സങ്കീർത്ത​നം 126:1-6

  • ആഹ്ലാദാ​ര​വ​ത്തോ​ടെ സീയോ​ന്റെ പുനഃ​സ്ഥി​തീ​ക​രണം

    • ‘യഹോവ വൻകാ​ര്യ​ങ്ങൾ ചെയ്‌തി​രി​ക്കു​ന്നു’ (3)

    • വിലാ​പ​ത്തിൽനിന്ന്‌ ആഹ്ലാദ​ത്തി​ലേക്ക്‌ (5, 6)

ആരോഹണഗീതം. 126  സീയോ​നിൽനി​ന്നുള്ള ബന്ദികളെ യഹോവ തിരികെ കൊണ്ടുവന്നപ്പോൾ+സ്വപ്‌നം കാണു​ക​യാ​ണെന്നു ഞങ്ങൾക്കു തോന്നി.   അന്ന്‌, ഞങ്ങളുടെ വായിൽ ചിരി​യുംനാവിൽ ആർപ്പു​വി​ളി​യും നിറഞ്ഞി​രു​ന്നു.+ “യഹോവ അവർക്കാ​യി വൻകാ​ര്യ​ങ്ങൾ ചെയ്‌തി​രി​ക്കു​ന്നു” എന്ന്‌ ജനതകൾ തമ്മിൽത്ത​മ്മിൽ പറഞ്ഞു.+   അതെ, യഹോവ ഞങ്ങൾക്കാ​യി വൻകാ​ര്യ​ങ്ങൾ ചെയ്‌തി​രി​ക്കു​ന്നു;+ഞങ്ങൾ സന്തോ​ഷം​കൊണ്ട്‌ മതിമ​റ​ക്കു​ന്നു.   യഹോവേ, നെഗെ​ബി​ലെ അരുവികളിൽ* വെള്ളം നിറയും​പോ​ലെഞങ്ങളുടെ ബന്ദികൾ തിരികെ വരാൻ ഇടയാ​ക്കേ​ണമേ.   കണ്ണീരോടെ വിത്തു വിതയ്‌ക്കു​ന്ന​വർആർപ്പുവിളികളോടെ കൊയ്യും.   വിത്തു ചുമന്ന്‌കരഞ്ഞുംകൊണ്ട്‌ വിതയ്‌ക്കാൻ പോകു​ന്ന​വൻകറ്റകൾ ചുമന്ന്‌+ആർപ്പുവിളിയോടെ മടങ്ങി​വ​രും.+

അടിക്കുറിപ്പുകള്‍

അഥവാ “തെക്കുള്ള നീർച്ചാ​ലു​ക​ളിൽ.”