സങ്കീർത്ത​നം 76:1-12

  • സീയോ​ന്റെ ശത്രു​ക്ക​ളു​ടെ മേൽ ദൈവ​ത്തി​ന്റെ വിജയം

    • സൗമ്യരെ ദൈവം രക്ഷിക്കു​ന്നു (9)

    • ശത്രു​ക്ക​ളു​ടെ അഹങ്കാരം ഇല്ലാതാ​ക്കും (12)

സംഗീതസംഘനായകന്‌; തന്ത്രി​വാ​ദ്യ​ങ്ങ​ളോ​ടെ പാടേ​ണ്ടത്‌. ആസാഫ്‌+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 76  ദൈവം യഹൂദ​യിൽ പ്രസിദ്ധൻ;+തിരുനാമം ഇസ്രാ​യേ​ലിൽ മഹനീയം.+   ദൈവത്തിന്റെ കൂടാരം ശാലേ​മിൽ;+ദൈവത്തിന്റെ വാസസ്ഥലം സീയോ​നിൽ.+   അവിടെ ദൈവം തീയമ്പു​കളെ തകർത്തു;വാളും പരിച​യും യുദ്ധാ​യു​ധ​ങ്ങ​ളും നശിപ്പി​ച്ചു.+ (സേലാ)   അങ്ങയുടെ ശോഭ ഉജ്ജ്വലം;*വന്യമൃഗങ്ങൾ ഇര തേടുന്ന പർവത​ങ്ങ​ളെ​ക്കാൾ അങ്ങ്‌ മഹിമാ​ധനൻ.   മനോധൈര്യമുള്ളവർ കൊള്ള​യ്‌ക്കി​ര​യാ​യി.+ അവർ ഉറക്കത്തി​ലേക്കു വഴുതി​വീ​ണു;യോദ്ധാക്കളെല്ലാം നിസ്സഹാ​യ​രാ​യി​രു​ന്നു.+   യാക്കോബിൻദൈവമേ, അങ്ങയുടെ ശകാര​ത്താൽതേരാളിയും കുതി​ര​യും ഗാഢനി​ദ്ര​യി​ലാ​യി.+   അങ്ങ്‌ മാത്ര​മാ​ണു ഭയാദ​രവ്‌ ഉണർത്തു​ന്നവൻ.+ അങ്ങയുടെ ഉഗ്ര​കോ​പ​ത്തി​നു മുന്നിൽ പിടി​ച്ചു​നിൽക്കാൻ ആർക്കാ​കും?+   സ്വർഗത്തിൽനിന്ന്‌ അങ്ങ്‌ വിധി പ്രസ്‌താ​വി​ച്ചു;+ഭൂമി പേടിച്ച്‌ മിണ്ടാ​തി​രു​ന്നു.+   ഭൂമിയിലെ സൗമ്യ​രെ​യെ​ല്ലാം രക്ഷിക്കാൻദൈവം വിധി നടപ്പാ​ക്കാൻ എഴു​ന്നേ​റ്റ​പ്പോ​ഴല്ലേ അതു സംഭവി​ച്ചത്‌?+ (സേലാ) 10  മനുഷ്യന്റെ ക്രോധം അങ്ങയുടെ സ്‌തു​തിക്ക്‌ ഉപകരി​ക്കും;+അവരുടെ ക്രോ​ധാ​വ​ശി​ഷ്ട​ങ്ങളെ അങ്ങ്‌ അലങ്കാ​ര​മാ​ക്കും. 11  നിന്റെ ദൈവ​മായ യഹോ​വ​യ്‌ക്കു നേർച്ച നേർന്ന്‌ അതു നിറ​വേ​റ്റുക;+ചുറ്റുമുള്ളവരെല്ലാം ഭയഭക്തി​യോ​ടെ കാഴ്‌ചകൾ കൊണ്ടു​വ​രട്ടെ.+ 12  നേതാക്കന്മാരുടെ അഹങ്കാരം* ദൈവം ഇല്ലാതാ​ക്കും;ദൈവം ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രിൽ ഭയം ഉണർത്തു​ന്നു.

അടിക്കുറിപ്പുകള്‍

അഥവാ “പ്രകാശം അങ്ങയെ മൂടി​യി​രി​ക്കു​ന്നു.”
അക്ഷ. “ആത്മാവ്‌.”