സങ്കീർത്ത​നം 147:1-20

  • ദൈവം സ്‌നേ​ഹ​ത്തോ​ടെ ചെയ്‌ത അത്ഭുത​ങ്ങളെ സ്‌തു​തി​ക്കു​ന്നു

    • ദൈവം ഹൃദയം തകർന്ന​വരെ സുഖ​പ്പെ​ടു​ത്തു​ന്നു (3)

    • ദൈവം നക്ഷത്ര​ങ്ങ​ളെ​യെ​ല്ലാം പേരെ​ടുത്ത്‌ വിളി​ക്കു​ന്നു (4)

    • ദൈവം കമ്പിളി​രോ​മം​പോ​ലെ മഞ്ഞ്‌ അയയ്‌ക്കു​ന്നു (16)

147  യാഹിനെ സ്‌തു​തി​പ്പിൻ!* നമ്മുടെ ദൈവ​ത്തി​നു സ്‌തുതി പാടുന്നത്‌* എത്ര നല്ലത്‌!ദൈവത്തെ സ്‌തു​തി​ക്കു​ന്നത്‌ എത്ര ഹൃദ്യം! എത്ര ഉചിതം!+   യഹോവ യരുശ​ലേം പണിയു​ന്നു;+ചിതറിപ്പോയ ഇസ്രാ​യേ​ല്യ​രെ കൂട്ടി​വ​രു​ത്തു​ന്നു.+   ഹൃദയം തകർന്ന​വരെ ദൈവം സുഖ​പ്പെ​ടു​ത്തു​ന്നു;അവരുടെ മുറി​വു​കൾ വെച്ചു​കെ​ട്ടു​ന്നു.   ദൈവം നക്ഷത്ര​ങ്ങളെ എണ്ണുന്നു;അവയെയെല്ലാം പേരെ​ടുത്ത്‌ വിളി​ക്കു​ന്നു.+   നമ്മുടെ കർത്താവ്‌ മഹാനും അതിശ​ക്ത​നും;+ദൈവത്തിന്റെ ഗ്രാഹ്യ​മോ അളവറ്റത്‌.+   യഹോവ സൗമ്യരെ ഉയർത്തു​ന്നു;+ദുഷ്ടരെയോ നിലത്ത്‌ തള്ളിയി​ടു​ന്നു.   യഹോവയ്‌ക്കു നന്ദി​യേകി പാട്ടു പാടു​വിൻ;കിന്നരത്തിന്റെ അകമ്പടി​യോ​ടെ നമ്മുടെ ദൈവ​ത്തി​നു സ്‌തുതി പാടു​വിൻ!   ആകാശത്തെ മേഘം​കൊണ്ട്‌ മൂടുന്ന,ഭൂമിയിൽ മഴ പെയ്യി​ക്കുന്ന,+പർവതങ്ങളിൽ പുല്ലു മുളപ്പിക്കുന്ന+ ദൈവത്തെ സ്‌തു​തി​ക്കു​വിൻ.   ദൈവം മൃഗങ്ങൾക്കുംആഹാരത്തിനായി കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും*+ തീറ്റ കൊടു​ക്കു​ന്നു.+ 10  കുതിരയുടെ ശക്തി ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്നില്ല;+മനുഷ്യന്റെ കരുത്തുറ്റ കാലു​ക​ളും ദൈവ​ത്തിൽ മതിപ്പു​ള​വാ​ക്കു​ന്നില്ല.+ 11  എന്നാൽ, തന്നെ ഭയപ്പെ​ടു​ന്ന​വ​രിൽ,+തന്റെ അചഞ്ചല​സ്‌നേ​ഹ​ത്തി​നാ​യി കാത്തി​രി​ക്കു​ന്ന​വ​രിൽ,+ യഹോവ പ്രസാ​ദി​ക്കു​ന്നു. 12  യരുശലേമേ, യഹോ​വയെ വാഴ്‌ത്തുക. സീയോനേ, നിന്റെ ദൈവത്തെ സ്‌തു​തി​ക്കുക. 13  ദൈവം നിന്റെ നഗരക​വാ​ട​ങ്ങ​ളു​ടെ ഓടാ​മ്പ​ലു​കൾ ശക്തമാ​ക്കു​ന്നു;നിന്നിലുള്ള നിന്റെ പുത്ര​ന്മാ​രെ അനു​ഗ്ര​ഹി​ക്കു​ന്നു. 14  നിന്റെ അതിർത്തി​ക്കു​ള്ളിൽ ദൈവം സമാധാ​നം വർഷി​ക്കു​ന്നു;+മേത്തരം ഗോത​മ്പു​കൊണ്ട്‌ നിന്നെ തൃപ്‌തി​പ്പെ​ടു​ത്തു​ന്നു.+ 15  ദൈവം ഭൂമി​യി​ലേക്കു കല്‌പന അയയ്‌ക്കു​ന്നു;തിരുമൊഴി അതി​വേഗം ഓടി​യെ​ത്തു​ന്നു. 16  കമ്പിളിരോമംപോലെ ദൈവം മഞ്ഞ്‌ അയയ്‌ക്കു​ന്നു,+ചാരംപോലെ തൂമഞ്ഞു വിതറു​ന്നു.+ 17  അപ്പക്കഷണങ്ങൾപോലെ ആലിപ്പഴം* പൊഴി​ക്കു​ന്നു;+ ദൈവം അയയ്‌ക്കുന്ന തണുപ്പു സഹിക്കാൻ ആർക്കാ​കും?+ 18  ദൈവം കല്‌പന പുറ​പ്പെ​ടു​വി​ക്കു​ന്നു, അവ ഉരുകി​പ്പോ​കു​ന്നു; ദൈവം കാറ്റ്‌ അടിപ്പി​ക്കു​ന്നു,+ വെള്ളം ഒഴുകി​പ്പോ​കു​ന്നു. 19  ദൈവം യാക്കോ​ബി​നെ തന്റെ മൊഴി​ക​ളുംഇസ്രായേലിനെ തന്റെ ചട്ടങ്ങളും വിധി​ക​ളും അറിയി​ക്കു​ന്നു.+ 20  മറ്റൊരു ജനതയ്‌ക്കു​വേ​ണ്ടി​യും ദൈവം അങ്ങനെ ചെയ്‌തി​ട്ടില്ല;+ദൈവത്തിന്റെ വിധി​ക​ളെ​ക്കു​റിച്ച്‌ അവർക്ക്‌ ഒന്നും അറിയില്ല. യാഹിനെ സ്‌തു​തി​പ്പിൻ!*+

അടിക്കുറിപ്പുകള്‍

അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”
അഥവാ “സംഗീതം ഉതിർക്കു​ന്നത്‌.”
അഥവാ “മലങ്കാ​ക്ക​യു​ടെ കുഞ്ഞു​ങ്ങൾക്കും.”
അഥവാ “മഞ്ഞുകട്ട.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”