സങ്കീർത്ത​നം 12:1-8

  • നടപടിയെ​ടു​ക്കാൻ യഹോവ എഴു​ന്നേൽക്കു​ന്നു

    • ദൈവ​ത്തി​ന്റെ വാക്കുകൾ നിർമലം (6)

സംഗീതസംഘനായകന്‌; ശെമിനീത്ത്‌* രാഗത്തിൽ ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 12  യഹോവേ, എന്നെ രക്ഷി​ക്കേ​ണമേ; വിശ്വ​സ്‌തർ ഇല്ലാതാ​യി​രി​ക്കു​ന്ന​ല്ലോ.വിശ്വ​സി​ക്കാ​വു​ന്ന​വരെ മനുഷ്യ​രു​ടെ ഇടയിൽ കാണാനേ ഇല്ല.   അവർ പരസ്‌പരം നുണ പറയുന്നു.നാവു​കൊണ്ട്‌ അവർ മുഖസ്‌തു​തി പറയുന്നു, വഞ്ചന നിറഞ്ഞ ഹൃദയത്തോടെ* സംസാ​രി​ക്കു​ന്നു.+   മുഖസ്‌തുതി പറയുന്ന വായുംപൊങ്ങച്ചം പറയുന്ന നാവും യഹോവ മുറി​ച്ചു​മാ​റ്റും.+   അവർ പറയുന്നു: “നാവു​കൊണ്ട്‌ ഞങ്ങൾ ജയിക്കും. തോന്നി​യ​തു​പോ​ലെ ഞങ്ങൾ ഞങ്ങളുടെ വായ്‌ ഉപയോ​ഗി​ക്കും.ഞങ്ങൾക്കു യജമാ​ന​നാ​കാൻപോന്ന ആരുണ്ട്‌?”+   “ക്ലേശി​തരെ അടിച്ച​മർത്തു​ന്നു,പാവങ്ങൾ നെടു​വീർപ്പി​ടു​ന്നു.+അതു​കൊണ്ട്‌ ഞാൻ എഴു​ന്നേറ്റ്‌ നടപടി​യെ​ടു​ക്കും” എന്ന്‌ യഹോവ പറയുന്നു. “അവരോ​ടു പുച്ഛ​ത്തോ​ടെ പെരു​മാ​റു​ന്ന​വ​രിൽനിന്ന്‌ അവരെ ഞാൻ രക്ഷിക്കും.”   യഹോവയുടെ വാക്കുകൾ നിർമലം.+അവ മണ്ണു​കൊ​ണ്ടുള്ള ഉലയിൽ* ഏഴു പ്രാവ​ശ്യം ശുദ്ധീ​ക​രി​ച്ചെ​ടുത്ത വെള്ളി​പോ​ലെ.   യഹോവേ, അങ്ങ്‌ അവരെ കാക്കും.+അവരെ ഓരോ​രു​ത്ത​രെ​യും അങ്ങ്‌ ഈ തലമു​റ​യിൽനിന്ന്‌ എന്നേക്കു​മാ​യി രക്ഷിക്കും.   മനുഷ്യമക്കൾ വഷളത്ത​ത്തിന്‌ ഒത്താശ ചെയ്യു​ന്ന​തു​കൊണ്ട്‌,ദുഷ്ടന്മാർ എങ്ങും അഴിഞ്ഞാ​ടു​ന്നു.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “ഒരു ഹൃദയ​വും ഒരു ഹൃദയ​വും കൊണ്ട്‌.”
മറ്റൊരു സാധ്യത “നിലത്ത്‌ ഉറപ്പിച്ച ഉലയിൽ.”