റോമി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 9:1-33

  • ഇസ്രാ​യേ​ലി​നെ ഓർത്ത്‌ പൗലോ​സ്‌ ദുഃഖി​ക്കു​ന്നു (1-5)

  • അബ്രാ​ഹാ​മി​ന്റെ യഥാർഥ​സ​ന്തതി (6-13)

  • ദൈവ​ത്തി​ന്റെ തിര​ഞ്ഞെ​ടു​പ്പു ചോദ്യം ചെയ്യാ​നാ​കാ​ത്തത്‌ (14-26)

    • ക്രോ​ധ​ത്തിന്‌ അർഹമായ പാത്രങ്ങൾ, കരുണ​യ്‌ക്കു യോഗ്യ​മായ പാത്രങ്ങൾ (22, 23)

  • ചെറി​യൊ​രു ഭാഗം മാത്രമേ രക്ഷപ്പെ​ടു​ക​യു​ള്ളൂ (27-29)

  • ഇസ്രാ​യേൽ ഇടറി​വീ​ണു (30-33)

9  ഞാൻ ക്രിസ്‌തു​വിൽ സത്യമാ​ണു പറയു​ന്നത്‌. ഞാൻ ഈ പറയു​ന്നതു നുണയല്ല. എന്റെകൂ​ടെ എന്റെ മനസ്സാ​ക്ഷി​യും പരിശു​ദ്ധാ​ത്മാ​വിൽ ഇങ്ങനെ സാക്ഷി പറയുന്നു: 2  എന്റെ ഹൃദയ​ത്തിൽ അതിയായ ദുഃഖ​വും അടങ്ങാത്ത വേദന​യും ഉണ്ട്‌. 3  എന്റെ സഹോ​ദ​ര​ങ്ങ​ളും ജഡപ്രകാരം* എന്റെ ബന്ധുക്ക​ളും ആയ ഇസ്രാ​യേ​ല്യർക്കു​വേണ്ടി ക്രിസ്‌തു​വിൽനിന്ന്‌ വേർപെട്ട്‌ ശാപ​ഗ്ര​സ്‌ത​നാ​കാൻപോ​ലും ഞാൻ ഒരുക്ക​മാണ്‌. 4  അവരെയാണല്ലോ പുത്ര​ന്മാ​രാ​യി ദത്തെടു​ത്തത്‌.+ മഹത്ത്വ​വും ഉടമ്പടികളും+ നിയമവും+ വിശുദ്ധസേവനവും+ വാഗ്‌ദാനങ്ങളും+ എല്ലാം അവർക്കു​ള്ള​താ​ണ​ല്ലോ. 5  പൂർവികരും അവരു​ടേ​താണ്‌.+ ജഡപ്ര​കാ​രം ക്രിസ്‌തു ജനിച്ച​തും അവരിൽനി​ന്നാണ്‌.+ സകലത്തി​നും മീതെ​യുള്ള ദൈവം എന്നും വാഴ്‌ത്ത​പ്പെ​ട്ടവൻ. ആമേൻ. 6  എന്നാൽ ദൈവ​ത്തി​ന്റെ വചനം വെറു​തേ​യാ​യി​പ്പോ​യെന്നല്ല ഞാൻ പറയു​ന്നത്‌. കാരണം ഇസ്രാ​യേ​ലി​ന്റെ മക്കളായി ജനിച്ച എല്ലാവ​രും യഥാർഥ​ത്തിൽ “ഇസ്രാ​യേൽ” അല്ല.+ 7  അബ്രാഹാമിന്റെ സന്തതിയായതുകൊണ്ട്‌* മാത്രം അവർ എല്ലാവ​രും മക്കളാ​കു​ന്ന​തു​മില്ല.+ കാരണം, “നിന്റെ സന്തതി* എന്ന്‌ അറിയ​പ്പെ​ടു​ന്നവൻ വരുന്നതു യിസ്‌ഹാ​ക്കി​ലൂ​ടെ​യാ​യി​രി​ക്കും”+ എന്നാണ​ല്ലോ എഴുതി​യി​രി​ക്കു​ന്നത്‌. 8  അതിന്റെ അർഥം, ജഡപ്ര​കാ​ര​മുള്ള മക്കളല്ല യഥാർഥ​ത്തിൽ ദൈവ​ത്തി​ന്റെ മക്കൾ+ എന്നാണ്‌. പകരം, വാഗ്‌ദാ​ന​പ്ര​കാ​ര​മുള്ള മക്കളെയാണു+ സന്തതിയായി* കണക്കാ​ക്കു​ന്നത്‌. 9  ഇതായിരുന്നു വാഗ്‌ദാ​നം: “അടുത്ത വർഷം ഇതേ സമയത്ത്‌ ഞാൻ വരും. സാറയ്‌ക്ക്‌ അപ്പോൾ ഒരു മകൻ ഉണ്ടായി​രി​ക്കും.”+ 10  എന്നാൽ ആ സന്ദർഭ​ത്തിൽ മാത്രമല്ല, നമ്മുടെ പൂർവി​ക​നായ യിസ്‌ഹാ​ക്കിൽനിന്ന്‌ റിബെക്ക ഇരട്ടക്കു​ട്ടി​കളെ ഗർഭം ധരിച്ചപ്പോഴും+ വാഗ്‌ദാ​നം നൽകി​യി​രു​ന്നു. 11  ദൈവോദ്ദേശ്യപ്രകാരമുള്ള തിര​ഞ്ഞെ​ടു​പ്പു പ്രവൃ​ത്തി​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ലല്ല പകരം, വിളി​ക്കു​ന്ന​വന്റെ ഇഷ്ടത്തിന്റെ അടിസ്ഥാ​ന​ത്തി​ലാ​ണെന്നു വരാൻ, കുട്ടികൾ ജനിക്കു​ന്ന​തി​നു മുമ്പു​തന്നെ, അതായത്‌ അവർ എന്തെങ്കി​ലും നല്ലതോ ചീത്തയോ ചെയ്യു​ന്ന​തി​നു മുമ്പു​തന്നെ, 12  “മൂത്തവൻ ഇളയവന്റെ അടിമ​യാ​യി​രി​ക്കും”+ എന്നു റിബെ​ക്ക​യോ​ടു പറഞ്ഞി​രു​ന്നു. 13  “ഞാൻ യാക്കോ​ബി​നെ സ്‌നേ​ഹി​ച്ചു, ഏശാവി​നെ വെറുത്തു”+ എന്നാണ​ല്ലോ എഴുതി​യി​രി​ക്കു​ന്നത്‌. 14  എന്നു കരുതി, ദൈവം നീതി​കെ​ട്ട​വ​നാ​ണെ​ന്നാ​ണോ പറഞ്ഞു​വ​രു​ന്നത്‌? ഒരിക്ക​ലു​മല്ല!+ 15  “എനിക്കു കരുണ കാണി​ക്ക​ണ​മെ​ന്നു​ള്ള​വ​നോ​ടു ഞാൻ കരുണ കാണി​ക്കും, അനുകമ്പ കാണി​ക്ക​ണ​മെ​ന്നു​ള്ള​വ​നോട്‌ അനുകമ്പ കാണി​ക്കും”+ എന്നു ദൈവം മോശ​യോ​ടു പറഞ്ഞല്ലോ. 16  അതുകൊണ്ട്‌ ഒരാളു​ടെ ആഗ്രഹ​മോ പരി​ശ്ര​മ​മോ ഒന്നുമല്ല ഇതിന്റെ അടിസ്ഥാ​നം. പകരം കരുണാ​മ​യ​നായ ദൈവമാണ്‌+ ഈ തിര​ഞ്ഞെ​ടു​പ്പു നടത്തു​ന്നത്‌. 17  കാരണം തിരു​വെ​ഴു​ത്തിൽ, ഫറവോ​നോട്‌ ദൈവം ഇങ്ങനെ പറയു​ന്നുണ്ട്‌: “നിന്നി​ലൂ​ടെ എന്റെ ശക്തി കാണി​ക്കാ​നും ഭൂമി​യി​ലെ​ങ്ങും എന്റെ പേര്‌ പ്രസി​ദ്ധ​മാ​ക്കാ​നും വേണ്ടി മാത്ര​മാ​ണു നിന്നെ ജീവ​നോ​ടെ വെച്ചി​രി​ക്കു​ന്നത്‌.”+ 18  ചുരുക്കിപ്പറഞ്ഞാൽ, ദൈവം തനിക്ക്‌ ഇഷ്ടമു​ള്ള​തു​പോ​ലെ ചില​രോ​ടു കരുണ കാണി​ക്കു​ന്നു, തനിക്ക്‌ ഇഷ്ടമു​ള്ള​തു​പോ​ലെ ചിലരെ കഠിന​ഹൃ​ദ​യ​രാ​കാൻ വിടുന്നു.+ 19  അപ്പോൾ നിങ്ങൾ എന്നോടു ചോദി​ക്കും: “ദൈവ​ത്തി​ന്റെ ഇഷ്ടത്തോ​ട്‌ എതിർത്തു​നിൽക്കാൻ ആർക്കും കഴിയി​ല്ല​ല്ലോ, അങ്ങനെ​യെ​ങ്കിൽ പിന്നെ ദൈവം എന്തിനാ​ണ്‌ ആളുക​ളു​ടെ കുറ്റം കണ്ടുപി​ടി​ക്കു​ന്നത്‌?” 20  പക്ഷേ മനുഷ്യാ, ദൈവത്തെ ചോദ്യം ചെയ്യാൻ നീ ആരാണ്‌?+ വാർത്തു​ണ്ടാ​ക്കിയ ഒരു വസ്‌തു അതിനെ വാർത്ത​യാ​ളോട്‌, “എന്തിനാ​ണ്‌ എന്നെ ഇങ്ങനെ ഉണ്ടാക്കി​യത്‌”+ എന്നു ചോദി​ക്കു​മോ? 21  കുശവന്‌ ഒരേ കളിമ​ണ്ണിൽനി​ന്നു​തന്നെ ഒരു പാത്രം മാന്യ​മായ ഉപയോ​ഗ​ത്തി​നും മറ്റൊന്നു മാന്യ​മ​ല്ലാത്ത ഉപയോ​ഗ​ത്തി​നും വേണ്ടി ഉണ്ടാക്കാൻ അധികാ​ര​മി​ല്ലേ?+ 22  അതുപോലെതന്നെ ദൈവ​വും, തനിക്കു ക്രോധം പ്രകടി​പ്പി​ക്കാ​നും ശക്തി കാണി​ക്കാ​നും ആഗ്രഹ​മു​ണ്ടാ​യി​ട്ടും നാശത്തി​നും ക്രോ​ധ​ത്തി​നും അർഹമായ പാത്ര​ങ്ങളെ വളരെ ക്ഷമയോ​ടെ സഹി​ച്ചെ​ങ്കിൽ അതിൽ എന്താണു കുഴപ്പം? 23  ദൈവം അങ്ങനെ ചെയ്‌തത്‌, താൻ മഹത്ത്വ​ത്തി​നാ​യി മുമ്പു​തന്നെ ഒരുക്കി​യ​തും കരുണ​യ്‌ക്കു യോഗ്യ​മാ​യ​തും ആയ പാത്ര​ങ്ങ​ളു​ടെ മേൽ+ തന്റെ മഹത്ത്വം സമൃദ്ധ​മാ​യി വെളി​പ്പെ​ടു​ത്താ​നാ​ണെ​ങ്കി​ലോ? അതിന്‌ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടോ? 24  ആ പാത്ര​ങ്ങ​ളിൽ നമ്മളെ​ല്ലാം, അതായത്‌ ജൂതന്മാ​രിൽനിന്ന്‌ ദൈവം വിളി​ച്ചവർ മാത്രമല്ല ജനതകളിൽനിന്ന്‌+ ദൈവം വിളി​ച്ച​വ​രും, ഉൾപ്പെ​ടു​ന്നു. 25  ഇതു ദൈവം ഹോ​ശേ​യ​യു​ടെ പുസ്‌ത​ക​ത്തിൽ പറഞ്ഞതി​നു ചേർച്ച​യി​ലാണ്‌: “എന്റെ ജനമല്ലാത്തവരെ+ ഞാൻ ‘എന്റെ ജനം’ എന്നും എനിക്കു പ്രിയ​മി​ല്ലാ​തി​രു​ന്ന​വളെ ‘പ്രിയ​പ്പെ​ട്ടവൾ’+ എന്നും വിളി​ക്കും. 26  ‘നിങ്ങൾ എന്റെ ജനമല്ല’ എന്ന്‌ അവരോ​ടു പറഞ്ഞ സ്ഥലത്തു​വെ​ച്ചു​തന്നെ അവരെ ‘ജീവനുള്ള ദൈവ​ത്തി​ന്റെ പുത്ര​ന്മാർ’+ എന്നു വിളി​ക്കും.” 27  അതു മാത്രമല്ല, ഇസ്രാ​യേ​ലി​നെ​ക്കു​റിച്ച്‌ യശയ്യയും ഇങ്ങനെ വിളി​ച്ചു​പ​റ​യു​ന്നു: “ഇസ്രാ​യേൽമ​ക്ക​ളു​ടെ എണ്ണം കടലിലെ മണൽത്ത​രി​കൾപോ​ലെ​യാ​ണെ​ങ്കി​ലും അതിൽ ചെറി​യൊ​രു ഭാഗത്തി​നു മാത്രമേ രക്ഷ കിട്ടു​ക​യു​ള്ളൂ.+ 28  കാരണം യഹോവ* ഭൂമി​യിൽ ഒരു കണക്കു​തീർപ്പിന്‌ ഒരുങ്ങു​ക​യാണ്‌. അതിവേഗം* ദൈവം അതു പൂർത്തി​യാ​ക്കും.”+ 29  “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ* നമുക്കു​വേണ്ടി ഒരു സന്തതിയെ* ബാക്കി വെച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ നമ്മൾ സൊ​ദോ​മി​നെ​പ്പോ​ലെ​യും നമ്മുടെ അവസ്ഥ ഗൊ​മോ​റ​യു​ടേ​തു​പോ​ലെ​യും ആയേനേ”+ എന്നും യശയ്യ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​ല്ലോ. 30  അതുകൊണ്ട്‌ ഇപ്പോൾ എന്തു പറയാ​നാ​കും? ജനതകൾ നീതി പിൻപ​റ്റാൻ ശ്രമി​ക്കാ​ഞ്ഞി​ട്ടും നീതി​മാ​ന്മാ​രാ​യി.+ അതു വിശ്വാ​സ​ത്താ​ലുള്ള നീതി​യാ​യി​രു​ന്നു.+ 31  എന്നാൽ ഇസ്രാ​യേ​ല്യർ നീതി​യു​ടെ നിയമം പിൻപ​റ്റാൻ ശ്രമി​ച്ചി​ട്ടും ആ ലക്ഷ്യത്തിൽ എത്തിയില്ല. 32  എന്തുകൊണ്ട്‌? കാരണം അവർ വിശ്വാ​സ​ത്തി​ലൂ​ടെയല്ല, പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യാണ്‌ അതു പിൻപ​റ്റാൻ ശ്രമി​ച്ചത്‌. ‘ഇടറി​വീ​ഴാൻ ഇടയാ​ക്കുന്ന കല്ലിൽ’+ തട്ടി അവർ ഇടറി​വീ​ണു. 33  “ഇതാ, ഇടറി​വീ​ഴാൻ ഇടയാ​ക്കുന്ന ഒരു കല്ലും തട്ടിവീ​ഴാൻ ഇടയാ​ക്കുന്ന ഒരു പാറയും ഞാൻ സീയോ​നിൽ സ്ഥാപി​ക്കു​ന്നു.+ എന്നാൽ അതിൽ* വിശ്വാ​സ​മർപ്പി​ക്കു​ന്നവൻ നിരാ​ശ​നാ​കില്ല”+ എന്ന്‌ എഴുതി​യി​രി​ക്കു​ന്ന​തു​പോ​ലെ​തന്നെ അവർക്കു സംഭവി​ച്ചു.

അടിക്കുറിപ്പുകള്‍

പദാവലിയിൽ “ജഡം” കാണുക.
അക്ഷ. “വിത്ത്‌.”
അക്ഷ. “വിത്താ​യ​തു​കൊ​ണ്ട്‌.”
അക്ഷ. “വിത്തായി.”
അഥവാ “സമയത്തി​നു മുമ്പേ.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അക്ഷ. “വിത്ത്‌.”
അഥവാ “അവനിൽ.”