റോമി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 4:1-25

  • അബ്രാ​ഹാ​മി​നെ വിശ്വാ​സ​ത്താൽ നീതി​മാ​നാ​യി പ്രഖ്യാ​പി​ച്ചു (1-12)

    • അബ്രാ​ഹാം—വിശ്വാ​സ​മു​ള്ള​വ​രു​ടെ പിതാവ്‌ (11)

  • വിശ്വാ​സ​ത്തി​ലൂ​ടെ ലഭിച്ച വാഗ്‌ദാ​നം (13-25)

4  അങ്ങനെ​യെ​ങ്കിൽ, നമ്മുടെ പൂർവി​ക​നായ അബ്രാ​ഹാം ജഡപ്രകാരം* എന്തു നേടി? 2  അബ്രാഹാമിനെ നീതി​മാ​നാ​യി പ്രഖ്യാ​പി​ച്ചതു പ്രവൃ​ത്തി​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ലാ​ണെ​ങ്കിൽ അബ്രാ​ഹാ​മിന്‌ അഭിമാ​നി​ക്കാൻ വകയുണ്ട്‌. എന്നാൽ ദൈവ​സ​ന്നി​ധി​യിൽ അഭിമാ​നി​ക്കാൻ വകയില്ല. 3  തിരുവെഴുത്ത്‌ എന്തു പറയുന്നു? “അബ്രാ​ഹാം യഹോവയിൽ* വിശ്വ​സി​ച്ചു. അതു​കൊണ്ട്‌ അബ്രാ​ഹാ​മി​നെ നീതി​മാ​നാ​യി കണക്കാക്കി”+ എന്നല്ലേ? 4  ജോലി ചെയ്യു​ന്ന​യാൾക്കു കൊടു​ക്കുന്ന കൂലിയെ ഒരു ഔദാര്യമായി* ആരും കണക്കാ​ക്കില്ല. അത്‌ അയാൾക്ക്‌ അവകാ​ശ​പ്പെ​ട്ട​താണ്‌. 5  എന്നാൽ ഒരാൾ ഒന്നും ചെയ്യു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും അഭക്തരെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്കുന്ന ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നെ​ങ്കിൽ അയാളു​ടെ വിശ്വാ​സം നീതി​യാ​യി കണക്കി​ടും.+ 6  പ്രവൃത്തികൾ നോക്കാ​തെ​തന്നെ ദൈവം നീതി​മാ​നാ​യി കണക്കാ​ക്കുന്ന മനുഷ്യ​ന്റെ സന്തോ​ഷ​ത്തെ​പ്പറ്റി ദാവീ​ദും ഇങ്ങനെ പറയുന്നു: 7  “ധിക്കാരം* ക്ഷമിച്ചും പാപം മറച്ചും* കിട്ടി​യവർ സന്തുഷ്ടർ. 8  യഹോവ* പാപം കണക്കി​ലെ​ടു​ക്കാത്ത മനുഷ്യൻ സന്തുഷ്ടൻ.”+ 9  ഈ സന്തോഷം പരിച്ഛേദനയേറ്റവർക്കു* മാത്ര​മു​ള്ള​താ​ണോ, അതോ പരി​ച്ഛേ​ദ​ന​യേൽക്കാത്ത അഗ്രചർമി​കൾക്കും കൂടെ​യു​ള്ള​തോ?+ “അബ്രാ​ഹാ​മി​ന്റെ വിശ്വാ​സം കാരണം അബ്രാ​ഹാ​മി​നെ നീതി​മാ​നാ​യി കണക്കാക്കി”+ എന്നു നമ്മൾ പറയു​ന്നു​ണ്ട​ല്ലോ. 10  അങ്ങനെയെങ്കിൽ, എപ്പോ​ഴാണ്‌ അതു കണക്കി​ട്ടത്‌? പരി​ച്ഛേ​ദ​ന​യേ​റ്റ​ശേ​ഷ​മോ, അതിനു മുമ്പോ? പരി​ച്ഛേ​ദ​ന​യേ​റ്റ​ശേ​ഷമല്ല, അതിനു മുമ്പു​ത​ന്നെ​യാണ്‌. 11  പരിച്ഛേദനയേൽക്കുന്നതിനു മുമ്പു​തന്നെ വിശ്വാ​സ​ത്താൽ നീതീ​ക​രി​ക്ക​പ്പെട്ടു എന്നതിന്റെ മുദ്രയായി* അബ്രാ​ഹാ​മി​നു പരി​ച്ഛേ​ദ​ന​യെന്ന അടയാളം+ ലഭിച്ചു. അങ്ങനെ, അഗ്രചർമി​ക​ളാ​യി​രി​ക്കെ വിശ്വാ​സ​ത്താൽ നീതീ​ക​രി​ക്ക​പ്പെട്ട സകലർക്കും അബ്രാ​ഹാം പിതാ​വാ​യി.+ 12  പരിച്ഛേദനയേറ്റവർക്കും അബ്രാ​ഹാം പിതാ​വാ​യി. അതെ, പരി​ച്ഛേ​ദ​ന​യേ​റ്റ​വർക്കും അഗ്രചർമി​യാ​യി​രി​ക്കെ നമ്മുടെ പിതാ​വായ അബ്രാ​ഹാ​മി​നു​ണ്ടാ​യി​രുന്ന വിശ്വാ​സ​ത്തി​ന്റെ അതേ മാതൃക ചിട്ട​യോ​ടെ പിൻപ​റ്റു​ന്ന​വർക്കും അബ്രാ​ഹാം പിതാ​വാ​യി.+ 13  ഒരു ലോകത്തിന്റെ* അവകാ​ശി​യാ​കു​മെന്ന വാഗ്‌ദാ​നം അബ്രാ​ഹാ​മി​നും സന്തതിക്കും* ലഭിച്ചതു+ നിയമ​ത്തി​ലൂ​ടെയല്ല, വിശ്വാ​സ​ത്താ​ലുള്ള നീതി​യി​ലൂ​ടെ​യാണ്‌.+ 14  നിയമം പാലി​ക്കു​ന്ന​വ​രാണ്‌ അവകാ​ശി​ക​ളെ​ങ്കിൽ വിശ്വാ​സം​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മി​ല്ലെ​ന്നും വാഗ്‌ദാ​ന​ത്തി​നു വിലയി​ല്ലെ​ന്നും വരും. 15  വാസ്‌തവത്തിൽ, നിയമം ക്രോ​ധ​ത്തി​നു വഴി​തെ​ളി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌.+ കാരണം നിയമ​മി​ല്ലെ​ങ്കിൽ ലംഘന​വു​മില്ല.+ 16  അതുകൊണ്ടാണ്‌ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ വാഗ്‌ദാ​നം നൽകി​യത്‌. ദൈവ​ത്തിന്‌ അനർഹദയ തോന്നിയിട്ടാണു+ വാഗ്‌ദാ​നം നൽകി​യത്‌ എന്ന്‌ അതിലൂ​ടെ വ്യക്തമാ​കു​ന്നു. വാഗ്‌ദാ​നം നിറ​വേ​റു​മെന്ന്‌ അബ്രാ​ഹാ​മി​ന്റെ സന്തതികൾക്കെല്ലാം*+ ഉറപ്പു തോന്നാ​നാ​ണു ദൈവം അങ്ങനെ ചെയ്‌തത്‌. അതിൽ നിയമം പാലി​ക്കു​ന്നവർ മാത്രമല്ല നമ്മു​ടെ​യെ​ല്ലാം പിതാ​വായ അബ്രാ​ഹാ​മി​ന്റേ​തു​പോ​ലുള്ള വിശ്വാ​സ​മുള്ള മറ്റുള്ള​വ​രും ഉൾപ്പെ​ടു​ന്നു.+ 17  (“ഞാൻ നിന്നെ അനേകം ജനതക​ളു​ടെ പിതാ​വാ​ക്കി​യി​രി​ക്കു​ന്നു”+ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.) അബ്രാ​ഹാം വിശ്വ​സിച്ച ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിൽ, അതായത്‌ മരിച്ച​വരെ ജീവി​പ്പി​ക്കു​ക​യും ഇല്ലാത്ത​വയെ ഉള്ളവ​യെ​പ്പോ​ലെ വിളിക്കുകയും* ചെയ്യുന്ന ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിൽ, ഉറപ്പു​ള്ള​താ​യി​രു​ന്നു ഈ വാഗ്‌ദാ​നം. 18  “നിന്റെ സന്തതിയും* ഇതു​പോ​ലെ​യാ​കും”+ എന്ന വാഗ്‌ദാ​ന​ത്തി​നു ചേർച്ച​യിൽ താൻ അനേകം ജനതകൾക്കു പിതാ​വാ​കും എന്ന്‌ അബ്രാ​ഹാം പ്രത്യാ​ശ​യോ​ടെ വിശ്വ​സി​ച്ചു. പ്രതീ​ക്ഷ​യ്‌ക്ക്‌ ഒരു വകയു​മി​ല്ലാ​ഞ്ഞി​ട്ടും അബ്രാ​ഹാം അതു വിശ്വ​സി​ച്ചു. 19  തന്റെ ശരീരം മരിച്ച​തി​നു തുല്യ​മാ​ണെ​ന്നും (കാരണം അപ്പോൾ അബ്രാ​ഹാ​മിന്‌ ഏകദേശം 100 വയസ്സു​ണ്ടാ​യി​രു​ന്നു.)+ സാറയു​ടെ ഗർഭപാ​ത്രം നിർജീവമാണെന്നും*+ അറിയാ​മാ​യി​രു​ന്നി​ട്ടും അബ്രാ​ഹാ​മി​ന്റെ വിശ്വാ​സ​ത്തിന്‌ ഒരു കുറവും വന്നില്ല. 20  ദൈവത്തിന്റെ വാഗ്‌ദാ​നത്തെ അവിശ്വ​സിച്ച്‌ ചഞ്ചല​പ്പെ​ടാ​തെ അബ്രാ​ഹാം വിശ്വാ​സ​ത്താൽ ശക്തി​പ്പെട്ട്‌ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തി. 21  വാഗ്‌ദാനം നിവർത്തി​ക്കാൻ ദൈവം പ്രാപ്‌തനാണെന്ന്‌+ അബ്രാ​ഹാ​മി​നു പൂർണ​ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. 22  അതുകൊണ്ട്‌, “അബ്രാ​ഹാ​മി​നെ നീതി​മാ​നാ​യി കണക്കാക്കി.”+ 23  ‘അത്‌ അബ്രാ​ഹാ​മി​നു കണക്കിട്ടു’ എന്ന്‌ എഴുതി​യി​രി​ക്കു​ന്നത്‌ അബ്രാ​ഹാ​മി​നു​വേണ്ടി മാത്രമല്ല,+ 24  നമുക്കുവേണ്ടിയുമാണ്‌. നമുക്കും അതു കണക്കി​ടും. കാരണം, നമ്മുടെ കർത്താ​വായ യേശു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പിച്ച ദൈവത്തിൽ+ നമ്മളും വിശ്വ​സി​ക്കു​ന്നുണ്ട്‌. 25  നമ്മുടെ അപരാ​ധ​ങ്ങൾക്കു​വേ​ണ്ടി​യാ​ണ​ല്ലോ യേശു​വി​നെ മരണത്തി​ന്‌ ഏൽപ്പി​ച്ചത്‌.+ നമ്മളെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാപിക്കാൻവേണ്ടിയാണല്ലോ+ യേശു​വി​നെ ഉയിർപ്പി​ച്ചത്‌.

അടിക്കുറിപ്പുകള്‍

പദാവലിയിൽ “ജഡം” കാണുക.
അനു. എ5 കാണുക.
അക്ഷ. “അനർഹ​ദ​യ​യാ​യി.”
അഥവാ “നിയമ​ലം​ഘനം.”
അഥവാ “പൊറു​ത്തും.”
അനു. എ5 കാണുക.
പദാവലി കാണുക.
അഥവാ “ഉറപ്പായി.”
അക്ഷ. “വിത്തി​നും.”
അഥവാ “പുതിയ ലോക​ത്തി​ന്റെ.”
അക്ഷ. “എല്ലാ വിത്തി​നും.”
മറ്റൊരു സാധ്യത “അസ്‌തി​ത്വ​ത്തി​ലി​ല്ലാ​ത്ത​വയെ അസ്‌തി​ത്വ​ത്തി​ലേക്കു കൊണ്ടു​വ​രു​ക​യും.”
അക്ഷ. “വിത്തും.”
അഥവാ “സാറ വന്ധ്യയാ​ണെ​ന്നും.”