സങ്കീർത്ത​നം 69:1-36

  • രക്ഷയ്‌ക്കുവേ​ണ്ടി​യുള്ള ഒരു പ്രാർഥന

    • “അങ്ങയുടെ ഭവന​ത്തോ​ടുള്ള ശുഷ്‌കാ​ന്തി എന്നെ തിന്നു​ക​ളഞ്ഞു” (9)

    • “വേഗം ഉത്തര​മേകേ​ണമേ” (17)

    • ‘ദാഹി​ച്ചപ്പോൾ കുടി​ക്കാൻ തന്നതു വിനാ​ഗി​രി’ (21)

സംഗീതസംഘനായകന്‌; “ലില്ലി”കൾക്കു​വേണ്ടി ചിട്ട​പ്പെ​ടു​ത്തി​യത്‌. ദാവീ​ദി​ന്റേത്‌. 69  ദൈവമേ, എന്നെ രക്ഷി​ക്കേ​ണമേ; വെള്ളം എന്റെ ജീവനു ഭീഷണി ഉയർത്തു​ന്നു.+   ഞാൻ ആഴമേ​റിയ ചെളി​ക്കു​ണ്ടി​ലേക്ക്‌ ആണ്ടു​പോ​യി​രി​ക്കു​ന്നു;+ എനിക്കു കാൽ ഉറപ്പി​ക്കാൻ ഇടമില്ല. നിലയില്ലാക്കയത്തിൽ ഞാൻ അകപ്പെ​ട്ടി​രി​ക്കു​ന്നു;ആർത്തലച്ചുവന്ന വെള്ളം എന്നെ ഒഴുക്കി​ക്കൊ​ണ്ടു​പോ​യി.+   സഹായത്തിനായി നിലവി​ളിച്ച്‌ ഞാൻ അവശനാ​യി​രി​ക്കു​ന്നു;+എന്റെ തൊണ്ട അടഞ്ഞു​പോ​യി. എന്റെ ദൈവ​ത്തി​നാ​യി കാത്തു​കാ​ത്തി​രുന്ന്‌ എന്റെ കണ്ണുകൾ തളർന്നു.+   ഒരു കാരണ​വു​മി​ല്ലാ​തെ എന്നെ വെറുക്കുന്നവർ+എന്റെ തലമു​ടി​യു​ടെ എണ്ണത്തെ​ക്കാൾ അധികം. എന്നെ ഒടുക്കി​ക്ക​ള​യാൻ നോക്കുന്നഎന്റെ വഞ്ചകരായ ശത്രുക്കൾ* പെരു​കി​യി​രി​ക്കു​ന്നു. മോഷ്ടിച്ചെടുക്കാത്തതു വിട്ടു​കൊ​ടു​ക്കാൻ ഞാൻ നിർബ​ന്ധി​ത​നാ​യി.   ദൈവമേ, എന്റെ ബുദ്ധി​യി​ല്ലായ്‌മ അങ്ങ്‌ അറിയു​ന്ന​ല്ലോ;എന്റെ കുറ്റം അങ്ങയിൽനി​ന്ന്‌ മറഞ്ഞി​രി​ക്കു​ന്നില്ല.   പരമാധികാരിയാം കർത്താവേ, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവേ,അങ്ങയിൽ പ്രത്യാശ വെക്കു​ന്നവർ ഞാൻ കാരണം നാണം​കെ​ടാൻ ഇടവര​രു​തേ. ഇസ്രായേലിന്റെ ദൈവമേ, അങ്ങയെ തേടു​ന്നവർ അപമാ​നി​ത​രാ​കാൻ ഞാൻ കാരണ​ക്കാ​ര​നാ​ക​രു​തേ.   അങ്ങയുടെ പേരിൽ ഞാൻ നിന്ദ സഹിക്കു​ന്നു;+അപമാനം എന്റെ മുഖത്തെ മൂടുന്നു.+   എന്റെ സഹോ​ദ​ര​ന്മാർക്കു ഞാൻ അപരി​ചി​ത​നാ​യി​രി​ക്കു​ന്നു;എന്റെ അമ്മയുടെ മക്കൾക്കു ഞാൻ അന്യനാ​യി.+   അങ്ങയുടെ ഭവന​ത്തോ​ടുള്ള ശുഷ്‌കാ​ന്തി എന്നെ തിന്നു​ക​ളഞ്ഞു;+അങ്ങയെ നിന്ദി​ക്കു​ന്ന​വ​രു​ടെ നിന്ദ എന്റെ മേൽ വീണി​രി​ക്കു​ന്നു.+ 10  ഞാൻ ഉപവസി​ച്ച്‌ എന്നെത്തന്നെ താഴ്‌ത്തിയപ്പോൾ*അതിന്റെ പേരിൽ എനിക്കു നിന്ദ സഹി​ക്കേ​ണ്ടി​വന്നു. 11  ഞാൻ വിലാ​പ​വ​സ്‌ത്രം ധരിച്ച​പ്പോൾഅവരുടെ പരിഹാ​സ​പാ​ത്ര​മാ​യി​ത്തീർന്നു.* 12  നഗരകവാടങ്ങളിൽ ഇരിക്കു​ന്ന​വർക്കു ഞാൻ സംസാ​ര​വി​ഷ​യ​മാ​യി;കുടിയന്മാർ എന്നെക്കു​റിച്ച്‌ പാട്ട്‌ ഉണ്ടാക്കു​ന്നു. 13  എന്നാൽ യഹോവേ, സ്വീകാ​ര്യ​മായ ഒരു സമയത്ത്‌എന്റെ പ്രാർഥന തിരു​സ​ന്നി​ധി​യിൽ എത്തട്ടെ.+ സമൃദ്ധമായി അചഞ്ചല​സ്‌നേഹം കാണി​ക്കുന്ന ദൈവമേ,അങ്ങയുടെ ആശ്രയ​യോ​ഗ്യ​മായ രക്ഷാ​പ്ര​വൃ​ത്തി​ക​ളാൽ എനിക്ക്‌ ഉത്തര​മേ​കേ​ണമേ.+ 14  ചെളിക്കുണ്ടിൽനിന്ന്‌ എന്നെ രക്ഷി​ക്കേ​ണമേ;ഞാൻ മുങ്ങി​ത്താ​ഴാൻ അനുവ​ദി​ക്ക​രു​തേ. എന്നെ വെറു​ക്കു​ന്ന​വ​രിൽനിന്ന്‌ എന്നെ രക്ഷി​ക്കേ​ണമേ;ആഴക്കയത്തിൽനിന്ന്‌ എന്നെ കരകയ​റ്റേ​ണമേ.+ 15  ആർത്തലച്ചുവരുന്ന പ്രളയ​ജലം എന്നെ ഒഴുക്കി​ക്കൊ​ണ്ടു​പോ​ക​രു​തേ;+ആഴങ്ങൾ എന്നെ വിഴു​ങ്ങാ​നോകിണർ* എന്നെ മൂടി​ക്ക​ള​യാ​നോ അനുവ​ദി​ക്ക​രു​തേ.+ 16  യഹോവേ, എനിക്ക്‌ ഉത്തര​മേ​കേ​ണമേ. അങ്ങയുടെ അചഞ്ചല​മായ സ്‌നേഹം എത്ര നല്ലത്‌!+ അങ്ങയുടെ മഹാക​രു​ണ​യ്‌ക്കു ചേർച്ച​യിൽ എന്നി​ലേക്കു തിരി​യേ​ണമേ.+ 17  അങ്ങ്‌ ഈ ദാസനിൽനി​ന്ന്‌ മുഖം മറച്ചു​ക​ള​യ​രു​തേ.+ വേഗം ഉത്തര​മേ​കേ​ണമേ; ഞാൻ ആകെ കഷ്ടത്തി​ലാണ്‌.+ 18  എന്റെ അടു​ത്തേക്കു വന്ന്‌ എന്നെ രക്ഷി​ക്കേ​ണമേ;ശത്രുക്കളുടെ കൈയിൽനി​ന്ന്‌ എന്നെ മോചി​പ്പി​ക്കേ​ണമേ.* 19  ഞാൻ അനുഭ​വി​ക്കുന്ന നിന്ദയും അവഹേ​ള​ന​വും അപമാ​ന​വും അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ.+ എന്റെ ശത്രു​ക്ക​ളെ​യെ​ല്ലാം അങ്ങ്‌ കാണുന്നു. 20  നിന്ദ എന്റെ ഹൃദയം തകർത്തു​ക​ള​ഞ്ഞി​രി​ക്കു​ന്നു; എനിക്കേറ്റ മുറിവ്‌ ഭേദമാ​ക്കാ​നാ​കാ​ത്ത​താണ്‌.* ഞാൻ സഹതാപം പ്രതീ​ക്ഷി​ച്ചു; പക്ഷേ, കാര്യ​മു​ണ്ടാ​യില്ല.+ആശ്വാസകർക്കായി കൊതി​ച്ചു; പക്ഷേ, ആരെയും കണ്ടില്ല.+ 21  ആഹാരത്തിനു പകരം അവർ എനിക്കു വിഷം* തന്നു;+ദാഹിച്ചപ്പോൾ കുടി​ക്കാൻ തന്നതോ വിനാ​ഗി​രി​യും.+ 22  അവരുടെ മേശ അവർക്ക്‌ ഒരു കെണി​യാ​യി മാറട്ടെ;അവരുടെ സമൃദ്ധി അവർക്ക്‌ ഒരു കുടു​ക്കാ​കട്ടെ.+ 23  കാണാൻ പറ്റാത്ത വിധം അവരുടെ കണ്ണുകൾ ഇരുണ്ടു​പോ​കട്ടെ;അവരുടെ അരക്കെ​ട്ടു​കൾ എപ്പോ​ഴും വിറയ്‌ക്കട്ടെ. 24  അങ്ങയുടെ ക്രോധം അവരുടെ മേൽ ചൊരി​യേ​ണമേ;അങ്ങയുടെ കോപാ​ഗ്നി അവരെ പിടി​കൂ​ടട്ടെ.+ 25  അവരുടെ താവളം* ശൂന്യ​മാ​കട്ടെ;അവരുടെ കൂടാ​ര​ങ്ങ​ളിൽ ആരുമി​ല്ലാ​താ​കട്ടെ.+ 26  കാരണം അങ്ങ്‌ പ്രഹരി​ച്ച​വന്റെ പിന്നാലെ അവർ പായുന്നു;അങ്ങ്‌ മുറി​വേൽപ്പി​ച്ച​വ​രു​ടെ വേദന​ക​ളെ​ക്കു​റിച്ച്‌ അവർ വാതോ​രാ​തെ വിവരി​ക്കു​ന്നു. 27  അവരുടെ കുറ്റ​ത്തോ​ടു കുറ്റം കൂട്ടേ​ണമേ;അങ്ങയുടെ നീതി​യിൽ അവർക്ക്‌ ഓഹരി​യൊ​ന്നു​മി​ല്ലാ​തി​രി​ക്കട്ടെ. 28  ജീവനുള്ളവരുടെ പുസ്‌തകത്തിൽനിന്ന്‌* അവരുടെ പേര്‌ മായ്‌ച്ചു​ക​ള​യേ​ണമേ;+നീതിമാന്മാരുടെ പട്ടിക​യിൽ അവരുടെ പേര്‌ ചേർക്ക​രു​തേ.+ 29  ഞാനോ ആകെ കഷ്ടതയി​ലും വേദന​യി​ലും ആണ്‌.+ ദൈവമേ, അങ്ങയുടെ രക്ഷാശക്തി എന്നെ സംരക്ഷി​ക്കട്ടെ. 30  ദൈവനാമത്തെ ഞാൻ പാടി സ്‌തു​തി​ക്കും;നന്ദിവാക്കുകളാൽ ഞാൻ എന്റെ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തും. 31  കാളകളെക്കാൾ, കൊമ്പും കുളമ്പും ഉള്ള കാളക​ളെ​ക്കാൾ,യഹോവ പ്രസാ​ദി​ക്കു​ന്നത്‌ ഇതിലാ​ണ്‌.+ 32  സൗമ്യർ അതു കണ്ട്‌ ആഹ്ലാദി​ക്കും, ദൈവത്തെ അന്വേ​ഷി​ക്കു​ന്ന​വരേ, നിങ്ങളു​ടെ ഹൃദയം ചൈത​ന്യം പ്രാപി​ക്കട്ടെ. 33  യഹോവ പാവ​പ്പെ​ട്ട​വ​രി​ലേക്കു ചെവി ചായി​ക്കു​ന്നു,+ബന്ദികളായ തന്റെ ജനത്തോ​ട്‌ അവജ്ഞ കാട്ടില്ല.+ 34  ആകാശവും ഭൂമി​യും ദൈവത്തെ സ്‌തു​തി​ക്കട്ടെ.+സമുദ്രവും അതിൽ ചരിക്കുന്ന സകലവും ദൈവത്തെ വാഴ്‌ത്തട്ടെ. 35  കാരണം, ദൈവം സീയോ​നെ രക്ഷിക്കും,+യഹൂദാനഗരങ്ങൾ പുതു​ക്കി​പ്പ​ണി​യും.അവർ അവ കൈവ​ശ​മാ​ക്കി അവിടെ* വസിക്കും. 36  ദൈവദാസരുടെ സന്തതി​പ​ര​മ്പ​രകൾ അവ അവകാ​ശ​മാ​ക്കും.+ദൈവനാമത്തെ സ്‌നേഹിക്കുന്നവർ+ അവിടെ താമസി​ക്കും.

അടിക്കുറിപ്പുകള്‍

അഥവാ “ഒരു കാരണ​വു​മി​ല്ലാ​തെ എന്റെ ശത്രു​ക്ക​ളാ​യവർ.”
മറ്റൊരു സാധ്യത “ഞാൻ കരഞ്ഞ്‌ ഉപവസി​ച്ച​പ്പോൾ.”
അക്ഷ. “പഴഞ്ചൊ​ല്ലാ​യി​ത്തീർന്നു.”
അഥവാ “കുഴി.”
അക്ഷ. “വീണ്ടെ​ടു​ക്കേ​ണമേ.”
അഥവാ “ഞാൻ ഏതാണ്ട്‌ ആശയറ്റ നിലയി​ലാ​യി​രി​ക്കു​ന്നു.”
അഥവാ “വിഷ​ച്ചെടി.”
അഥവാ “ചുറ്റു​മ​തി​ലുള്ള പാളയം.”
അഥവാ “ജീവപു​സ്‌ത​ക​ത്തിൽനി​ന്ന്‌.”
അതായത്‌, ആ ദേശത്ത്‌.