സങ്കീർത്ത​നം 110:1-7

  • മൽക്കീസേദെ​ക്കിനെപ്പോ​ലുള്ള ഒരു രാജാ​വും പുരോ​ഹി​ത​നും

    • ‘ശത്രു​ക്ക​ളു​ടെ ഇടയിൽ ഭരിക്കുക’ (2)

    • സ്വമന​സ്സാ​ലെ വരുന്ന യുവാക്കൾ മഞ്ഞുതു​ള്ളി​കൾപോ​ലെ (3)

ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 110  യഹോവ എന്റെ കർത്താ​വി​നോ​ടു പറഞ്ഞു:“ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ+ എന്റെ വലതു​വ​ശത്ത്‌ ഇരിക്കുക.”+   സീയോനിൽനിന്ന്‌ യഹോവ അങ്ങയുടെ അധികാ​ര​ത്തി​ന്റെ ചെങ്കോൽ നീട്ടി ഇങ്ങനെ പറയും: “ശത്രു​ക്ക​ളു​ടെ ഇടയി​ലേക്കു ചെന്ന്‌ അവരെ കീഴടക്കി മുന്നേറൂ!”+   അങ്ങയുടെ സേനാദിവസത്തിൽ* അങ്ങയുടെ ജനം സ്വമന​സ്സാ​ലെ മുന്നോ​ട്ടു വരും. പുലരിയുടെ ഉദരത്തിൽനി​ന്നുള്ള മഞ്ഞുതു​ള്ളി​കൾപോ​ലെഉജ്ജ്വലവിശുദ്ധി അണിഞ്ഞ യുവാ​ക്ക​ളു​ടെ ഒരു സേന അങ്ങയ്‌ക്കു​ണ്ട്‌!   “നീ എന്നെന്നും മൽക്കീസേദെക്കിനെപ്പോലുള്ള+ പുരോ​ഹി​തൻ!”+ എന്ന്‌ യഹോവ ആണയി​ട്ടി​രി​ക്കു​ന്നു; ദൈവം മനസ്സു മാറ്റില്ല.*   യഹോവ അങ്ങയുടെ വലതു​വ​ശ​ത്തു​ണ്ടാ​യി​രി​ക്കും;+തന്റെ കോപ​ദി​വ​സ​ത്തിൽ ദൈവം രാജാ​ക്ക​ന്മാ​രെ തച്ചുട​യ്‌ക്കും.+   ദൈവം ജനതകൾക്കെതിരെ* ന്യായ​വി​ധി നടപ്പാ​ക്കും,+ദേശം ശവശരീ​ര​ങ്ങൾകൊണ്ട്‌ നിറയും.+ വിസ്‌തൃതമായ ഒരു ദേശത്തിന്റെ* നേതാ​വി​നെ ദൈവം തകർക്കും.   വഴിയരികെയുള്ള അരുവി​യിൽനിന്ന്‌ അദ്ദേഹം* കുടി​ക്കും. പിന്നെ, അദ്ദേഹം തല ഉയർത്തി​നിൽക്കും.

അടിക്കുറിപ്പുകള്‍

അഥവാ “അങ്ങയുടെ സൈന്യം പടയൊ​രു​ക്കം നടത്തുന്ന ദിവസം.”
അഥവാ “ദൈവ​ത്തി​നു ഖേദം തോന്നില്ല.”
അഥവാ “ജനതകൾക്കി​ട​യിൽ.”
അഥവാ “മുഴു​ഭൂ​മി​യു​ടെ​യും.”
ഇത്‌ 1-ാം വാക്യ​ത്തിൽ ‘എന്റെ കർത്താവ്‌’ എന്നു വിളി​ച്ചി​രി​ക്കുന്ന വ്യക്തിയെ കുറി​ക്കു​ന്നു.