സങ്കീർത്ത​നം 78:1-72

  • ദൈവ​ത്തി​ന്റെ കരുത​ലും ഇസ്രായേ​ല്യ​രു​ടെ വിശ്വാ​സ​മി​ല്ലാ​യ്‌മ​യും

    • വരും​ത​ല​മു​റയോ​ടു വിവരി​ക്കുക (2-8)

    • “അവർ ദൈവ​ത്തിൽ ആശ്രയ​മർപ്പി​ച്ചില്ല” (22)

    • “സ്വർഗീ​യ​ധാ​ന്യം” (24)

    • “ഇസ്രായേ​ലി​ന്റെ പരിശു​ദ്ധനെ ദുഃഖി​പ്പി​ച്ചു” (41)

    • ഈജി​പ്‌തിൽനിന്ന്‌, വാഗ്‌ദാ​നം ചെയ്‌ത ദേശ​ത്തേക്ക്‌ (43-55)

    • “അവർ വീണ്ടും​വീ​ണ്ടും ദൈവത്തെ വെല്ലു​വി​ളി​ച്ചു” (56)

ആസാഫിന്റെ+ മാസ്‌കിൽ.* 78  എൻ ജനമേ, എന്റെ ഉപദേശം* കേൾക്കുക,എന്റെ വായിലെ മൊഴി​കൾക്കു ചെവി തരുക.  2  പഴഞ്ചൊല്ലു പറയാൻ ഞാൻ വായ്‌ തുറക്കും; പണ്ടേയുള്ള കടങ്കഥകൾ ഞാൻ പറയും.+  3  നമ്മൾ കേട്ടി​ട്ടു​ള്ള​തും നമുക്ക്‌ അറിയാ​വു​ന്ന​തും ആയ കാര്യങ്ങൾ,നമ്മുടെ പിതാ​ക്ക​ന്മാർ വിവരി​ച്ചു​തന്ന കാര്യങ്ങൾ.+  4  അവരുടെ മക്കളിൽനി​ന്ന്‌ നമ്മൾ അവ മറച്ചു​വെ​ക്കില്ല.യഹോവയുടെ സ്‌തു​ത്യർഹ​മായ പ്രവൃ​ത്തി​ക​ളും ശക്തിയും+ദൈവം ചെയ്‌ത അത്ഭുതകാര്യങ്ങളും+നമ്മൾ വരും​ത​ല​മു​റ​യോ​ടു വിവരി​ക്കും.+  5  യാക്കോബിൻപുത്രന്മാർക്കായി ദൈവം ഒരു ഓർമി​പ്പി​ക്കൽ വെച്ചു;ഇസ്രായേലിന്‌ ഒരു നിയമം നൽകി.ഇക്കാര്യങ്ങൾ മക്കളെ അറിയിക്കാൻ+നമ്മുടെ പൂർവി​ക​രോ​ടു കല്‌പി​ച്ചു;  6  വരുംതലമുറ, ജനിക്കാ​നി​രി​ക്കുന്ന കുട്ടികൾ,അറിയേണ്ടതിനുതന്നെ.+ അവരോ അത്‌ അവരുടെ മക്കൾക്കും പകർന്നു​കൊ​ടു​ക്കു​മാ​യി​രു​ന്നു.+  7  അങ്ങനെ അവരും ദൈവ​ത്തിൽ ആശ്രയി​ക്കും. ദൈവത്തിന്റെ പ്രവൃ​ത്തി​കൾ മറന്നുകളയാതെ+ദൈവകല്‌പനകൾ അനുസ​രി​ക്കും.+  8  അപ്പോൾ അവർ, അവരുടെ പൂർവി​ക​രെ​പ്പോ​ലെദുർവാശിയും ധിക്കാ​ര​വും ഉള്ള ഒരു തലമുറയോ+ദൈവത്തോടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ തയ്യാറ​ല്ലാ​ത്തചഞ്ചലചിത്തരുടെ*+ ഒരു തലമു​റ​യോ ആയിരി​ക്കില്ല.  9  എഫ്രയീമ്യർ വില്ലു​മാ​യി ഒരുങ്ങി​നി​ന്നു;എന്നാൽ, യുദ്ധദി​വ​സ​ത്തിൽ അവർ പിൻവാ​ങ്ങി. 10  ദൈവത്തിന്റെ ഉടമ്പടി അവർ പാലി​ച്ചില്ല;+ദൈവനിയമത്തിൽ നടക്കാൻ കൂട്ടാ​ക്കി​യു​മില്ല.+ 11  ദൈവം ചെയ്‌ത​തെ​ല്ലാം അവർ മറന്നു​ക​ളഞ്ഞു.+അതെ, ദൈവം ചെയ്‌തു​കാ​ണിച്ച അത്ഭുതങ്ങൾ!+ 12  ഈജിപ്‌ത്‌ ദേശത്ത്‌, സോവാൻപ്ര​ദേ​ശത്ത്‌,+അവരുടെ പൂർവി​കർ കാൺകെ ദൈവം വിസ്‌മ​യ​പ്ര​വൃ​ത്തി​കൾ ചെയ്‌തു.+ 13  അവർക്കു കടന്നു​പോ​കാൻ കടൽ വിഭജി​ച്ചു.വെള്ളം അണകെട്ടിയതുപോലെ* നിന്നു.+ 14  പകൽ ഒരു മേഘത്താ​ലുംരാത്രി മുഴുവൻ തീയുടെ പ്രകാ​ശ​ത്താ​ലും അവരെ നയിച്ചു.+ 15  ദൈവം മരുഭൂമിയിൽ* പാറകൾ പിളർന്നു;അവർക്കു മതിവ​രു​വോ​ളം കുടി​ക്കാൻ കൊടു​ത്തു; ആഴിയിൽനിന്നെന്നപോലെ സമൃദ്ധ​മാ​യി വെള്ളം നൽകി.+ 16  പാറയിൽനിന്ന്‌ അരുവി​കൾ പൊട്ടി​പ്പു​റ​പ്പെട്ടു;നദികൾപോലെ വെള്ളം ഒഴുക്കി.+ 17  എന്നിട്ടും അവർ മരുഭൂ​മി​യിൽ അത്യു​ന്ന​തനെ ധിക്കരിച്ച്‌പിന്നെയുംപിന്നെയും പാപം ചെയ്‌തു.+ 18  കൊതിച്ച ഭക്ഷണത്തി​നാ​യി വാശി പിടിച്ച്‌അവർ ഹൃദയ​ത്തിൽ ദൈവത്തെ വെല്ലു​വി​ളി​ച്ചു.*+ 19  അങ്ങനെ, അവർ ദൈവ​ത്തിന്‌ എതിരെ സംസാ​രി​ച്ചു;അവർ പറഞ്ഞു: “ഈ വിജന​ഭൂ​മി​യിൽ മേശ ഒരുക്കാൻ ദൈവ​ത്തി​നു കഴിയു​മോ?”+ 20  എന്നാൽ ദൈവം പാറയിൽ അടിച്ചു;ജലം പ്രവഹി​ച്ചു; അരുവി​കൾ പൊട്ടി​പ്പു​റ​പ്പെട്ടു.+ “ഞങ്ങൾക്ക്‌ അപ്പവും​കൂ​ടെ തരാൻ ദൈവ​ത്തി​നു കഴിയു​മോ?ഈ ജനത്തിന്‌ ഇറച്ചി നൽകാ​നാ​കു​മോ?”+ 21  അതു കേട്ട്‌ യഹോവ കോപാ​കു​ല​നാ​യി.+യാക്കോബിന്‌ എതിരെ ഒരു തീ+ ആളിക്കത്തി.ഇസ്രായേലിന്‌ എതിരെ ദൈവ​കോ​പം ജ്വലിച്ചു.+ 22  കാരണം, അവർ ദൈവ​ത്തിൽ ആശ്രയ​മർപ്പി​ച്ചില്ല;+രക്ഷിക്കാൻ ദൈവ​ത്തി​നു കഴിവു​ണ്ടെന്നു വിശ്വ​സി​ച്ചില്ല. 23  അതിനാൽ മേഘം മൂടിയ ആകാശ​ത്തോ​ടു ദൈവം ആജ്ഞാപി​ച്ചു;ആകാശവാതിലുകൾ തുറന്നു. 24  അവർക്കു കഴിക്കാൻ മുടങ്ങാ​തെ മന്ന വർഷിച്ചു;സ്വർഗീയധാന്യം അവർക്കു നൽകി.+ 25  മനുഷ്യർ ബലവാന്മാരുടെ* അപ്പം തിന്നു.+അവർക്കു മതിവ​രു​വോ​ളം ദൈവം കൊടു​ത്തു.+ 26  ആകാശത്ത്‌ ദൈവം കിഴക്കൻ കാറ്റ്‌ ഇളക്കി​വി​ട്ടു;തന്റെ ശക്തിയാൽ തെക്കൻ കാറ്റ്‌ അടിപ്പി​ച്ചു.+ 27  അവരുടെ മേൽ പൊടി​പോ​ലെ ഇറച്ചി വർഷിച്ചു,കടപ്പുറത്തെ മണൽപോ​ലെ പക്ഷികളെ വർഷിച്ചു. 28  തന്റെ പാളയ​ത്തി​നു നടുവിൽ, തന്റെ കൂടാ​ര​ങ്ങൾക്കു ചുറ്റും,അവ വന്ന്‌ വീഴാൻ ദൈവം ഇടയാക്കി. 29  അവർ കഴിച്ചു, ആർത്തി​യോ​ടെ മൂക്കറ്റം തിന്നു.അവർ കൊതി​ച്ചതു ദൈവം അവർക്കു നൽകി.+ 30  എന്നാൽ, അവരുടെ അത്യാർത്തി അടങ്ങും​മു​മ്പേ,ഭക്ഷണം അവരുടെ വായിൽ ഇരിക്കു​മ്പോൾത്തന്നെ, 31  ദൈവക്രോധം അവരുടെ നേരെ ആളിക്കത്തി;+ അവരിൽ ബലിഷ്‌ഠരെ ദൈവം സംഹരി​ച്ചു;+ഇസ്രായേലിലെ യുവാ​ക്കളെ ഒടുക്കി​ക്ക​ളഞ്ഞു. 32  എന്നിട്ടും, അവർ വീണ്ടും​വീ​ണ്ടും പാപം ചെയ്‌തു;+ദൈവത്തിന്റെ അത്ഭുത​പ്ര​വൃ​ത്തി​ക​ളിൽ വിശ്വാ​സ​മർപ്പി​ച്ചില്ല.+ 33  അതുകൊണ്ട്‌, വെറു​മൊ​രു ശ്വാസം​പോ​ലെ ദൈവം അവരുടെ നാളുകൾ അവസാ​നി​പ്പി​ച്ചു;+ഞെട്ടിക്കുന്ന സംഭവ​ങ്ങ​ളാൽ ക്ഷണത്തിൽ അവരുടെ ആയുസ്സി​ന്‌ അന്ത്യം കുറിച്ചു. 34  ദൈവം അവരെ കൊന്ന​പ്പോ​ഴെ​ല്ലാം അവർ ദൈവത്തെ തിരഞ്ഞു;+അവർ തിരി​ഞ്ഞു​വന്ന്‌ ദൈവത്തെ അന്വേ​ഷി​ച്ചു; 35  ദൈവം തങ്ങളുടെ പാറയെന്നും+അത്യുന്നതൻ തങ്ങളുടെ വിമോചകനെന്നും* അവർ ഓർത്തു.+ 36  എന്നാൽ, അവർ അവരുടെ വായ്‌കൊ​ണ്ട്‌ ദൈവത്തെ വഞ്ചിക്കാൻ ശ്രമിച്ചു;നാവുകൊണ്ട്‌ ദൈവ​ത്തോ​ടു നുണ പറഞ്ഞു. 37  അവരുടെ ഹൃദയം ദൈവ​ത്തോ​ടു പറ്റിനി​ന്നില്ല;+ദൈവത്തിന്റെ ഉടമ്പടി​യോട്‌ അവർ വിശ്വ​സ്‌ത​രാ​യി​രു​ന്നു​മില്ല.+ 38  എന്നാൽ ദൈവം കരുണാ​മ​യ​നാ​യി​രു​ന്നു.+അവരെ നശിപ്പി​ച്ചു​ക​ള​യാ​തെ അവരുടെ തെറ്റുകൾ ക്ഷമിച്ചു​കൊ​ണ്ടി​രു​ന്നു.*+ തന്റെ കോപം മുഴുവൻ പുറ​ത്തെ​ടു​ക്കു​ന്ന​തി​നു പകരംപലപ്പോഴും ദേഷ്യം അടക്കി.+ 39  അവർ വെറും മാംസ​മെ​ന്നുംമടങ്ങിവരാതെ കടന്നു​പോ​കുന്ന ഒരു കാറ്റു മാത്ര​മെ​ന്നും ദൈവം ഓർത്തു.*+ 40  വിജനഭൂമിയിൽവെച്ച്‌ എത്ര കൂടെ​ക്കൂ​ടെ അവർ മത്സരിച്ചു!+മരുഭൂമിയിൽവെച്ച്‌ ദൈവത്തെ മുറി​പ്പെ​ടു​ത്തി.+ 41  അവർ വീണ്ടും​വീ​ണ്ടും ദൈവത്തെ പരീക്ഷി​ച്ചു;+ഇസ്രായേലിന്റെ പരിശു​ദ്ധനെ ദുഃഖി​പ്പി​ച്ചു.* 42  ദൈവത്തിന്റെ ശക്തി* അവർ ഓർത്തില്ല;ശത്രുവിൽനിന്ന്‌ അവരെ മോചി​പ്പിച്ച ദിവസത്തിൽ+ 43  ഈജിപ്‌തിൽ കാണിച്ച അടയാളങ്ങളും+സോവാനിൽ ചെയ്‌ത അത്ഭുത​ങ്ങ​ളും അവർ മറന്നു​ക​ളഞ്ഞു. 44  ദൈവം നൈലി​ന്റെ കനാലു​കളെ രക്തമാക്കി;+അങ്ങനെ, അവർക്കു സ്വന്തം നീർച്ചാ​ലു​ക​ളിൽനിന്ന്‌ കുടി​ക്കാൻ കഴിയാ​താ​യി. 45  അവരെ വിഴു​ങ്ങാൻ രക്തം കുടി​ക്കുന്ന ഈച്ചകളെ ദൈവം കൂട്ടമാ​യി അയച്ചു;+അവരെ നശിപ്പി​ക്കാൻ തവളക​ളെ​യും.+ 46  അവരുടെ വിളകളെ ആർത്തി​പൂണ്ട വെട്ടു​ക്കി​ളി​കൾക്കു നൽകി;അവരുടെ അധ്വാ​ന​ഫലം വെട്ടു​ക്കി​ളി​പ്പ​ട​യ്‌ക്കി​ര​യാ​യി.+ 47  ദൈവം അവരുടെ മുന്തി​രി​ച്ചെ​ടി​കൾ കൻമഴ​യാൽ നശിപ്പി​ച്ചു,+അവരുടെ അത്തി മരങ്ങൾ ആലിപ്പ​ഴ​ത്താ​ലും. 48  അവരുടെ ചുമട്ടു​മൃ​ഗ​ങ്ങളെ കൻമഴയ്‌ക്കും+വളർത്തുമൃഗങ്ങളെ മിന്നലിനും* ഇരയാക്കി. 49  ദൈവം അവരുടെ മേൽ തന്റെ കോപാ​ഗ്നി ചൊരി​ഞ്ഞു;ക്രോധവും ധാർമി​ക​രോ​ഷ​വും കഷ്ടതയും വർഷിച്ചു.ദൂതഗണങ്ങൾ അവരുടെ മേൽ ദുരിതം വിതച്ചു. 50  തന്റെ കോപം ചൊരി​യേ​ണ്ട​തി​നു ദൈവം ഒരു വഴി ഒരുക്കി; അവരെ മരണത്തിൽനി​ന്ന്‌ ഒഴിവാ​ക്കി​യില്ല;മാരകമായ പകർച്ച​വ്യാ​ധിക്ക്‌ അവരെ വിട്ടു​കൊ​ടു​ത്തു. 51  ഒടുവിൽ, ദൈവം ഈജി​പ്‌തി​ലെ മൂത്ത ആൺമക്ക​ളെ​യെ​ല്ലാം സംഹരി​ച്ചു;+അവരുടെ പുനരു​ത്‌പാ​ദ​ന​പ്രാ​പ്‌തി​യു​ടെ ആദ്യഫ​ലത്തെ,ഹാമിന്റെ കൂടാ​ര​ത്തി​ലു​ള്ള​വരെ ദൈവം കൊന്നു​ക​ളഞ്ഞു. 52  എന്നിട്ട്‌, ദൈവം തന്റെ ജനത്തെ ഒരു ആട്ടിൻകൂ​ട്ട​ത്തെ​പ്പോ​ലെ വിടു​വിച്ച്‌ കൊണ്ടു​വന്നു;+വിജനഭൂമിയിലൂടെ പറ്റംപ​റ്റ​മാ​യി അവരെ നയിച്ചു. 53  സുരക്ഷിതരായി അവരെ വഴിന​ടത്തി;അവർക്ക്‌ ഒട്ടും പേടി തോന്നി​യില്ല;+കടൽ വന്ന്‌ അവരുടെ ശത്രു​ക്കളെ മൂടി​ക്ക​ളഞ്ഞു.+ 54  ദൈവം അവരെ തന്റെ വിശു​ദ്ധ​ദേ​ശ​ത്തേക്ക്‌,+തന്റെ വലങ്കൈ സ്വന്തമാ​ക്കിയ ഈ മലനാ​ട്ടി​ലേക്ക്‌, കൊണ്ടു​വന്നു.+ 55  അവരുടെ മുന്നിൽനി​ന്ന്‌ ദൈവം ജനതകളെ ഓടി​ച്ചു​ക​ളഞ്ഞു;+അളവുനൂൽകൊണ്ട്‌ അവർക്ക്‌ അവകാശം അളന്നു​കൊ​ടു​ത്തു;+ഇസ്രായേൽഗോത്രങ്ങളെ അവരവ​രു​ടെ വീടു​ക​ളിൽ താമസി​പ്പി​ച്ചു.+ 56  എന്നാൽ, അവർ വീണ്ടും​വീ​ണ്ടും ദൈവത്തെ വെല്ലു​വി​ളി​ച്ചു,* അത്യു​ന്ന​ത​നായ ദൈവത്തെ ധിക്കരി​ച്ചു;+ദൈവം നൽകിയ ഓർമി​പ്പി​ക്ക​ലു​കൾ ശ്രദ്ധി​ച്ചില്ല.+ 57  അവർ ദൈവത്തെ ഉപേക്ഷി​ച്ചു; തങ്ങളുടെ പൂർവി​ക​രെ​പ്പോ​ലെ അവരും അവിശ്വ​സ്‌ത​രാ​യി​രു​ന്നു.+ അയഞ്ഞ വില്ലു​പോ​ലെ​യാ​യി​രു​ന്നു അവർ; ഒട്ടും ആശ്രയി​ക്കാൻ കൊള്ളാ​ത്തവർ.+ 58  ആരാധനയ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങളാൽ അവർ ദൈവത്തെ കോപി​പ്പി​ച്ചു;+കൊത്തിയുണ്ടാക്കിയ രൂപങ്ങ​ളാൽ അവർ ദൈവത്തെ ദേഷ്യം പിടി​പ്പി​ച്ചു.*+ 59  ദൈവം കേട്ടു; ദൈവ​കോ​പം ആളിക്കത്തി;+അങ്ങനെ, ദൈവം ഇസ്രാ​യേ​ലി​നെ പാടേ ഉപേക്ഷി​ച്ചു. 60  ഒടുവിൽ, ദൈവം ശീലോ​യി​ലെ വിശു​ദ്ധ​കൂ​ടാ​രം,+മനുഷ്യർക്കിടയിൽ താൻ വസിച്ചി​രുന്ന കൂടാരം,+ ഉപേക്ഷി​ച്ചു. 61  തന്റെ ബലത്തിന്റെ ആ പ്രതീകം ശത്രുക്കൾ കൊണ്ടു​പോ​കാൻ ദൈവം അനുവ​ദി​ച്ചു;തന്റെ മഹത്ത്വം എതിരാ​ളി​യു​ടെ കൈയി​ലേക്കു വിട്ടു​കൊ​ടു​ത്തു.+ 62  തന്റെ ജനത്തെ വാളിന്‌ ഏൽപ്പിച്ചു;+തന്റെ അവകാ​ശ​ത്തി​നു നേരെ ദൈവ​ക്രോ​ധം ജ്വലിച്ചു. 63  അവന്റെ യുവാ​ക്കളെ തീ ദഹിപ്പി​ച്ചു​ക​ളഞ്ഞു;അവന്റെ കന്യക​മാർക്കു​വേണ്ടി വിവാ​ഹ​ഗാ​നം പാടി​യില്ല.* 64  ദൈവത്തിന്റെ പുരോ​ഹി​ത​ന്മാർ വാളാൽ വീണു;+അവരുടെ വിധവ​മാർ കരഞ്ഞില്ല.+ 65  അപ്പോൾ, യഹോവ ഉറക്കത്തിൽനി​ന്നെ​ന്ന​പോ​ലെ ഉണർന്നു;+വീഞ്ഞിന്റെ കെട്ടു വിട്ട വീരനെപ്പോലെ+ എഴു​ന്നേറ്റു. 66  തന്റെ എതിരാ​ളി​കളെ തുരത്തി​യോ​ടി​ച്ചു;+അവരെ നിത്യ​നി​ന്ദ​യ്‌ക്കി​ര​യാ​ക്കി. 67  യോസേഫിന്റെ കൂടാ​രത്തെ ഉപേക്ഷി​ച്ചു​ക​ളഞ്ഞു;ദൈവം എഫ്രയീം​ഗോ​ത്രത്തെ തിര​ഞ്ഞെ​ടു​ത്തില്ല; 68  പകരം, യഹൂദാ​ഗോ​ത്രത്തെ,+താൻ സ്‌നേ​ഹി​ക്കുന്ന സീയോൻ പർവതത്തെ, തിര​ഞ്ഞെ​ടു​ത്തു.+ 69  ദൈവം തന്റെ വിശു​ദ്ധ​മ​ന്ദി​രം ആകാശം​പോ​ലെ നിലനിൽക്കുന്ന ഒന്നായി നിർമി​ച്ചു;*+എക്കാലത്തേക്കുമായി സ്ഥാപിച്ച ഭൂമി​യെ​പ്പോ​ലെ അത്‌ ഉണ്ടാക്കി.+ 70  ദൈവം തന്റെ ദാസനായ ദാവീ​ദി​നെ തിരഞ്ഞെടുത്ത്‌+ആടുകളുടെ ആലയിൽനി​ന്ന്‌,+ 71  പാലൂട്ടുന്ന തള്ളയാ​ടു​കളെ പാലി​ക്കു​ന്നി​ട​ത്തു​നിന്ന്‌, കൊണ്ടു​വന്നു.ദാവീദിനെ തന്റെ ജനമായ യാക്കോബിന്മേലും+തന്റെ അവകാ​ശ​മായ ഇസ്രായേലിന്മേലും+ ഇടയനാ​ക്കി. 72  നിഷ്‌കളങ്കമായ* ഹൃദയ​ത്തോ​ടെ ദാവീദ്‌ അവരെ മേയ്‌ച്ചു,+സാമർഥ്യത്തോടെ അവരെ നയിച്ചു.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “നിയമം.”
അക്ഷ. “ഹൃദയം ഒരുക്കാ​ത്ത​വ​രു​ടെ.”
അഥവാ “മതിൽപോ​ലെ.”
അഥവാ “വിജന​ഭൂ​മി​യിൽ.” പദാവലി കാണുക.
അക്ഷ. “പരീക്ഷി​ച്ചു.”
അഥവാ “ദൈവ​ദൂ​ത​ന്മാ​രു​ടെ.”
അഥവാ “തങ്ങൾക്കു​വേണ്ടി പ്രതി​കാ​രം ചെയ്യു​ന്ന​വ​നെ​ന്നും.”
അക്ഷ. “മൂടി​ക്ക​ളഞ്ഞു.”
മറ്റൊരു സാധ്യത “അവർ വെറും മാംസ​മാ​ണെ​ന്നും അവരുടെ ആത്മാവ്‌ പോകു​ന്നെ​ന്നും അതു മടങ്ങി​വ​രു​ന്നി​ല്ലെ​ന്നും ദൈവം ഓർത്തു.”
അഥവാ “വേദനി​പ്പി​ച്ചു.”
അക്ഷ. “കൈ.”
മറ്റൊരു സാധ്യത “ചുട്ടു​പൊ​ള്ളുന്ന പനിക്കും.”
അക്ഷ. “പരീക്ഷി​ച്ചു.”
അഥവാ “ദൈവ​ത്തി​നു ധാർമി​ക​രോ​ഷം ജനിപ്പി​ച്ചു.”
അക്ഷ. “അവന്റെ കന്യക​മാ​രെ പ്രകീർത്തി​ച്ചില്ല.”
അക്ഷ. “അവൻ തന്റെ വിശു​ദ്ധ​മ​ന്ദി​രം ഉയരങ്ങ​ളെ​പ്പോ​ലെ നിർമി​ച്ചു.”
അഥവാ “ധർമനി​ഷ്‌ഠ​യുള്ള.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.