സങ്കീർത്ത​നം 118:1-29

  • യഹോ​വ​യു​ടെ വിജയ​ത്തി​നു നന്ദി പറയുന്നു

    • “ഞാൻ യാഹിനെ വിളി​ച്ചപേ​ക്ഷി​ച്ചു; യാഹ്‌ എനിക്ക്‌ ഉത്തര​മേകി” (5)

    • “യഹോവ എന്റെ പക്ഷത്തുണ്ട്‌” (6, 7)

    • തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്ക​ല്ലാ​കും (22)

    • “യഹോ​വ​യു​ടെ നാമത്തിൽ വരുന്നവൻ” (26)

118  യഹോ​വ​യോ​ടു നന്ദി പറയു​വിൻ, ദൈവം നല്ലവന​ല്ലോ;+ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌.   “ദൈവ​ത്തി​ന്റെ അചഞ്ചല​മായ സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌” എന്ന്‌ ഇസ്രായേൽ ഇപ്പോൾ പറയട്ടെ.   “ദൈവ​ത്തി​ന്റെ അചഞ്ചല​മായ സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌” എന്ന്‌ അഹരോൻഗൃഹത്തിലുള്ളവർ ഇപ്പോൾ പറയട്ടെ.   “ദൈവ​ത്തി​ന്റെ അചഞ്ചല​മായ സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌” എന്ന്‌ യഹോവയെ ഭയപ്പെ​ടു​ന്നവർ ഇപ്പോൾ പറയട്ടെ.   എന്റെ കഷ്ടതയിൽ ഞാൻ യാഹിനെ* വിളി​ച്ച​പേ​ക്ഷി​ച്ചു;യാഹ്‌ എനിക്ക്‌ ഉത്തര​മേകി; എന്നെ സുരക്ഷിതസ്ഥാനത്തേക്കു* കൊണ്ടു​വന്നു.+   യഹോവ എന്റെ പക്ഷത്തുണ്ട്‌; ഞാൻ പേടി​ക്കില്ല.+ മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാ​നാ​കും?+   എന്റെ സഹായിയായി* യഹോവ എന്റെ പക്ഷത്തുണ്ട്‌;+എന്നെ വെറു​ക്കു​ന്ന​വ​രു​ടെ വീഴ്‌ച ഞാൻ കാണും.+   മനുഷ്യരെ ആശ്രയി​ക്കു​ന്ന​തി​നെ​ക്കാൾയഹോവയെ അഭയമാ​ക്കു​ന്നതു നല്ലത്‌.+   പ്രഭുക്കന്മാരെ ആശ്രയി​ക്കു​ന്ന​തി​നെ​ക്കാൾയഹോവയെ അഭയമാ​ക്കു​ന്നതു നല്ലത്‌.+ 10  ജനതകൾ ഒന്നടങ്കം എന്നെ ചുറ്റി​വ​ളഞ്ഞു,എന്നാൽ, യഹോ​വ​യു​ടെ നാമത്തിൽഞാൻ അവരെ​യെ​ല്ലാം തുരത്തി​യോ​ടി​ച്ചു.+ 11  അവർ എന്നെ വളഞ്ഞു; അതെ, നാലു വശത്തു​നി​ന്നും വളഞ്ഞു,എന്നാൽ, യഹോ​വ​യു​ടെ നാമത്തിൽഞാൻ അവരെ​യെ​ല്ലാം തുരത്തി​യോ​ടി​ച്ചു. 12  തേനീച്ച പൊതി​യും​പോ​ലെ അവർ എന്നെ വളഞ്ഞു,പക്ഷേ, മുൾപ്പ​ടർപ്പി​ലെ തീ അണയ്‌ക്കും​പോ​ലെ അവരെ പെട്ടെന്ന്‌ അണച്ചു​ക​ളഞ്ഞു. യഹോവയുടെ നാമത്തിൽ ഞാൻ അവരെ​യെ​ല്ലാം തുരത്തി.+ 13  എന്നെ വീഴ്‌ത്താൻ അവർ* ആഞ്ഞ്‌ തള്ളി;എന്നാൽ യഹോവ എന്നെ സഹായി​ച്ചു. 14  യാഹ്‌ എന്റെ സങ്കേത​വും ബലവും;ദൈവം എന്റെ രക്ഷയാ​യി​രി​ക്കു​ന്നു.+ 15  നീതിമാന്മാരുടെ കൂടാ​ര​ങ്ങ​ളിൽസന്തോഷാരവവും രക്ഷയുടെ* ആർപ്പു​വി​ളി​യും മുഴങ്ങു​ന്നു. യഹോവയുടെ വലങ്കൈ ശക്തി തെളി​യി​ക്കു​ന്നു.+ 16  യഹോവയുടെ വലങ്കൈ ഉന്നതമാ​യി​രി​ക്കു​ന്നു;യഹോവയുടെ വലങ്കൈ ശക്തി തെളി​യി​ക്കു​ന്നു.+ 17  ഇല്ല, ഞാൻ മരിക്കില്ല;യാഹിന്റെ പ്രവൃ​ത്തി​കൾ വർണി​ക്കാൻ ഞാൻ ജീവി​ച്ചി​രി​ക്കും.+ 18  യാഹ്‌ എനിക്കു നല്ല ശിക്ഷണം നൽകി;+എങ്കിലും എന്നെ മരണത്തി​നു വിട്ടു​കൊ​ടു​ത്തില്ല.+ 19  എനിക്കായി നീതി​ക​വാ​ടങ്ങൾ തുറന്നു​ത​രേ​ണമേ;+അകത്ത്‌ പ്രവേ​ശിച്ച്‌ ഞാൻ യാഹിനെ സ്‌തു​തി​ക്കും. 20  ഇത്‌ യഹോ​വ​യു​ടെ കവാടം. നീതിമാൻ അതിലൂ​ടെ പ്രവേ​ശി​ക്കും.+ 21  ഞാൻ അങ്ങയെ സ്‌തു​തി​ക്കും;അങ്ങ്‌ എനിക്ക്‌ ഉത്തരം തന്നല്ലോ,+ എന്നെ രക്ഷിച്ച​ല്ലോ. 22  പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല്‌മുഖ്യ മൂലക്ക​ല്ലാ​യി​ത്തീർന്നി​രി​ക്കു​ന്നു.*+ 23  ഇതിനു പിന്നിൽ യഹോ​വ​യാണ്‌;+നമുക്ക്‌ ഇതൊരു അതിശ​യം​തന്നെ.+ 24  ഇത്‌ യഹോവ ഒരുക്കിയ ദിവസം;നമുക്ക്‌ ആനന്ദി​ച്ചു​ല്ല​സി​ക്കാ​നുള്ള ദിവസം. 25  യഹോവേ, ദയവു​ചെ​യ്‌ത്‌ ഞങ്ങളെ രക്ഷിച്ചാ​ലും! ഞങ്ങൾ യാചി​ക്കു​ക​യാണ്‌. യഹോവേ, ദയവു​ചെ​യ്‌ത്‌ ഞങ്ങൾക്കു വിജയം തരേണമേ. 26  യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗൃ​ഹീ​തൻ;+യഹോവയുടെ ഭവനത്തിൽനി​ന്ന്‌ ഞങ്ങൾ നിങ്ങളെ അനു​ഗ്ര​ഹി​ക്കു​ന്നു. 27  യഹോവയാണു ദൈവം,നമുക്കു വെളിച്ചം തരുന്ന ദൈവം.+ മരച്ചില്ലകൾ കൈയിൽ ഏന്തി ഉത്സവ​ഘോ​ഷ​യാ​ത്ര​യിൽ പങ്കെടു​ക്കു​വിൻ!+യാഗപീഠത്തിന്റെ കൊമ്പു​കൾവരെ ചെല്ലു​വിൻ!+ 28  അങ്ങ്‌ എന്റെ ദൈവം; ഞാൻ അങ്ങയെ സ്‌തു​തി​ക്കും;എന്റെ ദൈവമേ, ഞാൻ അങ്ങയെ പുകഴ്‌ത്തും.+ 29  യഹോവയോടു നന്ദി പറയു​വിൻ,+ ദൈവം നല്ലവന​ല്ലോ;ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌.+

അടിക്കുറിപ്പുകള്‍

യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”
അഥവാ “വിശാ​ല​മായ ഒരു സ്ഥലത്തേക്ക്‌.”
മറ്റൊരു സാധ്യത “എന്നെ സഹായി​ക്കു​ന്ന​വ​രോ​ടൊ​പ്പം.”
മറ്റൊരു സാധ്യത “നീ.”
അഥവാ “വിജയ​ത്തി​ന്റെ.”
അക്ഷ. “മൂലയു​ടെ തലയാ​യി​ത്തീർന്നി​രി​ക്കു​ന്നു.”