സങ്കീർത്ത​നം 14:1-7

  • വിഡ്‌ഢി​യെ വർണി​ക്കു​ന്നു

    • “യഹോവ ഇല്ല” (1)

    • “നല്ലതു ചെയ്യുന്ന ആരുമില്ല” (3)

സംഗീതസംഘനായകന്‌; ദാവീ​ദി​ന്റേത്‌. 14  “യഹോവ ഇല്ല”+ എന്നു വിഡ്‌ഢി ഹൃദയ​ത്തിൽ പറയുന്നു. അവരുടെ പ്രവൃ​ത്തി​കൾ ദുഷി​ച്ചത്‌. അവരുടെ ഇടപെ​ട​ലു​കൾ അറപ്പു​ള​വാ​ക്കു​ന്നത്‌.നല്ലതു ചെയ്യുന്ന ആരുമില്ല.+   ആർക്കെങ്കിലും ഉൾക്കാ​ഴ്‌ച​യു​ണ്ടോ എന്നു കാണാൻ,ആരെങ്കി​ലും യഹോ​വയെ അന്വേ​ഷി​ക്കു​ന്നു​ണ്ടോ എന്ന്‌ അറിയാൻ,യഹോവ സ്വർഗ​ത്തിൽനിന്ന്‌ മനുഷ്യ​മ​ക്കളെ നോക്കു​ന്നു.+   അവരെല്ലാം വഴി​തെ​റ്റി​പ്പോ​യി​രി​ക്കു​ന്നു.+എല്ലാവ​രും ഒരു​പോ​ലെ ദുഷി​ച്ചവർ. നല്ലതു ചെയ്യുന്ന ആരുമില്ല,ഒരാൾപ്പോ​ലു​മില്ല.   ദുഷ്‌പ്രവൃത്തിക്കാർക്കൊന്നും ഒരു ബോധ​വു​മി​ല്ലേ? അപ്പം തിന്നു​ന്ന​തു​പോ​ലെ അവർ എന്റെ ജനത്തെ വിഴു​ങ്ങി​ക്ക​ള​യു​ന്നു. അവർ യഹോ​വയെ വിളി​ക്കു​ന്നില്ല.   പക്ഷേ യഹോവ നീതിമാന്മാരുടെകൂടെയായതിനാൽ*ആ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രിൽ ഉഗ്രഭയം നിറയും.+   ദുഷ്‌പ്രവൃത്തിക്കാരേ, നിങ്ങൾ എളിയ​വന്റെ പദ്ധതികൾ തകർക്കാൻ നോക്കു​ന്നു.എന്നാൽ, യഹോ​വ​യാണ്‌ എളിയ​വന്റെ അഭയം.+   ഇസ്രായേലിന്റെ രക്ഷ സീയോ​നിൽനിന്ന്‌ വന്നിരു​ന്നെ​ങ്കിൽ!+ ബന്ദിക​ളാ​യി കൊണ്ടു​പോയ തന്റെ ജനത്തെ യഹോവ തിരികെ കൊണ്ടു​വ​രു​മ്പോൾയാക്കോബ്‌ സന്തോ​ഷി​ക്കട്ടെ, ഇസ്രാ​യേൽ ആനന്ദി​ക്കട്ടെ.

അടിക്കുറിപ്പുകള്‍

അക്ഷ. “നീതി​മാ​ന്മാ​രു​ടെ തലമു​റ​യ്‌ക്കൊ​പ്പ​മാ​യ​തി​നാൽ.”