സങ്കീർത്ത​നം 132:1-18

  • ദാവീ​ദി​നെ​യും സീയോ​നെ​യും തിര​ഞ്ഞെ​ടു​ത്തു

    • “അങ്ങയുടെ അഭിഷി​ക്തനെ തള്ളിക്ക​ള​യ​രു​തേ” (10)

    • സീയോ​ന്റെ പുരോ​ഹി​ത​ന്മാ​രെ രക്ഷ അണിയി​ച്ചു (16)

ആരോഹണഗീതം. 132  യഹോവേ, ദാവീ​ദി​നെ​യുംഅവന്റെ സകല കഷ്ടപ്പാ​ടു​ക​ളെ​യും ഓർക്കേ​ണമേ.+   അവൻ യഹോ​വ​യോട്‌ ഇങ്ങനെ സത്യം ചെയ്‌ത​ല്ലോ,യാക്കോബിൻശക്തന്‌ ഇങ്ങനെ നേർച്ച നേർന്ന​ല്ലോ:+   “ഞാൻ എന്റെ കൂടാ​ര​ത്തി​ലേക്ക്‌, എന്റെ വീട്ടി​ലേക്ക്‌, പോകില്ല;+ എന്റെ കിടക്ക​യിൽ, രാജ​മെ​ത്ത​യിൽ, കിടക്കില്ല;   ഉറങ്ങാൻ എന്റെ കണ്ണുക​ളെ​യോമയങ്ങാൻ എന്റെ കൺപോ​ള​ക​ളെ​യോ അനുവ​ദി​ക്കില്ല;   യഹോവയ്‌ക്കായി ഒരു സ്ഥലം,യാക്കോബിൻശക്തന്‌ ഒരു നല്ല വസതി,* കണ്ടെത്തും​വ​രെഞാൻ അങ്ങനെ ചെയ്യില്ല.”+   ഞങ്ങൾ എഫ്രാ​ത്ത​യിൽവെച്ച്‌ അതെപ്പറ്റി കേട്ടു.+വനപ്രദേശത്ത്‌ ഞങ്ങൾ അതു കണ്ടെത്തി.+   നമുക്കു ദൈവ​ത്തി​ന്റെ വസതി​യി​ലേക്കു ചെല്ലാം,+ദൈവത്തിന്റെ പാദപീ​ഠ​ത്തിൽ കുമ്പി​ടാം.+   യഹോവേ, എഴു​ന്നേറ്റ്‌ അങ്ങയുടെ വിശ്ര​മ​സ്ഥ​ല​ത്തേക്കു വരേണമേ;+അങ്ങയുടെ ശക്തിയിൻപെ​ട്ട​ക​വു​മാ​യി അങ്ങ്‌ വരേണമേ.+   അങ്ങയുടെ പുരോ​ഹി​ത​ന്മാർ നീതി ധരിച്ച​വ​രാ​യി​രി​ക്കട്ടെ;അങ്ങയുടെ വിശ്വ​സ്‌തർ സന്തോ​ഷി​ച്ചാർക്കട്ടെ. 10  അങ്ങയുടെ ദാസനായ ദാവീ​ദി​നെ ഓർക്കേ​ണമേ.അങ്ങയുടെ അഭിഷി​ക്തനെ തള്ളിക്ക​ള​യ​രു​തേ.+ 11  യഹോവ ദാവീ​ദി​നോ​ടു സത്യം ചെയ്‌തു;തന്റെ ഈ വാക്കിൽനി​ന്ന്‌ ദൈവം ഒരിക്ക​ലും പിന്മാ​റില്ല: “നിന്റെ സന്തതി​ക​ളിൽ ഒരാളെ*ഞാൻ നിന്റെ സിംഹാ​സ​ന​ത്തിൽ ഇരുത്തും.+ 12  നിന്റെ പുത്ര​ന്മാർ എന്റെ ഉടമ്പടി പാലി​ക്കു​ന്നെ​ങ്കിൽ,ഞാൻ പഠിപ്പി​ക്കുന്ന ഓർമി​പ്പി​ക്ക​ലു​കൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ,+അവരുടെ പുത്ര​ന്മാ​രും നിന്റെ സിംഹാ​സ​ന​ത്തിൽ എന്നെന്നും ഇരിക്കും.”+ 13  യഹോവ സീയോ​നെ തിര​ഞ്ഞെ​ടു​ത്ത​ല്ലോ;+അതു തന്റെ വാസസ്ഥ​ല​മാ​ക്കാൻ ദൈവം ആഗ്രഹി​ച്ചു:+ 14  “ഇതാണ്‌ എന്നെന്നും എന്റെ വിശ്ര​മ​സ്ഥലം;ഇവിടെ ഞാൻ വസിക്കും;+ അതാണ്‌ എന്റെ ആഗ്രഹം. 15  ഞാൻ അതിനെ ഭക്ഷ്യവി​ഭ​വ​ങ്ങൾകൊണ്ട്‌ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കും;അതിലെ ദരി​ദ്രർക്കു മതിയാ​വോ​ളം അപ്പം കൊടു​ക്കും.+ 16  അവിടെയുള്ള പുരോ​ഹി​ത​ന്മാ​രെ ഞാൻ രക്ഷ അണിയി​ക്കും;+അവിടത്തെ വിശ്വ​സ്‌തർ സന്തോ​ഷി​ച്ചാർക്കും.+ 17  അവിടെവെച്ച്‌ ദാവീ​ദി​നെ കൂടുതൽ ശക്തനാ​ക്കും.* എന്റെ അഭിഷി​ക്തനു ഞാൻ ഒരു വിളക്ക്‌ ഒരുക്കി​യി​രി​ക്കു​ന്നു.+ 18  അവന്റെ ശത്രു​ക്കളെ ഞാൻ ലജ്ജ ധരിപ്പി​ക്കും;എന്നാൽ, അവന്റെ രാജാധികാരം* അഭിവൃ​ദ്ധി​പ്പെ​ടും.”+

അടിക്കുറിപ്പുകള്‍

അഥവാ “ഒരു മഹനീ​യ​കൂ​ടാ​രം.”
അക്ഷ. “ഗർഭപാ​ത്ര​ത്തി​ന്റെ ഫലങ്ങളിൽ ഒന്നിനെ.”
അക്ഷ. “ദാവീ​ദി​ന്റെ കൊമ്പു വളർത്തും.”
അക്ഷ. “രാജമു​ടി.”