സങ്കീർത്ത​നം 7:1-17

  • യഹോവ നീതി​മാ​നായ ന്യായാ​ധി​പൻ

    • ‘യഹോവേ, എന്നെ വിധിക്കേ​ണമേ’ (8)

ബന്യാമീന്യനായ കൂശിന്റെ വാക്കു​ക​ളെ​ക്കു​റിച്ച്‌ ദാവീദ്‌ യഹോ​വ​യ്‌ക്കു പാടിയ വിലാ​പ​ഗീ​തം. 7  എന്റെ ദൈവ​മായ യഹോവേ, അങ്ങയെ ഞാൻ അഭയമാ​ക്കി​യി​രി​ക്കു​ന്നു.+ എന്നെ ഉപദ്ര​വി​ക്കു​ന്ന​വ​രിൽനി​ന്നെ​ല്ലാം എന്നെ രക്ഷി​ക്കേ​ണമേ, എന്നെ വിടു​വി​ക്കേ​ണമേ.+   അല്ലാത്തപക്ഷം, അവർ ഒരു സിംഹ​ത്തെ​പ്പോ​ലെ എന്നെ പിച്ചി​ച്ചീ​ന്തും;+എന്നെ വലിച്ചി​ഴച്ച്‌ കൊണ്ടു​പോ​കും; രക്ഷിക്കാൻ ആരുമു​ണ്ടാ​കില്ല.   എന്റെ ദൈവ​മായ യഹോവേ, ഇക്കാര്യ​ത്തിൽ ഞാൻ കുറ്റക്കാ​ര​നെ​ങ്കിൽ,ഞാൻ നീതി​കേടു കാണി​ച്ചെ​ങ്കിൽ,   എനിക്കു നന്മ ചെയ്‌ത​യാ​ളോ​ടു ഞാൻ അന്യായം കാട്ടുകയും+കാരണം​കൂ​ടാ​തെ ഞാൻ എന്റെ ശത്രു​വി​നെ കൊള്ളയടിക്കുകയും* ചെയ്‌തെ​ങ്കിൽ,   ശത്രു എന്നെ പിന്തു​ടർന്ന്‌ പിടി​ക്കട്ടെ.അയാൾ എന്റെ ജീവൻ നിലത്തി​ട്ട്‌ ചവിട്ടട്ടെ.എന്റെ മഹത്ത്വം പൊടി​യിൽ വീണ്‌ നശിക്കട്ടെ. (സേലാ)   യഹോവേ, കോപ​ത്തോ​ടെ എഴു​ന്നേൽക്കേ​ണമേ.എന്റെ ശത്രു​ക്ക​ളു​ടെ ക്രോ​ധ​ത്തിന്‌ എതിരെ നില​കൊ​ള്ളേ​ണമേ.+എനിക്കു​വേ​ണ്ടി ഉണരേ​ണമേ. നീതി നടപ്പാ​ക്കാൻ ആവശ്യ​പ്പെ​ടേ​ണമേ.+   ജനതകൾ അങ്ങയെ വളയട്ടെ.അപ്പോൾ, ഉന്നതങ്ങ​ളിൽനിന്ന്‌ അങ്ങ്‌ അവർക്കെ​തി​രെ നടപടി​യെ​ടു​ക്കു​മ​ല്ലോ.   യഹോവ ജനതക​ളു​ടെ വിധി പ്രഖ്യാ​പി​ക്കും.+ യഹോവേ, എന്റെ നീതി​ക്കും നിഷ്‌കളങ്കതയ്‌ക്കും*അനുസൃ​ത​മാ​യി എന്നെ വിധി​ക്കേ​ണമേ.+   ദയവായി ദുഷ്ടന്മാ​രു​ടെ ദുഷ്‌പ്ര​വൃ​ത്തി​കൾ അവസാ​നി​പ്പി​ക്കേ​ണമേ. എന്നാൽ, നീതി​മാൻ ഉറച്ചു​നിൽക്കാൻ ഇടയാ​ക്കേ​ണമേ.+അങ്ങ്‌ ഹൃദയ​ങ്ങ​ളെ​യും ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളെയും* പരിശോധിച്ചറിയുന്ന+ നീതി​മാ​നായ ദൈവ​മ​ല്ലോ.+ 10  ദൈവം എന്റെ പരിച,+ ഹൃദയ​ശു​ദ്ധി​യു​ള്ള​വ​രു​ടെ രക്ഷകൻ.+ 11  ദൈവം നീതി​മാ​നായ ന്യായാ​ധി​പൻ.+ദിവസ​വും ദൈവം വിധികൾ പ്രസ്‌താ​വി​ക്കു​ന്നു.* 12  ആരെങ്കിലും മാനസാന്തരപ്പെടാതിരുന്നാൽ+ ദൈവം വാളിനു മൂർച്ച കൂട്ടുന്നു,+ഞാൺ കെട്ടി വില്ല്‌ ഒരുക്കു​ന്നു,+ 13  മാരകായുധങ്ങൾ ഒരുക്കി​വെ​ക്കു​ന്നു,തീയമ്പു​കൾ സജ്ജമാ​ക്കു​ന്നു.+ 14  ദുഷ്ടതയെ ഗർഭം ധരിച്ചി​രി​ക്കു​ന്ന​യാ​ളെ നോക്കൂ!അയാൾ പ്രശ്‌ന​ങ്ങളെ ഗർഭം ധരിച്ച്‌ നുണകളെ പ്രസവി​ക്കു​ന്നു.+ 15  അയാൾ കുഴി കുഴി​ച്ചിട്ട്‌ അതിന്റെ ആഴം കൂട്ടുന്നു.എന്നാൽ, അയാൾ കുഴിച്ച കുഴി​യിൽ അയാൾത്തന്നെ വീഴുന്നു.+ 16  അയാൾ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ, തിരിച്ച്‌ അയാളു​ടെ തലമേൽത്തന്നെ വരും.+അയാളു​ടെ അക്രമം അയാളു​ടെ നെറു​ക​യിൽത്തന്നെ പതിക്കും. 17  യഹോവയുടെ നീതി നിമിത്തം ഞാൻ അവനെ സ്‌തു​തി​ക്കും.+അത്യു​ന്ന​ത​നാ​യ യഹോവയുടെ+ പേരിനു ഞാൻ സ്‌തുതി പാടും.*+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “അതേസ​മയം, അകാര​ണ​മാ​യി എന്നെ എതിർത്ത​വനെ ഞാൻ വെറുതേ വിടു​ക​യും.”
അഥവാ “ധർമനി​ഷ്‌ഠ​യ്‌ക്കും.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.
അഥവാ “ഹൃദയ​ങ്ങ​ളെ​യും വൃക്കക​ളെ​യും.”
അഥവാ “കോപ​ത്തോ​ടെ ന്യായ​വി​ധി​കൾ ഉച്ചരി​ക്കു​ന്നു.”
അഥവാ “സംഗീതം ഉതിർക്കും.”