സങ്കീർത്ത​നം 120:1-7

  • സമാധാ​ന​ത്തി​നാ​യുള്ള ഒരു പരദേ​ശി​യു​ടെ ആഗ്രഹം

    • ‘വഞ്ചന നിറഞ്ഞ നാവിൽനി​ന്ന്‌ എന്നെ രക്ഷി​ക്കേ​ണമേ’ (2)

    • “ഞാൻ സമാധാ​ന​കാം​ക്ഷി” (7)

ആരോഹണഗീതം.* 120  കഷ്ടതയിൽ ഞാൻ യഹോ​വയെ വിളി​ച്ച​പേ​ക്ഷി​ച്ചു:+ദൈവം എനിക്ക്‌ ഉത്തര​മേകി.+   യഹോവേ, നുണ പറയുന്ന അധരങ്ങ​ളിൽനി​ന്നുംവഞ്ചന നിറഞ്ഞ നാവിൽനി​ന്നും എന്നെ രക്ഷി​ക്കേ​ണമേ.   വഞ്ചന നിറഞ്ഞ നാവേ,+ദൈവം നിന്നെ എന്തു ചെയ്യും, നിനക്ക്‌ എന്തു ശിക്ഷ തരും?   വീരയോദ്ധാവിന്റെ കൂരമ്പുകളും+ചുട്ടുപഴുത്ത തീക്കനലും+ നിനക്കാ​യി വെച്ചി​രി​ക്കു​ന്നു.   അയ്യോ, ഞാൻ മേശെക്കിൽ+ പരദേ​ശി​യാ​യി താമസി​ക്കു​ന്നു, കേദാർകൂടാരങ്ങൾക്കിടയിൽ+ കഴിയു​ന്നു; കഷ്ടം!   ഏറെക്കാലമായി എന്റെ താമസംസമാധാനം വെറു​ക്കു​ന്ന​വ​രോ​ടൊ​പ്പ​മാണ്‌.+   ഞാൻ സമാധാ​ന​കാം​ക്ഷി;പക്ഷേ, ഞാൻ വായ്‌ തുറക്കു​മ്പോൾ അവർ പോരി​നു വരുന്നു.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.