സങ്കീർത്ത​നം 50:1-23

  • ദൈവം വിശ്വ​സ്‌തനെ​യും ദുഷ്ട​നെ​യും വിധി​ക്കു​ന്നു

    • ബലിയു​ടെ അടിസ്ഥാ​ന​ത്തി​ലുള്ള ദൈവ​ത്തി​ന്റെ ഉടമ്പടി (5)

    • “ദൈവം​തന്നെ​യാ​ണു ന്യായാ​ധി​പൻ” (6)

    • പക്ഷിമൃ​ഗാ​ദി​കളെ​ല്ലാം ദൈവ​ത്തിന്റേത്‌ (10, 11)

    • ദൈവം ദുഷ്ടരെ തുറന്നു​കാ​ട്ടു​ന്നു (16-21)

ആസാഫ്‌+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 50  ദൈവാ​ധി​ദൈ​വ​മായ യഹോവ+ സംസാ​രി​ച്ചി​രി​ക്കു​ന്നു;കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള*ഭൂമിയെ ദൈവം വിളി​ച്ചു​വ​രു​ത്തു​ന്നു.   സൗന്ദര്യസമ്പൂർണയായ സീയോനിൽനിന്ന്‌+ ദൈവം പ്രകാ​ശി​ക്കു​ന്നു.   നമ്മുടെ ദൈവം വരും; ദൈവ​ത്തി​നു മൗനമാ​യി​രി​ക്കാ​നാ​കില്ല.+ ദൈവത്തിന്റെ മുന്നിൽ ചുട്ടെ​രി​ക്കുന്ന തീയുണ്ട്‌,+ചുറ്റും ഒരു വൻകൊ​ടു​ങ്കാ​റ്റും.+   തന്റെ ജനത്തെ വിധിക്കേണ്ടതിന്‌+ദൈവം ആകാശ​ത്തെ​യും ഭൂമി​യെ​യും വിളി​ച്ചു​കൂ​ട്ടു​ന്നു:+   “ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ എന്നോട്‌ ഉടമ്പടി ചെയ്യുന്ന+എന്റെ വിശ്വ​സ്‌തരെ എന്റെ അടുക്കൽ വിളി​ച്ചു​കൂ​ട്ടൂ!”   ആകാശം ദൈവ​ത്തി​ന്റെ നീതിയെ ഘോഷി​ക്കു​ന്നു;കാരണം, ദൈവം​ത​ന്നെ​യാ​ണു ന്യായാ​ധി​പൻ.+ (സേലാ)   “എന്റെ ജനമേ, ശ്രദ്ധിക്കൂ! ഞാൻ സംസാ​രി​ക്കാം;ഇസ്രായേലേ, ഞാൻ നിനക്ക്‌ എതിരെ സാക്ഷി പറയും.+ ഞാൻ ദൈവ​മാണ്‌, നിങ്ങളു​ടെ ദൈവം.+   നിങ്ങളുടെ ബലികൾ നിമി​ത്ത​മോഎന്റെ മുന്നിൽ എപ്പോ​ഴു​മുള്ള നിങ്ങളു​ടെ സമ്പൂർണ​ദ​ഹ​ന​യാ​ഗങ്ങൾ നിമി​ത്ത​മോ അല്ലഞാൻ നിങ്ങളെ ശാസി​ക്കു​ന്നത്‌.+   നിങ്ങളുടെ വീട്ടിൽനി​ന്ന്‌ കാള​യെ​യോനിങ്ങളുടെ ആലയിൽനി​ന്ന്‌ ആടുകളെയോ* എടുക്കേണ്ട കാര്യം എനിക്കില്ല.+ 10  കാട്ടിലെ മൃഗങ്ങ​ളെ​ല്ലാം എന്റേതല്ലേ?+ആയിരമായിരം മലകളി​ലെ മൃഗങ്ങ​ളും എന്റേതാ​ണ്‌. 11  മലകളിലെ സകല പക്ഷിക​ളെ​യും എനിക്ക്‌ അറിയാം;+വയലിലെ എണ്ണമറ്റ മൃഗങ്ങ​ളും എന്റേതാ​ണ്‌. 12  എനിക്കു വിശന്നാൽ അതു നിങ്ങ​ളോ​ടു പറയേ​ണ്ട​തു​ണ്ടോ?ഭൂമിയും അതിലുള്ള സർവവും എന്റേതല്ലേ?+ 13  ഞാൻ കാളയു​ടെ മാംസം തിന്നു​മോ?കോലാടിന്റെ രക്തം കുടി​ക്കു​മോ?+ 14  നിങ്ങളുടെ നന്ദി ദൈവ​ത്തി​നു ബലിയാ​യി അർപ്പി​ക്കുക;+നിങ്ങൾ അത്യു​ന്ന​തനു നേർന്ന നേർച്ചകൾ നിറ​വേ​റ്റണം;+ 15  കഷ്ടകാലത്ത്‌ എന്നെ വിളിക്കൂ!+ ഞാൻ നിന്നെ രക്ഷിക്കും; നീയോ എന്നെ മഹത്ത്വ​പ്പെ​ടു​ത്തും.”+ 16  എന്നാൽ ദൈവം ദുഷ്ട​നോ​ടു പറയും: “എന്റെ ചട്ടങ്ങ​ളെ​ക്കു​റിച്ച്‌ വിവരിക്കാനോ+എന്റെ ഉടമ്പടി​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​നോ നിനക്ക്‌ എന്ത്‌ അവകാശം?+ 17  കാരണം നീ ശിക്ഷണം* വെറു​ക്കു​ന്നു,+പിന്നെയുംപിന്നെയും എന്റെ വാക്കു​കൾക്കു പുറം​തി​രി​യു​ന്നു.* 18  ഒരു കള്ളനെ കാണു​മ്പോൾ അവനെ അനുകൂ​ലി​ക്കു​ന്നു;*+വ്യഭിചാരികളുമായി കൂട്ടു​കൂ​ടി നടക്കുന്നു. 19  നിന്റെ വായ്‌കൊ​ണ്ട്‌ മോശ​മായ കാര്യങ്ങൾ പറഞ്ഞു​പ​ര​ത്തു​ന്നു;വഞ്ചന നിന്റെ നാവി​നോ​ടു പറ്റിയി​രി​ക്കു​ന്നു.+ 20  നീ ഇരുന്ന്‌ സ്വന്തം സഹോ​ദ​രന്‌ എതിരെ സംസാ​രി​ക്കു​ന്നു;+നിന്റെ കൂടപ്പി​റ​പ്പി​ന്റെ കുറ്റങ്ങൾ കൊട്ടി​ഘോ​ഷി​ക്കു​ന്നു.* 21  നീ ഇങ്ങനെ​യൊ​ക്കെ ചെയ്‌ത​പ്പോൾ ഞാൻ മിണ്ടാ​തി​രു​ന്നു;ഞാനും നിന്നെ​പ്പോ​ലെ​യാ​ണെന്നു നീ അപ്പോൾ വിചാ​രി​ച്ചു. എന്നാൽ ഞാൻ ഇതാ, നിന്നെ ശാസി​ക്കാൻപോ​കു​ക​യാണ്‌;നിന്നിൽ കണ്ട കുറ്റങ്ങൾ ഞാൻ വിവരി​ക്കും.+ 22  ദൈവത്തെ മറക്കു​ന്ന​വരേ,+ ദയവു​ചെ​യ്‌ത്‌ ഇക്കാര്യ​ങ്ങളെ ഗൗരവ​ത്തോ​ടെ കാണൂ!അല്ലെങ്കിൽ ഞാൻ നിങ്ങളെ പിച്ചി​ച്ചീ​ന്തും, രക്ഷിക്കാൻ ആരുമു​ണ്ടാ​കില്ല. 23  ബലിയായി നന്ദി അർപ്പി​ക്കു​ന്നവൻ എന്നെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു;+തന്റെ പാത വിട്ടു​മാ​റാ​തെ അതിൽ നടക്കു​ന്ന​വ​നുഞാൻ ദൈവ​ത്തിൽനി​ന്നുള്ള രക്ഷ കാണി​ച്ചു​കൊ​ടു​ക്കും.”+

അടിക്കുറിപ്പുകള്‍

അക്ഷ. “സൂര്യോ​ദ​യം​മു​തൽ സൂര്യാ​സ്‌ത​മ​യം​വ​രെ​യുള്ള.”
അക്ഷ. “ആൺകോ​ലാ​ടു​ക​ളെ​യോ.”
അക്ഷ. “എന്റെ വാക്കുകൾ നീ പുറകിൽ എറിഞ്ഞു​ക​ള​യു​ന്നു.”
അഥവാ “ഉപദേശം.”
മറ്റൊരു സാധ്യത “അവന്റെ​കൂ​ടെ കൂടുന്നു.”
അഥവാ “കൂടപ്പി​റ​പ്പി​നെ അപകീർത്തി​പ്പെ​ടു​ത്തു​ന്നു.”