സങ്കീർത്ത​നം 66:1-20

  • ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ ഭയാദ​രവ്‌ ഉണർത്തു​ന്നവ

    • “വന്ന്‌ ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ കാണൂ” (5)

    • “എന്റെ നേർച്ചകൾ ഞാൻ നിറ​വേ​റ്റും” (13)

    • ദൈവം പ്രാർഥന കേൾക്കു​ന്നു (18-20)

സംഗീതസംഘനായകന്‌; ശ്രുതി​മ​ധു​ര​മായ ഒരു ഗാനം. 66  മുഴു​ഭൂ​മി​യും ദൈവ​ത്തി​നു ജയഘോ​ഷം മുഴക്കട്ടെ.+   ദൈവത്തിന്റെ മഹനീ​യ​നാ​മത്തെ പാടി സ്‌തു​തി​ക്കൂ!* സ്‌തുതികളാൽ നമ്മുടെ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തൂ!+   ദൈവത്തോടു പറയൂ: “അങ്ങയുടെ പ്രവൃ​ത്തി​കൾ ഭയാദ​രവ്‌ ഉണർത്തു​ന്നവ.+അങ്ങയുടെ മഹാശക്തി നിമിത്തം ശത്രുക്കൾ തിരു​മു​മ്പിൽ ഭവ്യത​യോ​ടെ നിൽക്കും.+   മുഴുഭൂമിയും തിരു​സ​ന്നി​ധി​യിൽ കുമ്പി​ടും;+അവർ അങ്ങയെ പാടി സ്‌തു​തി​ക്കും,തിരുനാമത്തിനു സ്‌തുതി പാടും.”+ (സേലാ)   വന്ന്‌ ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ കാണൂ! മനുഷ്യമക്കൾക്കായി ദൈവം ചെയ്‌ത കാര്യങ്ങൾ ഭയാദ​രവ്‌ ഉണർത്തു​ന്നു.+   ദൈവം കടലിനെ ഉണങ്ങിയ നിലമാ​ക്കി;+കാൽനടയായി അവർ നദി കടന്നു.+ അവിടെ നമ്മൾ ദൈവ​ത്തിൽ ആനന്ദിച്ചു.+   ദൈവം തന്റെ ശക്തിയാൽ എന്നു​മെ​ന്നേ​ക്കും ഭരിക്കു​ന്നു.+ ആ കണ്ണുകൾ ജനതകളെ നോക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.+ ദുശ്ശാഠ്യക്കാർ അഹങ്കരി​ക്കാ​തി​രി​ക്കട്ടെ.+ (സേലാ)   ജനങ്ങളേ, നമ്മുടെ ദൈവത്തെ സ്‌തു​തി​ക്കൂ!+ആ സ്‌തു​തി​നാ​ദം എങ്ങും മുഴങ്ങട്ടെ.   ദൈവം നമ്മളെ ജീവ​നോ​ടെ കാക്കുന്നു;+നമ്മുടെ കാൽ ഇടറി​പ്പോ​കാൻ അനുവ​ദി​ക്കു​ന്നില്ല.+ 10  ദൈവമേ, അങ്ങ്‌ ഞങ്ങളെ പരി​ശോ​ധി​ച്ച​ല്ലോ;+വെള്ളി ശുദ്ധീ​ക​രി​ക്കു​ന്ന​തു​പോ​ലെ ഞങ്ങളെ ശുദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു. 11  അങ്ങ്‌ ഞങ്ങളെ വലയിൽ കുടുക്കി;ഞെരുക്കിക്കളയുന്ന ഭാരം ഞങ്ങളുടെ മേൽ* വെച്ചു. 12  മർത്യൻ ഞങ്ങളെ* ചവിട്ടി​മെ​തിച്ച്‌ കടന്നു​പോ​കാൻ ഇടയാക്കി;ഞങ്ങൾ തീയി​ലൂ​ടെ​യും വെള്ളത്തി​ലൂ​ടെ​യും കടന്നു​വന്നു;പിന്നെ, അങ്ങ്‌ ഞങ്ങളെ ആശ്വാ​സ​മേ​കുന്ന ഒരു സ്ഥലത്ത്‌ എത്തിച്ചു. 13  സമ്പൂർണദഹനയാഗങ്ങളുമായി ഞാൻ അങ്ങയുടെ ഭവനത്തിൽ വരും;+എന്റെ നേർച്ചകൾ ഞാൻ നിറ​വേ​റ്റും.+ 14  കഷ്ടതയിലായിരുന്നപ്പോൾ എന്റെ വായ്‌കൊ​ണ്ട്‌ നേർന്ന നേർച്ചകൾ,എന്റെ അധരങ്ങൾ നേർന്ന നേർച്ച​കൾതന്നെ.+ 15  കൊഴുപ്പിച്ച മൃഗങ്ങളെ ദഹനയാ​ഗ​മാ​യി ഞാൻ നൽകും;ആൺചെമ്മരിയാടുകളുടെ ബലിയു​ടെ പുക തിരു​സ​ന്നി​ധി​യിൽ ഉയരും. കാളകളെയും ആൺകോ​ലാ​ടു​ക​ളെ​യും ഞാൻ കൊണ്ടു​വ​രും. (സേലാ) 16  ദൈവത്തെ ഭയപ്പെ​ടു​ന്ന​വരേ, വരൂ! എല്ലാവ​രും ചെവി ചായിക്കൂ!എനിക്കായി ദൈവം ചെയ്‌ത​തെ​ല്ലാം ഞാൻ വിവരി​ക്കാം.+ 17  ഞാൻ അധരം​കൊണ്ട്‌ ദൈവത്തെ വിളിച്ചു,നാവുകൊണ്ട്‌ എന്റെ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തി. 18  ദ്രോഹകരമായ എന്തെങ്കി​ലും ഹൃദയ​ത്തിൽ കൊണ്ടു​ന​ട​ന്നെ​ങ്കിൽയഹോവ എനിക്കു ചെവി തരുമാ​യി​രു​ന്നില്ല.+ 19  എന്നാൽ, ദൈവം കേട്ടു,+എന്റെ പ്രാർഥന ശ്രദ്ധിച്ചു.+ 20  എന്റെ പ്രാർഥന തള്ളിക്ക​ള​യാ​തി​രുന്ന,തന്റെ അചഞ്ചല​സ്‌നേഹം എന്നിൽനി​ന്ന്‌ പിടി​ച്ചു​വെ​ക്കാ​തി​രുന്ന, ദൈവ​ത്തി​നു സ്‌തുതി.

അടിക്കുറിപ്പുകള്‍

അഥവാ “മഹനീ​യ​നാ​മ​ത്തി​നു സംഗീതം ഉതിർക്കൂ!”
അക്ഷ. “ഞങ്ങളുടെ എളിയിൽ.”
അക്ഷ. “ഞങ്ങളുടെ തല.”