സങ്കീർത്ത​നം 105:1-45

  • തന്റെ ജനത്തോ​ടുള്ള യഹോ​വ​യു​ടെ വിശ്വ​സ്‌തപ്ര​വൃ​ത്തി​കൾ

    • ദൈവം തന്റെ ഉടമ്പടി ഓർക്കു​ന്നു (8-10)

    • “എന്റെ അഭിഷി​ക്തരെ തൊട്ടുപോ​ക​രുത്‌” (15)

    • അടിമ​യാ​യി​ത്തീർന്ന യോ​സേ​ഫി​നെ ദൈവം ഉപയോ​ഗി​ക്കു​ന്നു (17-22)

    • ഈജി​പ്‌തിൽ ദൈവ​ത്തി​ന്റെ അത്ഭുതങ്ങൾ (23-36)

    • ഇസ്രായേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ടു​ന്നു (37-39)

    • അബ്രാ​ഹാ​മിനോ​ടു ചെയ്‌ത വാഗ്‌ദാ​നം ദൈവം ഓർക്കു​ന്നു (42)

105  യഹോ​വ​യോ​ടു നന്ദി പറയൂ,+ തിരു​നാ​മം വിളി​ച്ച​പേ​ക്ഷി​ക്കൂ,ദൈവത്തിന്റെ പ്രവൃ​ത്തി​കൾ ജനങ്ങൾക്കി​ട​യിൽ പ്രസി​ദ്ധ​മാ​ക്കൂ!+   ദൈവത്തിനു പാട്ടു പാടു​വിൻ, ദൈവത്തെ സ്‌തു​തി​ച്ചു​പാ​ടു​വിൻ,*ദൈവത്തിന്റെ അത്ഭുത​ചെ​യ്‌തി​ക​ളെ​ക്കു​റി​ച്ചെ​ല്ലാം ധ്യാനി​ക്കു​വിൻ.*+   വിശുദ്ധമായ തിരു​നാ​മ​ത്തെ​പ്രതി അഭിമാ​നം​കൊ​ള്ളു​വിൻ.+ യഹോവയെ അന്വേ​ഷി​ക്കു​ന്ന​വ​രു​ടെ ഹൃദയം ആഹ്ലാദി​ക്കട്ടെ.+   യഹോവയെ അന്വേ​ഷി​ക്കു​വിൻ;+ ദൈവ​ത്തി​ന്റെ ശക്തി തേടു​വിൻ. ഇടവിടാതെ ദൈവ​ത്തി​ന്റെ മുഖപ്രസാദം* തേടു​വിൻ.   ദൈവത്തിന്റെ മഹാ​പ്ര​വൃ​ത്തി​ക​ളും അത്ഭുത​ങ്ങ​ളുംദൈവം പ്രസ്‌താ​വിച്ച വിധി​ക​ളും ഓർത്തു​കൊ​ള്ളൂ.+   ദൈവദാസനായ അബ്രാ​ഹാ​മി​ന്റെ സന്തതിയേ,*+യാക്കോബിൻമക്കളേ, ദൈവം തിര​ഞ്ഞെ​ടു​ത്ത​വരേ,നിങ്ങൾ അവ മറന്നു​ക​ള​യ​രുത്‌.+   ഇതു നമ്മുടെ ദൈവ​മായ യഹോ​വ​യാണ്‌.+ ദൈവത്തിന്റെ ന്യായ​വി​ധി​കൾ ഭൂമി മുഴുവൻ നിറഞ്ഞി​രി​ക്കു​ന്നു.+   ദൈവം തന്റെ ഉടമ്പടി എക്കാലവും+തന്റെ വാഗ്‌ദാനം* ആയിരം തലമു​റ​യോ​ള​വും ഓർക്കു​ന്നു.+   അതെ, ദൈവം അബ്രാ​ഹാ​മു​മാ​യി ചെയ്‌ത ഉടമ്പടിയും+യിസ്‌ഹാക്കിനോടു ചെയ്‌ത സത്യവും ഓർക്കു​ന്നു.+ 10  ദൈവം അതു യാക്കോ​ബിന്‌ ഒരു നിയമ​മാ​യുംഇസ്രായേലിന്‌, ദീർഘ​കാ​ല​ത്തേ​ക്കുള്ള ഒരു ഉടമ്പടി​യാ​യും ഉറപ്പിച്ചു. 11  ‘ഞാൻ കനാൻ ദേശം നിങ്ങളു​ടെ അവകാ​ശ​മാ​യി,+നിങ്ങളുടെ ഓഹരി​യാ​യി, തരും’+ എന്നു പറഞ്ഞു​കൊ​ണ്ടു​തന്നെ. 12  അവർ അന്ന്‌ എണ്ണത്തിൽ കുറവാ​യി​രു​ന്നു;+ അതെ, എണ്ണത്തിൽ തീരെ കുറവ്‌.പോരാത്തതിന്‌ അവർ അവിടെ പരദേ​ശി​ക​ളു​മാ​യി​രു​ന്നു.+ 13  അവർ ജനതക​ളിൽനിന്ന്‌ ജനതക​ളി​ലേ​ക്കുംഒരു രാജ്യ​ത്തു​നിന്ന്‌ മറ്റൊരു രാജ്യ​ത്തേ​ക്കും സഞ്ചരിച്ചു.+ 14  അവരെ ദ്രോ​ഹി​ക്കാൻ ദൈവം ആരെയും അനുവ​ദി​ച്ചില്ല.+അവർ കാരണം ദൈവം രാജാ​ക്ക​ന്മാ​രെ ഇങ്ങനെ ശാസിച്ചു:+ 15  “എന്റെ അഭിഷി​ക്തരെ തൊട്ടു​പോ​ക​രുത്‌,എന്റെ പ്രവാ​ച​കരെ ദ്രോ​ഹി​ക്കു​ക​യു​മ​രുത്‌.”+ 16  ദൈവം ദേശത്ത്‌ ക്ഷാമം വരുത്തി,+അവരുടെ അപ്പത്തിന്റെ ശേഖരം നശിപ്പി​ച്ചു.* 17  ദൈവം അവർക്കു മുമ്പേ ഒരു മനുഷ്യ​നെ അയച്ചു,അടിമയായി വിറ്റു​കളഞ്ഞ യോ​സേ​ഫി​നെ.+ 18  അവർ യോ​സേ​ഫി​ന്റെ കാലു​കളെ വിലങ്ങു​കൊണ്ട്‌ ബന്ധിച്ചു,+കഴുത്തിൽ ചങ്ങല അണിയി​ച്ചു. 19  ദൈവം പറഞ്ഞതു സംഭവി​ക്കു​ന്ന​തു​വരെ യോ​സേഫ്‌ അങ്ങനെ കഴിഞ്ഞു;+യഹോവയുടെ വചനമാ​ണു യോ​സേ​ഫി​നെ ശുദ്ധീ​ക​രി​ച്ചത്‌. 20  യോസേഫിനെ മോചി​പ്പി​ക്കാൻ രാജാവ്‌ ആളയച്ചു;+ജനതകളുടെ ഭരണാ​ധി​കാ​രി യോ​സേ​ഫി​നെ സ്വത​ന്ത്ര​നാ​ക്കി; 21  തന്റെ വീട്ടി​ലു​ള്ള​വർക്കു യോ​സേ​ഫി​നെ യജമാ​ന​നാ​ക്കി,സകല വസ്‌തു​വ​ക​കൾക്കും അധിപ​നാ​ക്കി.+ 22  യോസേഫിന്‌ ഇഷ്ടാനു​സ​രണം രാജാ​വി​ന്റെ പ്രഭു​ക്ക​ന്മാ​രു​ടെ മേൽ അധികാ​രം പ്രയോ​ഗി​ക്കാ​മാ​യി​രു​ന്നു;*യോസേഫ്‌ രാജാ​വി​ന്റെ മൂപ്പന്മാർക്കു* ജ്ഞാനം ഉപദേ​ശി​ച്ചു​കൊ​ടു​ത്തു.+ 23  പിന്നീട്‌, ഇസ്രാ​യേൽ ഈജി​പ്‌തി​ലേക്കു വന്നു;+ഹാമിന്റെ ദേശത്ത്‌ യാക്കോ​ബ്‌ ഒരു വിദേ​ശി​യാ​യി താമസി​ച്ചു. 24  ദൈവം തന്റെ ജനത്തെ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​രാ​ക്കി,+അവരെ എതിരാ​ളി​ക​ളെ​ക്കാൾ ശക്തരാക്കി.+ 25  അപ്പോൾ, ആ എതിരാ​ളി​കൾ ദൈവ​ജ​നത്തെ വെറുത്തു,ദൈവദാസർക്കെതിരെ ഗൂഢാ​ലോ​ചന നടത്തി.അതെ, ശത്രു​ക്ക​ളു​ടെ മനസ്സു മാറാൻ ദൈവം അനുവ​ദി​ച്ചു.+ 26  ദൈവം തന്റെ ദാസനായ മോശയെയും+താൻ തിര​ഞ്ഞെ​ടുത്ത അഹരോനെയും+ അയച്ചു. 27  അവർ ദൈവ​ത്തി​ന്റെ അടയാ​ളങ്ങൾ അവർക്കി​ട​യിൽ കാണിച്ചു;ഹാമിന്റെ ദേശത്ത്‌ ദൈവ​ത്തി​ന്റെ അത്ഭുത​ങ്ങ​ളും.+ 28  ദൈവം അന്ധകാരം അയച്ചു, നാടു മുഴുവൻ ഇരുട്ടി​ലാ​യി;+അവർ ദൈവ​ത്തി​ന്റെ വാക്കു​ക​ളോ​ടു മറുത​ലി​ച്ചില്ല. 29  ദൈവം അവരുടെ വെള്ളം രക്തമാക്കിമത്സ്യങ്ങളെ കൊന്നു​ക​ളഞ്ഞു.+ 30  അവരുടെ നാടു തവളകൾകൊ​ണ്ട്‌ നിറഞ്ഞു;+രാജാവിന്റെ മുറി​ക​ളിൽപ്പോ​ലും അവ ഇരച്ചു​ക​യറി. 31  ദേശത്തെ ആക്രമി​ക്കാൻ രക്തം കുടി​ക്കുന്ന ഈച്ചക​ളോ​ടുംനാടു മുഴുവൻ നിറയാൻ കൊതുകുകളോടും* ദൈവം കല്‌പി​ച്ചു.+ 32  ദൈവം അവിടെ മഴയ്‌ക്കു പകരം ആലിപ്പഴം പെയ്യിച്ചു;അവരുടെ ദേശത്ത്‌ മിന്നൽപ്പിണരുകൾ* അയച്ചു.+ 33  അവരുടെ മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും അത്തിമ​ര​ങ്ങ​ളും നശിപ്പി​ച്ചു;അന്നാട്ടിലെ മരങ്ങ​ളെ​ല്ലാം തകർത്തു​ക​ളഞ്ഞു. 34  ദേശത്തെ ആക്രമി​ക്കാൻ വെട്ടു​ക്കി​ളി​ക​ളോട്‌,അസംഖ്യം വെട്ടു​ക്കി​ളി​ക്കു​ഞ്ഞു​ങ്ങ​ളോട്‌, ദൈവം കല്‌പി​ച്ചു.+ 35  നാട്ടിലെ സസ്യജാ​ല​ങ്ങ​ളെ​ല്ലാം അവ വെട്ടി​വി​ഴു​ങ്ങി,ദേശത്തെ വിളവ്‌ തിന്നു​മു​ടി​ച്ചു. 36  പിന്നെ, ദേശത്തെ മൂത്ത ആൺമക്ക​ളെ​യെ​ല്ലാം ദൈവം സംഹരി​ച്ചു,+അവരുടെ പുനരു​ത്‌പാ​ദ​ന​പ്രാ​പ്‌തി​യു​ടെ ആദ്യഫ​ലത്തെ കൊന്നു​ക​ളഞ്ഞു. 37  തന്റെ ജനത്തെ ദൈവം വിടു​വി​ച്ചു; അവർ വെള്ളി​യും സ്വർണ​വും എടുത്തു​കൊ​ണ്ടു​പോ​ന്നു.+ദൈവത്തിന്റെ ഗോ​ത്ര​ങ്ങ​ളിൽ ആരും ഇടറി​വീ​ണില്ല. 38  അവർ പോന്ന​പ്പോൾ ഈജി​പ്‌ത്‌ ആഹ്ലാദി​ച്ചു;കാരണം, ഇസ്രായേല്യരെക്കുറിച്ചുള്ള* ഭീതി അവരുടെ മേൽ വീണി​രു​ന്നു.+ 39  തന്റെ ജനത്തെ മറയ്‌ക്കാൻ ദൈവം ഒരു മേഘം വിരിച്ചു;+ രാത്രിയിൽ വെളി​ച്ച​മേ​കാൻ തീയും.+ 40  അവർ ചോദി​ച്ച​പ്പോൾ കാടപ്പ​ക്ഷി​യെ വരുത്തി;+സ്വർഗത്തിൽനിന്നുള്ള അപ്പം​കൊണ്ട്‌ എന്നും അവരെ തൃപ്‌ത​രാ​ക്കി.+ 41  ദൈവം പാറ പിളർന്നു, വെള്ളം കുതി​ച്ചു​ചാ​ടി;+മരുഭൂമിയിലൂടെ നദിയാ​യി അത്‌ ഒഴുകി.+ 42  തന്റെ ദാസനായ അബ്രാ​ഹാ​മി​നോ​ടു ചെയ്‌ത വിശു​ദ്ധ​വാ​ഗ്‌ദാ​നം ദൈവം ഓർത്തു.+ 43  അങ്ങനെ, ദൈവം തന്റെ ജനത്തെ ആനന്ദ​ഘോ​ഷ​ത്തോ​ടെ വിടു​വി​ച്ചു;+താൻ തിര​ഞ്ഞെ​ടു​ത്ത​വരെ സന്തോ​ഷാ​ര​വ​ങ്ങ​ളോ​ടെ കൊണ്ടു​പോ​ന്നു. 44  ജനതകളുടെ ദേശങ്ങൾ ദൈവം അവർക്കു നൽകി;+മറ്റു ജനതകൾ കഷ്ടപ്പെട്ട്‌ ഉണ്ടാക്കി​യത്‌ അവർ അവകാ​ശ​മാ​ക്കി.+ 45  അവർ ദൈവ​ക​ല്‌പ​നകൾ അനുസരിക്കേണ്ടതിനും+ദിവ്യനിയമങ്ങൾ പാലി​ക്കേ​ണ്ട​തി​നും ദൈവം അതു ചെയ്‌തു.യാഹിനെ സ്‌തു​തി​പ്പിൻ!*

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “സംസാ​രി​ക്കു​വിൻ.”
അഥവാ “ദൈവ​ത്തി​നു സംഗീതം ഉതിർക്കു​വിൻ.”
അഥവാ “സാന്നി​ധ്യം.”
അഥവാ “വംശജരേ.” അക്ഷ. “വിത്തേ.”
അക്ഷ. “താൻ കല്‌പിച്ച വാക്ക്‌.”
അക്ഷ. “അപ്പത്തിന്റെ വടി ഒടിച്ചു.” സാധ്യ​ത​യ​നു​സ​രി​ച്ച്‌, ഇത്‌ അപ്പം സൂക്ഷി​ച്ചു​വെ​ക്കാ​നുള്ള വടിക​ളാ​യി​രി​ക്കാം.
അക്ഷ. “പ്രഭു​ക്ക​ന്മാ​രെ ബന്ധിക്കാ​മാ​യി​രു​ന്നു.”
പദാവലി കാണുക.
ഈജിപ്‌തിൽ സർവസാ​ധാ​ര​ണ​മാ​യി കണ്ടിരുന്ന കൊതു​കി​നെ​പ്പോ​ലുള്ള ഒരു ചെറു​പ്രാ​ണി​യാ​യി​രു​ന്നു ഇത്‌.
അഥവാ “തീജ്വാ​ലകൾ.”
അക്ഷ. “അവരെ​ക്കു​റി​ച്ചുള്ള.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”