സങ്കീർത്ത​നം 101:1-8

  • ശുദ്ധഹൃ​ദ​യത്തോ​ടെ പ്രവർത്തി​ക്കുന്ന ഒരു ഭരണാ​ധി​പൻ

    • ‘ധാർഷ്ട്യ​മു​ള്ള​വനെ ഞാൻ വെച്ചുപൊ​റു​പ്പി​ക്കില്ല’ (5)

    • “വിശ്വ​സ്‌തരെ ഞാൻ പ്രീതിയോ​ടെ നോക്കും” (6)

ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 101  ഞാൻ അചഞ്ചല​സ്‌നേ​ഹ​ത്തെ​യും നീതി​യെ​യും കുറിച്ച്‌ പാടും. യഹോവേ, അങ്ങയ്‌ക്കു ഞാൻ സ്‌തുതി പാടും.*   ഞാൻ വിവേ​ക​ത്തോ​ടെ, കുറ്റമറ്റ വിധം* പ്രവർത്തി​ക്കും. അങ്ങ്‌ എപ്പോൾ എന്റെ അരികിൽ വരും? ഞാൻ വീട്ടി​നു​ള്ളിൽ നിഷ്‌കളങ്കഹൃദയത്തോടെ* നടക്കും.+   വിലകെട്ടതൊന്നും* ഞാൻ എന്റെ കൺമു​ന്നിൽ വെക്കില്ല. നേർവഴി വിട്ട്‌ നടക്കു​ന്ന​വ​രു​ടെ ചെയ്‌തി​കൾ ഞാൻ വെറു​ക്കു​ന്നു;+അവയുമായി എനിക്ക്‌ ഒരു ബന്ധവു​മില്ല.*   വക്രഹൃദയം എന്നോട്‌ അടുക്കാൻ ഞാൻ സമ്മതി​ക്കില്ല.മോശമായ ഒന്നിലും ഞാൻ ഉൾപ്പെ​ടില്ല.*   സ്വകാര്യമായി അയൽക്കാ​ര​നെ​ക്കു​റിച്ച്‌ പരദൂ​ഷണം പറയുന്നവനെ+ഞാൻ നിശ്ശബ്ദ​നാ​ക്കും.* ധാർഷ്ട്യമുള്ള കണ്ണും ഗർവമുള്ള ഹൃദയ​വും ഉള്ളവനെഞാൻ വെച്ചു​പൊ​റു​പ്പി​ക്കില്ല.   ഭൂമിയിലെ വിശ്വ​സ്‌തരെ ഞാൻ പ്രീതി​യോ​ടെ നോക്കും; അവർ എന്നോ​ടൊ​പ്പം കഴിയും.കുറ്റമറ്റവനായി* നടക്കു​ന്നവൻ എനിക്കു ശുശ്രൂഷ ചെയ്യും.   ഒരു വഞ്ചക​നെ​യും ഞാൻ എന്റെ വീട്ടിൽ താമസി​പ്പി​ക്കില്ല;ഒരു നുണയ​നും എന്റെ കൺവെ​ട്ടത്ത്‌ നിൽക്കില്ല.   രാവിലെതോറും ഞാൻ ഭൂമി​യി​ലെ ദുഷ്ടരെ മുഴുവൻ നിശ്ശബ്ദ​രാ​ക്കും;*പിന്നെ യഹോ​വ​യു​ടെ നഗരത്തിൽ ഒരു ദുഷ്‌പ്ര​വൃ​ത്തി​ക്കാ​ര​നും കാണില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “സംഗീതം ഉതിർക്കും.”
അഥവാ “ധർമനി​ഷ്‌ഠ​യോ​ടെ.”
അഥവാ “ധർമനി​ഷ്‌ഠ​യുള്ള ഹൃദയ​ത്തോ​ടെ.”
അഥവാ “ഗുണമി​ല്ലാ​ത്ത​തൊ​ന്നും.”
അഥവാ “അവ എന്നോടു പറ്റി​ച്ചേ​രില്ല.”
അഥവാ “മോശ​മാ​യ​തൊ​ന്നും ഞാൻ അംഗീ​ക​രി​ക്കില്ല.” അക്ഷ. “മോശ​മാ​യ​തൊ​ന്നും ഞാൻ അറിയില്ല.”
അഥവാ “ഇല്ലാതാ​ക്കും.”
അഥവാ “ധർമനി​ഷ്‌ഠ​യോ​ടെ.”
അഥവാ “ഇല്ലാതാ​ക്കും.”