സങ്കീർത്ത​നം 67:1-7

  • ഭൂമി​യു​ടെ അറുതി​കളെ​ല്ലാം ദൈവത്തെ ഭയപ്പെ​ടും

    • ദൈവ​ത്തി​ന്റെ വഴികൾ അറിയും (2)

    • ‘സകല ജനങ്ങളും ദൈവത്തെ വാഴ്‌ത്തട്ടെ’ (3, 5)

    • “ദൈവം നമ്മെ അനു​ഗ്ര​ഹി​ക്കും” (6, 7)

സംഗീതസംഘനായകന്‌; തന്ത്രി​വാ​ദ്യ​ങ്ങ​ളോ​ടെ പാടേ​ണ്ടത്‌. ശ്രുതി​മ​ധു​ര​മായ ഗീതം. 67  ദൈവം നമ്മോടു പ്രീതി കാട്ടും, നമ്മെ അനു​ഗ്ര​ഹി​ക്കും,തിരുമുഖം നമ്മുടെ മേൽ പ്രകാ​ശി​പ്പി​ക്കും.+ (സേലാ)   അങ്ങനെ, അങ്ങയുടെ വഴികൾ ഭൂമി മുഴുവൻ അറിയും;+അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​കൾ സകല ജനതക​ളും കേൾക്കും.+   ദൈവമേ, ജനതകൾ അങ്ങയെ സ്‌തു​തി​ക്കട്ടെ;സകല ജനങ്ങളും അങ്ങയെ വാഴ്‌ത്തട്ടെ.   ജനതകൾ ആനന്ദിച്ച്‌ ആഹ്ലാദ​ഘോ​ഷം മുഴക്കട്ടെ;+അങ്ങ്‌ ജനതകളെ നീതി​യോ​ടെ വിധി​ക്കു​മ​ല്ലോ.+ ഭൂമിയിലെ ജനതകളെ അങ്ങ്‌ വഴിന​യി​ക്കും. (സേലാ)   ദൈവമേ, ജനതകൾ അങ്ങയെ സ്‌തു​തി​ക്കട്ടെ;സകല ജനങ്ങളും അങ്ങയെ വാഴ്‌ത്തട്ടെ.   ഭൂമി അതിന്റെ ഫലം തരും.+ദൈവം, നമ്മുടെ ദൈവം, നമ്മെ അനു​ഗ്ര​ഹി​ക്കും.+   ദൈവം നമ്മെ അനു​ഗ്ര​ഹി​ക്കും.ഭൂമിയുടെ അറുതി​ക​ളെ​ല്ലാം ദൈവത്തെ ഭയപ്പെ​ടും.*+

അടിക്കുറിപ്പുകള്‍

അഥവാ “ബഹുമാ​നി​ക്കും.”