സങ്കീർത്ത​നം 38:1-22

  • കഷ്ടതയി​ലാ​യി​രി​ക്കുന്ന, പശ്ചാത്ത​പി​ക്കുന്ന ഒരാളു​ടെ പ്രാർഥന

    • ‘ആകെ കഷ്ടതയി​ലാ​യി​രി​ക്കു​ന്നു, നിരാ​ശയോ​ടെ തല കുമ്പിട്ട്‌ ഇരിക്കു​ന്നു’ (6)

    • തനിക്കാ​യി കാത്തി​രി​ക്കു​ന്ന​വ​രു​ടെ അപേക്ഷ യഹോവ കേൾക്കു​ന്നു (15)

    • “എന്റെ പാപം എന്നെ വിഷമി​പ്പി​ച്ചി​രു​ന്നു” (18)

ഒരു ഓർമിപ്പിക്കലായി* ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 38  യഹോവേ, അങ്ങയുടെ കോപ​ത്തിൽ എന്നെ ശാസി​ക്ക​രു​തേ;അങ്ങയുടെ ക്രോ​ധ​ത്തിൽ എന്നെ തിരു​ത്ത​രു​തേ.+   കാരണം, അങ്ങയുടെ അമ്പുകൾ എന്റെ ഉള്ളി​ലേക്കു തുളച്ചി​റ​ങ്ങി​യി​രി​ക്കു​ന്നു;അങ്ങയുടെ കൈക്കീ​ഴിൽ ഞാൻ ഞെരി​ഞ്ഞ​മ​രു​ന്നു.+   അങ്ങയുടെ ഉഗ്ര​കോ​പം നിമിത്തം ഞാൻ അടിമു​ടി രോഗ​ബാ​ധി​ത​നാ​യി​രി​ക്കു​ന്നു. എന്റെ പാപം നിമിത്തം എന്റെ അസ്ഥികൾക്കു​ള്ളിൽ ഒരു സ്വസ്ഥത​യു​മില്ല.+   കാരണം, എന്റെ തെറ്റുകൾ എന്റെ തലയ്‌ക്കു മീതെ കുമി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്നു;+അത്‌ എനിക്കു താങ്ങാ​നാ​കാത്ത കനത്ത ഭാരമാ​ണ്‌.   എന്റെ വിഡ്‌ഢി​ത്തം കാരണംഎന്റെ വ്രണങ്ങൾ പഴുത്ത്‌ നാറുന്നു.   ആകെ കഷ്ടതയി​ലാ​യി​രി​ക്കുന്ന ഞാൻ നിരാ​ശ​യോ​ടെ തല കുമ്പിട്ട്‌ ഇരിക്കു​ന്നു;ദിവസം മുഴുവൻ ഞാൻ സങ്കട​പ്പെട്ട്‌ അങ്ങുമി​ങ്ങും നടക്കുന്നു.   എന്റെ ഉള്ളു കത്തുന്നു;*ഞാൻ അടിമു​ടി രോഗ​ബാ​ധി​ത​നാണ്‌.+   ഞാൻ ആകെ മരവി​ച്ചി​രി​ക്കു​ന്നു; ഞാൻ പാടേ തകർന്നു​പോ​യി;ഹൃദയ​വേ​ദ​ന​യാൽ ഞാൻ ഉച്ചത്തിൽ ഞരങ്ങുന്നു.*   യഹോവേ, എന്റെ ആഗ്രഹ​ങ്ങ​ളെ​ല്ലാം തിരു​മു​മ്പി​ലു​ണ്ട​ല്ലോ;എന്റെ നെടു​വീർപ്പ്‌ അങ്ങയിൽനി​ന്ന്‌ മറഞ്ഞി​രി​ക്കു​ന്നില്ല. 10  എന്റെ നെഞ്ചി​ടി​ക്കു​ന്നു; എനിക്കു ശക്തിയി​ല്ലാ​താ​യി;എന്റെ കണ്ണിന്റെ പ്രകാശം മങ്ങിയി​രി​ക്കു​ന്നു.+ 11  എന്റെ രോഗം നിമിത്തം എന്റെ സ്‌നേ​ഹി​ത​രും കൂട്ടാ​ളി​ക​ളും എന്നെ ഒഴിവാ​ക്കു​ന്നു;എന്റെ അടുത്ത പരിച​യ​ക്കാർ എന്നോട്‌ അകലം പാലി​ക്കു​ന്നു. 12  എന്റെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്നവർ എനിക്കാ​യി കെണി വെക്കുന്നു;എന്നെ ദ്രോ​ഹി​ക്കാൻ നോക്കു​ന്നവർ നാശ​ത്തെ​പ്പറ്റി സംസാ​രി​ക്കു​ന്നു;+അവർ ദിവസം മുഴുവൻ അടക്കം പറയു​ന്നതു വഞ്ചനയാ​ണ്‌. 13  ഞാൻ പക്ഷേ, ബധിര​നെ​പ്പോ​ലെ ശ്രദ്ധി​ക്കാ​തി​രി​ക്കു​ന്നു;+മൂക​നെ​പ്പോ​ലെ വായ്‌ തുറക്കാ​തി​രി​ക്കു​ന്നു.+ 14  ഞാൻ കേൾവിശക്തിയില്ലാത്തവനെപ്പോലെയായിരിക്കുന്നു;എന്റെ നാവിന്‌ എതിർവാ​ദം പറയാൻ ഒന്നുമില്ല. 15  യഹോവേ, ഞാൻ അങ്ങയ്‌ക്കാ​യി കാത്തി​രു​ന്നു;+എന്റെ ദൈവ​മായ യഹോവേ, അങ്ങ്‌ എനിക്ക്‌ ഉത്തര​മേകി.+ 16  ഞാൻ പറഞ്ഞു: “അവർ എന്റെ അവസ്ഥ കണ്ട്‌ സന്തോ​ഷി​ക്ക​രു​തേ;എന്റെ കാൽ വഴുതി​യാൽ അവർ എന്നോട്‌ അഹങ്കാരം കാണി​ക്ക​രു​തേ.” 17  ഞാൻ കുഴഞ്ഞു​വീ​ഴാ​റാ​യി​രു​ന്നു;വേദന എന്നെ വിട്ടു​മാ​റി​യതേ ഇല്ല.+ 18  ഞാൻ എന്റെ തെറ്റ്‌ ഏറ്റുപ​റഞ്ഞു;+എന്റെ പാപം എന്നെ വിഷമി​പ്പി​ച്ചി​രു​ന്നു.+ 19  എന്നാൽ, എന്റെ ശത്രുക്കൾ വീറുള്ളവരും* ശക്തരും ആണ്‌;*കാരണ​മി​ല്ലാ​തെ എന്നെ വെറു​ക്കു​ന്നവർ അനവധി​യാ​യി​രി​ക്കു​ന്നു. 20  നന്മയ്‌ക്കു പകരം തിന്മയാ​ണ്‌ അവർ എന്നോടു ചെയ്‌തത്‌;നന്മ ചെയ്യാൻ ശ്രമി​ച്ച​തി​ന്റെ പേരിൽ അവർ എന്നെ എതിർത്തു. 21  യഹോവേ, എന്നെ ഉപേക്ഷി​ക്ക​രു​തേ. ദൈവമേ, എന്നിൽനി​ന്ന്‌ അകന്നു​നിൽക്ക​രു​തേ.+ 22  എന്റെ രക്ഷയായ യഹോവേ,എന്നെ സഹായി​ക്കാൻ വേഗം വരേണമേ.+

അടിക്കുറിപ്പുകള്‍

അഥവാ “ഓർമ ഉണർത്താൻ.”
അക്ഷ. “എന്റെ അര ചുട്ടു​പൊ​ള്ളു​ന്നു.”
അഥവാ “അലറുന്നു.”
അക്ഷ. “ജീവനു​ള്ള​വ​രും.”
മറ്റൊരു സാധ്യത “എന്നാൽ ഒരു കാരണ​വു​മി​ല്ലാ​തെ ധാരാളം പേർ എന്റെ ശത്രു​ക്ക​ളാ​യി​രി​ക്കു​ന്നു.”