സങ്കീർത്ത​നം 90:1-17

  • നിത്യ​നായ ദൈവ​വും ഹ്രസ്വാ​യു​സ്സുള്ള മനുഷ്യ​നും

    • ആയിരം വർഷം ഇന്നലെ കഴിഞ്ഞു​പോയ ഒരു ദിവസംപോ​ലെ (4)

    • മനുഷ്യാ​യുസ്സ്‌ 70-ഓ 80-ഓ വർഷം (10)

    • “ഞങ്ങളുടെ ദിവസങ്ങൾ എണ്ണാൻ പഠിപ്പിക്കേ​ണമേ” (12)

ദൈവപുരുഷനായ മോശ​യു​ടെ ഒരു പ്രാർഥന.+ 90  യഹോവേ, തലമു​റ​ത​ല​മു​റ​യാ​യി അങ്ങ്‌ ഞങ്ങളുടെ വാസസ്ഥാ​ന​മ​ല്ലോ.*+   പർവതങ്ങൾ ഉണ്ടായ​തി​നു മുമ്പേ,അങ്ങ്‌ ഭൂമി​ക്കും ഫലപു​ഷ്ടി​യുള്ള ദേശത്തി​നും ജന്മം നൽകിയതിനു* മുമ്പേ,+നിത്യതമുതൽ നിത്യതവരെ* അങ്ങ്‌ ദൈവം.+   അങ്ങ്‌ മർത്യനെ പൊടി​യി​ലേക്കു തിരികെ അയയ്‌ക്കു​ന്നു;“മനുഷ്യ​മ​ക്കളേ, മടങ്ങുക”+ എന്ന്‌ അങ്ങ്‌ പറയുന്നു.   അങ്ങയുടെ വീക്ഷണ​ത്തിൽ ആയിരം വർഷം ഇന്നലെ കഴിഞ്ഞു​പോയ ഒരു ദിവസം​പോ​ലെ,+രാത്രിയിലെ ഒരു യാമംപോലെ* മാത്രം.   അങ്ങ്‌ അവരെ തുടച്ചു​നീ​ക്കു​ന്നു;+ വെറു​മൊ​രു നിദ്ര​പോ​ലെ​യാണ്‌ അവർ;പ്രഭാതത്തിൽ അവർ മുളച്ചു​പൊ​ങ്ങുന്ന പുൽനാ​മ്പു​പോ​ലെ.+   രാവിലെ അതു പുതു​ജീ​വ​നോ​ടെ പൂത്തു​ല​യു​ന്നു;എന്നാൽ, വൈകു​ന്നേ​ര​മാ​കു​മ്പോൾ അതു വാടി​ക്ക​രി​യു​ന്നു.+   അങ്ങയുടെ കോപം ഞങ്ങളെ ഇല്ലാതാ​ക്കു​ന്നു;+അങ്ങയുടെ ക്രോ​ധ​ത്താൽ ഞങ്ങൾ ഭയന്നു​വി​റ​യ്‌ക്കു​ന്നു.   ഞങ്ങളുടെ തെറ്റുകൾ അങ്ങ്‌ തിരു​മു​മ്പിൽ വെക്കുന്നു;*+അങ്ങയുടെ മുഖ​പ്ര​കാ​ശ​ത്താൽ ഞങ്ങളുടെ രഹസ്യങ്ങൾ വെളി​ച്ച​ത്താ​കു​ന്നു.+   അങ്ങയുടെ ഉഗ്ര​കോ​പ​ത്താൽ ഞങ്ങളുടെ നാളുകൾ ചുരു​ങ്ങു​ന്നു,*ഞങ്ങളുടെ ജീവിതം ഒരു നെടു​വീർപ്പു​പോ​ലെ പെട്ടെന്ന്‌ അവസാ​നി​ക്കു​ന്നു. 10  ഞങ്ങളുടെ ആയുസ്സ്‌ 70 വർഷം;അസാധാരണകരുത്തുണ്ടെങ്കിൽ 80 വർഷവും.+ പക്ഷേ, അക്കാല​മ​ത്ര​യും കഷ്ടതക​ളും സങ്കടങ്ങ​ളും നിറഞ്ഞ​താണ്‌;അവ പെട്ടെന്നു കടന്നു​പോ​കു​ന്നു, ഞങ്ങൾ ദൂരേക്കു പറന്നക​ലു​ന്നു.+ 11  അങ്ങയുടെ കോപ​ത്തിൻശക്തി അളന്ന്‌ തിട്ട​പ്പെ​ടു​ത്താൻ ആർക്കാ​കും? അങ്ങയുടെ ക്രോധം അങ്ങ്‌ അർഹി​ക്കുന്ന ഭയഭക്തി​യോ​ളം വലുത്‌.+ 12  ഞങ്ങളുടെ ദിവസങ്ങൾ എണ്ണാൻ പഠിപ്പി​ക്കേ​ണമേ;+അങ്ങനെ, ഞങ്ങൾ ജ്ഞാനമുള്ള ഒരു ഹൃദയം നേടട്ടെ. 13  യഹോവേ, മടങ്ങി​വ​രേ​ണമേ!+ ഇങ്ങനെ എത്ര നാൾ തുടരും?+ അങ്ങയുടെ ദാസന്മാ​രോട്‌ അലിവ്‌ തോ​ന്നേ​ണമേ.+ 14  പ്രഭാതത്തിൽ അങ്ങയുടെ അചഞ്ചല​മായ സ്‌നേ​ഹ​ത്താൽ ഞങ്ങളെ തൃപ്‌ത​രാ​ക്കേ​ണമേ.+അങ്ങനെ, ജീവി​ത​കാ​ലം മുഴുവൻ ഞങ്ങൾ സന്തോ​ഷ​ത്തോ​ടെ ആർത്തു​ല്ല​സി​ക്കട്ടെ.+ 15  ഞങ്ങളെ കഷ്ടപ്പെ​ടു​ത്തിയ ദിവസ​ങ്ങ​ളു​ടെ എണ്ണത്തി​ന​നു​സ​രിച്ച്‌,ഞങ്ങൾ ദുരിതം അനുഭ​വിച്ച വർഷങ്ങൾക്ക​നു​സ​രിച്ച്‌,+ ഞങ്ങൾ സന്തോഷം അനുഭ​വി​ക്കാൻ അവസരം തരേണമേ.+ 16  അങ്ങയുടെ ദാസന്മാർ അങ്ങയുടെ പ്രവൃ​ത്തി​ക​ളുംഅവരുടെ പുത്ര​ന്മാർ അങ്ങയുടെ മഹിമ​യും കാണട്ടെ.+ 17  നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ പ്രീതി നമ്മുടെ മേലു​ണ്ടാ​യി​രി​ക്കട്ടെ;ഞങ്ങളുടെ കൈക​ളു​ടെ പ്രവൃ​ത്തി​കൾ അങ്ങ്‌ സഫലമാ​ക്കേ​ണമേ. അതെ, ഞങ്ങളുടെ കൈക​ളു​ടെ പ്രവൃ​ത്തി​കൾ സഫലമാ​ക്കേ​ണമേ.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “അഭയമ​ല്ലോ.”
അഥവാ “പ്രസവ​വേ​ദ​ന​യോ​ടെ ജന്മം നൽകി​യ​തി​ന്‌.”
അഥവാ “അനാദി​കാ​ലം​മു​തൽ അനന്തകാ​ലം​വരെ.”
പദാവലി കാണുക.
അഥവാ “ഞങ്ങളുടെ തെറ്റുകൾ അങ്ങയ്‌ക്ക്‌ അറിയാം.”
അഥവാ “ഞങ്ങളുടെ ജീവിതം ക്ഷയിച്ചു​തീ​രു​ന്നു.”