സങ്കീർത്ത​നം 130:1-8

  • “ആഴങ്ങളിൽനി​ന്ന്‌ ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു”

    • ‘തെറ്റു​ക​ളിൽ അങ്ങ്‌ ശ്രദ്ധ വെക്കു​ന്നെ​ങ്കിൽ’ (3)

    • യഥാർഥക്ഷമ യഹോ​വ​യു​ടെ പക്കൽ (4)

    • “ഞാൻ യഹോ​വ​യ്‌ക്കാ​യി ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു” (6)

ആരോഹണഗീതം. 130  യഹോവേ, ആഴങ്ങളിൽനി​ന്ന്‌ ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു.+   യഹോവേ, എന്റെ സ്വരം കേൾക്കേ​ണമേ. സഹായത്തിനായുള്ള എന്റെ യാചന​കൾക്കു ചെവി ചായി​ക്കേ​ണമേ.   യഹോവേ, തെറ്റു​ക​ളി​ലാണ്‌ അങ്ങ്‌ ശ്രദ്ധ വെക്കുന്നതെങ്കിൽ*യാഹേ,* ആർക്കു പിടി​ച്ചു​നിൽക്കാ​നാ​കും?+   എന്നാൽ, അങ്ങ്‌ യഥാർഥക്ഷമ കാണി​ക്കു​ന്ന​വ​നാണ്‌.+അതുകൊണ്ട്‌ ആർക്കും അങ്ങയോ​ടു ഭയാദരവ്‌* തോന്നും.+   ഞാൻ യഹോ​വ​യിൽ പ്രത്യാശ വെക്കുന്നു;എന്റെ മുഴുദേഹിയും* ദൈവ​ത്തിൽ പ്രത്യാശ വെക്കുന്നു;ഞാൻ തിരു​മൊ​ഴി​ക്കാ​യി കാത്തി​രി​ക്കു​ന്നു.   ഞാൻ യഹോ​വ​യ്‌ക്കാ​യി ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു;+നേരം പുലരാൻ കാത്തി​രി​ക്കുന്ന കാവൽക്കാ​ര​നെ​ക്കാൾ ആകാം​ക്ഷ​യോ​ടെ,+അതെ, നേരം പുലരാൻ കാത്തി​രി​ക്കുന്ന കാവൽക്കാ​ര​നെ​ക്കാൾ ആകാം​ക്ഷ​യോ​ടെ,ഞാൻ ദൈവ​ത്തി​നാ​യി കാത്തി​രി​ക്കു​ന്നു.   ഇസ്രായേൽ യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കട്ടെ;യഹോവയുടെ സ്‌നേഹം അചഞ്ചല​മ​ല്ലോ;+വീണ്ടെടുക്കാനുള്ള ദൈവ​ത്തി​ന്റെ ശക്തിയോ അപാരം.   സകല തെറ്റു​ക​ളിൽനി​ന്നും ദൈവം ഇസ്രാ​യേ​ലി​നെ വീണ്ടെ​ടു​ക്കും.

അടിക്കുറിപ്പുകള്‍

അഥവാ “അങ്ങ്‌ തെറ്റു​ക​ളു​ടെ കണക്കു സൂക്ഷി​ക്കു​ന്നെ​ങ്കിൽ.”
യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”
അക്ഷ. “ഭയം.”
പദാവലിയിൽ “ദേഹി” കാണുക.