സങ്കീർത്ത​നം 108:1-13

  • ശത്രു​ക്ക​ളു​ടെ മേൽ വിജയം നേടാൻ ഒരു പ്രാർഥന

    • മനുഷ്യ​രാ​ലുള്ള രക്ഷകൊ​ണ്ട്‌ ഒരു ഗുണവു​മില്ല (12)

    • “ദൈവ​ത്താൽ ഞങ്ങൾ ശക്തിയാർജി​ക്കും” (13)

ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 108  ദൈവമേ, എന്റെ ഹൃദയം അചഞ്ചല​മാണ്‌. മുഴുദേഹിയോടെ* ഞാൻ പാടും, സംഗീതം ഉതിർക്കും.+   തന്ത്രിവാദ്യമേ, ഉണരൂ! കിന്നരമേ, നീയും ഉണരൂ!+ ഞാൻ പ്രഭാ​തത്തെ വിളി​ച്ചു​ണർത്തും.   യഹോവേ, ജനതക​ളു​ടെ ഇടയിൽ ഞാൻ അങ്ങയെ വാഴ്‌ത്തും;രാഷ്‌ട്രങ്ങളുടെ ഇടയിൽ ഞാൻ അങ്ങയെ പാടി സ്‌തു​തി​ക്കും.*   കാരണം, അങ്ങയുടെ അചഞ്ചല​സ്‌നേഹം വലുതാ​ണ്‌; അത്‌ ആകാശ​ത്തോ​ളം എത്തുന്നു;+അങ്ങയുടെ വിശ്വ​സ്‌ത​ത​യോ വാനം​മു​ട്ടെ ഉയർന്നു​നിൽക്കു​ന്നു.   ദൈവമേ, അങ്ങ്‌ ആകാശ​ത്തെ​ക്കാൾ ഉന്നതനാ​യി​രി​ക്കട്ടെ;അങ്ങയുടെ മഹത്ത്വം മുഴു​ഭൂ​മി​യു​ടെ മേലും ഉണ്ടായി​രി​ക്കട്ടെ.+   അങ്ങയുടെ വല​ങ്കൈ​യാൽ ഞങ്ങളെ രക്ഷിച്ച്‌ എനിക്ക്‌ ഉത്തര​മേ​കേ​ണമേ.+അങ്ങനെ അങ്ങയുടെ പ്രിയ​പ്പെ​ട്ടവർ വിടു​വി​ക്ക​പ്പെ​ടട്ടെ.   ദൈവം തന്റെ വിശുദ്ധിയിൽ* സംസാ​രി​ച്ചി​രി​ക്കു​ന്നു: “ഞാൻ ആഹ്ലാദി​ക്കും; ഞാൻ ശെഖേം+ അവകാ​ശ​മാ​യി നൽകും,ഞാൻ സുക്കോ​ത്ത്‌ താഴ്‌വര അളന്ന്‌ കൊടു​ക്കും.+   ഗിലെയാദ്‌+ എന്റേതാ​ണ്‌, മനശ്ശെ​യും എനിക്കു​ള്ളത്‌;എഫ്രയീം എന്റെ പടത്തൊ​പ്പി;*+യഹൂദ എന്റെ അധികാ​ര​ദണ്ഡ്‌.+   മോവാബ്‌ എനിക്കു കൈ കഴുകാ​നുള്ള പാത്രം.+ ഏദോമിന്റെ മേൽ ഞാൻ എന്റെ ചെരിപ്പ്‌ എറിയും.+ ഫെലിസ്‌ത്യർക്കെതിരെ ഞാൻ ജയഘോ​ഷം മുഴക്കും.”+ 10  കോട്ടമതിലുള്ള നഗരത്തി​ലേക്ക്‌ ആർ എന്നെ കൊണ്ടു​പോ​കും? ഏദോമിലേക്ക്‌ ആർ എന്നെ വഴിന​യി​ക്കും?+ 11  അത്‌ അങ്ങല്ലോ ദൈവമേ. പക്ഷേ, അങ്ങ്‌ ഞങ്ങളെ തള്ളിക്ക​ള​ഞ്ഞി​ല്ലേ?ഞങ്ങളുടെ ദൈവമേ, അങ്ങ്‌ മേലാൽ ഞങ്ങളുടെ സൈന്യ​ത്തോ​ടൊ​പ്പം പോരു​ന്നി​ല്ല​ല്ലോ.+ 12  കഷ്ടതയിൽ ഞങ്ങളെ സഹായി​ക്കേ​ണമേ;+കാരണം, മനുഷ്യ​രാ​ലുള്ള രക്ഷകൊ​ണ്ട്‌ ഒരു ഗുണവു​മില്ല.+ 13  ദൈവത്താൽ ഞങ്ങൾ ശക്തിയാർജി​ക്കും;+ഞങ്ങളുടെ ശത്രു​ക്കളെ ദൈവം ചവിട്ടി​മെ​തി​ക്കും.+

അടിക്കുറിപ്പുകള്‍

അക്ഷ. “എന്റെ മഹത്ത്വം​കൊ​ണ്ടു​പോ​ലും.”
അഥവാ “അങ്ങയ്‌ക്കു സംഗീതം ഉതിർക്കും.”
മറ്റൊരു സാധ്യത “തന്റെ വിശു​ദ്ധ​സ്ഥ​ലത്ത്‌.”
അക്ഷ. “കോട്ട.”