നൽകി​യി​രി​ക്കു​ന്നു”+ എന്ന്‌ എഴുതി​യി​രി​ക്കു​ന്ന​തു​പോ​ലെ​യാ​യി അവരുടെ അവസ്ഥ. 9  കൂടാതെ, ദാവീ​ദും ഇങ്ങനെ പറഞ്ഞു: “അവരുടെ മേശ അവർക്ക്‌ ഒരു കുടു​ക്കും കെണി​യും ഇടറി​വീ​ഴാൻ ഇടയാ​ക്കുന്ന ഒരു തടസ്സവും ശിക്ഷയും ആകട്ടെ. 10  കാണാൻ പറ്റാത്ത വിധം അവരുടെ കണ്ണുകൾ ഇരുണ്ടു​പോ​കട്ടെ. അവരുടെ മുതുക്‌ എപ്പോ​ഴും കുനി​ഞ്ഞി​രി​ക്കട്ടെ.”+ 11  എന്നാൽ ഞാൻ ചോദി​ക്കു​ന്നു: ഇടറി​പ്പോയ അവർ നിലം​പറ്റെ വീണു​പോ​യോ? ഒരിക്ക​ലു​മില്ല! അവരുടെ തെറ്റായ കാൽവെപ്പു കാരണം ജനതകൾക്കു രക്ഷ ലഭിച്ചു. അത്‌ അവരിൽ അസൂയ ഉണർത്തി.+ 12  അവരുടെ തെറ്റായ കാൽവെപ്പു ലോക​ത്തി​നു സമൃദ്ധ​മായ അനു​ഗ്ര​ഹ​ങ്ങ​ളും അവരുടെ കുറവ്‌ ജനതകൾക്കു സമൃദ്ധ​മായ അനു​ഗ്ര​ഹ​ങ്ങ​ളും നൽകു​മെ​ങ്കിൽ,+ അവരുടെ എണ്ണം തികയു​മ്പോൾ ആ അനു​ഗ്ര​ഹങ്ങൾ എത്രയ​ധി​ക​മാ​യി​രി​ക്കും! 13  ഇനി, ജനതക​ളിൽപ്പെട്ട നിങ്ങ​ളോ​ടാ​ണു ഞാൻ സംസാ​രി​ക്കാൻപോ​കു​ന്നത്‌. ജനതക​ളു​ടെ അപ്പോസ്‌തലൻ+ എന്ന നിലയിൽ ഞാൻ എന്റെ ശുശ്രൂ​ഷയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു.+ 14  അതിലൂടെ, എന്റെ സ്വന്തം ജനത്തിൽപ്പെ​ട്ട​വ​രിൽ എങ്ങനെ​യെ​ങ്കി​ലും അസൂയ ഉണ്ടാക്കി അവരിൽ ചില​രെ​യെ​ങ്കി​ലും രക്ഷിക്കാ​നാ​ണു ഞാൻ നോക്കു​ന്നത്‌. 15  ദൈവം അവരെ തള്ളിക്കളഞ്ഞപ്പോൾ+ ലോക​ത്തി​നു ദൈവ​വു​മാ​യി അനുര​ഞ്‌ജ​ന​പ്പെ​ടാൻ അവസരം കിട്ടി​യെ​ങ്കിൽ ദൈവം അവരെ സ്വീക​രി​ക്കു​മ്പോ​ഴോ? മരിച്ച​വ​രായ അവർക്ക്‌ അപ്പോൾ ഉറപ്പാ​യും ജീവൻ കിട്ടും. 16  കുഴച്ച മാവിൽനി​ന്ന്‌ ആദ്യഫ​ല​മാ​യി അർപ്പി​ക്കുന്ന അൽപ്പം മാവ്‌ വിശു​ദ്ധ​മാ​ണെ​ങ്കിൽ ആ മാവ്‌ മുഴു​വ​നും വിശു​ദ്ധ​മാ​യി​രി​ക്കും. വേരു വിശു​ദ്ധ​മെ​ങ്കിൽ കൊമ്പു​ക​ളും വിശു​ദ്ധ​മാണ്‌. 17  എന്നാൽ കൊമ്പു​ക​ളിൽ ചിലതു മുറി​ച്ചു​മാ​റ്റി. എന്നിട്ട്‌ നീ കാട്ടൊ​ലി​വാ​യി​രു​ന്നി​ട്ടും നിന്നെ ആ സ്ഥാനത്ത്‌ ഒട്ടിച്ചു​ചേർത്തു. അങ്ങനെ നിനക്കും മറ്റു കൊമ്പു​ക​ളോ​ടൊ​പ്പം ഒലിവി​ന്റെ വേരിൽനി​ന്ന്‌ പോഷണം കിട്ടി. 18  എന്നുവെച്ച്‌ മറ്റു കൊമ്പു​ക​ളോ​ടു നീ ഗർവം കാണി​ക്ക​രുത്‌.*+ ഗർവം കാണി​ക്കു​ന്നെ​ങ്കിൽ ഒരു കാര്യം ഓർക്കുക: നീ വേരി​നെയല്ല, വേരു നിന്നെ​യാ​ണു താങ്ങു​ന്നത്‌. 19  “എന്നെ ഒട്ടിച്ചു​ചേർക്കാൻവേണ്ടി കൊമ്പു​കൾ മുറി​ച്ചു​ക​ളഞ്ഞു”+ എന്നു നീ പറഞ്ഞേ​ക്കാം. 20  ശരിയാണ്‌, കൊമ്പു​കൾ മുറി​ച്ചു​ക​ളഞ്ഞു.+ പക്ഷേ അത്‌ അവരുടെ വിശ്വാ​സ​മി​ല്ലാ​യ്‌മ​കൊ​ണ്ടാണ്‌. എന്നാൽ നീ നിൽക്കു​ന്നതു നിന്റെ വിശ്വാ​സം​കൊ​ണ്ടാണ്‌.+ അഹങ്കരി​ക്കാ​തെ ഭയമു​ള്ള​വ​നാ​യി​രി​ക്കുക. 21  സ്വതവേയുള്ള കൊമ്പു​ക​ളോ​ടു ദൈവം ദാക്ഷി​ണ്യം കാണി​ച്ചില്ല. പിന്നെ നിന്നോ​ടു കാണി​ക്കു​മോ? 22  അതുകൊണ്ട്‌ ദൈവം ദയയുള്ളവനും+ അതേസ​മയം കർക്കശ​ക്കാ​ര​നും ആണെന്ന്‌ ഓർത്തു​കൊ​ള്ളുക. വീണു​പോ​യ​വ​രോ​ടു ദൈവം കർക്കശ​മാ​യി ഇടപെ​ടും.+ എന്നാൽ നീ ദൈവ​ത്തി​ന്റെ ദയയിൽ നിലനിൽക്കു​ന്നെ​ങ്കിൽ നിന്നോ​ടു ദൈവം ദയ കാണി​ക്കും. അല്ലാത്ത​പക്ഷം നിന്നെ​യും മുറി​ച്ചു​മാ​റ്റും. 23  അവരുടെ കാര്യ​ത്തി​ലും അങ്ങനെ​ത​ന്നെ​യാണ്‌. അവർ വിശ്വാ​സ​മി​ല്ലാ​യ്‌മ​യിൽ തുടരാ​തെ വിശ്വാ​സം കാണി​ക്കു​ന്നെ​ങ്കിൽ അവരെ​യും ഒട്ടിച്ചു​ചേർക്കും.+ അവരെ തിരികെ ഒട്ടിച്ചു​ചേർക്കാൻ ദൈവ​ത്തി​നു കഴിയു​മ​ല്ലോ. 24  കാട്ടൊലിവിൽനിന്ന്‌ മുറി​ച്ചെ​ടുത്ത നിന്നെ പ്രകൃ​തി​സ​ഹ​ജ​മ​ല്ലാത്ത രീതി​യിൽ നാട്ടൊ​ലി​വിൽ ഒട്ടിച്ചു​ചേർക്കാ​മെ​ങ്കിൽ സ്വത​വേ​യുള്ള കൊമ്പു​കളെ അവ ഉണ്ടായി​വന്ന തായ്‌മ​ര​ത്തിൽ ഒട്ടിച്ചു​ചേർക്കു​ന്നത്‌ എത്ര എളുപ്പ​മാണ്‌! 25  സഹോദരങ്ങളേ, ഈ പാവനരഹസ്യം+ നിങ്ങൾ അറിയാ​തെ​പോ​ക​രു​തെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു. കാരണം അത്‌ അറിഞ്ഞി​ല്ലെ​ങ്കിൽ നിങ്ങൾ ബുദ്ധി​മാ​ന്മാ​രാ​ണെന്നു നിങ്ങൾക്കു​തന്നെ തോന്നും. ഇതാണ്‌ ആ പാവന​ര​ഹ​സ്യം: ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ എണ്ണം തികയു​ന്ന​തു​വരെ ഇസ്രാ​യേ​ലിൽ കുറെ​പ്പേ​രു​ടെ മനസ്സ്‌ ഒരു പരിധി​വരെ തഴമ്പി​ച്ചു​പോ​യി​രി​ക്കു​ന്നു. 26  അങ്ങനെ, ഇസ്രാ​യേൽ മുഴുവനും+ രക്ഷ നേടും. ഇങ്ങനെ എഴുതി​യി​ട്ടു​ണ്ട​ല്ലോ: “വിമോചകൻ* സീയോ​നിൽനിന്ന്‌ വരും.+ അവൻ യാക്കോ​ബിൽനിന്ന്‌ ഭക്തികെട്ട പ്രവൃ​ത്തി​കൾ നീക്കി​ക്ക​ള​യും. 27  ഞാൻ അവരുടെ പാപങ്ങൾ നീക്കിക്കളയുമ്പോൾ+ ഇതായി​രി​ക്കും അവരു​മാ​യുള്ള എന്റെ ഉടമ്പടി.”+ 28  ശരിയാണ്‌, സന്തോ​ഷ​വാർത്ത തള്ളിക്ക​ള​ഞ്ഞ​തു​കൊണ്ട്‌ അവർ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളാ​യി. അതു നിങ്ങൾക്ക്‌ ഉപകാ​ര​പ്പെട്ടു. എന്നാൽ അവരുടെ പൂർവി​കർക്കു നൽകിയ വാക്കു നിമിത്തം ദൈവം അവരിൽ ചിലരെ സ്‌നേ​ഹി​ത​രാ​യി തിര​ഞ്ഞെ​ടു​ത്തു.+ 29  താൻ നൽകുന്ന സമ്മാന​ങ്ങ​ളെ​ക്കു​റി​ച്ചോ താൻ വിളി​ച്ച​വ​രെ​ക്കു​റി​ച്ചോ ഓർത്ത്‌ ദൈവ​ത്തി​നു പിന്നീടു ഖേദം തോന്നില്ല. 30  ഒരു കാലത്ത്‌ ദൈവത്തെ അനുസ​രി​ക്കാ​തി​രുന്ന നിങ്ങ​ളോട്‌,+ അക്കൂട്ട​രു​ടെ അനുസ​ര​ണ​ക്കേടു കാരണം+ ഇപ്പോൾ കരുണ കാണി​ച്ചി​രി​ക്കു​ന്നു.+ 31  അവരുടെ അനുസ​ര​ണ​ക്കേടു കാരണം നിങ്ങ​ളോ​ടു കരുണ കാണിച്ച സ്ഥിതിക്ക്‌ ഇപ്പോൾ അവർക്കും കരുണ ലഭിക്കും. 32  അങ്ങനെ എല്ലാവ​രോ​ടും കരുണ കാണിക്കാൻ+ കഴി​യേ​ണ്ട​തി​നു ദൈവം എല്ലാവ​രെ​യും അനുസ​ര​ണ​ക്കേ​ടി​ന്റെ തടവറ​യി​ലാ​ക്കി.+ 33  ഹോ, ദൈവ​ത്തി​ന്റെ ധനവും ജ്ഞാനവും അറിവും എത്ര അപാരം! ദൈവ​ത്തി​ന്റെ വിധികൾ പരി​ശോ​ധി​ച്ച​റി​യുക തികച്ചും അസാധ്യം! ദൈവ​ത്തി​ന്റെ വഴികൾ ഒരിക്ക​ലും അന്വേ​ഷിച്ച്‌ കണ്ടുപി​ടി​ക്കാൻ പറ്റാത്തവ! 34  അല്ല, “യഹോവയുടെ* മനസ്സ്‌ അറിഞ്ഞ ആരെങ്കി​ലു​മു​ണ്ടോ? ദൈവ​ത്തി​ന്റെ ഉപദേ​ഷ്ടാ​വാ​കാൻ ആർക്കെ​ങ്കി​ലും കഴിയു​മോ?”+ 35  അല്ലെങ്കിൽ “തിരി​ച്ചു​ത​ര​ണ​മെന്ന്‌ ആവശ്യ​പ്പെ​ടാൻ, ദൈവ​ത്തിന്‌ അങ്ങോട്ട്‌ വല്ലതും കൊടുത്ത ആരെങ്കി​ലു​മു​ണ്ടോ?”+ 36  കാരണം എല്ലാം ദൈവ​ത്തിൽനി​ന്നു​ള്ള​തും ദൈവ​ത്താ​ലു​ള്ള​തും ദൈവ​ത്തി​നു​വേ​ണ്ടി​യു​ള്ള​തും ആണ്‌. ദൈവ​ത്തിന്‌ എന്നും മഹത്ത്വം. ആമേൻ.

അടിക്കുറിപ്പുകള്‍

അക്ഷ. “വിത്തും.”
അനു. എ5 കാണുക.
അഥവാ “നീ പൊങ്ങച്ചം പറയരു​ത്‌.”
അഥവാ “രക്ഷകൻ.”
അനു. എ5 കാണുക.