സങ്കീർത്ത​നം 57:1-11

  • ദിവ്യപ്രീ​തി​ക്കാ​യുള്ള യാചന

    • ദൈവ​ത്തി​ന്റെ ചിറകിൻത​ണ​ലിൽ അഭയം (1)

    • ശത്രുക്കൾ ഒരുക്കിയ കെണി​യിൽ അവർതന്നെ വീണു (6)

സംഗീതസംഘനായകന്‌; “നശിപ്പി​ക്ക​രു​തേ” എന്നതിൽ ചിട്ട​പ്പെ​ടു​ത്തി​യത്‌. മിക്താം.* ശൗലിന്റെ അടുക്കൽനി​ന്ന്‌ ഗുഹയി​ലേക്ക്‌ ഓടി​പ്പോ​യ​പ്പോൾ ദാവീദ്‌ രചിച്ചത്‌.+ 57  എന്നോടു പ്രീതി കാട്ടേ​ണമേ; ദൈവമേ, എന്നോടു പ്രീതി കാട്ടേ​ണമേ;അങ്ങയിലല്ലോ ഞാൻ അഭയം തേടി​യി​രി​ക്കു​ന്നത്‌;+ദുരിതങ്ങളെല്ലാം കടന്നു​പോ​കു​ന്ന​തു​വരെ അങ്ങയുടെ ചിറകിൻത​ണ​ലിൽ ഞാൻ അഭയം പ്രാപി​ക്കു​ന്നു.+   അത്യുന്നതനായ ദൈവത്തെ,എന്റെ ദുരി​ത​ങ്ങ​ളെ​ല്ലാം അവസാ​നി​പ്പി​ക്കുന്ന സത്യ​ദൈ​വത്തെ, ഞാൻ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു.   ദൈവം സ്വർഗ​ത്തിൽനിന്ന്‌ സഹായം അയച്ച്‌ എന്നെ രക്ഷിക്കും.+ എന്നെ കടിച്ചു​കീ​റാൻ വരുന്ന​വന്റെ ഉദ്യമം ദൈവം വിഫല​മാ​ക്കും. (സേലാ) ദൈവം അചഞ്ചല​സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും അയയ്‌ക്കും.+   സിംഹങ്ങൾ എന്നെ വളഞ്ഞി​രി​ക്കു​ന്നു;+എന്നെ വിഴു​ങ്ങാൻ നോക്കു​ന്ന​വ​രു​ടെ ഇടയിൽ എനിക്കു കിട​ക്കേ​ണ്ടി​വ​രു​ന്നു;അവരുടെ പല്ലുകൾ കുന്തങ്ങ​ളും അമ്പുക​ളും ആണ്‌;അവരുടെ നാവ്‌ മൂർച്ച​യേ​റിയ വാളും.+   ദൈവമേ, അങ്ങ്‌ ആകാശ​ത്തെ​ക്കാൾ ഉന്നതനാ​യി​രി​ക്കട്ടെ;അങ്ങയുടെ മഹത്ത്വം മുഴു​ഭൂ​മി​യു​ടെ മേലും ഉണ്ടായി​രി​ക്കട്ടെ.+   എന്റെ കാൽ കുരു​ക്കാൻ അവർ ഒരു വല വിരി​ച്ചി​ട്ടുണ്ട്‌;+എന്റെ ദുരവസ്ഥ കാരണം ഞാൻ കുനി​ഞ്ഞു​പോ​യി​രി​ക്കു​ന്നു.+ എന്റെ മുന്നിൽ അവർ ഒരു കുഴി കുഴിച്ചു;പക്ഷേ അവർതന്നെ അതിൽ വീണു.+ (സേലാ)   ദൈവമേ, എന്റെ ഹൃദയം അചഞ്ചല​മാണ്‌;+എന്റെ ഹൃദയം അചഞ്ചല​മാണ്‌. ഞാൻ പാടും, സംഗീതം ഉതിർക്കും.   എൻ മനമേ,* ഉണരൂ! തന്ത്രിവാദ്യമേ, ഉണരൂ! കിന്നരമേ, നീയും ഉണരൂ! ഞാൻ പ്രഭാ​തത്തെ വിളി​ച്ചു​ണർത്തും.+   യഹോവേ, ജനതക​ളു​ടെ ഇടയിൽ ഞാൻ അങ്ങയെ വാഴ്‌ത്തും;+രാഷ്‌ട്രങ്ങളുടെ ഇടയിൽ ഞാൻ അങ്ങയെ പാടി സ്‌തു​തി​ക്കും.*+ 10  കാരണം, അങ്ങയുടെ അചഞ്ചല​സ്‌നേഹം വലുതാ​ണ്‌; അത്‌ ആകാശ​ത്തോ​ളം എത്തുന്നു;+അങ്ങയുടെ വിശ്വ​സ്‌ത​ത​യോ വാനം​മു​ട്ടെ ഉയർന്നു​നിൽക്കു​ന്നു. 11  ദൈവമേ, അങ്ങ്‌ ആകാശ​ത്തെ​ക്കാൾ ഉന്നതനാ​യി​രി​ക്കട്ടെ;അങ്ങയുടെ മഹത്ത്വം മുഴു​ഭൂ​മി​യു​ടെ മേലും ഉണ്ടായി​രി​ക്കട്ടെ.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “എൻ മഹത്ത്വമേ.”
അഥവാ “അങ്ങയ്‌ക്കു സംഗീതം ഉതിർക്കും.”