സങ്കീർത്ത​നം 122:1-9

  • യരുശ​ലേ​മി​ന്റെ സമാധാ​ന​ത്തി​നാ​യുള്ള ഒരു പ്രാർഥന

    • യഹോ​വ​യു​ടെ ഭവനത്തി​ലേക്കു പോകു​ന്ന​തി​ന്റെ സന്തോഷം (1)

    • പരസ്‌പരം ഇണക്കി​ച്ചേർത്ത്‌ ഒന്നാക്കി​യി​രി​ക്കുന്ന നഗരം (3)

ദാവീദിന്റെ ആരോ​ഹ​ണ​ഗീ​തം. 122  “നമുക്കു യഹോ​വ​യു​ടെ ഭവനത്തി​ലേക്കു പോകാം” എന്ന്‌ അവർ പറഞ്ഞ​പ്പോൾ എനിക്കു സന്തോ​ഷ​മാ​യി.+   ഇപ്പോഴോ യരുശ​ലേമേ, ഞങ്ങളുടെ കാലുകൾ നിൽക്കു​ന്ന​തുനിന്റെ കവാട​ത്തിന്‌ അകത്താണ്‌.+   പരസ്‌പരം ഇണക്കി​ച്ചേർത്ത്‌ ഒന്നായി പണിതി​രി​ക്കു​ന്നനഗരമാ​ണ്‌ യരുശ​ലേം.+   ഗോത്രങ്ങൾ അവി​ടേക്കു കയറി​ച്ചെന്നു;അതെ, ഇസ്രാ​യേ​ലി​നുള്ള ഓർമി​പ്പി​ക്ക​ല​നു​സ​രിച്ച്‌യഹോവയുടെ പേരിനു നന്ദി​യേ​കാൻയാഹിന്റെ* ഗോ​ത്രങ്ങൾ അങ്ങോട്ടു ചെന്നു.+   അവിടെയല്ലോ ന്യായ​വി​ധി​ക്കുള്ള സിംഹാ​സ​നങ്ങൾ സ്ഥാപി​ച്ചി​ട്ടു​ള്ളത്‌;+അതെ, ദാവീ​ദു​ഗൃ​ഹ​ത്തി​ന്റെ സിംഹാ​സ​നങ്ങൾ.+   യരുശലേമിന്റെ സമാധാ​ന​ത്തി​നാ​യി അപേക്ഷി​ക്കൂ!+ നഗരമേ, നിന്നെ സ്‌നേ​ഹി​ക്കു​ന്നവർ സുരക്ഷി​ത​രാ​യി​രി​ക്കും.   നിന്റെ മതിലു​കൾക്കു​ള്ളിൽ എന്നും സമാധാ​നം കളിയാ​ടട്ടെ,കെട്ടുറപ്പുള്ള ഗോപു​ര​ങ്ങ​ളിൽ സുരക്ഷി​ത​ത്വ​വും.   എന്റെ സഹോ​ദ​ര​ങ്ങ​ളു​ടെ​യും സ്‌നേ​ഹി​ത​രു​ടെ​യും ക്ഷേമത്തെ ഓർത്ത്‌, “നിന്നിൽ സമാധാ​നം കളിയാ​ടട്ടെ” എന്നു ഞാൻ പറയും.   നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ ഭവനത്തെ കരുതി+നിനക്കു നല്ലതു വരാൻ ഞാൻ പ്രാർഥി​ക്കും.

അടിക്കുറിപ്പുകള്‍

യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”