സങ്കീർത്ത​നം 17:1-15

  • സംരക്ഷ​ണ​ത്തി​നുവേ​ണ്ടി​യുള്ള ഒരു പ്രാർഥന

    • “അങ്ങ്‌ എന്റെ ഹൃദയം ശോധന ചെയ്‌തു” (3)

    • “അങ്ങയുടെ ചിറകിൻനി​ഴ​ലിൽ” (8)

ദാവീദിന്റെ പ്രാർഥന. 17  യഹോവേ, നീതി​ക്കാ​യുള്ള എന്റെ യാചന കേൾക്കേ​ണമേ;സഹായ​ത്തി​നാ​യു​ള്ള എന്റെ നിലവി​ളി ശ്രദ്ധി​ക്കേ​ണമേ;കാപട്യ​മി​ല്ലാ​ത്ത എന്റെ പ്രാർഥ​ന​യ്‌ക്കു ചെവി ചായി​ക്കേ​ണമേ.+   അങ്ങ്‌ എനിക്കു​വേണ്ടി നീതി​യോ​ടെ വിധി പ്രഖ്യാ​പി​ക്കേ​ണമേ.+അങ്ങയുടെ കണ്ണുകൾ ന്യായം എവി​ടെ​യെന്നു കാണട്ടെ.   അങ്ങ്‌ എന്റെ ഹൃദയം ശോധന ചെയ്‌തു; രാത്രി​യിൽ എന്നെ പരി​ശോ​ധി​ച്ചു;+അങ്ങ്‌ എന്നെ ശുദ്ധീ​ക​രി​ച്ചു.+ഞാൻ ദുഷ്ടത​ന്ത്ര​ങ്ങ​ളൊ​ന്നും മനഞ്ഞി​ട്ടി​ല്ലെ​ന്നുംവായ്‌കൊണ്ട്‌ ലംഘന​മൊ​ന്നും ചെയ്‌തി​ട്ടി​ല്ലെ​ന്നും അങ്ങ്‌ കാണും.   മനുഷ്യരുടെ പ്രവൃ​ത്തി​കൾ എന്തുത​ന്നെ​യാ​യാ​ലുംഅങ്ങയുടെ വായിൽനി​ന്നുള്ള വചനമ​നു​സ​രിച്ച്‌ കവർച്ച​ക്കാ​രന്റെ വഴികൾ ഞാൻ ഒഴിവാ​ക്കു​ന്നു.+   എന്റെ ചുവടു​കൾ അങ്ങയുടെ പാത വിട്ടു​മാ​റാ​തി​രി​ക്കട്ടെ.അങ്ങനെ​യാ​കു​മ്പോൾ, എന്റെ കാലടി​കൾ ഇടറി​പ്പോ​കി​ല്ല​ല്ലോ.+   ദൈവമേ, അങ്ങ്‌ എനിക്ക്‌ ഉത്തര​മേ​കും. അതിനാൽ ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കും.+ എന്നി​ലേ​ക്കു ചെവി ചായി​ക്കേ​ണമേ.* എന്റെ വാക്കുകൾ കേൾക്കേ​ണമേ.+   അങ്ങയെ ധിക്കരി​ക്കു​ന്ന​വ​രിൽനിന്ന്‌ രക്ഷപ്പെ​ടാൻഅങ്ങയുടെ വല​ങ്കൈ​ക്കീ​ഴിൽ അഭയം തേടു​ന്ന​വ​രു​ടെ രക്ഷകാ,മഹനീ​യ​മാ​യ വിധത്തിൽ അങ്ങയുടെ അചഞ്ചല​സ്‌നേഹം കാണി​ക്കേ​ണമേ.+   അങ്ങയുടെ കണ്ണിലെ കൃഷ്‌ണ​മ​ണി​പോ​ലെ എന്നെ കാത്തു​കൊ​ള്ളേ​ണമേ.+അങ്ങയുടെ ചിറകിൻനി​ഴ​ലിൽ എന്നെ ഒളിപ്പി​ക്കേ​ണമേ.+   എന്നെ ആക്രമി​ക്കുന്ന ദുഷ്ടരിൽനി​ന്നുംകൊല്ലാ​നാ​യി വളയുന്ന ശത്രു​ക്ക​ളിൽനി​ന്നും എന്നെ കാക്കേ​ണമേ.+ 10  ഒരു മനസ്സാ​ക്ഷി​യു​മി​ല്ലാ​ത്ത​വ​രാണ്‌ അവർ.*അവരുടെ വായിൽനി​ന്ന്‌ അഹങ്കാരം വരുന്നു; 11  ഇതാ, അവർ ഞങ്ങളെ വളഞ്ഞി​രി​ക്കു​ന്നു,+ഞങ്ങളെ വീഴി​ക്കാൻ തക്കംപാർത്തി​രി​ക്കു​ന്നു. 12  അവർ ഓരോ​രു​ത്ത​രും ഇരയെ പിച്ചി​ച്ചീ​ന്താൻ വെമ്പുന്ന സിംഹ​ത്തെ​പ്പോ​ലെ​യാണ്‌,ആക്രമി​ക്കാൻ പതിയി​രി​ക്കുന്ന യുവസിം​ഹ​ത്തെ​പ്പോ​ലെ. 13  യഹോവേ, എഴു​ന്നേൽക്കേ​ണമേ.+ അവനെ എതിർത്ത്‌ തറപറ്റി​ക്കേ​ണമേ.അങ്ങയുടെ വാളാൽ ദുഷ്ടനിൽനി​ന്ന്‌ എന്നെ രക്ഷി​ക്കേ​ണമേ. 14  യഹോവേ, അങ്ങ്‌ നല്ല വസ്‌തു​ക്കൾ നൽകി തൃപ്‌തരാക്കുന്ന+ഈ ലോകത്തെ* മനുഷ്യ​രിൽനിന്ന്‌ അങ്ങയുടെ കൈയാൽ എന്നെ വിടു​വി​ക്കേ​ണമേ.അവരുടെ ഓഹരി ഈ ജീവി​ത​ത്തി​ലാ​ണ​ല്ലോ.+ധാരാ​ളം​വ​രു​ന്ന മക്കൾക്ക്‌ അവർ പൈതൃ​ക​സ്വ​ത്തു ശേഷി​പ്പി​ക്കു​ന്നു. 15  എന്നാൽ ഞാനോ, നീതി​യിൽ അങ്ങയുടെ മുഖം കാണും.അങ്ങയുടെ സന്നിധിയിൽ* ഉണർന്നെ​ണീ​ക്കു​ന്ന​തിൽ ഞാൻ സംതൃ​പ്‌ത​നാണ്‌.+

അടിക്കുറിപ്പുകള്‍

അഥവാ “കുനിഞ്ഞ്‌ ശ്രദ്ധി​ക്കേ​ണമേ.”
അഥവാ “സ്വന്തം കൊഴു​പ്പ്‌ അവരെ മൂടി​യി​രി​ക്കു​ന്നു.”
അഥവാ “ഈ വ്യവസ്ഥി​തി​യി​ലെ.”
അഥവാ “അങ്ങയുടെ രൂപം കണ്ട്‌.”